time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Thursday, December 14, 2017

ക്യാമ്പസ്‌ വിസ്ത -2018 ജനുവരി 12 ന്  ദുബൈയിൽ....


ദുബൈ :- മഹത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ക്യാമ്പസ് വിസ്ത 2018 ജനുവരി 12 ന് ദുബൈ സബീൽ പാർക്കിൽ അതിവിഭുലമായി സംഘടിപ്പിക്കും,

കുമ്പള മഹാത്മാ കോളേജിന്റെ പ്രഥമ ബാച്ച് മുതൽ അടുത്ത കാലയളവുകളിലായ്  പഠിച്ചു പുറത്തിറങ്ങിയ  വിദ്യാർത്ഥികളും  അദ്ധ്യാപകരും ഒരുമിച്ച് കലാലയ ഓർമ്മകൾ പങ്ക് വെക്കുന്ന സംഗമമാണ് ക്യാമ്പസ്‌ വിസ്ത,

കലാലയ ജീവിതത്തിലെ മധുരിക്കുന്ന കഥകൾ അയവിറക്കി  പറന്നുയരുന്ന കുരുവിയെ സാദൃശ്യപ്പെടുത്തി തയ്യാറാക്കിയ  ലോഗോയുടെ പ്രകാശനം യുവ വ്യവസായി  ശംസുൽ ഹാരിസ് പാരഗൺ യുവ ക്രിക്കറ്റ് താരവും മഹാത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ മുഹമ്മദ്‌ ഇക്ബാലിനു നൽകി പ്രകാശനം ചെയ്തു,

സംഗമത്തിൽ ഷംസു പാട്ലടുക്ക, സത്താർ നാരമ്പാടി, ജംഷീദ് അടുക്കം, മുനീബ് ബംബ്രാണ, നാഫി എ എം ട്ടി, ഷഫീക് മായിപ്പാടി, റിയാസ് അംഗഡിമുഗർ, അബ്ബാസ് ഇക്ബാൽ കൊടിയമ്മ, അഷ്‌റഫ്‌ ഉളുവാർ, ഹകീം എം എസ്‌ ട്ടി, അഷ്‌കർ മുഗു, നൗഫൽ ഉപ്പള, ഹാരിസ് അംഗഡിമുഗർ,മൊയ്‌ദീൻ നൗഫൽ കടമ്പാർ  തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...