time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Thursday, August 31, 2017

യാ, അള്ളാ വിളി കേള്‍ക്കുമോ….


യാ, അള്ളാ വിളി കേള്‍ക്കുമോ….


ജംഷീദ് അട്ക്കം

www.kasargodtimes.com നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖലീലുല്ലാഹി ഇബ്രാഹിം നബി (അ) വിളിച്ച വിളിയാളത്തിനു ഉത്തരം നല്‍കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നും ഹജ്ജിനായി മക്കയിലെത്തുന്നു…

ഹജ്ജ് എന്നാല്‍ കരുതല്‍ എന്നാണര്‍ത്ഥം, വന്ദിക്കപ്പെടുന്ന വ്യക്തിയേയോ, സ്ഥലത്തെയോ ഉദ്ദേശിക്കുക എന്നതാണ് ഭാഷാര്‍ത്ഥത്തില്‍ ആ വാക്കിന്റെ അര്‍ഥം.എന്നാല്‍ ഇസ്ലാമിക സാങ്കേതിക ഭാഷയില്‍ ചില പ്രത്യക ആരാധനകള്‍ക്കായി വിശുദ്ധ മക്കയിലെ കഹ്ബയെ ഉദ്ദേശിച്ചു പോകുന്നതിനാണ് ഹജ്ജ് എന്ന് പറയുന്നത്, ഓക്‌സ്‌ഫെഡ് ഡിഷ്ണറിയില്‍ ഹജ്ജ് എന്നാ പദത്തെ നിര്‍വചിക്കുന്നത്   ””The pilgrimage to Mecca Which all muslims are expected to make atletsa once if they an afloard, to do so”   ( ജീവിതത്തില്‍ ഒരു തവണയെങ്കിലും മുസ്ലിംകള്‍ മക്കയില്‍  നിര്‍വഹിക്കുന്ന മതപരമായ യാത്ര. ഭൂമിയില്‍ ഏറ്റവും വിശുദ്ധ സ്ഥലമാണ് മക്കയിലെ കഹ്ബ ഉള്‍പ്പെടുന്ന പ്രദേശം, ചരിത്രപരമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്ത്.

മാനവ കുലത്തിന്റെ സാംസ്‌കാരികാടിസ്ഥാനത്തില്‍ അള്ളാഹു നിശ്ചയിച്ച കേന്ദ്രമാണ് വിശുദ്ധ കഹ്ബാ ഷെരീഫ്, നമസ്‌ക്കാരങ്ങള്‍ക്കായി വിശ്വാസികള്‍ നിത്യവും കഹ്ബയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നു. ഇബ്രാഹിം നബി (അ) നെ പോലെയുള്ള  നിരവധി പ്രവാചക ശ്രേഷ്ടരുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ് കഹ്ബാ ഉള്‍പ്പെടുന്ന മക്ക പ്രദേശം. ലോകാനുഗ്രഹീ മുഹമ്മദ് നബി (സ ) തങ്ങള്‍ ജനിച്ച മണ്ണായത് കൊണ്ട് മക്കയുടെ പ്രാധാന്യവും ഭൂമിയിലെ മറ്റു പ്രദേശങ്ങളെക്കാള്‍ വര്‍ദ്ധിക്കുന്നു.
നബി (സ) തങ്ങള്‍ക്ക് പ്രവാചകത്വം ലഭിച്ചതും ദീനീ പ്രബോധനവുമായി മുന്നിട്ടെത്തിയതും അവിടെയാണ്. ഉമ്മുല്‍ ഖുറാ (ഗ്രാമങ്ങളുടെ മാതാവ്) എന്നറിയപ്പെടുന്ന മക്കാ പ്രദേശം നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. കഹ്ബയുടെ മഹത്വം വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു. മനുഷ്യര്‍ക്ക് അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം മക്കയില്‍ ഉള്ളത് തന്നെയാണ്.
     
അനുഗ്രഹീതവും ലോക ജനതക്ക് മാര്‍ഗ ദര്‍ശകവുമാണത്, അതില്‍ വ്യെക്തമായ ദൃഷ്ട്ടാന്തങ്ങളുണ്ട്.
ഇബ്രാഹിം നബി (അ) നിന്ന സ്ഥാനം ആര് കാണുന്നുവോ അവന്‍ നിര്‍ഭയനായി (ആലുഇമ്രാന്‍9697).കഹ്ബായുടെ മഹത്വമാണ് ഇവിടെ അല്ലാഹു നമുക്ക് വിവരിച്ചത്, അനവധി ചരിത്ര ദ്രിഷ്ട്ടാന്തങ്ങള്‍ കഹ്ബാലയത്തിലും പരിസര പ്രദേശങ്ങള്‍ക്കുമുണ്ട്, അവയില്‍ ഒന്നാണ് ഇബ്രാഹിം മഖാം.  കഹ്ബയെ നിര്‍മിക്കുമ്പോള്‍ ഇബ്രാഹിം നബി (അ) മിന്റെ കാല്‍പ്പാദം പതിഞ്ഞിട്ടുണ്ട്.അല്ലാഹുവിന്റെ നിര്‍ദേശാനുസരണമാണ് ഇബ്രാഹിം നബിയും മകന്‍ ഇസ്മായില്‍ (അ) ചേര്‍ന്ന് കഹ്ബാ പുനര്‍ നിര്‍മ്മിച്ചത്.

സൂറത്തുല്‍ അല്‍ബഖറയില്‍ അള്ളാഹു കഹ്ബയുടെ പ്രാധാന്യവും പ്രസക്തിയും വിവരിച്ചു തരുന്നുണ്ട്.
ഈ മന്ദിരത്തെ (കഹ്ബയെ) നാം ജനങ്ങള്‍ക്ക് ഒരു സമ്മേളന സ്ഥലവും രക്ഷാ കേന്ദ്രവും ആക്കിയ സന്ദര്‍ഭം (ഓര്‍ക്കുക)ഇബ്രാഹിമിന്റെ സ്ഥാനത്തു ഒരു നമസ്‌ക്കാര സ്ഥലമുണ്ടാവാന്‍ (എന്ന് നാം കല്‍പ്പിക്കുകയും ചെയ്തു) ഇബ്രാഹിമിനോടും ഇസ്മായിലിനോടും നാം കല്‍പ്പിച്ചു.പ്രദക്ഷീണം ചെയ്യുന്നവര്‍ക്കും ജനമിരിക്കുന്നവര്‍ക്കും,നമിക്കുന്നവര്‍ക്കും,കുമ്പിടുന്നവര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ പരിശുദ്ധമാക്കുവീന്‍. (അല്‍ബഖറ125).                        
 ഇബ്രാഹിം നബി (അ) ന്റെ പ്രാര്‍ത്ഥന ഫലമായി അല്ലാഹു പരിശുദ്ധ കഹ്ബാക്ക് നല്‍കിയ മഹത്വങ്ങളെയാണ് ഇവിടെ വിവരിക്കുന്നത്. അള്ളാഹുവേ, ജന ഹൃദയങ്ങളെ നീ അവയിലേക്ക് ആകര്‍ഷിക്കുന്നതാക്കേണമേ എന്ന് ഇബ്രാഹിം നബി (അ) ന്റെ പ്രാര്‍ത്ഥനയ്ക്ക് അള്ളാഹു നല്‍കിയ മറുപടിയാണ് ഇന്നും നാം കണ്ടു കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായി മക്ക സാക്ഷ്യം വഹിക്കുന്നു. ഇത്രയധികം ജനങ്ങള്‍ ഒന്നായി സമ്മേളിക്കുന്ന ഒരു സ്ഥലം ലോകത്ത് വേറെയില്ല.

ഹജ്ജ് ഉംറ മുതലായ അര്‍ധന നിര്‍വഹിക്കാന്‍ വിശ്വാസികള്‍ പുണ്യ ഭൂമിയിലേക്ക് ഒഴുകുന്നു.
ഇസ്ലാമിലെ മറ്റു ആരാധനകളെക്കാള്‍ ഹജ്ജിനു പല പ്രത്യകതകളുണ്ട്.നമസ്‌കാരത്തില്‍ ശാരീരിക അദ്ധ്വാനവും മാനസിക അധ്വാനവും ഉപയോഗിക്കുമ്പോള്‍,വൃതത്തില്‍ ശാരീരിക അദ്ധ്വാനത്തിനാണ് പ്രാധാന്യം, സകാത്ത് ധാന്യവും മാത്രം ലക്ഷ്യമിടുന്നു,എന്നാല്‍ ഹജ്ജിലെര്‍പ്പെടുന്ന ഒരാള്‍ അവന്റെ ശാരീരിക ത്യാഗം,ധനം , മാനസ്സിക സമര്‍പ്പണം എന്നീ മൂന്ന് കാര്യങ്ങളെയും ഒരുമിച്ചു വിനിയോഗിക്കുന്നു,
മറ്റു ആരാധനകള്‍ക്കൊന്നും ലഭിക്കാത്ത പ്രതിഫലമാണ് സ്വീകാര്യമായ ഹജ്ജ് നിര്‍വഹിച്ചവന് ലഭ്യമാകുന്നത്. നബി (സ ) തങ്ങള്‍ പറഞ്ഞു മബുറുറായ ഹജ്ജിനു സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലം ഇല്ല, ഏറ്റവും  ശ്രേഷ്ടമായ ആരാധന ഏതാണെന്നു നബി (സ) യോട് ചോദിക്കപ്പെട്ടു,അവിടെന്നു പറഞ്ഞു, അല്ലാഹുവിലും തിരു ദൂതരിലുമുള്ള വിശ്വാസം പിന്നീട് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് പിന്നീട്  മബുറുറായ ഹജ്ജ്.                        
ഹജ്ജ് കൊണ്ടുദ്ദേശിക്കുന്നത് അവനെ അടിമുടി സംസ്‌ക്കരിച്ചെടുക്കുകയും പാപ മുക്തനാക്കുകയുമാണ്. പാലിക്കേണ്ട സര്‍വ നിബന്ധനകള്‍ പാലിച്ചു ഹജ്ജ് ചെയ്താലേ സ്വീകാര്യമാവുകയുള്ളു, അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധ പൈതലിനെ പോലെ പാപങ്ങളില്‍ നിന്നും വിമുക്തനാവുക .

