ഓർമയിലെ മദ്രസാ കാലം..
✍🏻(ജംഷീദ് അട്ക്കം)
അലിഫെന്ന ആദ്യാക്ഷരത്തിലൂടെ അറിവിൻറെ ലോകത്തേക്ക് കൈപ്പിടിച്ച്‌്ുയർത്തുന്ന ഒരിടമാണ് മദ്രസകൾ...
കറുത്ത ബോർഡിൽ വെളുത്ത ചോക്ക് കൊണ്ട് ഉസ്താദ് ഒരു വര വരച്ച് തന്നതിലൂടെയാണ് അദബുൻ എന്നാ പുതിയ വാക്ക് ഞാൻ പഠിച്ചത്...
മദ്രസാ കാലം ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണ കാലമായിരുന്നു, അതിരാവിലെ ഉമ്മ ഉണ്ടാക്കി തെരുന്ന ചായയും ഒപ്പം പാർലെജി ബിസ്ക്കറ്റും, തലയിൽ കുഞ്ഞു തൊപ്പിയും അണിഞ്ഞു കയ്യിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പുസ്തകങ്ങളുമായി ആദ്യ ബെൽ മുഴങ്ങും മുന്നെ പോയിരുന്ന കാലം...
ഞാനോർക്ക്ന്നു, ഈ പുതിയ അധ്യയന വർഷം വന്നെത്ത്മ്പോൾ, വാപ്പയുടെ കയ്യും പിടിച്ച് മദ്രസയിൽ ചേരാൻ പോയ ആ കാലത്തെ ...
കുസൃതി നിറഞ്ഞ ആ കുട്ടിക്കാലത്ത് നേരിന്റെ നേർ രേഖ കാട്ടി തന്നത് എന്റെ മദ്രസയാണ്,
ഒന്ന് മുതൽ പത്തു വരെ
അല്ലാഹുവിനെയും എന്റെ തിരു നബിയെയും കുറിച്ച് ഞാൻ പഠിച്ചത് ആ ചുവരുകൾക്കു ള്ളിൽ നിന്നാണ്,
യുള്ള നൂറുൽ ഹുദാ യിലെ ആ കാലം ഒരു പിടി ഉയരങ്ങളിലേക്ക് എത്തിപെടാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്,അല്ലാഹുവിനെയും എന്റെ തിരു നബിയെയും കുറിച്ച് ഞാൻ പഠിച്ചത് ആ ചുവരുകൾക്കു ള്ളിൽ നിന്നാണ്,
ഉസ്താദന്മാർ നൽകിയിരുന്ന സാരോപദേശങ്ങൾ ജീവിതത്ത്ിൽ പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്, ഒപ്പം അവിടത്തെ പ്രോൽത്സാഹനങ്ങളും...
മൊയ്‌ദു ഉസ്താദിന്റെ ഖുർആൻ പാരായണവും ,ഇടയ്ക്കിടെ വായിക്കാൻ പറയാറുള്ള ആ സ്വരവും എവിടെന്നോ കേൾക്കുന്നത് പോലെ,,, സ്വർഗീയ ആരാമത്തിൽ നിന്നായിരിക്കും...
മദ്രസ്സ സ്വർഗ്ഗീയ തോപ്പാണ്, കാരണം ഈമാനും ഇസ്ലാംമുമാണ് അവിടത്തെ ചർച്ചകൾ ....
നാഥാ ഞങ്ങളുടെ ഗുരു നാഥന്മാർക്ക് നീ സ്വാർഗം നൽകേണമേ...
.....നവാഗതർക്ക് ആശംസകൾ.....

No comments:
Post a Comment