*വിട പറഞ്ഞത് ബന്ദിയോട്ടാരുടെ സ്വന്തം മുക്രി ഉസ്താദ്* ...
( *ജംഷീദ് അട്ക്കം* )
ചിലരുടെ വേർപാടുകൾ നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്,കഴിഞ്ഞ ദിവസം മരണപ്പെട്ട അബൂബക്കർ ഹാജി ഉസ്താദ് കാൽ നൂറ്റാണ്ടു കാലമായി ബന്ദിയോട് ബദിരിയ ജുമാ മസ്ജിദിൽ മുഅസ്സിനായി ജോലി ചെയ്ത് വരികയായിരുന്നു..
മദ്രസാധ്യാപകനായി കടന്നു വന്ന ഉസ്താദ് പിന്നീട് പള്ളിയുടെ പരിപാലകനും ,ബാങ്ക് വിളിക്കുന്ന മുക്രി ഉസ്താദുമായി മാറി..
ഏറെ സ്നേഹിക്കപ്പെടുന്ന ഉസ്താദിനോട് ഏവർക്കും അങ്ങേ അറ്റം സ്നേഹവും ബഹുമാനവുമായിരുന്നു,
ഒതുങ്ങിക്കൂടുവാൻ ഒരിക്കലും ഉസ്താദ് ഇഷ്ട്ടപ്പെട്ടിരുന്നില്ല, മഹല്ലിന്റെ സർവ്വ മേഖലകളിലും ഉസ്താദിന്റെ സാന്നിധ്യം കാണാമായിരുന്നു.
ഞാൻ പലപ്പോഴും ഉസ്താദിന്റെ ചലനങ്ങളെ വീക്ഷിച്ചിട്ടുണ്ട് അപ്പോഴെല്ലാം മറ്റെവിടെയും കാണാത്ത ഒരു ഉത്തരവാദിത്ത്യം ഉസ്താദിൽ നിന്ന് കാണാമായിരുന്നു...
മഹല്ലത്തിലും പരിസരങ്ങളിലും ആരെങ്കിലും മരണപ്പെട്ടാൽ ഓടി എത്തുമായിരുന്നു ഈ പൊക്കം കുറഞ്ഞ മനുഷ്യൻ...

പള്ളിയുടെ പരിപാടികളിലും മറ്റും സംഘാടകരിൽ ഒരാളെപ്പോലെ,ആത്മാർത്ഥതയോടെ യുവാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഉസ്താദ് സമയം കണ്ടെത്തിയിരുന്നു,
പല സ്ഥലങ്ങളിലും ഉസ്താദിനെ ചെറുപ്പം തൊട്ട് കാണാറുണ്ടെകിലും ഉസ്താദുമായി അടുത്തിടെപെടാൻ സാധിച്ചത് ഈ അടുത്ത കാലങ്ങളിലായിരുന്നു,
പല സ്ഥലങ്ങളിലും ഉസ്താദിനെ ചെറുപ്പം തൊട്ട് കാണാറുണ്ടെകിലും ഉസ്താദുമായി അടുത്തിടെപെടാൻ സാധിച്ചത് ഈ അടുത്ത കാലങ്ങളിലായിരുന്നു,
ബദിരിയ ജുമാ മസ്ജിറെ കീഴിൽ എന്റെ വീടിനരികിലുള്ള റബ്ബാനിയഃ മസ്ജിദിന്റെ പല പരിപാടികൾക്കും ഉസ്താദിന്റെ സാന്നിദ്യം ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു, ബദ്ർ ദിനത്തിലും, റാത്തീബ് സദസ്സിലുമെല്ലാം ഉസ്താദിന്റെ നേതൃത്വം ധന്യമായിരുന്നു...
കഴിഞ മഹല്ലിന്റെ വാർഷികത്തിൽ സേവന പദത്തിൽ കാൽ നൂറ്റാണ്ടു പിന്നിട്ട ഉസ്താദിനെ ആദരിച്ചപ്പോൾ നിഷ്ക്കളങ്കനായ ആ പണ്ഡിതന്റെ മുഖത്ത് പുഞ്ചിരി പ്രസന്നമാവുന്നത് കാണാമായിരുന്നു..
പാതി രാത്രിയുടെ യാമങ്ങളിൽ അല്ലാഹുവിന്റെ സ്മരണകൾ ഉരുവിട്ട് കൊണ്ട് ജീവിതത്തെ ആത്മീയമായി ശുദ്ദികരിച്ചവരിൽ ഉസ്താദിനും ഉണ്ടണ്ടാകും ഒരു സ്ഥാനം...
ചിലരുടെ ജീവിതംവും അവരുടെ ഇടപെടലുമൊക്കെ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും അത്തരത്തിൽ ഉള്ള ഒരാളായിരുന്നു ഉസ്താദ്...

പ്രവാസ ലോകത്തേക് കടന്ന് വരുന്നതിനു മുമ്പ് ഉസ്താദിനെ കാണാനും സംസാരിക്കാനും ദുആ വസിയ്യത് ചെയ്യാനുമൊക്കെ അവസരം കിട്ടിയപ്പോൾ ഞാനോർത്തതില്ല ആ മുഖം ഇത്രയും പെട്ടന്ന് മാഞ്ഞു പോകുമെന്ന്,,,മുഹസ്സിനുള്ള സ്ഥാനം ചെറുതല്ലല്ലോ...ബിലാലിബ്നു റവാഹ (റ ) ന്റെ ജോലിയിലാണല്ലോ ഉസ്താദും മുഴുങ്ങിയത്,,,
ഇനി കേൾക്കുകയില്ല പള്ളി മിനാരത്തിൽ നിന്ന് ഉസ്താദിന്റെ ആ നീട്ടി വിളിക്കുന്ന ബാങ്കിൻ മന്ത്രം,
നാഥാ ഈ വേർപാട് ഞങളെ വല്ലാതെ നോവിപ്പിക്കുന്നു,,,,
സ്വർഗ്ഗീയ ആരാമത്തിൽ ഉന്നത സ്ഥാനം നൽകി നീ അനുഗ്രഹിക്കേണമേ>>.ആമീൻ ...
(ജംഷീദ് അട്ക്കം)

No comments:
Post a Comment