വര്‍ഷം തോറും ആവര്‍ത്തിക്കപ്പെടുന്ന ഹജ്ജിനു ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കെടുക്കുന്നു.വര്‍ഗവര്‍ണ്ണദേശഭാഷവ്യത്യാസങ്ങളില്ലാതെ രാജാവും, പ്രജയും, പാവപ്പെട്ടവനും,പണ്ഡിതനും,പാമരനുമെല്ലാം ഒരേ വസ്ത്രം ധരിച്ച് ചുണ്ടില്‍ മന്ത്രങ്ങളുമായി അല്ലാഹുവിന്റെ അഥിതികളായി കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു…
ഇസ്ലാമിന്റെ അന്താരാഷ്ട്ര സമ്മേളനമാണിത്,ക്ഷമയും,ത്യാഗമനസ്ഥിതിയും ജനങ്ങളെ പഠിപ്പിക്കുന്നതോടൊപ്പം ഇസ്ലാമിന്റെ സുന്ദരമായ മത സന്ദേശവും സര്‍വ്വ ലൗകിക സാഹോദര്യവും വിളമ്പരം ചെയ്യുകയാണ് വര്ഷം തോറും ഹജ്ജ് സന്ദേശത്തിലൂടെ നടക്കുന്നത്…                        
മറ്റു മാസങ്ങളില്‍ ഉംറ വരുന്നവരുടെ മനസ്സില്‍ മക്കയും മദീനയും ഒന്ന് കൂടെ കാണണെമെന്നുള്ള മോഹം കൂടി വരും,ഒരു ഹജ്ജും ഉംറയും ചെയ്യണമെന്ന്  പലരും സ്വപ്നം കാണും,അളളാഹുവിനോടുള്ള പ്രാര്‍ത്ഥനയില്‍ വിശ്വാസി ഇതിനു സദാ ചോദിച്ചു കൊണ്ടേയിരിക്കും,ഹജ്ജ്  യാത്ര കഴിഞു വരുന്നവര്‍ക്ക് അവിടത്തെ മഹത്വങ്ങള്‍ പറഞ്ഞു തീരാറില്ല,അത് കേള്‍ക്കുമ്പോള്‍ മനസ്സ് അവിടെ എത്തിപ്പെടും..
സം സം ഉറവ ഒന്ന് കാണാന്‍ കണ്ണ് തുടിക്കുന്നു….വായിച്ചറിഞ്ഞ,കേട്ടറിഞ്ഞ, ആ പുണ്യ മണ്ണിലൊന്നു പാതമുന്നാന്‍, കഹ്ബായൊന്നു കാണാന്‍,ഹജറുല്‍ അസ്വാദൊന്നു മുത്താന്‍…മനസ്സ് ദ്രിതിക്കാട്ടുന്നു..

മരണം ആസന്നമാകുന്നതിനു മുമ്പ് ഈ സ്വപ്നം പൂവണിയാന്‍ തുണ ഏകണെ എന്‍ ഇലാഹെ…

http://jamsheedadkam.blogspot.ae/?m=1

Wednesday, August 30, 2017

The Priest who Converted to Islam Tells His Reason


I enjoyed being a priest helping the people for some years.
However, deep inside I was not happy and I felt that there was something not right. Fortunately, and it is God’s will, some events and coincidences in my life led me to Islam.
I used to think of Egypt as a country of Pyramids, camels, sand and palm trees. I actually took a charter flight to Hurghada.
Shocked to find it similar to some European beaches, I took the first bus to Cairo where I spent the most wonderful week in my life.
This was my first introduction to Muslims and Islam. I noticed how Egyptians are such gentle, sweet people, but also very strong.
Like all Britons, my knowledge about Muslims up to that time didn’t exceed what I heard from the TV about suicide bombers and fighters, which gave the impression that Islam is a religion of troubles.  However, getting into Cairo I discovered how beautiful this religion is.
Very simple people selling goods on the street would abandon their trade and direct their face to Allah and pray the moment they heard the call to prayer from the mosque. They have a strong faith in the presence and will of Allah. They pray, fast, help the needy and dream to have a trip to Makkah with the hope of living in heaven in the hereafter.
On my return I resumed my old job of teaching religion. The only compulsory subject in British education is Religious Studies. I was teaching about Christianity, Islam, Judaism, Buddhism and others. So everyday I had to read about these religions to be able to teach my lessons to the students, many of whom were Arab Muslim refugees. In other words, teaching about Islam taught me many things.
Unlike many troublesome teenagers, these students set a good example of what a Muslim could be. They were polite and kind.  So a friendship developed between us and they asked if they could use my classroom for prayers during the fasting month of Ramadan.
Luckily, my room was the only one with a carpet. So I got accustomed to sitting at the back, watching them praying for a month.  I sought to encourage them by fasting during Ramadan with them, even though I wasn’t yet a Muslim.
Once while reciting a translation of the holy Quran in class I reached the verse:

{And when they hear what has been revealed to the Messenger, you see their eyes overflowing with tears because of what they have recognized of the truth.} (Quran 5:83)
To my surprise, I felt tears welling up in my eyes and I tried hard to hide it from the students.
The following day, I was taking the underground and noticed how terrified the people were. I was also afraid of the repetition of such acts in Britain. At the time, the Western people started fearing this religion they blamed for terrorism.
However, my previous experience with Muslims took me to a different direction. I started wondering ‘Why Islam? Why do we blame Islam as a religion for the action of terrorists who happened to be Muslims, when no-one accused Christianity of terrorism when some Christians have acted the same way?
One day I headed to the biggest Mosque in London, to hear more about this religion. Getting into London Central Mosque, there was Yusuf Islam, the former pop singer, sitting in a circle talking to some people about Islam. After a while, I found myself asking him” ‘What do you actually do to become a Muslim?’
He answered that a Muslim should believe in one God, pray five times a day and fast during Ramadan. I interrupted him saying that I believed all this and had even fasted during Ramadan.  So he asked:
‘What are you waiting for? What is holding you back?’  I said:
‘No, I don’t intend to convert.’
At that moment the call to prayer was made and everyone got ready and stood in lines to pray.
I sat at the back, and I cried and cried. Then I said to myself:
‘Who am I trying to fool?’
After they ended their prayers, I headed to Yusuf Islam, asking him to teach me the words by which I announce my conversion.
After explaining its meanings to me in English, I recited after him in Arabic that there is no God but Allah and that Muhammad is the Messenger of Allah, I couldn’t hold back my tears.
‘Gardens of Islam’
I decided to write this book “Gardens of Delight: a Simple Introduction to Islam” to give non-Muslims an idea about the basic principles of Islam. I tried to tell people how beautiful Islam is and that Islam has the most extraordinary treasures, the most important being Muslims’ love for each other.
The Prophet says:
‘Even a smile to your brother is a charity.’
May Allah have mercy on brother Idris Tawfiq.
                               

Courtsy :aboutislam.net

ഈ കരങ്ങളെ തിരിച്ചറിയാൻ വൈകുന്നതെന്തെ ???


(ജംഷീദ് അട്ക്കം )

