എന്റെ റബ്ബേ, നീ എത്ര കാരുണ്ണയവാൻ ...
(ജംഷീദ് അട്ക്കം )
ഉമ്മതൻ ഗർഭാശയത്തിനുള്ളിൽ എന്നെ ഏറെ പരിപ്പാലിച്ചവനാണെന്റെ റബ്ബ്..ഇരുട്ട് മൂടിയ ആ അറക്കുള്ളിൽ വെളിച്ചം വിതറിയ നാഥാ-
നീ എത്ര കാരുണ്ണ്യവാൻ...
മിന്നിത്തിളങ്ങും ഈ ലോകത്തെ അമൂല്യ രത്നമായ ഉമ്മയെ-
കാണാതെ പലരും ദുഖിക്കുമ്പോൾ പ്രസന്നമാം -
ആ പൂ മുഖം കാണാൻ കാഴ്ച തന്ന നാഥാ നീ എത്രെ കാരുണ്ണ്യവാൻ...
വാപ്പതൻ തലോടൽ യെൻ മനതാരിൽ കുളിരണിയിപ്പിക്കു-
മ്പോൾ ഞാൻ സ്മരിക്കുന്നു നാഥാ നീ തന്ന അനുഗ്രഹത്തെ ...
**
നീ വർഷിച്ച കാരുണ്ണ്യത്തിനു പകരമായി ഞാൻ ഒന്നുമേ ചെയ്തില്ലല്ലോ നാഥാ..
നന്മയേറെ ചെയ്യാൻ പൂതി ഏറെയാ,.ചെയ്തു പോയ പാപക്കറകളെ നീ മായിച്ചു കളയേണമെ...
ഇനിയുള്ള ജീവിതം നിൻ -
പൊരുത്തം നേടിയ സച്ചരിതരുടെ മാർഗത്തിൽ ചലിപ്പിക്കാൻ ..
നാളെ സ്വർഗീയ തോപ്പിൽ തിരു നബി തൻ ചാരെ ചേർത്തിരിക്കാൻ വിധി ഏകണെ എൻ ഇലാ ഹെ....

(യാ അല്ലാഹ് ഞങളുടെ പ്രിയ മാതാപിതാക്കൾക്ക് ആഫിയത്തോടെയുള്ള ദീർഘ ആയുസ്സ് നൽകേണമേ )
No comments:
Post a Comment