*ദുരിത ഭൂമിയായി കേരളം*
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരിതം ,
തേങ്ങി കരയുകയാണ് കേരളം ,
കൈ മെയ് മറന്ന് സഹായ ഹസ്തവുമായി ലോകം
ഈ മണ്ണിലെക്ക് കുതിക്കുന്നു ,
ഇടറുന്ന വാക്കുകൾ , ജീവനു വേണ്ടി എല്ലാം വെടിഞ്ഞു -
പ്രാർത്ഥനയിൽ മുഴികിയിരിക്കുകയാണ് അവർ ...
പ്രതിരോധിക്കാൻ പട്ടാളത്തെക്കാൾ ശക്തി
ഒന്നിനു മാത്രം ,
ഉള്ളുരുകിയുള്ള പ്രാർത്ഥന,
അതാണ് അവർക്ക് വേണ്ടത് ...
സുഹൃത്തെ ,ഒരു അഭ്യർത്ഥന ...
സാമൂഹ്യ മാധ്യമത്തെ ദുരുപയോഗം ചെയ്യല്ലെ പ്ലീസ്...
വ്യാജ വാർത്തകൾ നൽകി ഭയപ്പെടുത്തരുത്,
പ്രചരിപ്പിക്കുന്നതിന് മുൻപ് ഒരൽപം ചിന്തിക്കുമോ ?
എങ്കിൽ നിങ്ങൾ ചെയ്യുന്നത് പുണ്ണ്യമാണ്
മറിച്ചാണെങ്കിൽ നിങ്ങളാണ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം ....
ജംഷീദ് അടുക്കം
No comments:
Post a Comment