ആ പുലരിയെ ഞെട്ടലോടെയാണ് ഞാൻ കണ്ടത്, നാട്ടിലെ ഉസ്താദിനൊപ്പം നന്ദി ദാറുസ്സലാമിന്റെ സമ്മേളനം കഴ്ഞ്ഞു വീട്ടിലെത്തുമ്പോഴെക്കും സമയം പുലർചെ 3 കഴിഞ്ഞിരുന്നു , സുബഹി കഴിഞ് ഇത്തിരി മയക്കത്തിനായി കിടന്നപ്പൊഴാണ് ഫോൺ റിങ് ചെയ്തത്, എന്റെ ഉസ്താദിന്റെതായിരുന്നു ആ വിളി, തിരിച്ച് വിളിച്ചപ്പോൾ ഉസ്താദിലൂടെ കേട്ടത് വേദനിപ്പിക്കുന്ന വാർത്തയായിരുന്നു, ഏറെ ബഹുമാനിക്കുന്ന സമസ്തയുടെ ഉപാധ്യക്ഷനും പ്രഗത്ഭ പണ്ഡിതനുമായ ശേഖുനാ സി എം ഉസ്താദ് മരിച്ചു എന്ന വാർത്ത ,
ഉസ്താദ് അസുഖ ബാദിദനായിരുന്നു എന്ന വാർത്തകൾ മുൻപ് കണ്ടിരുന്നു അത്തരത്തിലുള്ള മരണമായിരിക്കുമെന്ന് കരുതി പക്ഷെ സംഭവം വല്ലാതെ ഞെട്ടലോടെയാണ് കേട്ടത്...
സി എം ഉസ്താദ് എന്ന ആ മഹാ പണ്ഡിതനെ പലപ്പോഴായി കണ്ടിരുന്നു സമസ്തയുടെ വേദികളിലും അതിലുപരി നാട്ടിലെ പള്ളി ഉൽഘാടന വേദിയിൽ അടുത്തായും, ശേഖുനാ സി എം ഉസ്താദെന്ന ആത്മീയ വിഹായസ്സിലെ ആ സൂര്യ തേജസ്സ് നിഷ്കളങ്കതയുടെ പര്യായമായിരുന്നു...
ജില്ലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഉസ്താദിന്റെ പ്രയത്നത്തെ വായിച്ചും കേട്ടും അറിഞ്ഞപ്പോൾ ആ പണ്ഡിതന്റെ വേർപ്പാട് വല്ലാതെ നോവിപ്പിക്കുന്നു,
മംഗലാപുരം സംയുക്ത മഹല്ലുകളുടെ ഖാസിയായ ശേഖുനായുടെ ഉയർച്ചയിൽ നാം അഭിമാനിച്ചിരുന്നു,
പല പള്ളികളിലെ ചുവരുകളിൽ ഇന്നും കാണാം ശെഖുനാ തയ്യാറാക്കിയ ആ നമസ്ക്കാര സമയം,
കർമ്മ ശാസ്ത്രത്തിൽ ആഘാധ ജ്ഞാനം, ബഹു ഭാഷാ പണ്ഡിതൻ അതിലുപരി പണ്ഡിത സഭയായ സമസ്ത കേരള ജംഈയത്തുൽ ഉലമയുടെ കേന്ദ്ര ഉപാധ്യക്ഷൻ ,ഇതിലും അപ്പുറവുമുണ്ട് ഉസ്താദിന്റെ ഉയരം...
ഏറെ വ്യസനിപ്പിച്ച വാർത്ത,ജനാസ തൊട്ടടുത്ത കടൽ ക്കരയിലാണെന്ന്‌ കേട്ടപ്പോൾ തന്നെ ദുരുഹത നിറഞ്ഞിരുന്നു, ആ പൂ മുഖം ഒന്ന് അവസാനമായി കാണാൻ തിരക്ക് കൂട്ടി,പോസ്റ്റുമോർട്ടത്തിന് ശേഷം ജനാസ ഉസ്താദ് പടുത്തുയർത്തിയ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ത്രമായ മലബാർ ഇസ്ലാമിക് കോംപ്ലെക്സിൽ എത്തിച്ചപ്പോൾ ഒഴുകി എത്തിയ ജന മനസ്സുകൾ കരയുകായായിരുന്നു,ഒപ്പം ഉസ്താദിന്റെ സന്തതികളും...
ഏറെ ദുരുഹതകൾ നിറഞ്ഞ ദിനങ്ങളാണ് കടന്നു വന്നത് ,,,
നിഷ്‌ക്കളങ്കനായ ആ പണ്ഡിതനെ ആരാണ് ആ കൊടും ചതി ചെയ്തത് ?
ചില തല്പര കക്ഷികളുടെ സഹായത്താൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു,ഇതൊരു വല്ലാത്ത കൊലപാതകമാണെന്ന് എല്ലാവരുടെ സ്വരങ്ങളിൽ നിന്നും കേൾക്കാമായിരുന്നു, പത്ര ത്താളുകളിൽ നിറഞ്ഞ വാർത്തകൾ, പിറ്റേ ദിവസത്തെ സഹ്യാന്നം വിശ്വസിക്കാൻ ഉതകാത്ത തരത്തിൽ ആത്മഹത്യാ ആണെന്ന് വരച്ചിട്ടു, കാപ്പിലകരെ കപ്പൽ കടത്താനുള്ള നീക്കമായിരുന്നില്ലേ അത്?
ജനാസ കണ്ടപ്പോഴും ശേഷം നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിലും കൊലപാതകമെന്ന വ്യക്തമായ തെളിവുകൾ സമർപ്പിക്കുമ്പോൾ വസ്തുതകളെ ആരോ മറച്ചു വെക്കുന്നു.
ജാതി മത ഭേതമെന്നെ ഇതൊരു കൊലപാതകമാണെന്ന് ഏറ്റു പറയുമ്പോൾ ആ കാര്യങ്ങളെ തിരിച്ചറിയേണ്ടതായിട്ടുണ്ട,
അസുഖ ബാധിതനായി ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ പോലും സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനു വേണ്ടി താൻ ചെയ്‌ത പ്രവർത്തനങ്ങളെയും ഭാവിയിൽ ചെയ്യേണ്ട ദൗത്യങ്ങളെയും വ്യക്ത്തമായി ദീർഘ ദൃഷ്ടിയോടെ വരച്ചു കാട്ടിയ മഹാ പണ്ഡിതനായിരുന്നു സി എം ഉസ്താദ്, ആഘോളത്തലങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ അനേകം കൃതികൾ ഉസ്താദിന്റെ സംഭാവനകളാണ്...
സുഹൃത്തേ:
തെളിയിക്കപ്പെടുല എന്ന് കണ്ട പല കേസുകളും തെളിഞ്ഞു വന്ന ചിത്രം നമ്മുക്ക് മുമ്പിലുണ്ട്,നമുക്ക് ശബ്ദിക്കണം അവസാനം വരെ, പല സമരങ്ങൾക്കും ഫലം കണ്ട കാസറകോട് ഒപ്പു മര ചുവട്ടിലെ സമരം മാസങ്ങൾ പിന്നിടുമ്പോൾ പിന്തുണയുമായി പല കോണുകളിൽ നിന്നായി സന്നദ്ധ സംഘടനകളും പ്രവർത്തകരും എത്തിച്ചേരുമ്പോൾ നമുക്കും ഒന്നിക്കണം അവർക്കൊപ്പം,,ഈ കരങ്ങളെ തിരിച്ചറിയാനായി...
(ജംഷീദ് അടുക്കം)

 പ്രവാസത്തെ ആദ്യ പെരുന്നാൾ:-


✍🏻(ജംഷീദ് അട്ക്കം)✍🏻

റംസാനിന്റെ പവിത്രമായ രാവുകൾ വിടപറയുമ്പോൾ മാനത്ത് ശവ്വാൾ അമ്പിളി വിരിയാൻ ഒരുങ്ങുകയാണ്,
സ്നേഹത്തിൻ നറുപൂക്കൾ വിരിയിച്ചാണ് ചെറിയ പെരുന്നാൾ വന്നെത്തുന്നത്, എങ്ങും സന്തോഷം അലതല്ലുന്ന സ്ധിനം...

പള്ളി മിനാരങ്ങളിലൂടെ തക്ബീർ മൊഴി മുത്തുകൾ ഉരവിടുമ്പോൾ കയ്യിൾ മൈലാഞ്ചി അണിയാനായി ഒരുങ്ങുകയാണ് കൊച്ചനുചത്തിമാർ, മോഞ്ചോന്ന് മിനുക്കാനായി സലോണിലും ബസാറിലുമായി ഫ്രീക്കൻസ് അവസാനഘട്ട സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന തിരക്കിലാണ് ഉപ്പമാർ ഒപ്പം അടുക്കള ഗവേഷണത്തിലാണ് ഉമ്മയും പെങ്ങന്മാരും,പെരുന്നാൾ രാത്രിയിലെ തിരക്കിട്ട കാഴ്ചകളാണ് ഇവ...
പെരുന്നാൾ സന്തോഷത്തിന്റെ സുധിനമാണ്, പുത്തനുടുപ്പും ധരിച്ച അത്തറിന്റെ പരമളവുമായി ഉമ്മുമ്മയോട് സലാം പറഞ്ഞ് ഉമ്മയുടെ നെറ്റിത്തടത്തിൾ മുത്തമേകി വാപ്പയോടൊപ്പം പള്ളിയിൾ പോയിരുന്ന ഓർമ്മകൾ...

പെരുന്നാൾ നമസ്ക്കാര ശേഷം ഹൃദയങ്ങൾ ചേർത്തു വെച്ച്‌ കൂട്ടുകാരോടും നാട്ടുകാരോടുമുള്ള ആലിംഗനം എല്ലാം കഴിഞ്ഞ്‌ ഫോട്ടോ പോസിംഗ്.
പള്ളിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കുട്ടുക്കാർക്കൊപ്പം നാട്ടുകാരുടെ വീട്ടിലേക്കുള്ള സന്ദർശനം ബന്ധങ്ങളെ കോർത്തിണക്കാനുള്ള അമൂല്ല്യ നിമിഷമാണിത് ...
പെരുന്നാളിന്റെ രുചിയേറും കടല അപ്പവും പൊരിയപ്പവും ഒപ്പം ഉമ്മുമ്മ ഉണ്ടാക്കിയ ഇഡലിയും കോഴിക്കറിയും വീട്ടിൽ റെടെയായിരിക്കും,...
വാപ്പയ്ക്കൊപ്പമുള്ള സന്ദർശനം ഉച്ചയ്ക്ക് മുമ്പായി അവസാനിക്കും, ശേഷം മറ്റു ചങ്ങാതിമാരെ വീട്കളിലേക്കുള്ള യാത്ര,.വര്ണിക്കുമ്പോൾ ഓർമ്മകൾക്ക് മനോഹാരി യേറെയാണ്...
കടലിനിക്കരെയുള്ള ആദ്യ പെരുന്നാളിലാണ് ഞാൻ ,പുതിയ കൂട്ട്ക്കാർ ക്കൊപ്പം പുത്തനാനുഭവങ്ങൾ തുന്നി ചേർക്കുമ്പോൾ അസ്ക്കു വിന്റേയും നൗഷയുടെയുമൊക്കെ കൂടെ ചെലവോഴിച്ച നാട്ടിലെ പെരുന്നാൾ ആഘോഷം ഓര്മമയിൽ കുത്തിച്ചെത്തുകയാണ്...
പെരുന്നാളിന്റെ ഈ സുന്ദര സുദിനത്തിൽ പ്രിയ കൂട്ട്ക്കാർക്ക് ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ....

