ജീവിത യാത്ര
ജംഷീദ് അടുക്കം
മനുഷ്യന്റെ ജീവിതം തന്നെ യാത്രയാണ്.
ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തു വന്നത് മുതല്‍ ആറടി മണ്ണിന്റെ
ഇരുട്ടിലേക്ക് പോയി കിടക്കുന്നത് വരെയുള്ള യാത്രയാണ് ഒന്നാമത്തേത്.
തുച്ചമായ കാലം....
ഈ യാത്രയാകട്ടെ ഇതിനു ശേഷം വരാനിരിക്കുന്ന വളരെ ദീര്‍ഘമായ
പ്രയാസമേറിയ യാത്രയില്‍ ഉപയോഗിക്കാനുള്ള വിഭവങ്ങള്‍
ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതത്രെ ....
ജീവിതമാകുന്ന യാത്ര ഒരിക്കലും തന്നെ ഐച്ചികമല്ല,
പുറം തിരിഞ്ഞു നടന്നാല്‍
ലക്ഷ്യത്തിലേക്ക് നാം എത്തുകയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് എന്ത് കാര്യം ?
പണ്ഡിതന്മാര്‍ ഇതിനെ ഉപമിച്ചിരിക്കുന്നത് തന്നെ
ഒരു യാത്ര പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനോടാണ്.
ലക്ഷ്യത്തിലേക്ക് എത്തരുത് എന്ന ചിന്തയോടെ
ഒരു യാത്രക്കാരന്‍ തന്റെ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചത് കൊണ്ട് എന്ത് നേട്ടം?
അവനെയും വഹിച്ചു കപ്പല്‍ തുറമുഖം ആകുന്ന ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും.
തഖ്‌വയാകുന്ന സാദുമായി നിന്റെ സന്നിധിയിലേക്ക്
യാത്രയാകുന്ന മുത്തഖീങ്ങളില്‍ നാഥാ നീ ഞങ്ങളെയും ചേര്‍ക്കേണമെ ....
കൂടുതൽ വായനക്ക് ബ്ലോഗ്: http://jamsheedadkam.blogspot.com/

No comments:
Post a Comment