ശരീഅത്ത് സംരക്ഷണത്തിന്റെ പ്രസക്തി
ജംഷീദ് അടുക്കം
പ്രപഞ്ച പാലകനായ അള്ളാഹു പ്രപഞ്ചത്തിലെ സർവ്വ സൃഷ്ട്ടിജാലങ്ങൾക്കും അവയ്ക്കു വേണ്ട പ്രകൃതി നിയമങ്ങൾ നൽകീട്ടുണ്ട് , അവയുടെ ഉത്ഭവം , വളർച്ച , നില നിൽപ്പ് , നാശം തുടങ്ങിയവ എല്ലാം ജഗന്നിയന്തവായ നാഥൻറെ ഈ നിയമ വ്യവസ്ഥകൾക്ക് അതീതമായി സംഭവിക്കുന്നു."ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ് വിശുദ്ധ (ഖുര്‍ആന്‍: 20:50).
ബുദ്ധിയും വിവേചനശക്തിയുമുള്ള മനുഷ്യന് മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ മരണത്തിന് ശേഷവുമുള്ള ജീവിതത്തില്‍ ശാശ്വതസൗഭാഗ്യം കരസ്ഥമാക്കാനും ഭൗതികജീവിതത്തില്‍ സൗഖ്യവും പുരോഗതിയും സമാധാനവും കൈവരിക്കാനും മനുഷ്യന് കഴിയുന്നു.
ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ നിയമങ്ങളും പാഠങ്ങളും എത്തിച്ചുകൊടുക്കാനായി അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൈവികനിയമങ്ങള്‍ സമാഹരിക്കപ്പെട്ടതത്രേ ശരീഅത്ത് അഥവാ ദീന്‍. ശരീഅത്ത് എന്ന പദത്തിന് വഴി എന്നാണ് അര്‍ഥം. വ്യക്തിസംസ്‌കരണം, നീതിനിര്‍വഹണം, നന്മയുടെ സംരക്ഷണം എന്നീ മൂന്നു തത്ത്വങ്ങള്‍ പാലിക്കപ്പെടുംവിധമാണ് ശരീഅത്തിന്റെ എല്ലാ നിയമങ്ങളും ആവിഷ്കരിക്കപ്പെട്ടിട്ടുള്
ശരീരത്തിന്റെ സംരക്ഷണം കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യജീവന്റെ സംരക്ഷണമാണ്. അതിന്റെ വ്യത്യസ്ത രൂപങ്ങളെയും ഘട്ടങ്ങളെയും സംരക്ഷിക്കുക അതിന്റെ ഭാഗമാണ്. ജീവന്റെ ശരിയായ വളര്‍ച്ചക്കും സുഖകരമായ മുന്നോട്ടു പോക്കിനും ആവശ്യമായ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനോടൊപ്പം അതിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് .
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന പരമായ പൗരാവകാശങ്ങളിൽ പെട്ടതാണ് മത സ്വാതന്ത്ര്യം Freedom of religion in India is a fundamental right guaranteed by Article 25-28 of the Constitution of India it is a principle that supports the freedom of an individual or community, in public or private, to manifest religion or belief in teaching, practice, worship, and observance without government influence or intervention.
താൻ ശെരിയാണെന്ന് വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുംപൂർണ്ണ അധികാരം ഓരോ പൗരനിലും ഉണ്ട് , ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്‌തനും മറ്റു മത വിഭാഗങ്ങൾക്കും അവരവരുടെ വ്യക്തി നിയമമനുസരിച്ചും , മത മില്ലാത്തവർക്ക് അവരുടേതായത് അതനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഇന്ത്യൻ ഭരണ ഘടന നൽകുന്നുണ്ട് , ജനാതിപത്യം പൂർണ്ണാർത്ഥത്തിൽ വരണമെങ്കിൽ ഈ സ്വാതന്ത്രം ഹനിക്കപെടാതിരിക്കണം ,
ബഹുസ്വരതയുടെ മണ്ണിൽ ഏക സിവിൽ കോഡ് പാസാക്കിയെടുക്കാനുള്ള ഫാസിസ്റ്റ് കൈകടത്തലുകളിലൂടെ തിടുക്കം ഭാരതീയ പാരമ്പര്യത്തിനെതിരായത് തന്നെയാണ് , ഒടുവിൽ മുത്തലാക്കിനെതിരായ ഓർഡിനൻസ് ഭരണ ഘടനയുടെ വിളംബരമായ ശരീഹത്ത് അനുസ്രത ജീവിതത്തിനെതിരാണ് .
