time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, August 26, 2018



ആ സ്വപ്നം പൂവണിയുകയാണ്


ജംഷീദ് അടുക്കം

നീണ്ട വർഷത്തെ സ്വപ്നമായിരുന്നു ഒരു വീടെന്നത്, എന്നാൽ ആ സ്വപ്നം ഇന്നിവർക്ക് പൂവണിയാൻ പോവുകയാണ് ,
ബന്ദിയോട് ബദിരിയ ജുമാ മസ്ജിദ് ക്യാന്റീനിൽ നീണ്ട കാലം ഉസ്താദന്മാർക്ക് പാചകം ചെയ്ത് നൽകിയിരുന്ന ഖാദർക്ക എന്നാ കണ്ണൂർ ജില്ലക്കാരനായ പാവം മനുഷ്യൻ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പോയപ്പോൾ യത്തീമായത് മൂന്ന് പെൺ കുട്ടികളായിരുന്നു .
വിധവയായ ആ ഉമ്മ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോൾ കൂടെ നിൽക്കാനും ആശ്വാസ വാക്കുകൾക്കൊണ്ട് സന്തോഷിപ്പിക്കാനും ജമാ അത്ത് ഭാരവാഹികൾ ചേർന്ന് നിന്നു ,
ഭർത്താവിന്റെ മരണ ശേഷം ഭാവിയെ ഓർത്ത് വിതുമ്പുമ്പോൾ ഭർത്താവിന്റെ ആ ജോലിയിൽ ഞാൻ തുടരാമെന്ന് സ്വയം ഏറ്റടുത്ത് ജമാഅത്ത് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞപ്പോൾ , പ്രതികൂലമായ പരിസരം കാരണം മറുപടിപറയാൻ ആശങ്കപ്പെട്ടെങ്കിലും പിന്നീട് ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .
പ്രിയപ്പെട്ട ഖാദർക്കക്ക് ശേഷം വർഷങ്ങളോളമായി മദ്രസ ഉസ്താദന്മാർക്ക് പാചകം ചെയ്ത് വരികയാണ് ആ ഉമ്മ , 
താമസ സൗകര്യം അടുത്തുള്ള കോർട്ടേസിൽ ഒരുക്കി കൊടുത്തെങ്കിലും പോയി വരുമ്പോഴുള്ള ബുദ്ധിമുട്ട് മാനിച്ഛ് അതെ കാന്റിലിൽ താമസിക്കാനുള്ള അനുവാദം നൽകപ്പെട്ടു ,അപ്പോഴും ജമാ അത്ത് ഭാരവാഹികൾ ഇവർക്കുള്ള താമസ സൗകര്യത്തെ കുറിച്ചുള്ള ആലോചനയിലായിരുന്നു .
നമ്മൾ വീട്ടിൽ സന്തോഷത്തോടെ കിടന്നുറങ്ങുമ്പോൾ ഒരു പരിഭവവുമില്ലാതെ ആ ഉമ്മയും മക്കളും അതെ കാന്റീനിൽ നാളുകൾ നീക്കികൊണ്ടേയിരുന്നു , സ്വന്തമായ വീടെന്ന സ്വപനം പുലരാനുള്ള പ്രാർത്ഥനയിലായി കാണും അവർ .
എന്നും നാടിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന നന്മയുടെ ഒരുപാട് സുമനസ്സുകളാണ് ജമാഅത്തിന്റെ നേതൃ നിരയിൽ , അവരുടെ നിതാന്ത പ്രയത്നത്തിനൊടുവിൽ ആ സ്വപ്ന ഭവനത്തിന് തറക്കല്ലിട്ടു , സ്വദേശത്തും വിദേശത്തുമായി മഹല്ല് വാസികൾ ഈ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ഓരോ വാഗ്ദാനങ്ങളുമായി കടന്ന് വന്നു .സ്വന്തം വീട് പണി പുരോഗമിക്കുന്നത് പോലെ ഓരോ ദിവസവും വാട്സാപ്പ് ഗ്രുപ്പിലൂടെ കാര്യങ്ങൾ ആരായുകയും ബന്ധപ്പെടുകയും ചെയ്തു , 
അവസാനം ആ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ പോവുകയാണ്.
എത്തീമായ ആ കുട്ടികൾ ഇനി ഉറങ്ങുന്നത് കാന്റീനിൽ അല്ല , രണ്ടു മുറികൾക്കുള്ളിൽ നിന്നും അവർ സുന്ദരമായ ഒരു വീട്ടിലേക്ക് മാറുകയാണ് , ഭർത്താവ് നഷ്ട്ടപെട്ടപ്പോൾ ആരുമില്ലാതെയായി പോയി എന്ന് വിതുമ്പിയപ്പോൾ ആശ്വാസ വാക്കുകൾ കൊണ്ട് കൂടെ നിന്ന ബന്ദിയോട് ബദിരിയ ജമാ അത്ത് കമ്മിറ്റിയാൽ തയ്യാറാക്കിയ മനോഹരമായ വീട്ടിലാണ് ഇവർ താമസിക്കുന്നത് .
മൈലാഞ്ചി ചെടികൾക്കിടയിൽ എന്നും പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന ആ ഉമ്മ ഇന്ന് ഏറെ സന്തോഷ വതിയായി കാണും , കാരണം ഏറെ കാലം മനസ്സിൽ കൊണ്ട് നടന്ന സ്വന്തയായി തല ചായ്ക്കാൻ ഒരു വീടെന്ന സ്വപ്നം പൂവണിയാൻ പോവുകയാണല്ലോ.
സുമനസ്സുകളുടെ ഈ ഇടപെടലിലുടെ ഏകദേശം ഇരുപതു ലക്ഷത്തോളം രൂപ ചിലവഴിച്ചു ഒന്നര വർഷം കൊണ്ടാണ് ഈ വീട് പൂർത്തികരിച്ചിട്ടുള്ളത് .
ഈ ദൗത്യത്തിൽ പങ്കാളികളായവർക്ക് നാഥൻ സ്വർഗീയ ഭവനം നൽകി അനുഗ്രഹിക്കട്ടെ - അമീൻ

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...