time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017

ലഹരി ഉപയോഗം ഏറെ ഭയപ്പെടുത്തുന്നു


(ജംഷീദ് അട്ക്കം)

ഏതോ ഒരു ലോകത്ത് നിന്ന് ഈ ലോകത്തേക്ക് കടന്ന് വന്നപ്പോൾ നാം കരഞ്ഞു വിളിച്ചതാണ് നമ്മുടെ ഉമ്മയെ.. നമ്മുടെ കുഞ്ഞു മുഖം നോക്കി മാറോട് ചേർത്ത് വെച്ച് ആശുപത്രി മുറിക്കുള്ളിൽ സഹിച്ച വേദനകളെ എല്ലാം മറന്നു സന്തോഷം കളിയാടുന്ന മനസ്സായിരുന്നു ഉമ്മയുടേത്....
ഒത്തിരി സ്നേഹവും,ഒരുപാട് പ്രതീക്ഷകളും നമ്മിൽ ചൊരിഞ്ഞു തന്നു നമ്മുടെ മാതാപിതാക്കൾ...കൈ കാലുകൾ വളർന്നു..നാം ബാല്യത്തിന്റെ കുസൃതി നിറഞ്ഞ ലോകത്ത് നിന്ന് പതിയെ പതിയെ ഒരു പടി മുകളിൽ എത്തിപ്പെട്ടപ്പോൾ... ഉമ്മയ്ക്കും ബാപ്പയ്ക്കുമപ്പുറം പുതിയ ലോകത്തെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു... സ്നേഹവും, ബഹുമാനവും,വഴി തെറ്റി പോകുന്നത് പോലെ,..
പലതും ഇന്ന് നമ്മുടെ കരങ്ങളിൽ എത്തിപ്പെടുന്നു...നന്മ നിറഞ്ഞ സൗഹൃദത്തിന്റെ ചങ്ങലകളിൽ നിന്ന് ആരോ നമ്മെ പിടിച്ചു വലിക്കുന്നത് പോലെ, ആനന്ദങ്ങൾ അതിരു വിടുന്നത് പോലെ, പാതി രാത്രീയിലെ കറക്കവും,രാവുകളിൽ ഉറക്കവും...പാവം ആ ഉമ്മയുടെ പ്രതീക്ഷകൾ നമ്മിൽ തന്നെയാണ്...
ഏതോ കോണിൽ,പാതി രാതിയുടെ നിശബ്ദദയിൽ മക്കളെ ഓർത്തു കൊണ്ട് സ്വന്തം ജീവൻ പണയം വെച്ചു ഭാസുരമായ ഭാവിയെ സ്വപ്നം കണ്ട് കഷ്ട്ടപ്പെടുന്ന പ്രിയ ഉപ്പയ്ക്കായി തുണ ഏകേണ്ടവരാണ് മക്കൾ.. പ്രിയരേ...
നമുക്ക് ചുറ്റും കഞ്ചാവിന്റെയും,മദ്യത്തിന്റെയും ലോബികൾ അഴിഞ്ഞാടുകയാണ്, പ്രലോഭിച്ചു അവരുടെ വലയിലാക്കാൻ ഒരു നിമിഷം മതിയാകും...
പാൻ മസാല കൊണ്ട് തുടങ്ങി ടൈം പാസിനായി സിഗരറ്റിൽ നിലകൊള്ളും,.ഇതൊക്കെ ഇത്രെയും വലുതാണോ എന്നാ ചോദ്യത്തിന് മുന്നിൽ പലരും നിസാരമായി കാണും...
നമ്മുടെ നാളെയാണ് നാം നഷ്ടപ്പെടുത്തുന്നത്,നമ്മെ പ്രതീക്ഷിക്കുന്ന ഒരു കുടുംബത്തെയാണ് നാം കണ്ണീര് ഒലിപ്പിക്കുന്നത്...
നമുക്ക് ശബ്ദിക്കണം...ഇത്തരം മാഫിയകൾക്കെതിരെ..മദ്യവും,കഞ്ചാവും തൊട്ടറിയാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ .....
(ജംഷീദ് അട്ക്കം)

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...