time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Saturday, January 20, 2018


സി എ മുഹമ്മദ് ഹാജി ഓർമ്മയായി...


ജംഷീദ് അടുക്കം

സീ എ എന്ന രണ്ടക്ഷരങ്ങൾക്കപ്പുറമായിരുന്നു മുഹമ്മദ് ഹാജി എന്നാ മുഹമ്മദ്‌ചയുടെ ഔന്നിത്യം, 
ഒരു നല്ല വ്യാപരിയിലുപരി വിശാല മനസ്ക്കത അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.
ആ പുഞ്ചിരികുന്ന മുഖത്തോട് എന്നും ബഹുമാനവും ആദരവും തോനീട്ടുണ്ട് ,
ഒരു നാടിന്റെ നിയത്രണം അഥവാ നീണ്ട 18 വർഷക്കാലം ഒരു മഹല്ലിന്റെ അധ്യക്ഷ പദവി അലങ്കരിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്യം തന്നെയാണ്
, ഓരോ മനസ്സും ഒരുപോലെ അംഗീകരിച്ചത് കൊണ്ടാണ് ആ ഉന്നത പതവിയിൽ ഇരിക്കാൻ പരേതന് അവസരങ്ങൾ ഒരുങ്ങിയത്, അവ നിസ്വാർത്ഥതയോടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്നത്തിൽ ഈ നല്ല മനുഷ്യന് സാധിച്ചിട്ടുണ്ട്.
നിഷ്കളങ്കമായ പെരുമാറ്റം , സൗമയമായി ഇടപെടലുകൾ , പ്കവ്വമായ തീരുമാനങ്ങൾ ഇവയൊക്കെ മുഹമ്മദ് ചെയിലൂടെ പ്രകടമായിരുന്നു.
നല്ല കച്ചവടക്കാരൻ , ജാതി മത ഭേതമന്യ സകലരിലും പ്രിയങ്കരനാണ് മുഹമ്മദ്‌ച്ച.
പതുക്കെ, താഴെ നോക്കിയുള്ള നടത്തം ഇന്നും കൺ മുന്നിലൂടെ കടന്ന് ചെല്ലുത് പോലെ...
amsheedadkam.blogspot.ae
പള്ളിയുടെ വാർഷികങ്ങളിലും , നബിദിന വേദികളിലും നിറ സാന്നിധ്യമായിരുന്നു പരേതൻ ,
മദ്രസ പഠന കാലത്ത് ഒരുപാട് സമ്മാനങ്ങൾ ആ സ്നേഹ അസ്തങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുണ്ട് അപ്പോൾ മുഖത്ത് പ്രകടമായ പുഞ്ചിരിക്ക് പറഞ്ഞറീക്കാനാവാത്ത ആഹ്ലാദമായിരുന്നു...
ആ കരങ്ങൾ കൊണ്ടായിരുന്നു അടുക്കം ഖിളറിയ ജുമാ മസ്ജിദിന്റെ ഓരോ പരിപാടികൾക്കും കോടി ഉയർന്നിരുന്നത്,
അവിടെ നിന്നുമായിരുന്നു ഓരോ അധ്യക്ഷ നിയന്ത്രണവും ,
ഇത്തിഹാദ് 2019 പടിവാതിൽക്കൽ നിൽക്കുമ്പോൾ ആ നിയത്രണവും നേത്രത്വവും ഇനി ഇല്ലല്ലോ എന്നാ സങ്കടം മാത്രം ...
മർഹും അബ്ദുൽ റഹ്‌മാൻ ഹാജി എന്നാ സർവ്വാദരണീയനായ പണ്ഡിതൻ ബീജവാകാം നൽകിയ ഉദ്ദ്യമത്തെ നീണ്ട കാലങ്ങളോളം നെഞ്ചോട് ചേർത്ത് വെച്ച് വിടപറയുമ്പോൾ,
ഒരു നാട് തന്നെ ദുഃഖിക്കുകയാണ്...
"ഓരോ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും "
ചില മരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു ...
നാഥാ
ആ മൈലാഞ്ചി ചുവട്ടിൽ അന്തിയുറങ്ങുന്ന പ്രിയപ്പെട്ട മുഹമ്മദ്‌ചെയിൽ നീ കാരുണ്യം വാർഷിക്കേണമെ ...
അദ്ദേഹത്തിൻറെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിക്കാൻ തുണക്കേണമെ -
=jamsheedadkam.blogspot.ae




No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...