time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Tuesday, September 26, 2017

കുളിരാണ് മഴ






കുളിരാണ് മഴ


ജംഷീദ് അടുക്കം

ജൂണിലെ ആ പുലരിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു ,
അറിവിന്റെ അക്ഷര മാലകൾ നുകരാൻ ഞാൻ പോയിരുന്ന കാലം ,
നീല പാന്സിന്റെ കാലുകളെ മേൽപ്പോട്ട് കയറ്റി ,
പുസ്തകങ്ങളെ പ്ലാസ്റ്റിക് കവറിലാക്കി ബാഗിനെ
നെഞ്ചോട് ചേർത്ത് ,
ഒരു കയ്യിൽ പോപ്പിക്കുടയും , മറു കയ്യിൽ ടിഫ്ഫിൻ ബോക്സും....
കുളിരായിരുന്നു ആ മഴക്കാലത്തിനു ....
***
തിരിഞ്ഞു നോക്കുമ്പോൾ , ഇന്നലകളിലെ ഓരോ കുസൃതികളും
ഇന്നൊരോർമ്മയാവുകയാണ് ...
തിരിച്ചെടുക്കാനാവാത്ത ഒരോർമ്മ ,
കന്നിപ്പായം ഒരു മധുരമായിരുന്നു...
കഴിച്ചാൽ നാവ് നീല നിറത്തിലാവും
നിറഞ്ഞ കാടുകൾക്കിടയിൽ മിന്നാ മിന്നി പോലെ
മിന്നുമായിരുന്നു ആ കറുത്ത പഴം, ..
ഇന്നിപ്പോ - പോയി മറഞ്ഞു ...
ആ കാടുകളിൽ ഇന്നോരോ വില്ലകളാണ്...
***
ഇന്നത്തെ ന്യൂജെൻ കാണാത്ത പോയ കാലം
രസകരമായിരുന്നു ,
ടാബും , മൊബൈലും കൊണ്ട് സ്മാർട്ട് ആകാത്ത കാലം ...
ചാറ്റൽ മഴയെ ആസ്വദിച്ചത് അന്നായിരുന്നു ,
തോടുകളിലേക്ക് തോർത്തുമായി കുട്ടുകാരൊപ്പം
മീൻ പിടിക്കാൻ ചെന്നതും ,
അതിൽ കുടുങ്ങിയ തവള കുഞ്ഞുങ്ങളെ കുപ്പിയിലിട്ടതും,
ഷോകേസിനെ മിനി എക്ക്വേറിയം ആക്കിയതും ..
****
ഓരോ മഴക്കാലവും അറിയാതെ തന്നെ ആ -
ബാല്യ കാലത്തേക്ക് കൊണ്ട് പോവുകയാണ് ,
മഴ നനഞ് കടലാസ് തോണി യിൽ കളിച്ചതും ,
മാവിൻ ചുവട്ടിൽ മധുരിക്കുന്ന മാമ്പഴത്തിനായി
കാത്തിരുന്നതും ,
മെസ്സിയും റൊണാൾഡോയും കാണാത്ത ഫുട്ബോൾ
അന്ന് ആ ചെളിപൂണ്ട വയലിൽ കളിച്ചതും,
തിമിർത്ത് പെയ്യുന്ന മഴ പറയുന്ന കഥകളത്രെ ...

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...