നയങ്ങൾ , ജനങ്ങളെ ആപ്പിലാക്കാനോ?
✍🏻(ജംഷീദ് അടുക്കം)
രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്, 1.3 ബില്യൺ വരുന്ന ജനങൾക്ക് അധികാരി വർഗ്ഗത്തിൽ നിന്ന് ഒരു പാതിരാത്രിയിൽ കിട്ടിയ പുതിയ ജന ദ്രോഹ നയത്തിന്റെ ഇരകളാവുകയാണ് ഓരോ പൗരനും.
ലോകത്തിന്റെ അഷ്ടദിക്കുകളിലേക്ക് ദേശാടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രധാന മന്ത്രി കണ്ടിട്ടുണ്ടാവുക അദാനിമാരെയും അംബാനിമാരെയും മാത്രമായിരിക്കും, ഭാരതത്തിനു കോപ്പറേറ്റുകള്ക്ക് പുറമെ മറ്റൊരു ചിത്രവും കുടി ഉണ്ട്, കഷ്ടതയോടെ ജീവിതം നയിക്കുന്ന ഒരുപാട് സാദാരണയിൽ സാദാരണക്കാരാണവർ.
ഒരു നേരത്തെ അന്നത്തിനു വേണ്ടി പ്രയത്നിക്കുന്നവർ, കിട്ടുന്ന വേദനം അതാത് ദിവസത്തെ ചിലവിനു മാത്രമായി കണ്ടെത്തുന്നവർ,
ഒരു നേരത്തെ അന്നത്തിനു വേണ്ടി പ്രയത്നിക്കുന്നവർ, കിട്ടുന്ന വേദനം അതാത് ദിവസത്തെ ചിലവിനു മാത്രമായി കണ്ടെത്തുന്നവർ,
ഇവരൊക്കെ ഇന്ന് "ക്യു" വിലാണ് , കയ്യിലുള്ള അഞ്ഞുറിനെയും ആയിരത്തിനെയും മാറ്റയുടുക്കാനുള്ള തിടുക്കം,
കള്ളാ പണം ഇല്ലായ്മ ചെയ്യാനുള്ള നയമായിരുന്നത്രെ ഇത് ( കള്ളനും പോലീസും കളിയാണെന്നെ തോനു), കള്ളപ്പണത്തിന്റെ മൊതലാളിമാർക്ക് നടയെ തന്നെ അറിയിപ്പ് നൽകി വെളുപ്പിക്കാനുള്ള സമയത്തിനു ശേഷമത്രെ ഈ പ്രക്യപനം, ആദ്യമൊക്കെ പലരും വന്നു നയത്തെ സ്വാഗതം ചെയ്യാൻ,
പിന്നെ പിന്നെ ആശയം നല്ലതു തന്നെ പക്ഷെ "നീയ്യത്തു " വേറെ ചിലതൊക്കെയാണെന്ന് പലർക്കും ബോധ്യപ്പെട്ടു തുടങ്ങിയത്,

പോം വഴികൾ കണ്ടെത്താതെ ഒരു സുപ്രഭാതത്തിൽ ഇത്തരം നയങ്ങൾ പ്രക്യപിക്കുമ്പോൾ ആലോചിണ്ടാതായിരുന്നെന്നു വിതക്തർ ചുണ്ടിക്കാട്ടുന്നുണ്ട്, ഇതാദ്യമല്ല ഇന്ത്യയിൽ പണം മാറ്റുന്നത്, ഇതിനു മുന്പും ഇത്തരം നയങ്ങൾ സ്വീകരിച്ചിട്ടുണ്ട് അപ്പൊഴാർക്കും ഒരു പ്രയസവുംപെടേണ്ടി വന്നിട്ടില്ല കാരണം അവർ സ്വീകരിച്ച നയം ആലോചനയോടെയും പോംവഴികൾ സ്വീകരിച്ചതിനു ശേഷം മാത്രമായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ അഗാധ ജ്ഞാനിയും ആർ ബി ഐ യുടെ ഉത്തരവാദിത്ത സ്ഥാനത്തുമിരുന്ന മുൻ പ്രധാനമത്രി ഡോ മൻമോഹൻ സിങ് കഴിഞദിവസം കണക്കുകൾ വിസ്തരിച്ചു കൊണ്ട് നടത്തിയ പ്രസംഗം എന്ത് കൊണ്ടും പ്രസക്തമായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ അഗാധ ജ്ഞാനിയും ആർ ബി ഐ യുടെ ഉത്തരവാദിത്ത സ്ഥാനത്തുമിരുന്ന മുൻ പ്രധാനമത്രി ഡോ മൻമോഹൻ സിങ് കഴിഞദിവസം കണക്കുകൾ വിസ്തരിച്ചു കൊണ്ട് നടത്തിയ പ്രസംഗം എന്ത് കൊണ്ടും പ്രസക്തമായിരുന്നു.
പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന ഈ നയം രാജ്യത്തുണ്ടാക്കാൻ പോകുന്ന പ്രത്യാഘതങ്ങൾ ചെറുതല്ല എന്ന് പറഞ്ഞപ്പോഴാണ് റേഡിയോ ചാനലിലൂടെ ജനങളുടെ പ്രയാസങ്ങളെ മനസ്സിലാകുന്നുണ്ടെന്ന പ്രസ്താവനയുമായി പ്രധാന മന്ത്രി കടന്നു വന്നത്, പ്രക്യയാപിച്ച ശേഷം എവിടെയോ ആയിരുന്നു താനും
ഇനിയും കാത്തു നിൽക്കണമത്രേ ഈ ദുരിതത്തിൽ നിന്ന് കര കയറാനായി ഒരിത്തിരി നാൾ കൂടെ ....
(ജംഷീദ് അടുക്കം)

No comments:
Post a Comment