സ്തുത്യർഹമാണീ പ്രവർത്തനം:-
(ജംഷീദ് അട്ക്കം)
"ഭുമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ ചെയ്യൂ എന്നാൽ ആകാശത്തിൽ ഉള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും"
വിശുദ്ധവുമാണീ വാക്കുകൾ.."
വിശുദ്ധവുമാണീ വാക്കുകൾ.."
കാരുണ്യത്തിന്റെ കരങ്ങളെ അല്ലാഹുവിനു എത്രമാത്രം ഇഷ്ടമാണെന്നു ഇതിൽ നിന്ന് വ്യക്തമാകുന്നു..
സാമൂഹ്യ ജീവിയായ മനുഷ്യൻ തന്റെ സഹ ജീവികളോട് കരുണ യുള്ളവരാണ്,.കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു തണലെകാൻ അവർ പ്രയത്നിക്കുന്നു....
സാമൂഹ്യ ജീവിയായ മനുഷ്യൻ തന്റെ സഹ ജീവികളോട് കരുണ യുള്ളവരാണ്,.കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു തണലെകാൻ അവർ പ്രയത്നിക്കുന്നു....
പ്രിയ സുഹൃത്ത് എ ബി കുട്ട്യാനമൊത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് കടന്ന് വരുമ്പോൾ,യാത്ര മദ്ധ്യേ, പലരും കണ്ട് കണ്ണീരൊലിയിയിപ്പിച്ച ആട് ജീവിതത്തിന്റെ കഥ പറയുന്ന നാട്ടിലൂടെ കടന്ന് ചെല്ലാൻ ഇടയായി, വായിച്ചറിഞ്ഞ കഥകൾക്കപ്പുറം,ഈ കഥാപാത്രങ്ങൾ നമുക്കരികിൽ തന്നെയാണന്നോർത്തപ്പ്പോൾ അറിയാതെ മനസൊന്നു പിടഞ്ഞു.
നമ്മൾ വീടുകളെ മോടിപിടിപ്പിക്കുമ്പോൾ, ആടുകൾക്കൊപ്പം ജീവിതത്തെ ചോർന്നൊലിക്കുന്ന ഒറ്റ മുറിക്കുള്ളിൽ തള്ളി നീക്കുന്ന പാവം ഉമ്മയെ നമ്മിൽ പലരും കണ്ടെത്തിയിരുന്നില്ല,എന്നാൽ ഏതോ ഒരു നിമിഷത്തെ പ്രാർത്ഥന ഫലം കണ്ടതു പോലെ,,, അവർക്കരികിലേക്കും സാന്ത്വനത്തിന്റെ കരങ്ങൾ ഇത്തിരി വൈകിയാണെങ്കിലും എത്തപ്പെട്ടു...ഒരു കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന ചിത്രത്തെ നന്മയുടെ മനസ്സുകൾക്ക് മുന്നിൽ വരച്ചു കാട്ടിയപ്പോൾ അവിടെയും ഓടി എത്തി കാരുണ്യത്തിന്റെ നല്ല മനുഷ്യർ...
ബൈത്തുറഹ്മ. അത്ഭുതപ്പെടുത്തുന്നു:, പ്രാവാസ ലോകത്തെ വിയർപ്പ് തുള്ളികളിൽ നിന്നും നാടുകളിൽ ഉയർന്നു വരുന്ന ഓരോ വീടുകളും, ഇന്നലകളിൽ കരഞ്ഞു ജീവിതത്തെ തള്ളി നീക്കപ്പെട്ട പാവം മനസ്സുകൾക്കാണ്... കണ്ണീർ ഓലിയിപ്പിച്ച ആയ മുഖത്തു ഇന്ന് പുഞ്ചിരി പ്രസന്നമാവുന്നതു പോലെ...
കെ എം സി സി ഏറ്റെടുത്ത് നിർമിക്കുന്ന ആ വീടിന്റെ പണി അവസാന ഘട്ടത്തിലാണെന്ന ചിത്രം കാണാനിടയായി...
കെ എം സി സി ഏറ്റെടുത്ത് നിർമിക്കുന്ന ആ വീടിന്റെ പണി അവസാന ഘട്ടത്തിലാണെന്ന ചിത്രം കാണാനിടയായി...
പ്രാർത്ഥനകൾ നമുക്ക് തണലേകും..ഒരോ ഉമ്മമാരുടെയും...
(ജംഷീദ് അട്ക്കം)

No comments:
Post a Comment