
ഇത് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ,
ജംഷീദ് അടുക്കം
മൂന്ന് വിളക്കുകൾ ....
ഇവർ പ്രകാശം പരത്തി കൊണ്ടേയിരിക്കുന്നു... ,
പതിനായിരങ്ങൾ ആ വെളിച്ചത്തിലൂടെ ജ്ഞാനത്തിൻ മാധുര്യം നുകർന്ന് കൊണ്ടിരിക്കുന്നു....
ഉത്തര മലബാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന മഹത് വ്യക്തിത്വങ്ങളാണിവർ
കുമ്പള മഹാത്മാ കോളേജിന്റെ പൂർവ വിദ്യാർത്ഥി സംഗമം ദുബായിൽ സംഘടിപ്പിച്ചപ്പോൾ എല്ലാ തിരക്കുകളും മാറ്റി വെച്ച് തങ്ങൾ പഠിപ്പിച്ച വിദ്യാർഥികളോടൊപ്പം ഒരൽപം സംവദിക്കാൻ പറന്നെത്തുകയായിരുന്നു പ്രിയയപ്പെട്ട സത്താർ സാറും , ലത്തീഫ് സാറും , ഖലീൽ സാറും .
മനസ്സ് വല്ലാത്ത അഭിമാനം തോന്നിയ നിമിഷമായിരുന്നു അത് , നീണ്ട 22 വർഷത്തെ കോളേജിന്റെ പ്രയാണങ്ങൾക്കിടയിൽ മഹാത്മയുടെ ആദ്യ ബാച്ച് മുതൽ പിന്നീടുള്ള ഓരോ വർഷങ്ങളിലും പഠിച്ചു പുറത്തിറങ്ങി യു എ യുടെ വിവിധ ഭാഗങ്ങളിലുള്ള ജേഷ്ഠ സുഹൃത്തുക്കൾ , പഠിപ്പിച്ച അദ്ധ്യാപകർ , അവർക്കൊപ്പം ഒരു ദിനം ചെലവൊഴിക്കുക , ക്യാമ്പസിന്റെ , ഗൃഹാതുരത്തത്തിന്റെ ഓർമ്മകൾ പങ്കു വെക്കുക , ഒപ്പം ജീവിത വഴികളിൽ കാലിടറിപ്പോവാതിരിക്കാൻ ഞങ്ങൾ ഞങ്ങളാവാൻ പ്രയത്നിച്ച അദ്ധ്യാപകരിൽ നിന്നും സ്നേഹോപദേശങ്ങൾ സ്വീകരിക്കുക ...
പ്രിയപ്പെട്ട അദ്ധ്യാപകരുടെയും സഹ പാഠികളുടെയും മുന്നിൽ എണീറ്റ് നിന്നപ്പോൾ ആ സഹ്യാനം അറിയാതെ കൊഴഞ്ഞു പോയ വിദ്യാർത്ഥി ജീവിതത്തിലേക്കും , അദ്ധ്യാപക ജീവിതത്തിലേക്കും കൂട്ടി കൊണ്ടു പോയി,
ഒരിക്കലും കണ്ടിട്ടില്ലാത്ത , വഴികളിൽ കണ്ട് പരിചയപ്പെടാത്ത പലരെയും പരിചയപ്പെടാനും അടുത്തറിയാനും ഇനി അങ്ങോട്ടുള്ള യാത്രകളിൽ പിരിയാനാവാത്തവിധം ദൃഡമായ ബന്ധം തുന്നി ചേർക്കാനുംആ കുടിച്ചേരലിലൂടെ സാധിച്ചു .
പത്താം തരത്തിനു ശേഷം ഉപരിപഠനം സ്വപനം കാണാത്ത വിദ്യാർത്ഥി സമൂഹത്തെ , പത്താം തരത്തിൽ തോൽവി നേരിട്ടതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന യൗവനത്തെ , ആഗ്രഹങ്ങൾ ഒരുപാടിണ്ടായിട്ടും പഠിക്കാനായി സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നവരെല്ലാം നേരിൽ കണ്ടും വീടുകൾ കയറി ഇറങ്ങിയും ഉപരിപഠനത്തിന്റെ പ്രാധാന്യങ്ങൾ വിവരിക്കുകയും ചെയ്തവരാണിവർ ,
ആ പ്രയത്‌നത്തിലൂടെ ഒരു കോളേജിന് തിരി തെളിഞ്ഞപ്പോൾ , അതിലൂടെ ഒരുപാട് പ്രതിഭകളെ തിരിച്ചു പിടിക്കാനായി എന്നാ സന്തോഷം ഇവരിൽ നിന്നും വായിച്ചറിയാനായിട്ടുണ്ട്,
ഒരുപാട് വിദ്യാർത്ഥികളെ വാർത്തെടുക്കുന്നത് പോലെ ഈ കാമ്പസ് അനേകം അധ്യാപകരെയും വളർത്തിയെടുത്തിട്ടുണ്ട്,
കേവലം മാർക്കുകൾ വാരിക്കൂട്ടുന്നവരോടൊപ്പം സംസ്കാരിക മഹിമ നിലനിർത്തുന്നവരെയാണ് നാടിന്നാവശ്യം , അവിടെയും ഇവർ വിജയിച്ചിട്ടുണ്ടെന്ന് സമൂഹം പറയാതെ പറയുന്നു...
ഇന്ന് കുമ്പള മഹത്മാ കോളേജും , കുമ്പള അക്കാദമിയും നാടിന്റെ അഭിമാനമായി മാറി കഴിഞ്ഞു...
കാലങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയിട്ടും വർഷങ്ങൾക്ക് മുമ്പ് തങ്ങൾ പഠിപ്പിച്ച വിദ്യാർഥികൾ നൽകിയ സ്നേഹത്തെയും , അംഗീകാരത്തെയും നിറഞ്ഞ മനസ്സോടെയാണ് ഇവർ സ്വീകരിച്ചത്...
ചില ബന്ധങ്ങൾ അങ്ങിനെയാണ് , കാലങ്ങൾ എത്ര കഴിഞ്ഞാലും ,മൈലുകൾ എത്രെ താണ്ടിയാലും വാടാതെ വെടിയാതെ സൂക്ഷിക്കാനാകും ,
ഇന്ന് എനിക്കാവേശം പ്രിയപ്പെട്ട അധ്യാപകർ നൽകുന്ന പ്രോത്സാഹനങ്ങളാണ്...
തിരിച്ചു നൽകാനാവുന്നത് ആയുർ ആരോഗ്യം നൽകേണമെ എന്ന പ്രാർത്ഥന മാത്രമാണ് ...
No comments:
Post a Comment