*ഏറെ സ്നേഹിച്ച ഉപ്പുപ്പാ യാത്രായായി* ....
(ജംഷീദ് അട്ക്കം)
നമ്മുടെ ജീവിതത്തിൽ വ്യത്യസ്ത നിലകളിൽ വിവിധങ്ങളായ ആളുകൾ നമ്മെ സ്വാധീനിച്ചിട്ടുണ്ടാകും,
അവർ നമ്മോട് കാണിക്കുന്ന സ്നേഹം നമ്മെ വല്ലാതെ തൊട്ടുണർത്തുന്നുണ്ടാകും ,അവരോടൊപ്പം ചിലവൊഴിക്കുന്ന ഓരോ നിമിഷങ്ങളും ജീവിതത്തിൽ ഒത്തിരി സന്തോഷം പകരുന്നതാകും..
ഇന്നലെ നമ്മോട് വിടപ്പറഞ്ഞ ഇബ്രാഹിം പെർവായി (ഇബ്രാഹിച്ച)എന്നാ ഉപ്പുപ്പ ഞാൻ ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു,

ചെറുപ്പം തൊട്ടേ ഞാൻ കണ്ടു വളർന്ന ആ മുഖം ഇന്നും മനസ്സിൽ തെളിഞ്ഞു വരുകയാണ്, സ്‌കൂൾ പഠന കാലത്തു ഉച്ച ഭക്ഷണത്തിനായി എന്നും വീട്ടിൽ വരുമ്പോൾ തൊട്ടടുത്തുള്ള പഴെയാ ഓട് മേഞ്ഞ റബ്ബാനിയഃ പള്ളിയുടെ ഉമ്മറത്തിരുന്നു ഉസ്താനിയോട് സ്വറ പറഞ്ഞിരിക്കുമ്പോഴും ലാനയോടെ വിളിച്ചിരുന്ന ആ വിളി ഞാൻ അവസാനമായി കാണുന്നത് വരെക്കും കേട്ടിരുന്നു...
ഞങ്ങളുടെ പള്ളിയുടെ വിളക്കായിരുന്നു പരേതൻ,ആരോഗ്യക്കാലത്ത് പള്ളിയോട് എന്നും ചേർന്ന് നിന്നിരുന്നു ,ഉസ്താൻമാർക്ക് ഭക്ഷണത്തിനും മറ്റും വല്ല വിഷമവും നേരിട്ടാൽ ഏത് നേരത്തും കാര്യം ഏറ്റെടുത്തു ആത്മാർത്ഥതയോടെ ചെയ്തു കൊടുത്തിരുന്നു
പള്ളിയുടെ എല്ലാ പരിപാടികളും സജീവമായിരുന്നു ഇദ്ദേഹം, വാർദ്ധക്ക്യം കൂടി വന്നപ്പോൾ അനാരോഗ്യവാനായ അദ്ദേഹം വീട്ടിൽ കിടക്കുമ്പോഴും പള്ളിയുടെയും വ്യക്തിപരമായ കാര്യങ്ങളും ചോദിച്ചറിയുന്നതിൽ അമിത ആവേശം കാണിച്ചിരുന്നു...

പഴേ കാല ഓർമ്മകൾ അദ്ദേഹത്തിൽ നിന്ന് കേൾക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു,വീട്ടു മുറ്റത്തു നാട്ടു വളർത്തിയ വെറ്റില വാങ്ങാൻ വേരുന്നവരോടൊക്കെ സംസാരിച്ചിരിക്കുന്നതിൽ ഏറെ പ്രിയനായിരുന്നു ഇദ്ദേഹം...
അവസാന കാലം വേരെ ഓർമ്മക്ക് ക്ഷതമേൽക്കാതെ ആരെയും തിരിച്ചറിയാൻ സാധിക്കുമായിരുന്നു,സാമ്പത്തികപരമായി ഏതു പ്രയാസാമാണെങ്കിലും പള്ളിയുടെ കാര്യത്തിൽ അദ്ദേഹം കാണിച്ച ആത്മാർത്ഥ പലപ്പോഴും ഞങ്ങൾ ചർച്ച ചെയ്തിരുന്നു...

ഇന്നലെ ഈ നല്ല മനുഷ്യൻ ഈ ലോകത്തോട് വിടപ്പറഞ്ഞിരിക്കുന്നു, ഇന്ന് ആ പള്ളിയുടെ മുറ്റത്തു മൈലാഞ്ചി ചെടികൾക്ക് താഴെ ഏവരും പോകേണ്ട ആ വീട്ടിൽ വിശ്രമിക്കുമായിരിക്കും..
നാഥാ പരേതന് സ്വർഗീയ ആരാമത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമേ---ആമീൻ
നാഥാ പരേതന് സ്വർഗീയ ആരാമത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമേ---ആമീൻ
(ജംഷീദ് അട്ക്കം)

No comments:
Post a Comment