ഇൽതിമാസ് ഒരോർമ്മക്കൂട്ട്
ജംഷീദ് അടുക്കം

ലോകത്തെ ആദ്യത്തെ ജ്ഞാനസമൂഹത്തിന് അടിത്തറയിടുകയായിരുന്നു ഇസ്‌ലാം. അറിവില്ലായ്മ ഇരുളാണ്; വെളിച്ചമാണ് അറിവ്. അറിവും വിദ്യാഭ്യാസവും ഇസ്‌ലാമിലെ സുപ്രധാനമായ രണ്ട് ഘടകങ്ങളാണ്. ദൈര്‍ഘ്യമേറിയതും സമ്പന്നവുമായ ഒരു ധൈഷണിക പൈതൃകം അതിനുണ്ടായത് അത് കൊണ്ടാണ്.
ഇസ്‌ലാമിക സങ്കല്‍പ പ്രകാരം വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അതെവിടെ കണ്ടാലും വീണ്ടെടുക്കണം. വിജ്ഞാനസമ്പാദനം അവന്റെ ജീവിതദൗത്യങ്ങളിലൊന്നാണ്. ലോകത്തിന്റെ അറ്റം വരെ പോയിട്ടെങ്കിലും അറിവ് നേടണമെന്നാണ് ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തിയ പ്രവാചകന്‍ പഠിപ്പിച്ചതിന്റെ പൊരുള്‍ . പ്രയോജനപ്രദമായ അറിവ് പ്രദാനം ചെയ്യേണമേ എന്നായിരുന്നു പ്രവാചകന്റെ പ്രാര്‍ത്ഥനകളില്‍ ഒന്ന്.
ജ്ഞാന പ്രസരണ രംഗത്ത് ലോകത്തിനു മാതൃകയായാണ് കൊച്ചു കേരളം , ഒത്തു പള്ളിൽ തുടങ്ങി മദ്രസ സംവിദാനത്തിലൂടെ കടന്ന് വന്ന് ലോക നിലവാരത്തിലുള്ള ഇസ്ലാമിക സർവ്വകലാശാലകളിലേക്ക് വരെ എത്തി അതിന്റെ ഔന്നിത്യം , ശാസ്ത്രീയമായ ഇടപെടലുകളിലൂടെ അനവധി പണ്ഡിതരെയാണ് ഇവ ലോകത്തിനു സമർപ്പിച്ചു കൊണ്ടിരിക്കുന്നത് ,
ഇവിടെയാണ് ദാറുൽ ഹുദായെയും CIBIS നെയും ചേർത്ത് വായിക്കപ്പെടേണ്ടത് ...
ജീവിതത്തിന്റെ ചില പ്രതികൂല സാഹചര്യങ്ങളിൽ പ്രാഥമിക പഠനം മാത്രം നേടി രണ്ടറ്റം കൂട്ടി ചേർക്കാനായി നാടും വീടും വിട്ട് പ്രവാസ മണ്ണിലെത്തിയവരിലേക്ക് കളഞ്ഞു പോയ അറിവിനെ തിരികെ നൽകപ്പെടുകയാണ് CIBIS .
ദാറുൽ ഹുദായുടെ തിരു മുറ്റത്തു നിന്നും അറിവ് നുകർന്ന ഒരു കൂട്ടം ഹുദവി ഉസ്താദന്മാരുടെ നിതാന്ത പ്രയത്നമാണ് ഇതിനു പിന്നിൽ .
