time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017

 പ്രവാസത്തെ ആദ്യ പെരുന്നാൾ:-


✍🏻(ജംഷീദ് അട്ക്കം)✍🏻

റംസാനിന്റെ പവിത്രമായ രാവുകൾ വിടപറയുമ്പോൾ മാനത്ത് ശവ്വാൾ അമ്പിളി വിരിയാൻ ഒരുങ്ങുകയാണ്,
സ്നേഹത്തിൻ നറുപൂക്കൾ വിരിയിച്ചാണ് ചെറിയ പെരുന്നാൾ വന്നെത്തുന്നത്, എങ്ങും സന്തോഷം അലതല്ലുന്ന സ്ധിനം...

പള്ളി മിനാരങ്ങളിലൂടെ തക്ബീർ മൊഴി മുത്തുകൾ ഉരവിടുമ്പോൾ കയ്യിൾ മൈലാഞ്ചി അണിയാനായി ഒരുങ്ങുകയാണ് കൊച്ചനുചത്തിമാർ, മോഞ്ചോന്ന് മിനുക്കാനായി സലോണിലും ബസാറിലുമായി ഫ്രീക്കൻസ് അവസാനഘട്ട സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന തിരക്കിലാണ് ഉപ്പമാർ ഒപ്പം അടുക്കള ഗവേഷണത്തിലാണ് ഉമ്മയും പെങ്ങന്മാരും,പെരുന്നാൾ രാത്രിയിലെ തിരക്കിട്ട കാഴ്ചകളാണ് ഇവ...
പെരുന്നാൾ സന്തോഷത്തിന്റെ സുധിനമാണ്, പുത്തനുടുപ്പും ധരിച്ച അത്തറിന്റെ പരമളവുമായി ഉമ്മുമ്മയോട് സലാം പറഞ്ഞ് ഉമ്മയുടെ നെറ്റിത്തടത്തിൾ മുത്തമേകി വാപ്പയോടൊപ്പം പള്ളിയിൾ പോയിരുന്ന ഓർമ്മകൾ...

പെരുന്നാൾ നമസ്ക്കാര ശേഷം ഹൃദയങ്ങൾ ചേർത്തു വെച്ച്‌ കൂട്ടുകാരോടും നാട്ടുകാരോടുമുള്ള ആലിംഗനം എല്ലാം കഴിഞ്ഞ്‌ ഫോട്ടോ പോസിംഗ്.
പള്ളിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കുട്ടുക്കാർക്കൊപ്പം നാട്ടുകാരുടെ വീട്ടിലേക്കുള്ള സന്ദർശനം ബന്ധങ്ങളെ കോർത്തിണക്കാനുള്ള അമൂല്ല്യ നിമിഷമാണിത് ...
പെരുന്നാളിന്റെ രുചിയേറും കടല അപ്പവും പൊരിയപ്പവും ഒപ്പം ഉമ്മുമ്മ ഉണ്ടാക്കിയ ഇഡലിയും കോഴിക്കറിയും വീട്ടിൽ റെടെയായിരിക്കും,...
വാപ്പയ്ക്കൊപ്പമുള്ള സന്ദർശനം ഉച്ചയ്ക്ക് മുമ്പായി അവസാനിക്കും, ശേഷം മറ്റു ചങ്ങാതിമാരെ വീട്കളിലേക്കുള്ള യാത്ര,.വര്ണിക്കുമ്പോൾ ഓർമ്മകൾക്ക് മനോഹാരി യേറെയാണ്...
കടലിനിക്കരെയുള്ള ആദ്യ പെരുന്നാളിലാണ് ഞാൻ ,പുതിയ കൂട്ട്ക്കാർ ക്കൊപ്പം പുത്തനാനുഭവങ്ങൾ തുന്നി ചേർക്കുമ്പോൾ അസ്ക്കു വിന്റേയും നൗഷയുടെയുമൊക്കെ കൂടെ ചെലവോഴിച്ച നാട്ടിലെ പെരുന്നാൾ ആഘോഷം ഓര്മമയിൽ കുത്തിച്ചെത്തുകയാണ്...
പെരുന്നാളിന്റെ ഈ സുന്ദര സുദിനത്തിൽ പ്രിയ കൂട്ട്ക്കാർക്ക് ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ....

.✍🏻(ജംഷീദ് അട്ക്കം)✍🏻

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...