.✍🏻(ജംഷീദ് അട്ക്കം)✍🏻

ഓർമയിലെ മദ്രസാ കാലം..

✍🏻(ജംഷീദ് അട്ക്കം)
അലിഫെന്ന ആദ്യാക്ഷരത്തിലൂടെ അറിവിൻറെ ലോകത്തേക്ക് കൈപ്പിടിച്ച്‌്ുയർത്തുന്ന ഒരിടമാണ് മദ്രസകൾ...
കറുത്ത ബോർഡിൽ വെളുത്ത ചോക്ക് കൊണ്ട് ഉസ്താദ് ഒരു വര വരച്ച് തന്നതിലൂടെയാണ് അദബുൻ എന്നാ പുതിയ വാക്ക് ഞാൻ പഠിച്ചത്...
മദ്രസാ കാലം ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണ കാലമായിരുന്നു, അതിരാവിലെ ഉമ്മ ഉണ്ടാക്കി തെരുന്ന ചായയും ഒപ്പം പാർലെജി ബിസ്ക്കറ്റും, തലയിൽ കുഞ്ഞു തൊപ്പിയും അണിഞ്ഞു കയ്യിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പുസ്തകങ്ങളുമായി ആദ്യ ബെൽ മുഴങ്ങും മുന്നെ പോയിരുന്ന കാലം...
ഞാനോർക്ക്ന്നു, ഈ പുതിയ അധ്യയന വർഷം വന്നെത്ത്മ്പോൾ, വാപ്പയുടെ കയ്യും പിടിച്ച്‌ മദ്രസയിൽ ചേരാൻ പോയ ആ കാലത്തെ ...
കുസൃതി നിറഞ്ഞ ആ കുട്ടിക്കാലത്ത് നേരിന്റെ നേർ രേഖ കാട്ടി തന്നത് എന്റെ മദ്രസയാണ്,
ഒന്ന് മുതൽ പത്തു വരെ
അല്ലാഹുവിനെയും എന്റെ തിരു നബിയെയും കുറിച്ച്‌ ഞാൻ പഠിച്ചത് ആ ചുവരുകൾക്കു ള്ളിൽ നിന്നാണ്,
യുള്ള നൂറുൽ ഹുദാ യിലെ ആ കാലം ഒരു പിടി ഉയരങ്ങളിലേക്ക് എത്തിപെടാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്,
ഉസ്താദന്മാർ നൽകിയിരുന്ന സാരോപദേശങ്ങൾ ജീവിതത്ത്ിൽ പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്, ഒപ്പം അവിടത്തെ പ്രോൽത്സാഹനങ്ങളും...
മൊയ്‌ദു ഉസ്താദിന്റെ ഖുർആൻ പാരായണവും ,ഇടയ്ക്കിടെ വായിക്കാൻ പറയാറുള്ള ആ സ്വരവും എവിടെന്നോ കേൾക്കുന്നത് പോലെ,,, സ്വർഗീയ ആരാമത്തിൽ നിന്നായിരിക്കും...
മദ്രസ്സ സ്വർഗ്ഗീയ തോപ്പാണ്, കാരണം ഈമാനും ഇസ്ലാംമുമാണ് അവിടത്തെ ചർച്ചകൾ ....
നാഥാ ഞങ്ങളുടെ ഗുരു നാഥന്മാർക്ക് നീ സ്വാർഗം നൽകേണമേ...
.....നവാഗതർക്ക് ആശംസകൾ.....

✍🏻(ജംഷീദ് അട്ക്കം)✍🏻

എൻറെ ഇന്ത്യ...


(ജംഷീദ് അട്ക്കം)

വ്യത്യസ്ത സംസ്കാരങ്ങൾ കൊണ്ടും വിഭിന്ന ഭാഷകൾ കൊണ്ടും സമ്പന്നമാണെന്റെ നാട്...
എവിടെ ചെന്നാലും സ്വന്തം നാടിന്റെ മാഹിമയെ പറയാനുള്ളു, മറ്റെവിടെയും കാണാത്ത സൗന്ദര്യമാണെന്റെ നാടിനുള്ളത്...
കഥ പറഞ്ഞൊഴുകുന്ന അരുവികൾ, ആകാശത്തത്തിനു ചുംബനമിട്ടു നിൽക്കുന്ന മാമലകൾ,പച്ചപ്പരവതാനി വിരിച്ചിട്ട വയലുകൾ,
പിറന്ന മണ്ണിനോട് എനിക്കുമുണ്ട് കടപ്പാടുകൾ ഏറെയും..
മനുഷ്യ സ്നേഹത്തിന്റെ ചരടുകൾ കോർത്തിണക്കെപ്പെട്ട എന്റെ ഇന്ത്യ ക്കായി
ഇന്നലകിൽ പോരാടിയ ധീര പോരാളികളുടെ ചിത്രം പലപ്പോഴും ഓർമയിൽ കുതിച്ചെത്താറുണ്ട്...
ഓരോ സ്വാതത്ര ദിനം കടന്നെത്തുമ്പോഴും വെള്ള പിശാച്ചുക്കളുടെ തീ തുപ്പുന്ന പീരങ്കികൾക്കു മുന്നിൽ ധീരതയോടെ നെഞ്ച് വിരിച്ചു കാട്ടിയവർ പോരാടിയ പോരാട്ട കഥകളും അവർ സ്വപ്നം കണ്ട ഇന്ത്യ യും മനസ്സിൽ കടന്നെത്തുന്ന മറ്റൊരു ചിത്രമാണ്...
70 ന്റെ നിറവിൽ കടന്നെത്തുമ്പോൾ നമുക്കാഗ്രഹിക്കാം സഹിഷ്ണുതയുടെ യും സ്നേഹത്തിൻേറയും വെള്ള പ്രാവുകൾ പാറി കളിക്കുന്ന ഇന്ത്യക്കായ് ....

എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര ദിനാശംസകൾ ...

(ജംഷീദ് അട്ക്കം)

*ഇമ്രാൻ*...*കരളലയിപ്പിക്കുന്നു* *മോനെ* 


(ജംഷീദ് അട്ക്കം )
അറിയാതെ തന്നെ കവിൾത്തടത്ത് കണ്ണീരിന്റെ നനവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു...
എന്തോ പല ചിത്രങ്ങൾക്കും ലൈക്കടിക്കുമ്പോൾ ഈ ചിത്രം എന്റെ ഹൃദയത്തെ ഏറെ നൊമ്പരപ്പെടുത്തി....
കുഞ്ഞു മനസ്സുകളെ കാണുമ്പോൾ എന്തൊരു വാത്സല്ല്യമാ നമുക്ക്...ആ കുഞ്ഞു കവിൾത്തടത്തിലേക്ക് ഒരു പൂ മുത്തം നുകരാൻ കൊതി തോന്നും...
ലോക മനസാക്ഷിയെ കരയിപ്പിച്ച ഐലൻ മോന്റെ ആ ചിത്രം കണ്ടു ഇനിയൊരിക്കലും ഇത് കാണരുതെ എന്ന് പ്രാർത്ഥിച്ചിരുന്നു ..പക്ഷെ...
പൊട്ടിത്തെറിക്കുന്ന ബോംബുകൾക്ക് ഉള്ളിൽ നിന്നും കലാപ കലുഷിത മണ്ണിൽ നിന്ന് സിറിയാൻ ജനതക്കപ്പുറം ലോകത്തെ വേദനിപ്പിക്കുന്ന ഇമ്രാൻ മോന്റെ ചിത്രം ആരുടെയോ കാമറ കണ്ണുകളിൽ നിന്ന് നമ്മെ തേടിയെത്തി...
ഈ മോൻ എന്ത് ചെയ്തിട്ട ഇത്.രക്ത്തക്കറകൾ പുരണ്ട ആ പൂ മുഖം കാണുമ്പോൾ ഒന്ന് ചോദിച്ചു പോകും...
എത്രയോ ബാല്യങ്ങളുടെ നൊമ്പരപ്പെടുത്തുന്ന കഥകൾ ആ ചിത്രം വരച്ചു കാട്ടുന്നു ....
ആറാം നൂറ്റാണ്ടിലെ ആ കാട്ടറബികൾക്ക് മുന്നിൽ എന്റെ തിരു നബി കാട്ടിത്തന്ന സ്നേഹത്തെ ഞാൻ ഓർത്ത് പോകുന്നു...
കുഞ്ഞു മക്കളെ പോലും നെഞ്ചോട് ചേർത്ത് വെക്കാത്ത ആ ജനതക്ക് തുല്യമാണോ ഈ മരവിച്ച മനസ്സുകൾ...
നമുക്ക് പ്രാർത്ഥിക്കാം,ഇതൊരു ഒടുക്കമാവാൻ..ഇനിയൊരു ചിത്രം നമ്മെ തേടി എത്താതിരിക്കാൻ...
(ജംഷീദ് അട്ക്കം 

ലഹരി ഉപയോഗം ഏറെ ഭയപ്പെടുത്തുന്നു


(ജംഷീദ് അട്ക്കം)

