time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017

തിരിച്ചു കിട്ടുമോ ആ നല്ല ബാല്യ കാലം ...


(ജംഷീദ് അടുക്കം)
ആഗ്രഹങ്ങൾ ഒരുപാടുണ്ട്, പക്ഷെ ആ ആഗ്രഹങ്ങളിൽ ചിലതൊക്കെ വെറും സഫലമാകാത്ത മോഹങ്ങളായി മാറുകയാണ്,
ജീവിതത്തിന്റെ നല്ല കാലം ഏതാണെന്നു ആര് ചോദിച്ചാലും ഞാൻ പറയുക അത് എന്റെ ബാല്യ കാലം എന്ന് തന്നെയായിരിക്കും,
കളി ചിരിയിൽ മുഴങ്ങിയ ആ നല്ല കാലം,
മറക്കാനാവാത്ത ആ ബാല്യ കാലം...
കുട്ടുകാരൻ പറഞ്ഞത് പോലെ സ്വർഗ്ഗത്തിലെ എന്റെ ആഗ്രഹങ്ങളിൽ ഒന്ന് ആ ബാല്യ കാലം വീണ്ടെടുക്കാനായിരിക്കും എന്നാണ് .
മധുരമാണ് ആ കാലത്തിനു..ഇന്നത്തെ തലമുറക്കൊന്നു രുചിക്കാനാവാത്ത മധുരം..
അതി രാവിലെ മദ്രസ്സയിലേക്കുള്ള പുറപ്പാട്, സ്‌കൂൾ വാൻ നേരെത്തെ വരുമെന്നതിനാൽ സ്‌കൂൾ യൂണിഫോം ധരിച്ചിട്ടാവും പോവുക,ക്ലാസ് കഴിഞ്ഞു തിരിച്ചു ഓടി എത്തി ഉമ്മയുടെ കയ്യിൽ നിന്ന് രുചികരമായ "നാസ്റ്റാ" കഴിച്ച്‌ നിറഞ്ഞ ബാഗും തോളിലിട്ട് പാടത്തിലൂടെ സ്‌കൂളിലേക്കുള്ള യാത്ര, ഹോം വർക് ചെയ്യാത്തപ്പോൾ ആ വിഷയം കൈകാര്യം ചെയ്യുന്ന മാഷിന്റെ ലീവ് പ്രതീക്ഷിച്ചു സ്റ്റാഫ് റൂമിനു മുന്നിലൂടെ യുള്ള നടത്തം, മാഷിനെ കണ്ടാൽ പിന്നെ വരുന്ന തല വേദന...
കുസൃതി നിറഞ്ഞതാണ് ബാല്യം, കൂട്ടിനു ആളെ കിട്ടുമ്പോൾ അത് ഇത്തിരി കടുപ്പം കൂടുതലാ,
മാമ്പഴ്ത്തിനു വേണ്ടി കല്ലെറിഞ്ഞു ഒടുവിൽ ആ കല്ല് വീടിന്റെ ഓട്മേൽ പതിഞ്ഞപ്പോൾ ഓടിയ ഓട്ടം, ബോൾട്ടിനെ പോലും കടത്തു വെട്ടിയേനെ ,
സ്‌കൂൾ അവധിയെ ആഘോഷമാക്കി മാറ്റിയ കാലം,ഗോട്ടി കളിയും, ഗോരിക്കളിയും,പിന്നെ റോട്ടിലെ ക്രിക്കറ്റ് കളിയും,പുലരുമ്പോൾ വീട് വിട്ടാൽ പിന്നെ അസ്തമിക്കുമബോൽ ആയിരിക്കും വീട്ടിലെത്തുന്നത്,
ട്ടാബും, മൊബൈലും എത്താത്ത ആ കാലം മനോഹരമെത്രെ, കമ്പി കൊണ്ട് ഉണ്ടാക്കിയ സ്റ്റൈറിങ് വണ്ടിയുയുടെ ഓർമ്മ എന്നും മനസ്സിൽ ഓടി എത്തും,
വൈസിറ്റിയുടെയും ആംഗ്രി ബർട്സിന്റെയും ലോകത്തെ തലമുറയ്‌ക്ക് ഓർത്തെടുക്കാൻ ഒന്നുമേ ഉണ്ടാവുകയില്ല, നേരം പുലരുമ്പോൾ ടാബ്ലെറ്റിന്റെ മൊബൈലിന്റെയും മുന്നിലിരുന്നു അന്ന്യന്റെ മുകളുടെ കാർ കയറ്റിയും , വെടി വെച്ചും എങ്ങിനെ കൊല്ലാമെന്ന ചിന്തയിലേക്കാണ് നവ ലോകം അവരെ കൊണ്ടെത്തിക്കുന്നത്, ചോരയെ പേടിച്ചിരുന്ന ആ ബാല്ല്യാ കാലമല്ല ഇന്നെത്തെത്,കടന്നു വന്ന ഗെയിമുകൾ അവരിൽ നിന്ന് അത്തരം ഭയത്തെ എടുത്തു കളഞ്ഞിരിക്കുന്നു,
സാമൂഹ്യമായി യുള്ള ബന്ധങ്ങൾസോഷ്യൽ മീഡിയയ്ക്കു പുറമെ ഇല്ലാതായി മാറി,നാടൻ സംസ്കാരങ്ങളിൽ നിന്ന് മറുനാടൻ സംസ്കാരങ്ങളിലേക്ക് കൊണ്ടെത്തിച്ചു, സ്‌ക്രീനിനകത്തു കണ്ടതൊക്കെ സ്വാത്മാകാനായി മോഹം,കഞ്ചാവും മയക്കുമരുനുമോക്കെ ഉറ്റമിത്രങ്ങളായി,
ധാർമ്മികത നഷ്ട്ടപ്പെടുന്ന ഒരു സമൂഹത്തെ കാലം വാർത്തെടുക്കുന്നു....
സ്നേഹവും ബഹുമാനവും നഷ്ട്ടപ്പെടുന്ന ലോകത്ത് നല്ല നാളെയെ സ്വപ്നം കാണുന്ന ബാല്യങ്ങളെയാണ് വാർത്തെടുക്കേണ്ടത്, അധാർമികതയിൽ നിന്ന് ധാർമിക ബോധമുള്ള സമൂഹത്തെ കെട്ടിപ്പടുക്കേണ്ടതുണ്ട്...
നല്ല നാളെയെ സ്വപ്നം കാണുന്ന സമൂഹത്തിനായി പ്രയത്നിക്കാം..
ശിശു ദിനാശംസകൾ
(ജംഷീദ് അടുക്കം)

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...