time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017

മുഅല്ലിം ഡെ ...
(ജംഷീദ് അട്ക്കം)

'അ' കൊണ്ട് 'അദബുന്നിലൂടെ' അറബീ വാക്യങ്ങളെ പഠിപ്പിച്ച എന്റെ പ്രിയ ഗുരുനാഥന്മാരെ ഞാനൊരിക്കലും മറക്കുകയില്ല,
ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചിൽ ഇരിക്കുംനേരം മൊയ്‌ദു ഉസ്താദ് കറുത്ത ബോർഡിൽ വെളുത്ത ചോക്ക് കൊണ്ട് ഒരു വര വരച്ചു ,പിന്നെ ആ കുഞ്ഞു മുഖം നോക്കി ഒരു ചോദ്യം എങ്ങിനെ വായിക്കാം എന്ന്,
ആ ചോദ്യത്തിന് മുന്നിൽ ഞാൻ നൽകിയ ഉത്തരം അടങ്ങാത്ത കരച്ചിലായിരുന്നു, ശേഷം ഉസ്താദിന്റെ സ്നേഹ തലോടൽ കൊണ്ടാണ് കരച്ചിൽ അടങ്ങി തുടങ്ങിയത്..
ഞാനേറെ കടപ്പെടുന്നത് എന്റെ ഉസ്താദന്മാരോടാ, ഒന്ന് മുതൽ പത്തു വരെ യും ഇടക്കാലത്തു കിതാബുകൾ ഓതി തന്നവരുമായ ഒരുപാട് ഗുരുവര്യർ..
.
സ്നേഹക്കാനും ഒത്തിരി നല്ല ഉപദേശങ്ങൾ നൽകാനും ജീവിതത്തിന്റെ സർവ്വ മേഖലകളിലും ഔനിത്ത്യം കരകതമാക്കാനുള്ള ഒരുപാട് അറിവുകൾ പകർന്നു നൽകാനും ഉസ്താദുമാർക്ക് സാദിച്ചിട്ടുണ്ട്,
മാതാ പിതാ ഗുരു ദൈവം എന്നാ വാക്യം എത്ര പ്രസക്തം , ഉമ്മയ്ക്കും വാപ്പയ്ക്കും തുല്യമായി എന്നും കൂടെ നിൽക്കുന്നവരാണ് അധ്യാപകർ,
പതിവിൽ വിപരീതമായ കളിചിരിയുള്ള മുഖം ഒന്ന് വാടി ക്ലാസിലെത്തിയാൽ വീട്ടിലെ ഉമ്മയെ പോലെ ഏറെ വിലയിരുത്താൻ അദ്യാപകർക്കേ സാധിക്കൂ,
ആഗോളത്തലത്തിൽ തുല്യതയില്ലാത്ത സംഭാവനകളാണ് മാലികിബ്‌നുദീനാറിന്റെയും പൊന്നാനി മഖ്‌ദുമി പണ്ഡിതരുടെയും പാദം സ്പർശിച്ച കൈരളിയുടെ മണ്ണിൽ ചലിക്കുന്നത്, സമസ്ത കേരള ജംഈയത്തുൽ മുഅല്ലമീൻ പതിനായിരക്കണക്കിനു മദ്റസകളിലെ പന്ത്രണ്ടു ലക്ഷം വരുന്നവിദ്യാർത്ഥി സമൂഹത്തുന്നു അറിവിന്റെ അക്ഷര മാലകൾ പകർന്നു നൽകുന്ന അദ്ധ്യപക കൂട്ടായ്മയാണ്,
വിശുദ്ധ ഖുർആൻ അദ്യാപനം തന്നെ പുണ്യങ്ങൾ ഏറെ ഉള്ള ഒന്നാണല്ലോ, തിരു നബി അരുളിയ അഞ്ചു കാര്യങ്ങളിൽ നിങ്ങൾ അറിവ് നുകരുന്നവരോ അറിവ് പകരുന്നവരോ അറിവുള്ളവരെ സ്നേഹിക്കുന്നവരോ ആവുക എന്നാ തിരു വചനം തന്നെ ഇതിന്റെ മഹത്വം നമ്മേ തൊട്ടുണർത്തുന്നു, മുഹല്ലിമീങ്ങൾ ഈ മഹത്വമേറെയുള്ള സേവനത്തിലാണ് നന്മയിലൂടെ തിന്മയെ വെടിയാനും അല്ലാഹുവിനെ അടുത്തറിയാനും സ്വർഗ്ഗത്തിലൂടെ നരഗത്തെ തടയാനും,നമ്മെ പ്രചോദിപ്പിക്കുന്നവർ...
ഒത്തിരി പ്രയാസങ്ങൾ നേരിടുമ്പോഴും, ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനുള്ള തിരക്കിലാണ് മുഅല്ലിമീങ്ങൾ...
നാഥാ ഞങ്ങളുടെ ഗുരുവര്യർക്കു നീ ഇഹപര വിജയം നൽകീ അനുഗ്രഹിക്കേണമെ...ആമീൻ
(ജംഷീദ് അട്ക്കം)

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...