ഏതോ ഒരു ലോകത്ത് നിന്ന് ഈ ലോകത്തേക്ക് കടന്ന് വന്നപ്പോൾ നാം കരഞ്ഞു വിളിച്ചതാണ് നമ്മുടെ ഉമ്മയെ.. നമ്മുടെ കുഞ്ഞു മുഖം നോക്കി മാറോട് ചേർത്ത് വെച്ച് ആശുപത്രി മുറിക്കുള്ളിൽ സഹിച്ച വേദനകളെ എല്ലാം മറന്നു സന്തോഷം കളിയാടുന്ന മനസ്സായിരുന്നു ഉമ്മയുടേത്....
ഒത്തിരി സ്നേഹവും,ഒരുപാട് പ്രതീക്ഷകളും നമ്മിൽ ചൊരിഞ്ഞു തന്നു നമ്മുടെ മാതാപിതാക്കൾ...കൈ കാലുകൾ വളർന്നു..നാം ബാല്യത്തിന്റെ കുസൃതി നിറഞ്ഞ ലോകത്ത് നിന്ന് പതിയെ പതിയെ ഒരു പടി മുകളിൽ എത്തിപ്പെട്ടപ്പോൾ... ഉമ്മയ്ക്കും ബാപ്പയ്ക്കുമപ്പുറം പുതിയ ലോകത്തെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു... സ്നേഹവും, ബഹുമാനവും,വഴി തെറ്റി പോകുന്നത് പോലെ,..
പലതും ഇന്ന് നമ്മുടെ കരങ്ങളിൽ എത്തിപ്പെടുന്നു...നന്മ നിറഞ്ഞ സൗഹൃദത്തിന്റെ ചങ്ങലകളിൽ നിന്ന് ആരോ നമ്മെ പിടിച്ചു വലിക്കുന്നത് പോലെ, ആനന്ദങ്ങൾ അതിരു വിടുന്നത് പോലെ, പാതി രാത്രീയിലെ കറക്കവും,രാവുകളിൽ ഉറക്കവും...പാവം ആ ഉമ്മയുടെ പ്രതീക്ഷകൾ നമ്മിൽ തന്നെയാണ്...
ഏതോ കോണിൽ,പാതി രാതിയുടെ നിശബ്ദദയിൽ മക്കളെ ഓർത്തു കൊണ്ട് സ്വന്തം ജീവൻ പണയം വെച്ചു ഭാസുരമായ ഭാവിയെ സ്വപ്നം കണ്ട് കഷ്ട്ടപ്പെടുന്ന പ്രിയ ഉപ്പയ്ക്കായി തുണ ഏകേണ്ടവരാണ് മക്കൾ.. പ്രിയരേ...
നമുക്ക് ചുറ്റും കഞ്ചാവിന്റെയും,മദ്യത്തിന്റെയും ലോബികൾ അഴിഞ്ഞാടുകയാണ്, പ്രലോഭിച്ചു അവരുടെ വലയിലാക്കാൻ ഒരു നിമിഷം മതിയാകും...
പാൻ മസാല കൊണ്ട് തുടങ്ങി ടൈം പാസിനായി സിഗരറ്റിൽ നിലകൊള്ളും,.ഇതൊക്കെ ഇത്രെയും വലുതാണോ എന്നാ ചോദ്യത്തിന് മുന്നിൽ പലരും നിസാരമായി കാണും...
നമ്മുടെ നാളെയാണ് നാം നഷ്ടപ്പെടുത്തുന്നത്,നമ്മെ പ്രതീക്ഷിക്കുന്ന ഒരു കുടുംബത്തെയാണ് നാം കണ്ണീര് ഒലിപ്പിക്കുന്നത്...
നമുക്ക് ശബ്ദിക്കണം...ഇത്തരം മാഫിയകൾക്കെതിരെ..മദ്യവും,കഞ്ചാവും തൊട്ടറിയാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ .....
(ജംഷീദ് അട്ക്കം)

സ്തുത്യർഹമാണീ പ്രവർത്തനം:-


(ജംഷീദ് അട്ക്കം)
"ഭുമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ ചെയ്യൂ എന്നാൽ ആകാശത്തിൽ ഉള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും"
വിശുദ്ധവുമാണീ വാക്കുകൾ.."
കാരുണ്യത്തിന്റെ കരങ്ങളെ അല്ലാഹുവിനു എത്രമാത്രം ഇഷ്ടമാണെന്നു ഇതിൽ നിന്ന് വ്യക്തമാകുന്നു..
സാമൂഹ്യ ജീവിയായ മനുഷ്യൻ തന്റെ സഹ ജീവികളോട് കരുണ യുള്ളവരാണ്,.കൂട്ടായ പരിശ്രമങ്ങളിലൂടെ ഒരു തണലെകാൻ അവർ പ്രയത്നിക്കുന്നു....
പ്രിയ സുഹൃത്ത് എ ബി കുട്ട്യാനമൊത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് കടന്ന് വരുമ്പോൾ,യാത്ര മദ്ധ്യേ, പലരും കണ്ട് കണ്ണീരൊലിയിയിപ്പിച്ച ആട് ജീവിതത്തിന്റെ കഥ പറയുന്ന നാട്ടിലൂടെ കടന്ന് ചെല്ലാൻ ഇടയായി, വായിച്ചറിഞ്ഞ കഥകൾക്കപ്പുറം,ഈ കഥാപാത്രങ്ങൾ നമുക്കരികിൽ തന്നെയാണന്നോർത്തപ്പ്പോൾ അറിയാതെ മനസൊന്നു പിടഞ്ഞു.
നമ്മൾ വീടുകളെ മോടിപിടിപ്പിക്കുമ്പോൾ, ആടുകൾക്കൊപ്പം ജീവിതത്തെ ചോർന്നൊലിക്കുന്ന ഒറ്റ മുറിക്കുള്ളിൽ തള്ളി നീക്കുന്ന പാവം ഉമ്മയെ നമ്മിൽ പലരും കണ്ടെത്തിയിരുന്നില്ല,എന്നാൽ ഏതോ ഒരു നിമിഷത്തെ പ്രാർത്ഥന ഫലം കണ്ടതു പോലെ,,, അവർക്കരികിലേക്കും സാന്ത്വനത്തിന്റെ കരങ്ങൾ ഇത്തിരി വൈകിയാണെങ്കിലും എത്തപ്പെട്ടു...ഒരു കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന ചിത്രത്തെ നന്മയുടെ മനസ്സുകൾക്ക് മുന്നിൽ വരച്ചു കാട്ടിയപ്പോൾ അവിടെയും ഓടി എത്തി കാരുണ്യത്തിന്റെ നല്ല മനുഷ്യർ...
ബൈത്തുറഹ്മ. അത്ഭുതപ്പെടുത്തുന്നു:, പ്രാവാസ ലോകത്തെ വിയർപ്പ് തുള്ളികളിൽ നിന്നും നാടുകളിൽ ഉയർന്നു വരുന്ന ഓരോ വീടുകളും, ഇന്നലകളിൽ കരഞ്ഞു ജീവിതത്തെ തള്ളി നീക്കപ്പെട്ട പാവം മനസ്സുകൾക്കാണ്... കണ്ണീർ ഓലിയിപ്പിച്ച ആയ മുഖത്തു ഇന്ന് പുഞ്ചിരി പ്രസന്നമാവുന്നതു പോലെ...
കെ എം സി സി ഏറ്റെടുത്ത് നിർമിക്കുന്ന ആ വീടിന്റെ പണി അവസാന ഘട്ടത്തിലാണെന്ന ചിത്രം കാണാനിടയായി...
പ്രാർത്ഥനകൾ നമുക്ക് തണലേകും..ഒരോ ഉമ്മമാരുടെയും...
(ജംഷീദ് അട്ക്കം)

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖലീലുല്ലാഹി ഇബ്രാഹിം നബി (അ) വിളിച്ച വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഹജ്ജിനായി മക്കയിലെത്തുന്നു...

