ലോകത്തിനു മുന്നിൽ കരയുകയാണ് " സിറിയ "
ജംഷീദ് അടുക്കം
താങ്ങാനാവുന്നില്ല ,
ഓരോ ദിനം മാറുമ്പോഴും കണ്മുന്നിലെത്തുന്നത് ദയനീയതയുടെ ചിത്രങ്ങൾ മാത്രം ...
വാക്കുകൾ ഇടറുകയാണ് ,
നമ്മുടെ കൊച്ചനുജന്മാരുടെ വികൃതമായ ശരീരങ്ങൾ കണ്ട്
മനസ്സ് തേങ്ങുകയാണ് ....
മോനെ മാപ്പ് ...
ലോക രാഷ്രീയത്തിൽ മനുഷ്യനു വിലയില്ല ട്ടോ ,
അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവർ വാഴുന്ന കാലമാണിത് ....
ക്ഷമിക്കണം
കാലത്തെ കുറ്റം പറയുകയല്ല,
അന്തരീക്ഷം പൊടിപുരണ്ടു ,വെട്ടുകിളികളുടെ കടന്നാക്രമണം കണക്കെ -
അവർ കുഞ്ഞു മനസ്സുകളെ പോലും കൊയ്തെടുക്കുന്നു ,
വീറും വാശിയും മനസ്സിൽ കുടുകൂട്ടിയവരിൽ നിന്നും
മനുഷ്വത്വം എടുത്തു കളഞ്ഞിരിക്കുന്നു ...
കാലത്തിനു നാവുണ്ടായിരുന്നെങ്കിൽ നമ്മെ ആക്ഷേപിക്കുമായിരുന്നു ,
ചെന്നായ ചെന്നായയെ തിന്നാറില്ലെങ്കിലും മനുഷ്യർ പരസ്പരം പരസ്യമായി കടിച്ചു കീറുന്നു ....
കാലത്തിനോ പ്രകൃതിക്കോ ഇവിടെ ഒരു പോറലുമേറ്റിട്ടില്ലട്ടോ ,
സൂര്യ തേജസ്സിനോ ചന്ദ്രനോ മങ്ങലേറ്റിട്ടുമില്ല .
മണ്ണും വിണ്ണും കാടും മേടും വായും വെള്ളവുമെല്ലാം പൂർവ്വ ശോഭയിൽ തന്നെ .
പക്ഷെ മനുഷ്യർ അനുദിനം മലിനപ്പെട്ട് കൊണ്ടേയിരിക്കുന്നു....
ദൈനം ദിനം കടന്നെത്തുന്ന ഓരോ ചിത്രങ്ങൾ കരയിപ്പിക്കുകയാണ് ,
ഒരു പിഞ്ചു കുഞ്ഞു , ചുറ്റും തോക്കുകൾ ചൂണ്ടി പട്ടാളം
അല്ലെങ്കിൽ അവർക്കെങ്ങനെ സാധിക്കുന്നു ,
കാണുമ്പോൾ വാരി എടുത്ത് മാറോടു ചേർത്ത് വെച്ച്
ചുടു മുത്തം നൽകേണ്ട ഇളം പൈതലിന്റെ രക്തം ചീറ്റാൻ ?.
കുസൃതിക്കുടുക്കകൾ മുലപ്പാലിനായി കരയുകയാണ് ,
വിശപ്പില്ലാത്ത മരുന്നുനായി കെഞ്ചുകയാണ്
ലോകമെ ഇനി എപ്പോഴാണ് കണ്ണ് തുറക്കുക ?
യാ അല്ലാഹ് സിറിയയിൽ നീ സാമാധാനം വർഷിപ്പിക്കേണമെ ...

No comments:
Post a Comment