മദീന നീ എത്ര സുന്ദരം ..
തിരു ദൂതരുടെ ചാരെ അണയുവാൻ-
ആ തിരു റൗളയൊന്നു കാണാൻ
ലോകം കൊതിക്കുകയാ, മദീനാ നീ ഭാഗ്യവാതിയ...
നിൻ മണ്ണിലാണല്ലോ എൻ ഹബീബ് ഉറങ്ങുന്നത്...
ആ തിരു റൗളയൊന്നു കാണാൻ
ലോകം കൊതിക്കുകയാ, മദീനാ നീ ഭാഗ്യവാതിയ...
നിൻ മണ്ണിലാണല്ലോ എൻ ഹബീബ് ഉറങ്ങുന്നത്...
മക്കതൻ മണ്ണിലുദിച്ച എൻ പൂ നിലാവിനെ, മദീന നീയാണല്ലോ സ്വീകരിച്ചത്..
നീ നൽകിയ സ്നേഹം, എൻ ഹബീബ് സ്മരിച്ചിരുന്നു,
മദീന, നീ പ്രശോഭിക്കുന്നു, എൻ ഹബീബിൻ പ്രകാശം അവിടയണലോ..
മനസ്സിൽ നീയാണ്, മദീന
റബീഇന്റെ പൂ നിലാവ്, പുഞ്ചിരിക്കുന്നു,
എൻ ഹബീബിന്റെ ഉദയത്തെ ഓർത്ത്...
മദീന...
നീ നൽകിയ സ്നേഹം, എൻ ഹബീബ് സ്മരിച്ചിരുന്നു,
മദീന, നീ പ്രശോഭിക്കുന്നു, എൻ ഹബീബിൻ പ്രകാശം അവിടയണലോ..
മനസ്സിൽ നീയാണ്, മദീന
റബീഇന്റെ പൂ നിലാവ്, പുഞ്ചിരിക്കുന്നു,
എൻ ഹബീബിന്റെ ഉദയത്തെ ഓർത്ത്...
മദീന...
നിന്റെ ആ മണ്ണിലൊന്നെത്താൻ പൂതിയേറെയാ.
എൻ ഹബീബിൻ റൗളയൊന്ന് കാണാൻ കണ്ണ് തുടിക്കുന്നു,
സ്വലാത്തിൻ മന്ത്രങ്ങൾ ഉരുവിടാൻ നാവ് പിടയ്ക്കുന്നു,
നാഥാ ആ മണ്ണിലൊന്നെത്താൻ വിധിയേകണെ...
എൻ ഹബീബിൻ റൗളയൊന്ന് കാണാൻ കണ്ണ് തുടിക്കുന്നു,
സ്വലാത്തിൻ മന്ത്രങ്ങൾ ഉരുവിടാൻ നാവ് പിടയ്ക്കുന്നു,
നാഥാ ആ മണ്ണിലൊന്നെത്താൻ വിധിയേകണെ...
(ജംഷീദ് അടുക്കം)

No comments:
Post a Comment