ഹജ്ജ് എന്നാല്‍ കരുതല്‍ എന്നാണര്‍ത്ഥം. വന്ദിക്കപ്പെടുന്ന വ്യക്തിയെയോ, സ്ഥലത്തെയോ ഉദ്ദേശിക്കുക എന്നതാണ് ഭാഷാര്‍ത്ഥത്തില്‍ ആ വാക്കിന്‍റെ അര്‍ത്ഥം.
എന്നാല്‍ ഇസ്ലാമിക സാങ്കേതിക ഭാഷയില്‍ ചില പ്രത്യേക ആരാധനകള്‍ക്കായി വിശുദ്ധ മക്കയിലെ കഅ്ബയെ ഉദ്ദേശിച്ച് പോകുന്നതിനാണ് ഹജ്ജ് എന്ന് പറയുന്നത്. ഓക്സ്ഫെഡ് ഡിക്ഷ്ണറിയില്‍ ഹജ്ജ് എന്ന പദത്തെ നിര്‍വചിക്കുന്നത് (ജീവിതത്തില്‍ ഒരു തവണയെങ്കിലും മുസ്ലിങ്ങള്‍ മക്കയില്‍ നിര്‍വഹിക്കുന്ന മതപരമായ യാത്ര. ഭൂമിയില്‍ ഏറ്റവും വിശുദ്ധ സ്ഥലമാണ് മക്കയിലെ കഅ്ബ ഉള്‍പ്പെടുന്ന പ്രദേശം, ചരിത്രപരമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്...) എന്നാണ്.
മാനവ കുലത്തിന്‍റെ സാംസ്കാരികാടിസ്ഥാനത്തില്‍ അള്ളാഹു നിശ്ചയിച്ച കേന്ദ്രമാണ് വിശുദ്ധ കഅ്ബാ ഷെരീഫ്, നമസ്ക്കാരങ്ങള്‍ക്കായി വിശ്വാസികള്‍ നിത്യവും കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നു. ഇബ്രാഹിം നബി (അ) യെ പോലെയുള്ള നിരവധി പ്രവാചക ശ്രേഷ്ഠരുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ് കഅ്ബാ ഉള്‍പ്പെടുന്ന മക്ക പ്രദേശം. മുഹമ്മദ് നബി (സ) തങ്ങള്‍ ജനിച്ച മണ്ണായത് കൊണ്ട് മക്കയുടെ പ്രാധാന്യവും ഭൂമിയിലെ മറ്റു പ്രദേശങ്ങളെക്കാള്‍ വര്‍ധിക്കുന്നു.
നബി (സ) തങ്ങള്‍ക്ക് പ്രവാചകത്വം ലഭിച്ചതും ദീനീ പ്രബോധനവുമായി മുന്നിട്ടെത്തിയതും അവിടെയാണ്. 
ഉമ്മുല്‍ ഖുറാ (ഗ്രാമങ്ങളുടെ മാതാവ്) എന്നറിയപ്പെടുന്ന മക്കാ പ്രദേശം നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. കഅ്ബയുടെ മഹത്വം വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു: മനുഷ്യര്‍ക്ക് അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഭവനം മക്കയില്‍ ഉള്ളത് തന്നെയാണ്.
അനുഗ്രഹീതവും ലോക ജനതക്ക് മാര്‍ഗ ദര്‍ശകവുമാണത്, അതിന് വ്യക്തമായ ദൃഷ്ടാടാന്തങ്ങളുണ്ട്.
ഇബ്രാഹിം നബി (അ) നിന്ന സ്ഥാനം ആര് കാണുന്നുവോ അവന്‍ നിര്‍ഭയനായി (ആലു ഇമ്രാന്‍ (9697). കഅ്ബയുടെ മഹത്വമാണ് ഇവിടെ അല്ലാഹു നമുക്ക് വിവരിച്ചത്. അനവധി ചരിത്ര ദൃഷ്ട്ടാന്തങ്ങള്‍ കഅ്ബാലയത്തിനും പരിസര പ്രദേശങ്ങള്‍ക്കുമുണ്ട്. അവയില്‍ ഒന്നാണ് ഇബ്രാഹിം മഖാം, കഅ്ബയെ നിര്‍മ്മിക്കുമ്പോള്‍ ഇബ്രാഹിം നബി (അ) യുടെ കാല്‍പ്പാദം പതിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഇബ്രാഹിം നബിയും മകന്‍ ഇസ്മായിലും (അ) ചേര്‍ന്ന് കഅ്ബാ പുനര്‍ നിര്‍മ്മിച്ചത്.
സൂറത്തുല്‍ അല്‍ബഖറയില്‍ അല്ലാഹു കഅ്ബയുടെ പ്രാധാന്യവും പ്രസക്തിയും വിവരിച്ചുതരുന്നുണ്ട്.
ഈ മന്ദിരത്തെ (കഅ്ബയെ) നാം ജനങ്ങള്‍ക്ക് ഒരു സമ്മേളന സ്ഥലവും രക്ഷാകേന്ദ്രവും ആക്കിയ സന്ദര്‍ഭം (ഓര്‍ക്കുക) ഇബ്രാഹിമിന്‍റെ സ്ഥാനത്ത് ഒരു നമസ്ക്കാര സ്ഥലമുണ്ടാവാന്‍ (എന്ന് നാം കല്‍പ്പിക്കുകയും ചെയ്തു) ഇബ്രാഹിമിനോടും ഇസ്മായിലിനോടും നാം കല്‍പ്പിച്ചു. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും പ്രാര്‍ത്ഥനക്കിരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും കുമ്പിടുന്നവര്‍ക്കും വേണ്ടി എന്‍റെ ഭവനത്തെ നിങ്ങള്‍ പരിശുദ്ധമാക്കുവിന്‍. (അല്‍ബഖറ 125). 
ഇബ്രാഹിം നബി (അ)യുടെ പ്രാര്‍ത്ഥനാഫലമായി അല്ലാഹു പരിശുദ്ധ കഅ്ബക്ക് നല്‍കിയ മഹത്വങ്ങളെയാണ് ഇവിടെ വിവരിക്കുന്നത്. അല്ലാഹുവേ, ജനഹൃദയങ്ങളെ നീ അവയിലേക്ക് ആകര്‍ഷിക്കുന്നതാക്കേണമേ എന്ന് ഇബ്രാഹിം നബി (അ)യുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു നല്‍കിയ മറുപടിയാണ് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായി മക്ക സാക്ഷ്യം വഹിക്കുന്നു. ഇത്രയധികം ജനങ്ങള്‍ ഒന്നായി സമ്മേളിക്കുന്ന ഒരു സ്ഥലം ലോകത്ത് വേറെയില്ല.
ഹജ്ജ് ഉംറ എന്നിവ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ പുണ്യഭൂമിയിലേക്ക് ഒഴുകുന്നു.
ഇസ്ലാമിലെ മറ്റു ആരാധനകളേക്കാള്‍ ഹജ്ജിന് പല പ്രത്യേകതകളുമുണ്ട്. നമസ്ക്കാരത്തില്‍ ശാരീരിക അധ്വാനവും മാനസിക അധ്വാനവും ഉപയോഗിക്കുമ്പോള്‍, വ്രതത്തില്‍ ശാരീരിക അധ്വാനത്തിനാണ് പ്രാധാന്യം. സക്കാത്ത് ധനം മാത്രം ലക്ഷ്യമിടുന്നു, എന്നാല്‍ ഹജ്ജിലേര്‍പ്പെടുന്ന ഒരാള്‍ അവന്‍റെ ശാരീരിക ത്യാഗം, ധനം, മാനസിക സമര്‍പ്പണം എന്നീ മൂന്ന് കാര്യങ്ങളെയും ഒരുമിച്ച് വിനിയോഗിക്കുന്നു.
മറ്റു ആരാധനകള്‍ക്കൊന്നും ലഭിക്കാത്ത പ്രതിഫലമാണ് സ്വീകാര്യമായ ഹജ്ജ് നിര്‍വഹിച്ചവന് ലഭ്യമാകുന്നത്. നബി(സ ) തങ്ങള്‍ പറഞ്ഞു, മബുറൂറായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലം ഇല്ല. ഏറ്റവും ശ്രേഷ്ഠമായ ആരാധന ഏതാണെന്ന് നബി (സ)യോട് ചോദിക്കപ്പെട്ടു. അവിടെനിന്ന് പറഞ്ഞു, അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം പിന്നീട് അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദ് പിന്നീട് മബുറൂറായ ഹജ്ജ്. 
ഹജ്ജ് കൊണ്ടുദ്ദേശിക്കുന്നത് അവനെ അടിമുടി സംസ്ക്കരിച്ചെടുക്കുകയും പാപ മുക്തനാക്കുകയുമാണ്. പാലിക്കേണ്ട സര്‍വ്വ നിബന്ധനകള്‍ പാലിച്ച് ഹജ്ജ് ചെയ്താലേ സ്വീകാര്യമാവുകയുള്ളു. അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധ പൈതലിനെപ്പോലെ പാപങ്ങളില്‍ നിന്നും വിമുക്തനാവും.
വര്‍ഷം തോറും ആവര്‍ത്തിക്കപ്പെടുന്ന ഹജ്ജിന് ലോകത്തിന്‍റെ നാനാ ദിക്കുകളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കെടുക്കുന്നു. വര്‍ഗ-വര്‍ണ്ണ-ദേശ-ഭാഷവ്യത്യാസങ്ങളില്ലാതെ രാജാവും പ്രജയും പാവപ്പെട്ടവനും പണ്ഡിതനും പാമരനുമെല്ലാം ഒരേ വസ്ത്രം ധരിച്ച് ചുണ്ടില്‍ മന്ത്രങ്ങളുമായി അല്ലാഹുവിന്‍റെ അഥിതികളായിക്കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു...
ഇസ്ലാമിന്‍റെ അന്താരാഷ്ട്ര സമ്മേളനമാണിത്. ക്ഷമയും ത്യാഗമനസ്ഥിതിയും ജനങ്ങളെ പഠിപ്പിക്കുന്നതോടൊപ്പം ഇസ്ലാമിന്‍റെ സുന്ദരമായ മത സന്ദേശവും സാര്‍വ്വ ലൗകിക സാഹോദര്യവും വിളമ്പരം ചെയ്യുകയാണ് വര്‍ഷം തോറും ഹജ്ജ് സന്ദേശത്തിലൂടെ നടക്കുന്നത്... 
മറ്റു മാസങ്ങളില്‍ ഉംറക്ക് വരുന്നവരുടെ മനസ്സില്‍ മക്കയും മദീനയും ഒന്ന് കൂടെ കാണണമെന്നുള്ള മോഹം കൂടി വരും. ഒരു ഹജ്ജും ഉംറയും ചെയ്യണമെന്ന് പലരും സ്വപ്നം കാണും. അള്ളാഹുവിനോടുള്ള പ്രാര്‍ത്ഥനയില്‍ വിശ്വാസി ഇതിന് സദാ ചോദിച്ചുകൊണ്ടേയിരിക്കും. ഹജ്ജ് യാത്ര കഴിഞ്ഞ് വരുന്നവര്‍ക്ക് അവിടത്തെ മഹത്വങ്ങള്‍ പറഞ്ഞു തീരാറില്ല. അത് കേള്‍ക്കുമ്പോള്‍ മനസ്സ് അവിടെ എത്തിപ്പെടും.
സംസം ഉറവ ഒന്ന് കാണാന്‍ കണ്ണ് തുടിക്കുന്നു. വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ, ആ പുണ്യ മണ്ണിലൊന്ന് പാതമൂന്നാന്‍, കഅ്ബായൊന്നു കാണാന്‍, ഹജറുല്‍ ഹസ്വദ് ഒന്ന് മുത്താന്‍... മനസ്സ് ധൃതികാട്ടുന്നു.
മരണം ആസന്നമാകുന്നതിനു മുമ്പ് ഈ സ്വപ്നം പൂവണിയാന്‍ തുണയേകണേ എന്‍ ഇലാഹെ...

