time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, January 31, 2018


മഹത്മാജിയുടെ വിയോഗത്തിന് 70 ആണ്ട്

രാഷ്ട്രപിതാവിനെ വക വരുത്തിയവർ തുടർ കഥകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു, ജാതിയതോടെ പേരിൽ, ലൗ ജിഹാദിന്റെ പേരിൽ, പച്ച മനുഷ്യനെ ചുട്ടു കൊല്ലുന്ന കാട്ടാളന്മാർ വിലസി നടക്കുമ്പോൾ പ്രാണൻ പോലും വെടിഞ് ഭാരതത്തിന്റെ നിലനിൽപ്പിനു പ്രയത്നിച്ച പൂർവ്വ സുരികളുടെ സ്വപനം ഇവരാൽ തകർക്കെപ്പെടുകയാണ്

✍🏻 ജംഷീദ് അടുക്കം

http://www.kumblavartha.com/2018/01/mahatma-gandhi-article-jamsheed-adukkam.html

ഇന്ത്യൻ ചരിത്രത്തിൽ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30 .
ഫാസിസത്തിന്റെ ക്രൂര മുഖം വെളിവാക്കിയ നാധുറാം വിനായക് റാവു കോഡ്‌സെ ഡൽഹിയിലെ ബിർള ഹഔസിനു മുന്നിൽ മഹാത്മാവിന്റെ നെഞ്ചകത്തേക്ക് വെടിയുണ്ടകൾ പായിച്ചപ്പോൾ ആ നാളിൽ നിശ്ചലമായി പോയി ഭാരതം ,

എല്ലാ വൈകുന്നേരങ്ങളിലും ബിർള ഹൌസിലേക്ക് പ്രാർത്ഥനക്കായി എത്താറുള്ള മഹാത്മാജി പ്രാർത്ഥനകൾക്ക് ശേഷം ഹൃസ്വമായ പ്രസംഗത്തുടെ ജനങ്ങളെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന പതിവുണ്ടായിരുന്നു , ആൾ ഇന്ത്യ റേഡിയോയിലൂടെയായിരുന്നു ഇന്ത്യ ആ ശബ്ദത്തെ കേട്ടിരുന്നത്.
പതിവ് പോലെ അന്നത്തെ ആ രാത്രി (1948 ജനുവരി 30 വെളളി ) റേഡിയോ ട്യൂൺ ചെയ്‌തവർ മഹത്മാവിന്റെ സദുപദേശങ്ങൾ കേൾക്കാനായി കാതുകൾ ചേർത്തു വെച്ചപ്പോൾ രാഷ്ട്ര പിതാവിന്റെ ശബ്ദമല്ല ലോകം കേൾക്കേണ്ടി വന്നത് ,പകരം പ്രധാന മന്ത്രി ജവാഹർ ലാൽ നെഹ്‌റുവിന്റെ ഇടറിയുള്ള വാക്കുകളായിരുന്നു ,

"നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ട് പോയി "!
ജീവിതത്തിലെ ഏറ്റവും ദുഃഖരമായി പ്രസംഗം നെഹ്‌റു നടത്തിയപ്പോൾ ലോകം കണ്ണീരോടെയായിരുന്നു ശ്രവിച്ചിരുന്നത് ...

