സുബ്ഹാനല്ലാഹ്..
.
(ജംഷീദ് അടുക്കം)
അല്ലാഹ്,നീ എത്രെ അത്യുന്നതൻ, അണ്ഡകടാഹങ്ങളെ പരിപാലിക്കുന്ന നാഥാ,
നിന്റെ കഴിവുകൾ ആമേയം തന്നെ...
സൂര്യനെയും, ചന്ത്രനെയും പിന്നെ ആകാശത്തെയും ഭൂമിയെയും കാണുമ്പോൾ തന്നെ അറിയാതെ ചിന്തിച്ചു പോകുന്നു നിന്റെ കഴിവുകൾ എത്ര മേൽ വലുതാണെന്നു...

ഒരു നാൾ ഞാൻ കണ്ടു മാമലകളെ,-
അന്ന് ഞാൻ ചിന്തിച്ചു പരിശുദ്ധ ഖുർആനിലെ ആ തിരു വചനങ്ങളെ ...
നീലാകാശവും നീലകടലും നിന്നെ സ്മരിക്കുന്നു-പിന്നെ
കണ്ണെത്താ ദൂരത്തു നീ പടച്ച പടപ്പുകളും...

അല്ലാഹ് നീ എത്ര അത്യുന്നതൻ, പൂ നബി അരുളിയ ആ ചന്ദ്രനെ ഞാൻ കണ്ടു
അപ്പോഴും നിന്റെ കഴിവുകളെ ഞാൻ ചിന്ദിക്കുകയായിരുന്നു,..
നാഥാ, നിന്നെ അറിയാൻ ദ്രിഷ്ട്ടാന്തങ്ങൾ ഒരുപാടുണ്ട്-
എന്നിട്ടും ആ തൗഫീക്കേകാതെ എത്ര പേർ...

മരണം വരെ നീ അനുഗ്രഹിച്ച പാതയിൽ ചലിക്കാൻ പൂ-
നബിതൻ ചാരെ, സ്വർഗീയ തോപ്പിൽ വസിക്കാൻ തുണ ഏകണെ-
യെൻ ഇലാഹെ...

(ജംഷീദ് അടുക്കം )

No comments:
Post a Comment