പെരുന്നാൾ പൊലിമ...


ഇച്ചിരി വൈകിയാണ് പോസ്റ്റുന്നത്ത്, മറ്റൊന്നുമല്ല പ്രവാസമല്ലെ..ഇത്തിരി തിരക്കായിരുന്നു...
ഈ ബലിപ്പെരുന്നാളിൽ കടലിനിക്കരെയാണ് ഞങ്ങൾ.ഒത്തിരി സന്തോഷം നിറഞ്ഞ നിമിഷങ്ങൾ.
ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരു നാടിനൊപ്പമായിരുന്നു ഈ പെരുന്നാൾ ദിനം ഞാൻ ചിലവൊഴിച്ചത്.
നവ്യയാനുഭൂതിയായിരുന്നു...
സുഹൃത് വലയത്തിൽ നാം അലിഞ്ഞു ചേരുമ്പോൾ ആ നാട് തന്നെ നമ്മുടേതായി മാറുന്നു അങ്ങിനെയായിരുന്നു ഈ നാടുമായിയുള്ള എന്റെ ബന്ധം...
ഗ്രാമങ്ങൾക്ക് നഗരങ്ങളെക്കാൾ ഭംഗി കുടുതലാണല്ലോ....പച്ചപരവതാനി വിരിച്ചിട്ട നെൽ വയലുകൾ, കിന്നാരം പറഞ്ഞൊഴുകുന്ന ചെറിയ ചെറിയ അരുവികൾ,എല്ലാത്തിനുമപ്പുറം സ്നേഹിക്കുന്ന ഒരുപാട് നല്ല മനുഷ്യർ, നാടിന്റെ സർവ്വ മേഖലകളിലും സജീവമാണിവർ,
പ്രവാസത്തെ പെരുന്നാൾ കഥകൾ അയവിറക്കുമ്പോൾ പലർക്കും പറയാറുള്ളത് ഉറങ്ങി തീർത്ത കഥകളായിരിക്കാം, മുഖ പുസ്തകത്തിലും വാട്സാപ്പിലും ചാറ്റിങ്ങിലായി പെരുന്നാളിനെ ചുരുക്കി കളയുന്നതിനു പകരം നാട്ടിൻ പുറങ്ങളിൽ നമസ്ക്കാരവും കഴിഞ് പള്ളി മുറ്റത്ത് ഒത്തുകൂടുന്നത് പോലെ ഇവിടെയും ഇവർ ഒത്തു കൂടിയിരുന്നു മഹല്ലത്തിന്ടെ ഉന്നമനത്തിന്റെ ചർച്ചകൾക്കായി...
വ്യെത്യസ്ത കോണുകളിലുള്ള പലരും ഒത്തു ചേരലിൽ സാന്നിദ്യം അർപ്പിച്ചപ്പോൾ അവിചാരിതമായി എനിക്കും കിട്ടി ഈ മഹാ ഭാഗ്യം...
.......എ പെരുന്നാൾ വിത് മുഗുവിന്സ് ...(.ജംഷീ)

*വിട പറഞ്ഞത് ബന്ദിയോട്ടാരുടെ സ്വന്തം മുക്രി ഉസ്താദ്* ...


( *ജംഷീദ് അട്ക്കം* )

ചിലരുടെ വേർപാടുകൾ നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്,കഴിഞ്ഞ ദിവസം മരണപ്പെട്ട അബൂബക്കർ ഹാജി ഉസ്താദ് കാൽ നൂറ്റാണ്ടു കാലമായി ബന്ദിയോട് ബദിരിയ ജുമാ മസ്ജിദിൽ മുഅസ്സിനായി ജോലി ചെയ്ത് വരികയായിരുന്നു..
മദ്രസാധ്യാപകനായി കടന്നു വന്ന ഉസ്താദ് പിന്നീട് പള്ളിയുടെ പരിപാലകനും ,ബാങ്ക് വിളിക്കുന്ന മുക്രി ഉസ്താദുമായി മാറി..
ഏറെ സ്നേഹിക്കപ്പെടുന്ന ഉസ്താദിനോട് ഏവർക്കും അങ്ങേ അറ്റം സ്നേഹവും ബഹുമാനവുമായിരുന്നു,
ഒതുങ്ങിക്കൂടുവാൻ ഒരിക്കലും ഉസ്താദ് ഇഷ്ട്ടപ്പെട്ടിരുന്നില്ല, മഹല്ലിന്റെ സർവ്വ മേഖലകളിലും ഉസ്താദിന്റെ സാന്നിധ്യം കാണാമായിരുന്നു.
ഞാൻ പലപ്പോഴും ഉസ്താദിന്റെ ചലനങ്ങളെ വീക്ഷിച്ചിട്ടുണ്ട് അപ്പോഴെല്ലാം മറ്റെവിടെയും കാണാത്ത ഒരു ഉത്തരവാദിത്ത്യം ഉസ്താദിൽ നിന്ന് കാണാമായിരുന്നു...
മഹല്ലത്തിലും പരിസരങ്ങളിലും ആരെങ്കിലും മരണപ്പെട്ടാൽ ഓടി എത്തുമായിരുന്നു ഈ പൊക്കം കുറഞ്ഞ മനുഷ്യൻ...
പള്ളിയുടെ പരിപാടികളിലും മറ്റും സംഘാടകരിൽ ഒരാളെപ്പോലെ,ആത്മാർത്ഥതയോടെ യുവാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഉസ്താദ് സമയം കണ്ടെത്തിയിരുന്നു,
പല സ്ഥലങ്ങളിലും ഉസ്താദിനെ ചെറുപ്പം തൊട്ട് കാണാറുണ്ടെകിലും ഉസ്താദുമായി അടുത്തിടെപെടാൻ സാധിച്ചത് ഈ അടുത്ത കാലങ്ങളിലായിരുന്നു,
ബദിരിയ ജുമാ മസ്ജിറെ കീഴിൽ എന്റെ വീടിനരികിലുള്ള റബ്ബാനിയഃ മസ്ജിദിന്റെ പല പരിപാടികൾക്കും ഉസ്താദിന്റെ സാന്നിദ്യം ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു, ബദ്ർ ദിനത്തിലും, റാത്തീബ് സദസ്സിലുമെല്ലാം ഉസ്താദിന്റെ നേതൃത്വം ധന്യമായിരുന്നു...
കഴിഞ മഹല്ലിന്റെ വാർഷികത്തിൽ സേവന പദത്തിൽ കാൽ നൂറ്റാണ്ടു പിന്നിട്ട ഉസ്താദിനെ ആദരിച്ചപ്പോൾ നിഷ്ക്കളങ്കനായ ആ പണ്ഡിതന്റെ മുഖത്ത് പുഞ്ചിരി പ്രസന്നമാവുന്നത് കാണാമായിരുന്നു..
പാതി രാത്രിയുടെ യാമങ്ങളിൽ അല്ലാഹുവിന്റെ സ്മരണകൾ ഉരുവിട്ട് കൊണ്ട് ജീവിതത്തെ ആത്മീയമായി ശുദ്ദികരിച്ചവരിൽ ഉസ്താദിനും ഉണ്ടണ്ടാകും ഒരു സ്ഥാനം...
ചിലരുടെ ജീവിതംവും അവരുടെ ഇടപെടലുമൊക്കെ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും അത്തരത്തിൽ ഉള്ള ഒരാളായിരുന്നു ഉസ്താദ്...
പ്രവാസ ലോകത്തേക് കടന്ന് വരുന്നതിനു മുമ്പ് ഉസ്താദിനെ കാണാനും സംസാരിക്കാനും ദുആ വസിയ്യത് ചെയ്യാനുമൊക്കെ അവസരം കിട്ടിയപ്പോൾ ഞാനോർത്തതില്ല ആ മുഖം ഇത്രയും പെട്ടന്ന് മാഞ്ഞു പോകുമെന്ന്,,,മുഹസ്സിനുള്ള സ്ഥാനം ചെറുതല്ലല്ലോ...ബിലാലിബ്നു റവാഹ (റ ) ന്റെ ജോലിയിലാണല്ലോ ഉസ്താദും മുഴുങ്ങിയത്,,,
ഇനി കേൾക്കുകയില്ല പള്ളി മിനാരത്തിൽ നിന്ന് ഉസ്താദിന്റെ ആ നീട്ടി വിളിക്കുന്ന ബാങ്കിൻ മന്ത്രം,
നാഥാ ഈ വേർപാട് ഞങളെ വല്ലാതെ നോവിപ്പിക്കുന്നു,,,,
സ്വർഗ്ഗീയ ആരാമത്തിൽ ഉന്നത സ്ഥാനം നൽകി നീ അനുഗ്രഹിക്കേണമേ>>.ആമീൻ ...
(ജംഷീദ് അട്ക്കം)

എന്റെ റബ്ബേ, നീ എത്ര കാരുണ്ണയവാൻ ...