CERTIFICATE IN BASIC ISLAMIC STUDIES, മദ്രസ ജീവിതത്തെ വീണ്ടെടുക്കാനുള്ള അവസരമായിരുന്നു ,
ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട സുപ്രധാന ഇസ്ലാമിക വിഷയങ്ങളാണ് പ്രതിപാദനം,
ജോലിതിരക്കിനിടെ കിട്ടുന്ന ഒരു വെള്ളി ഉറങ്ങി തീർക്കുന്നതിന് പകരം അറിവ് നുകരാനുള്ള അവസരമാണ് CIBIS നേടി തന്നത് .പ്രവാസ മണ്ണിലെത്തിയപ്പോഴും ദീനി ജ്ഞാനത്തോടുള്ള ബന്ധം നില നിർത്തണമെന്ന ആഗ്രഹം അള്ളാഹു സ്വീകരിച്ചതായിരിക്കും,
അന്ന് മദ്രസയിൽ അവസാനമായി ഇബ്രാഹിം ഉസ്താദ് അടചു വെച്ച അറ്റൻഡൻസ് പുസ്തകം വീണ്ടും സിബിസിലെ ഉസ്താദന്മാരിലൂടെ തുറക്കപെട്ടപ്പോൾ മനസ്സ് വല്ലാതെ സന്തോഷിച്ച് പോയി ,ഫിഖ്‌ഹും , താരിഖും , തജ്‌വീദും , തഫ്സീറും , അറബിയും , സോഷ്യൽ ലൈഫും ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു , പ്രവാചക ജീവിതത്തെ അടുത്തറിയാനുതകുന്ന സെൽഫ് റഫറൻസ് പുസ്തകം തിരു നബി (സ )യുടെ ദൈനം ദിന ജീവിതത്തെ ലളിതമായ രീതിയിൽ വിവരിക്കുന്നു , അവകൾ ജീവിതത്തിൽ പകർത്താൻ ഏറെ പ്രജോദിപ്പിക്കുകയാണ് ,
ജ്ഞാന സമ്പാദനത്തിനെന്ത് പ്രായം , ?
സഹപാഠികളിൽ ഏറെ പ്രായം കൂടിയവരും ഉണ്ടായിരുന്നു , ആവേശത്തോടെയാണ് അവർ ക്ലാസുകളിലേക്ക് കടന്ന് വന്നിരുന്നത്, അവരുടെ മനസ്സിൽ സന്തോഷം തുളുമ്പുന്നത് കാണാമായിരുന്നു.,.
യാത്ര
ഉസ്താദന്മാരുടെ കൂടെ ഇണങ്ങി ചേർന്നുള്ള യാത്ര ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നായി മാറി , പല യാത്രകൾ പോയിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ നവ്യമായ അനുഭുതിയായിരുന്നു ഈ യാത്രയിലുടനീളവും ,
പരസ്പരം സ്നേഹങ്ങൾ പങ്ക് വെച്ചുള്ള യാത്ര , ജീവിത ഭാരവും പേറി വിമാനം കയറിയ സഹപാഠികളുടെ അന്നത്തെ കയ്‌പേറിയ കഥകളും , പ്രയാസങ്ങളെ അതി ജീവിച്ച് ഇന്ന് സന്തോഷത്തോടെ പുഞ്ചിരിക്കുന്ന കഥകളും വിവരിക്കാനുള്ള വേദിയായി മാറി ഒപ്പം പ്രിയപ്പെട്ട ഉസ്താദ്മാർ ,
ദാറുൽ ഹുദാ എന്നാ ജ്ഞാന ഗോപുരത്ത് തീർത്ത മധുരിക്കുന്ന ഓരോ ഓർമ്മകളും പങ്ക് വെച്ചപ്പോൾ അവരുടെ മനസ്സൊരാൾപ്പ നേരം തിരിച്ചു കിട്ടാത്ത ആ സുവർണ്ണ കാലത്തേക്ക് കൊണ്ട് പോകുന്നത് കാണാമായിരുന്നു,
പരീക്ഷ ചൂട് വർഷങ്ങൾക്ക് ശേഷം വീണ്ടും പറന്നെത്തി
പരീക്ഷ കാലം എന്നും വേറിട്ടൊരനുഭവമാണ് , താൽക്കാലിക വിജയത്തിന് വേണ്ടിയുള്ളതല്ല ഈ പരീക്ഷ , മറിച്ഛ് ജീവിത വിജയത്തിന് വേണ്ടിയുള്ളതായിരുന്നു , വിശുദ്ധ ദീൻ കൽപ്പിക്കുന്ന നന്മ തിന്മകളെ മനസ്സിലാക്കാനും ജീവിത വിശുദ്ധി കൈവരിക്കാൻ വേണ്ടിയുള്ള ജ്ഞാനം നുകരാനുള്ള പ്രോത്സാഹനത്തിന് വെണ്ടയായിരുന്നു ഇത്. സംശയ നിവാരണത്തിന് വേണ്ടി വാട്സാപ്പ് ഗ്രുപ്പിലൂടെ ഉസ്താദ്മാർ സതാ തയ്യാറായിരുന്നു.
