time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017

*ഇമ്രാൻ*...*കരളലയിപ്പിക്കുന്നു* *മോനെ* 


(ജംഷീദ് അട്ക്കം )
അറിയാതെ തന്നെ കവിൾത്തടത്ത് കണ്ണീരിന്റെ നനവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു...
എന്തോ പല ചിത്രങ്ങൾക്കും ലൈക്കടിക്കുമ്പോൾ ഈ ചിത്രം എന്റെ ഹൃദയത്തെ ഏറെ നൊമ്പരപ്പെടുത്തി....
കുഞ്ഞു മനസ്സുകളെ കാണുമ്പോൾ എന്തൊരു വാത്സല്ല്യമാ നമുക്ക്...ആ കുഞ്ഞു കവിൾത്തടത്തിലേക്ക് ഒരു പൂ മുത്തം നുകരാൻ കൊതി തോന്നും...
ലോക മനസാക്ഷിയെ കരയിപ്പിച്ച ഐലൻ മോന്റെ ആ ചിത്രം കണ്ടു ഇനിയൊരിക്കലും ഇത് കാണരുതെ എന്ന് പ്രാർത്ഥിച്ചിരുന്നു ..പക്ഷെ...
പൊട്ടിത്തെറിക്കുന്ന ബോംബുകൾക്ക് ഉള്ളിൽ നിന്നും കലാപ കലുഷിത മണ്ണിൽ നിന്ന് സിറിയാൻ ജനതക്കപ്പുറം ലോകത്തെ വേദനിപ്പിക്കുന്ന ഇമ്രാൻ മോന്റെ ചിത്രം ആരുടെയോ കാമറ കണ്ണുകളിൽ നിന്ന് നമ്മെ തേടിയെത്തി...
ഈ മോൻ എന്ത് ചെയ്തിട്ട ഇത്.രക്ത്തക്കറകൾ പുരണ്ട ആ പൂ മുഖം കാണുമ്പോൾ ഒന്ന് ചോദിച്ചു പോകും...
എത്രയോ ബാല്യങ്ങളുടെ നൊമ്പരപ്പെടുത്തുന്ന കഥകൾ ആ ചിത്രം വരച്ചു കാട്ടുന്നു ....
ആറാം നൂറ്റാണ്ടിലെ ആ കാട്ടറബികൾക്ക് മുന്നിൽ എന്റെ തിരു നബി കാട്ടിത്തന്ന സ്നേഹത്തെ ഞാൻ ഓർത്ത് പോകുന്നു...
കുഞ്ഞു മക്കളെ പോലും നെഞ്ചോട് ചേർത്ത് വെക്കാത്ത ആ ജനതക്ക് തുല്യമാണോ ഈ മരവിച്ച മനസ്സുകൾ...
നമുക്ക് പ്രാർത്ഥിക്കാം,ഇതൊരു ഒടുക്കമാവാൻ..ഇനിയൊരു ചിത്രം നമ്മെ തേടി എത്താതിരിക്കാൻ...
(ജംഷീദ് അട്ക്കം 

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...