ഇസ്‌ലാമിക നിയം വ്യവസ്ഥകൾ അല്ലാഹുവിൽ നിന്നുള്ളതാണ് ബാഹ്യമായ കൈ കടത്തലുകൾക്ക് അത് വിധേയമാക്കുമ്പോൾ തടുക്കപ്പെടുന്നത് ദൈവ വിധികളെ തിരുത്താനുള്ള അവകാശം മനുഷ്യനില്ലാത്തത് കൊണ്ടാണ് .
എല്ലാം മേഖലകളിലും വിശുദ്ധ ശരീഅത്ത് നിയമം അനുസരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് , അത് കൊണ്ടാണ് അവ അനുസരിച്ച് ജീവിക്കാനുള്ള സ്വാത്രത്തിനു വേണ്ടി മുസ്ലിംകൾ പോരാടുന്നത് .
ഭാരതത്തിന്റെ ചരിത്രത്തിൽ എന്നും ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓരോ ഭരണ കാലത്തും നൽകപ്പെട്ടിട്ടുണ്ട് ,ഹിന്ദു ഭരണ കാലത്തും , മുസ്ലിം ഭരണ കാലത്തും വൈദേശിക അധിനിവേശ ശക്തികളായ പോർച്ചുകീസ് മുതൽ ബ്രിടീഷ് വരേക്കും ശക്തമായ ഭരണ കാലങ്ങളിലെല്ലാം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് തീർപ്പാക്കലിനും വിധി കൽപ്പിക്കാനും അവകാശം നൽകപ്പെട്ടിട്ടുണ്ട് .
130 കോടി ജനങ്ങളുടെ വിവാഹവും , വിവാഹ മോചനവും , അനന്തരമെടുക്കലും, മരണാന്തര ക്രിയകളെല്ലാം ഒരു നിയമത്തിന്റെ കീഴിൽ കൊണ്ട് വേണമെന്നത് യുക്തി സഹകമല്ല .വൈവിധ്യങ്ങളുടെ മണ്ണിൽ ഒറ്റ നിയമം പ്രായോഗികമല്ല തന്നെ .
ഏക സിവിൽ കോഡും മുത്തലാകും , മത നിയമങ്ങളിലേക്കുള്ള കൈകടത്തലുകളും അടുത്ത കാലങ്ങളിലായി അജണ്ടയാക്കി വെച്ചവർക്ക് നേരെ പ്രതീഷേധിക്കേണ്ടത് കാലത്തിന്റെ അനിവാര്യതായാണ് , അല്ലെങ്കിൽ വരും നാളുകളിൽ വലിയ പ്രതിയാഘാതങ്ങൾക്കു അവ വഴി ഒരുക്കിയേക്കാം .
ശരീഅത്തിനെതിരെ ഇത്തരം നീക്കു പോക്കുകൾ കഴിഞ്ഞ കാലങ്ങളിലെ താളുകളിൽ നിന്ന് വായിച്ചെടുക്കുമ്പോൾ അന്നത്തെ പണ്ഡിതർ അവയെ മുളയിലേ നുള്ളിയത് കാണാനാകും.അത് കാരണമായി അവ മറ്റൊരു കൈകടത്തലുകൾ വിധേയമാക്കാത്ത വിധം സംരക്ഷിക്കപ്പെട്ടുണ്ട് .
നീണ്ട കാലങ്ങൾക്കു ശേഷം മറ്റൊരു ശ്രമം തുടരുമ്പോൾ വീണ്ടും ഒരു പ്രതിശേഷധം എന്ത് കൊണ്ടും പ്രസക്തം തന്നെ ...
ബഹുസ്വരതയുടെ കഥ പാറുന്ന ഭാരത്തിൽ നില നിന്ന് പോകുന്ന മത നിയമങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ് ....
കൂതൽ വായനയ്ക്ക് :
ബ്ലോഗ് സന്ദർശിക്കൂ #ജ്ഞാനതീരം
വാട്സാപ്പ്‍ +919995232213
No comments:
Post a Comment