CIBIS നു വേണ്ടി പ്രിയപ്പെട്ട ഉസ്താദന്മാർ സമയത്തിനു മുന്നേ ഓടി ചാടി എത്തിയത് മറ്റൊന്നിനും വേണ്ടിയല്ല, പഠിച്ചവ മറ്റുള്ളവരിലേക്ക് പകരുക എന്ന തിരു വാക്യം ഉൾകൊണ്ടത് കൊണ്ട് മാത്രമായിരുന്നു , അവയിലൂടെ പരലോക രക്ഷകരിൽ ഉൾപ്പെടാൻ അത് ഹേതുവാകും -നാഥൻ തുണക്കട്ടെ
ഇൽതിമാസ് ഇനി എന്നും സ്മരിക്കപ്പെടും
പ്രാവാസ പട്ടമണിഞ്ഞത് മുതൽ യു എ ഇ യുടെ വിവിധ ദിക്കുകളിലായി വിവിധ പരിപാടികളിൽ സംബന്ധിച്ചപ്പോഴൊന്നും ലഭിക്കാത്തൊരനുഭൂതി ഇവിടെ പ്രകടമായിരുന്നു, കോളേജിന്റെ പടിയിറങ്ങാൻ അവസാന ബെൽ മുഴുങ്ങും നേരം ഞങ്ങൾ സഹപാഠികൾക്കായി ഒരുക്കിയ ഫയർവെൽ പാർട്ടിയുടെ അതെ പ്രതീതി , അത്രകാലം കൂടെ പഠിച്ചവരെയും , പഠിപ്പിച്ച അദ്ധ്യാപകരുടെയും സ്നേഹോപദേശങ്ങൾ, അവരെ പിരിയുമ്പോഴുള്ള വേദന...
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് CIBIS ലൂ CIBIS കടന്ന് വന്നതോടെ ഞങൾ തീർത്തത് ഒരിക്കലും പിരിയാനാവാത്ത ഗുരു ശിഷ്യ ബന്ധമായിരുന്നു ,
ടെ ഞങ്ങൾ അത്രേമേൽ അടുത്തിരുന്നു , നാടിന്റെ ഏതോ ഇട്ടാ വട്ടങ്ങളിൽ നിന്നും പ്രവാസത്തിന്റെ വിവിധ ദിക്കുകളായിരുന്നവരെ കോർത്തിണക്കാൻ
ജീവിത യാത്രയ്ക്കിടെ പലരെയും കണ്ടു മുട്ടുമ്പോഴും ഈ ബന്ധം ഒരിക്കലും മറക്കാനാവാത്ത വിധം ദൃഢമായതാണ് .
അല്ലാഹു ഇഷ്ടപ്പെടുന്നവരാണ് ഉലമാക്കൾ , അവരാണ് ദീനിന്റെ യഥാർത്ഥ പ്രാചാരകർ , ദാറുൽ ഹുദാ എന്നാ മലർവാടിയുടെ തിരു മുറ്റത്ത് അന്തിയുറങ്ങുന്ന മഹാരദർ കോർത്തിണക്കിയ മഹിത കുടുംബത്തോടൊപ്പമാണ് ഞങ്ങൾ , അവർ പരത്തിയ വെളിച്ചം ഞങ്ങളിലുമെത്തി, ആ ശോഭ ഇനി കെടാത്ത സൂക്ഷിക്കുകയാണ് ഇനി ദൗത്യം.
ഏറെ അഭിമാനമുണ്ട് , ഒത്തിരി പ്രതീക്ഷയുമുണ്ട് ,
ഇനി പ്രാർത്ഥിക്കാൻ ദാറുൽ ഹുദാ കുടുംബവും കൂടെ ഉണ്ടല്ലോ ....
ഹാദിയ യുടെ ഈ ദൗത്യം നാഥൻ വിജയിപ്പിക്കട്ടെ ,
നാഥാ ഈ ബന്ധം സ്വർഗത്തിൽ കൂടിച്ചേരുന്ന ബന്ധമാക്കി മാറ്റേണമേ - ആമീൻ
ജംഷീദ് അടുക്കം
No comments:
Post a Comment