time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, August 26, 2018



'ഇബ്രാഹിം ഇബ്ബു'

*സേവന രംഗത് മാതൃകയാണീ നാമം* 


(കെ.എം.സി.സി. ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എ ബി ഇബ്രാഹിം സാഹിബിനെ കുറിച്ച്‌ )


ജംഷീദ് അടുക്കം 

മദ്റസ പഠന കാലത്ത് ഒരു ദിവസം രാവിലെ ഉസ്താദിനെ കാണാൻ ഒരു ജെന്റിൽ മാൻ വരുന്നത് കണ്ടപ്പോൾ ആരെന്നും ഏതെന്നും അറിഞ്ഞിരുന്നില്ല , ജീൻസ് പാന്റും ഇൻശർട്ടും ചെയ്ത് കണ്ടാൽ ബഹുമാനം തോന്നുന്ന ലുക്കിലായിരുന്നു ഇദ്ദേഹം , ഉസ്താദിനെ കണ്ട ശേഷം ചെറിയ ക്ലാസിലായിരുന്ന ഞങ്ങൾക്കരികിൽ വന്ന് സാരവത്തായ ഒന്ന് രണ്ട് ഉപദേശങ്ങൾ തന്നതായി ഞാനോർക്കുന്നു അപ്പോൾ മുതൽ ഈ വലിയ മനുഷ്യനെ അടുത്തറിയാൻ കൊതിച്ചിരുന്നു , 
നാടിന്റെ സർവ്വ പരിപാടികളിലും മുൻ നിരയിൽ കാണാമായിരുന്നു ഈ വലിയ മനുഷ്യനെ ,
നാട്ടിൽ അവധിക്ക് വരുമ്പോൾ സർവ്വ മേഖലകളിലേക്കും എത്തിപ്പെടാൻ ഇദ്ദേഹം ശ്രമിച്ച് കൊണ്ടേയിരുന്നു.
കൂടുതൽ അടുത്തറിയുമ്പോൾ ചിലർ നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് ,അത്തരത്തി എന്നെ ഏറെ അത്ഭുതപ്പെടുത്തിയവരിൽ ഒരാളും കൂടിയാണ് പ്രിയപ്പെട്ട ഇബ്ബുച്ച എന്നാ അടുക്കകാരുടെ ഇബ്രാഹിം ഇബ്ബു സാഹിബ് .
ഒരു കാലത്ത് അടുക്കം നാട്ടിലെ സർവ്വ പരിപാടികൾക്കും ചുക്കാൻ പിടിച്ചിരുന്നവരിൽ പ്രമുഖനാണിദ്ദേഹം , കല കായിക രംഗത്തും തിളങ്ങിയ ഇദ്ദേഹം നീണ്ട കാലം ബ്രോതേഴ്സ് അടുക്കയുടെ ചെയർമാനായായിരുന്നു , ഇന്നും മത രാഷ്രീയ സാംസ്കാരിക വേദികളിൽ മുന്നിൽ നിന്ന് കൊണ്ട് ഉപദേശ നിർദേശങ്ങൾ നൽകികൊണ്ടിരിക്കുകയാണ്.
ഹിന്ദിയും ഇംഗ്ലീഷും പിന്നെ മലയാളവും കൂടിച്ചേർന്ന് നാടൻ ചങ്ങായിമാർ വിളിയിൽ തുടങ്ങി നാടിന്റെ നന്മ സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന വാക്കുകളാണ് ഞാൻ പലപ്പോഴും കേൾക്കാനായത് .

പ്രവാസികൾ നാടിന്റെ വിളക്കാണ് , കടലിനക്കരെ നിന്നും ഊർജം സ്വരൂപിച്ച് നാടിന്ന് ശോഭ പരത്തികൊണ്ടിരിക്കുന്നവർ , അത്തരത്തിൽ ഒരാളാണ് ഇബ്ബു് സാഹിബ് , 
ഈ വലിയ മനുഷ്യനെ കുറിച്ച് എഴുതണമെന്നു മനസ്സ് പറയാൻ തുടങ്ങീട്ട് നാളേറെയായി , അതിനിടയിലാണ് വിശുദ്ധ ഭൂമിയിലേക്ക് ഹജ്ജിനായി യാത്ര തിരിച്ച ലക്ഷോപലക്ഷം ഹാജിർക്ക് സേവനം ചെയ്യുന്നവരിൽ കർമ്മ നിരതനായ ഇബ്ബ് സാഹിബിന്റെ ഫോട്ടോയും കാണാനായത് , ആരാലും കൊതിച്ചു പോകും ആ സൗഭാഗ്യം ഒന്ന് ലഭിച്ചിടാൻ , ഒരിക്കലും കണ്ടിട്ടില്ലാത്തവരെ ഉറ്റവരെ പോലെ തോളിലേന്തിയും , കൈപിടിച്ചും അവരുടെ ഇബാദത്തിനായി സേവനം ചെയ്ത് കൊടുക്കുമ്പോൾ പ്രതിഫല ഒന്ന് മാത്രമാണ് , സ്വർഗീയ തോപ്പിൽ ഉല്ലസിക്കാൻ , 
നിങ്ങൾ മഹാ ഭാഗ്യവാന്മാരാണ് കാരണം ഓരോ ഹാജിയും കയ്യുയർത്തി തേടുന്നത് ഭൂമിയിലെ സ്വർഗത്തിൽ നിന്ന് കൊണ്ടാണ് , പതിനായിരങ്ങൾ യാത്ര തിരിക്കും വേളയിൽ പ്രാർത്ഥനയ്ക്കായി വസിയ്യത്ത് ചെയ്തുവെങ്കിലും അവസാനം കാണുന്ന നിങ്ങളെ അവർ ഏറെ ഓർക്കുന്നുണ്ടാകും നിങ്ങളും അവരുടെ പ്രാർത്ഥയിൽ ചേർന്ന് പോയിട്ടുണ്ടാകും , അത് മതിയാകും ഒരു പക്ഷെ ചിരകാല സ്വപ്നം പുവാണീയനായി .

സൗദിയിലെത്തുന്ന ഏതൊരു നാട്ടു കാരനും പ്രിയമാണ് ഇബ്ബ് സാഹിബിനോട് , തന്റെ ജോലി തിരക്കിനിടയിലും ഓടി എത്തി നാട്ടു വിശേഷണങ്ങൾ കേൾക്കാനും സഹായിക്കാനും ഇദ്ദേഹം ഉണ്ടാകാറുണ്ടെന്നു പലരും പറഞ്ഞറിഞ്ഞിട്ടുണ്ട് , പ്രവാസ ജീവിതത്തിനിടെ മരണപ്പെടുന്നവർക്ക് മുന്നിലും ഓടി എത്തി നിയമത്തിന്റെ നൂലാമാലകളെ ശെരിപ്പെടുത്തി സഹായിക്കുന്നവരുടെ കൂടെയും ഈ വലിയ മനുഷ്യന്റെ സേവനം പ്രകടമാണ് .

കെ.എം.സി.സി. ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എന്നാ പദവിയിലിരിക്കുമ്പോഴും ബൈത്തുറഹ്മയിലൂടെയും റിലീഫ് പ്രവർത്തനത്തിലൂടെയും കാരുണ്യ ഹസ്തവുമായി കടന്നെതുന്നവരിൽ ഈ പേരും കാണാവുന്നതാണ് ...

നാഥൻ ആഫിയത്തോടെയുള്ള ദീർഗായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ - ആമീൻ 

https://www.facebook.com/jamshi.adka?tn-str=%2AF

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...