time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017


എൻറെ ഇന്ത്യ...


(ജംഷീദ് അട്ക്കം)

വ്യത്യസ്ത സംസ്കാരങ്ങൾ കൊണ്ടും വിഭിന്ന ഭാഷകൾ കൊണ്ടും സമ്പന്നമാണെന്റെ നാട്...
എവിടെ ചെന്നാലും സ്വന്തം നാടിന്റെ മാഹിമയെ പറയാനുള്ളു, മറ്റെവിടെയും കാണാത്ത സൗന്ദര്യമാണെന്റെ നാടിനുള്ളത്...
കഥ പറഞ്ഞൊഴുകുന്ന അരുവികൾ, ആകാശത്തത്തിനു ചുംബനമിട്ടു നിൽക്കുന്ന മാമലകൾ,പച്ചപ്പരവതാനി വിരിച്ചിട്ട വയലുകൾ,
പിറന്ന മണ്ണിനോട് എനിക്കുമുണ്ട് കടപ്പാടുകൾ ഏറെയും..
മനുഷ്യ സ്നേഹത്തിന്റെ ചരടുകൾ കോർത്തിണക്കെപ്പെട്ട എന്റെ ഇന്ത്യ ക്കായി
ഇന്നലകിൽ പോരാടിയ ധീര പോരാളികളുടെ ചിത്രം പലപ്പോഴും ഓർമയിൽ കുതിച്ചെത്താറുണ്ട്...
ഓരോ സ്വാതത്ര ദിനം കടന്നെത്തുമ്പോഴും വെള്ള പിശാച്ചുക്കളുടെ തീ തുപ്പുന്ന പീരങ്കികൾക്കു മുന്നിൽ ധീരതയോടെ നെഞ്ച് വിരിച്ചു കാട്ടിയവർ പോരാടിയ പോരാട്ട കഥകളും അവർ സ്വപ്നം കണ്ട ഇന്ത്യ യും മനസ്സിൽ കടന്നെത്തുന്ന മറ്റൊരു ചിത്രമാണ്...
70 ന്റെ നിറവിൽ കടന്നെത്തുമ്പോൾ നമുക്കാഗ്രഹിക്കാം സഹിഷ്ണുതയുടെ യും സ്നേഹത്തിൻേറയും വെള്ള പ്രാവുകൾ പാറി കളിക്കുന്ന ഇന്ത്യക്കായ് ....

എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര ദിനാശംസകൾ ...

(ജംഷീദ് അട്ക്കം)

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...