സൗഹൃദം
ജംഷീദ് അടുക്കം www. kasargodtimes.com
ഏത് കാണാമറയത്തിരുന്നാലും നിങ്ങളുമായുള്ള സൗഹൃദം ശ്രുതി ശുദ്ധമായ സംഗീതം പോലെയാണ് … ചങ്ങായി എന്നാ നാടന്‍ മലയാള വാക്ക് സൗഹൃദത്തിന്റെ സര്‍വ്വസ്വവുമായി ഇന്നും നില നില്‍ക്കുന്നു. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാ ചൊല്ല് വെറും ചൊല്ലായി മാത്രമുള്ളതല്ല. സൗഹൃദം പുളകം വിരിയുന്ന സ്‌നേഹത്തിന്റെ പൂവാണ്. പരസ്പരമുള്ള കരുതലിന്റെ കഥയാണ് ,
അവര്‍ അടുത്ത് ഉണ്ടാവുമ്പോഴും ഇല്ലാത്തപ്പോഴും മനസ്സില്‍ സന്തോഷവും സങ്കടവും തോന്നും, പിണങ്ങി പിരിഞ്ഞു നീ എന്നില്‍ നിന്ന് എത്ര ദുരം പിന്നിടണം. കണ്ണിമ വെട്ടാതെ ഞാനെത്ര നേരം നോക്കി നില്‍ക്കണം.
മനസ്സിന്റെ കോണിലെവിടെയോ ഓര്‍മ്മകളുടെ സൗഹൃദത്തിന്റെ റോസാപ്പൂക്കളാണ്. ഓരോ ഇതളുകളും ഓരോ കൂട്ടുകാരനും കുട്ടുക്കാരിയുമാണ്. എന്റെ ഹൃദയത്തോട് ഞാന്‍ ആ ചുവന്ന റോസാപ്പൂക്കളെ ചേര്‍ത്തുവെക്കുന്നു. ജീവനില്ലാത്ത ആ കടലാസ്പൂവ് ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ തണുപ്പില്‍ ജീവിക്കും. ഒരു പക്ഷെ ഞാന്‍ തനിച്ചായിരിക്കും. സൗഹൃദം ഓര്‍മ്മയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നുവോ ?
ആ കടലാസു പൂവ് ജീവിതത്തിലെ മുറിവുകളുടെ വസന്തത്തെ കുറിച്ച് ഒരു നാള്‍ സ്വപ്നം കാണും.അങ്ങനെ ഒരു പാടൊരുപാട് ഓര്‍മ്മകള്‍ കടന്നു പോവും. രക്ത ബന്ധമാണോ സൗഹൃദമാണോ വലുത് എന്നാ ചോദ്യം ചരിത്രം മുതലേ നില നില്‍ക്കുന്നതാണ്. ‘സൗഹൃദം ‘ എന്ന് സംശയമില്ലാതെ തന്നെ പറയാനാവുന്നതാണ് രക്ത ബന്ധത്തില്‍ പോലും നല്ല സൗഹൃദങ്ങള്‍ ഉണ്ടാവാറുണ്ട്. ഞാന്‍ നയിക്കാം എന്നതിലല്ല, നമുക്കൊന്നിച്ച് നില്‍ക്കാമെന്നതിലാണ് സൗഹൃദം .

സൗഹൃദങ്ങളില്‍ വലിപ്പം ചെറുപ്പങ്ങളില്ല രണ്ടു ശരീരവും ഒരു മനസ്സുമായി മാറുന്നു. മനസ്സ് കൊണ്ട് അടുക്കുന്നതാണ് യഥാര്‍ത്ഥ സൗഹൃദം.
ക്യാമ്പസുകളിലെ സൗഹൃദംതന്നെ ഉദാഹരണമായി എടുക്കാം ഏത് കഷ്ടതയിലും വിഷമത്തിലും സന്തോഷത്തിലും പങ്ക് കൊള്ളുന്ന കൂട്ടുകാര്‍.
വര്‍ഷങ്ങള്‍ കഴിഞ്ഞ് പിരിയേണ്ടി വരുന്ന സൗഹൃദങ്ങള്‍.ഒരു പക്ഷെ ആ സൗഹൃദം നില നില്‍ക്കാം, നില നില്‍ക്കാതിരിക്കാം. ക്യാമ്പസിന്റെ ഓരോ കോണുകളും ആ സൗഹൃദത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ടാവും ക്യാമ്പസിന്റെ ചുവരുകള്‍ക്ക് ഒരാത്മാവും കണ്ണുംകളും ഉണ്ടായിരുന്നെങ്കില്‍ ആ സൗഹൃദത്തിന്റെ വേര്‍പാടില്‍ ഒന്ന് പൊട്ടിക്കറിഞ്ഞേനെ.
പരസ്പരമുള്ള കരുതലും വിശ്വാസവും തന്നെയാണ് സൗഹൃദത്തിന്റെ അടിസ്ഥാനം. സൗഹൃദങ്ങള്‍ നിഘണ്ടുവില്‍ നിലനില്‍ക്കുകയില്ല , അത് അതിരുകളില്ലാത്ത സാഗരങ്ങളാണ്. അതില്‍ ആര്‍ക്കും അലിഞ്ഞു ചേരാം സൗഹൃദം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല , അങ്ങനൊരു ജീവിതം പ്രസക്തമാണോ ?
തുറന്നിടുക സൗഹൃദ ജാലകങ്ങള്‍…പറന്നുയരട്ടെ അതിലൂടെ വര്‍ണ്ണ ചിത്ര ശലഭങ്ങള്‍. കാണുന്ന സ്വപ്നമല്ല സൗഹൃദം. നക്ഷത്രങ്ങളിലെ പ്രകാശമല്ല സൗഹൃദം. ഹൃദയത്തില്‍ ഹൃദയം തൊട്ട് അറിയുന്ന വികാരമാണ് സൗഹൃദം

No comments:
Post a Comment