**
എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മണിക്കാണ് ഗാന്ധിജി പ്രാർത്ഥനക്കായി എത്താറുള്ളത് , അന്ന് സമയം അഞ്ചായിട്ടും ഗാന്ധിജി എത്തിട്ടില്ല , പതിവ് സമയം കഴിഞിട്ടും അവിടെ കൂടി ചേർന്നവരൊക്കെ പരസ്പരം അന്വേഷിചു , ബിർള ഹൊസ്സിലെ മുറിയിൽ സർദാർ വല്ലഭായ് പട്ടേലുമായി സംഭാഷണത്തിലയായിരുന്നു അദ്ദേഹം.
സമയം 5 ,15 : മനുഭവേൽ, ആഭ എന്നിവരുടെ തോളിൽ കയ്യിട്ട് ഗാന്ധിജി മുറിയിൽ നിന്നുമിറങ്ങി , നേരം ഇത്തിരി വൈകിയതിനാൽ ഒരൽപം വേഗതയിൽ അദ്ദേഹം നടന്നു , തടിച്ചു കൂടിയവർ മഹാത്മാജിയുടെ പേരുകൾ ഉച്ചത്തിൽ വിളിക്കുമായിരുന്നു , പെട്ടന്നാണ് ഒരു സ്‌ഫോടക ശബ്ദം അവർക്ക് കേൾക്കേണ്ടി വന്നത് , മഹത്മാജിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടയാൾ തന്റെ കയ്യിലുണ്ടായിരുന്ന ബറേറ്റ എം 1934 സെമി ആട്ടോമെറ്റിക് 606824 സീരിയൽ നമ്പർ പിസ്റ്റാലിന്റെ കാഞ്ചി വലിച്ഛ് മഹത്തമാവിന്റെ നെഞ്ചകത്തേക്ക് 3 തവണകളിലായി വെടിയുണ്ടകൾ തുളച്ചു കയറിയിരുന്നു .

മൂന്നാമത്തെ വെടിയുണ്ട ഏറ്റാണ് ഗാന്ധി പിന്നിലേക്ക് വീണത് , ആ പരിസരമാകെ ആക്രോശവും നിലവിളികളുമായുർന്നിരുന്നു പുക ചുരുൾ മൂടിയ തോക്കുമായി നിന്ന ഗോഡ്‌സെയെ ചിലർ ചേർന്ന് കീഴ്‌പ്പെടുത്തി , പ്രതിരോധിക്കാനാവാതെ അയാൾ നിശ്ചലനായിരുന്നു ,
ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്‌സെ ഉൾപ്പെടെ 8 പേരെയാണ് വിചാരണ ചെയ്യപ്പെട്ടത് ,1949 ഫെബ്രുവരി പത്തിനു കോടതി വിധി പുറപ്പെടുവിച്ചു.

ഒന്നാം പ്രതി ഗോഡ്സെക്കും മൂന്നാം പ്രതി നാരായൺ ആപ്തെക്കും തൂക്കുകയർ , 1949 നവംബർ 15 നു രാവിലെ ഇരുവരെയും ഹരിയാനയിലെ അംബാല സെന്റെറിൽ ജയിലിൽ തൂക്കിലേറ്റുകയിൽ ജയിൽ അങ്കണത്തിൽ തന്നെ സംസ്കരിക്കുകയും ചെയ്തു .

**
മഹാത്മാജിയുടെ കൊലപാതകത്തിന് 70 വയസ്സ് തികയുമ്പോഴും സ്വതത്ര ഭാരതത്തിൽ ഫാസിസം നടമാടി കൊണ്ടെയിരിക്കുന്നു ,
രാഷ്ട്രപിതാവിനെ വക വരുത്തിയവർ തുടർ കഥകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു ,ജാതിയതോടെ പേരിൽ , ലൗ ജിഹാദിന്റെ പേരിൽ , പച്ച മനുഷ്യനെ ചുട്ടു കൊല്ലുന്ന കാട്ടാളന്മാർ വിലസി നടക്കുമ്പോൾ പ്രാണൻ പോലും വെടിഞ് ഭാരതത്തിന്റെ നിലനിൽപ്പിനു പ്രയത്നിച്ച പൂർവ്വ സുരികളുടെ സ്വപനം ഇവരാൽ തകർക്കെപ്പെടുകയാണ് .
ഇനിയൊരു ഗോഡ്‌സെയും പിറവിയെടുക്കരുതേ എന്നാ പ്രാർത്ഥനകൾ അവശേഷിക്കുകയാണ് ...
ഗാന്ധിയും , നെഹ്‌റുവും , ജൗഹറും സ്വപ്നം കണ്ട ഭാരതം അത് പരസ്പരം രക്ത ചീന്തലുകൾ ഇല്ലാത്ത ഭാരതമാണ് ..

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...