(ജംഷീദ് അട്ക്കം )
ഉമ്മതൻ ഗർഭാശയത്തിനുള്ളിൽ എന്നെ ഏറെ പരിപ്പാലിച്ചവനാണെന്റെ റബ്ബ്..
ഇരുട്ട് മൂടിയ ആ അറക്കുള്ളിൽ വെളിച്ചം വിതറിയ നാഥാ-
നീ എത്ര കാരുണ്ണ്യവാൻ...
മിന്നിത്തിളങ്ങും ഈ ലോകത്തെ അമൂല്യ രത്നമായ ഉമ്മയെ-
കാണാതെ പലരും ദുഖിക്കുമ്പോൾ പ്രസന്നമാം -
ആ പൂ മുഖം കാണാൻ കാഴ്ച തന്ന നാഥാ നീ എത്രെ കാരുണ്ണ്യവാൻ...
വാപ്പതൻ തലോടൽ യെൻ മനതാരിൽ കുളിരണിയിപ്പിക്കു-
മ്പോൾ ഞാൻ സ്മരിക്കുന്നു നാഥാ നീ തന്ന അനുഗ്രഹത്തെ ...
**
നീ വർഷിച്ച കാരുണ്ണ്യത്തിനു പകരമായി ഞാൻ ഒന്നുമേ ചെയ്തില്ലല്ലോ നാഥാ..
നന്മയേറെ ചെയ്യാൻ പൂതി ഏറെയാ,.ചെയ്തു പോയ പാപക്കറകളെ നീ മായിച്ചു കളയേണമെ...
ഇനിയുള്ള ജീവിതം നിൻ -
പൊരുത്തം നേടിയ സച്ചരിതരുടെ മാർഗത്തിൽ ചലിപ്പിക്കാൻ ..
നാളെ സ്വർഗീയ തോപ്പിൽ തിരു നബി തൻ ചാരെ ചേർത്തിരിക്കാൻ വിധി ഏകണെ എൻ ഇലാ ഹെ....
**
(ജംഷീദ് അട്ക്കം )
(യാ അല്ലാഹ് ഞങളുടെ പ്രിയ മാതാപിതാക്കൾക്ക് ആഫിയത്തോടെയുള്ള ദീർഘ ആയുസ്സ് നൽകേണമേ )
മുഅല്ലിം ഡെ ...
(ജംഷീദ് അട്ക്കം)

'അ' കൊണ്ട് 'അദബുന്നിലൂടെ' അറബീ വാക്യങ്ങളെ പഠിപ്പിച്ച എന്റെ പ്രിയ ഗുരുനാഥന്മാരെ ഞാനൊരിക്കലും മറക്കുകയില്ല,
ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചിൽ ഇരിക്കുംനേരം മൊയ്‌ദു ഉസ്താദ് കറുത്ത ബോർഡിൽ വെളുത്ത ചോക്ക് കൊണ്ട് ഒരു വര വരച്ചു ,പിന്നെ ആ കുഞ്ഞു മുഖം നോക്കി ഒരു ചോദ്യം എങ്ങിനെ വായിക്കാം എന്ന്,
ആ ചോദ്യത്തിന് മുന്നിൽ ഞാൻ നൽകിയ ഉത്തരം അടങ്ങാത്ത കരച്ചിലായിരുന്നു, ശേഷം ഉസ്താദിന്റെ സ്നേഹ തലോടൽ കൊണ്ടാണ് കരച്ചിൽ അടങ്ങി തുടങ്ങിയത്..
ഞാനേറെ കടപ്പെടുന്നത് എന്റെ ഉസ്താദന്മാരോടാ, ഒന്ന് മുതൽ പത്തു വരെ യും ഇടക്കാലത്തു കിതാബുകൾ ഓതി തന്നവരുമായ ഒരുപാട് ഗുരുവര്യർ..
.
സ്നേഹക്കാനും ഒത്തിരി നല്ല ഉപദേശങ്ങൾ നൽകാനും ജീവിതത്തിന്റെ സർവ്വ മേഖലകളിലും ഔനിത്ത്യം കരകതമാക്കാനുള്ള ഒരുപാട് അറിവുകൾ പകർന്നു നൽകാനും ഉസ്താദുമാർക്ക് സാദിച്ചിട്ടുണ്ട്,
മാതാ പിതാ ഗുരു ദൈവം എന്നാ വാക്യം എത്ര പ്രസക്തം , ഉമ്മയ്ക്കും വാപ്പയ്ക്കും തുല്യമായി എന്നും കൂടെ നിൽക്കുന്നവരാണ് അധ്യാപകർ,
പതിവിൽ വിപരീതമായ കളിചിരിയുള്ള മുഖം ഒന്ന് വാടി ക്ലാസിലെത്തിയാൽ വീട്ടിലെ ഉമ്മയെ പോലെ ഏറെ വിലയിരുത്താൻ അദ്യാപകർക്കേ സാധിക്കൂ,
ആഗോളത്തലത്തിൽ തുല്യതയില്ലാത്ത സംഭാവനകളാണ് മാലികിബ്‌നുദീനാറിന്റെയും പൊന്നാനി മഖ്‌ദുമി പണ്ഡിതരുടെയും പാദം സ്പർശിച്ച കൈരളിയുടെ മണ്ണിൽ ചലിക്കുന്നത്, സമസ്ത കേരള ജംഈയത്തുൽ മുഅല്ലമീൻ പതിനായിരക്കണക്കിനു മദ്റസകളിലെ പന്ത്രണ്ടു ലക്ഷം വരുന്നവിദ്യാർത്ഥി സമൂഹത്തുന്നു അറിവിന്റെ അക്ഷര മാലകൾ പകർന്നു നൽകുന്ന അദ്ധ്യപക കൂട്ടായ്മയാണ്,
വിശുദ്ധ ഖുർആൻ അദ്യാപനം തന്നെ പുണ്യങ്ങൾ ഏറെ ഉള്ള ഒന്നാണല്ലോ, തിരു നബി അരുളിയ അഞ്ചു കാര്യങ്ങളിൽ നിങ്ങൾ അറിവ് നുകരുന്നവരോ അറിവ് പകരുന്നവരോ അറിവുള്ളവരെ സ്നേഹിക്കുന്നവരോ ആവുക എന്നാ തിരു വചനം തന്നെ ഇതിന്റെ മഹത്വം നമ്മേ തൊട്ടുണർത്തുന്നു, മുഹല്ലിമീങ്ങൾ ഈ മഹത്വമേറെയുള്ള സേവനത്തിലാണ് നന്മയിലൂടെ തിന്മയെ വെടിയാനും അല്ലാഹുവിനെ അടുത്തറിയാനും സ്വർഗ്ഗത്തിലൂടെ നരഗത്തെ തടയാനും,നമ്മെ പ്രചോദിപ്പിക്കുന്നവർ...
ഒത്തിരി പ്രയാസങ്ങൾ നേരിടുമ്പോഴും, ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനുള്ള തിരക്കിലാണ് മുഅല്ലിമീങ്ങൾ...
നാഥാ ഞങ്ങളുടെ ഗുരുവര്യർക്കു നീ ഇഹപര വിജയം നൽകീ അനുഗ്രഹിക്കേണമെ...ആമീൻ
(ജംഷീദ് അട്ക്കം)

"ആഭാസ പന്തൽ "


ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന ദിനമാണ് കല്ല്യാണ സുദിനം,
ഏറ്റവും പവിത്രമേറിയ നിക്കാഹിന്റെ മന്ത്രധ്വനികൾ ഉരുവിട്ട് ജീവിതത്തിന്റെ നവ ലോകത്തേക് കാലെടുത്തു വെക്കുകയാണ് ഓരോ മണവാളനും,
പുതു ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ നാളെയുടെ നല്ല നാളുകളെ മനസ്സിൽ കണ്ട് ഒത്തിരി പ്രദീക്ഷകളോടെയാ ഓരോ പുതുമാരനും കടന്ന് ചെല്ലുന്നതു,
ഇന്നത്തെ വടക്കൻ കൈരളിയുടെ കല്ല്യാണ വേദികൾ ആകെ മാറിയിരിക്കുന്നു,
പവിത്രമേറെയുള്ള ആ സുദിനത്തെ ചിലർ ആഭാസങ്ങൾ കൊണ്ട് മലീമസപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു...
കല്ല്യാണ റാഗിംഗ്, വ്യത്യസ്ത രീതികളിൽ നമ്മുടെ നാടുകളിൽ നട മാടുകയാണ്,
ശബ്ദമുയർത്തുന്ന പണ്ടിതമാർക്കെതിരെ കുതിര കയറുന്നവരും കുറവല്ല...
ഇത്തരം ആഭാസങ്ങൾക്കെതിരെ കൈകോർക്കേണ്ടതുണ്ട്, നിക്കാഹിന്റെ പവിത്രതയെ നശിപ്പിക്കുകയാണിക്കുട്ടർ....
പ്രിയ സുഹൃത്ത് എ ബി കുട്ടിയാനം നമ്മുടെ നാടുകളിലെ കല്ല്യാണ പന്തലുകളിൽ നടമാടുന്ന ആഭാസനങ്ങളെ ക്കുറിച്ച് നടത്തിയ പഠനം "ആഭാസ പന്തൽ " എന്നാ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു എന്നറിഞഞതിൽ അതിയായ സന്തോഷമുണ്ട് ,
കല്ല്യാണ പന്തലുകളിൽ നടമാടുന്ന ഈ ആഭാസങ്ങളെ തൂത്തെറിയാൻ "ആഭാസ പന്തൽ " എന്നാ പുസ്തകത്തിനു സാധിക്കട്ടെ എന്നാശംസിക്കുന്നു...
(ജംഷീദ് അട്ക്കം)

*ഏറെ സ്നേഹിച്ച ഉപ്പുപ്പാ യാത്രായായി* ....


(ജംഷീദ് അട്ക്കം)
നമ്മുടെ ജീവിതത്തിൽ വ്യത്യസ്ത നിലകളിൽ വിവിധങ്ങളായ ആളുകൾ നമ്മെ സ്വാധീനിച്ചിട്ടുണ്ടാകും,
അവർ നമ്മോട് കാണിക്കുന്ന സ്നേഹം നമ്മെ വല്ലാതെ തൊട്ടുണർത്തുന്നുണ്ടാകും ,അവരോടൊപ്പം ചിലവൊഴിക്കുന്ന ഓരോ നിമിഷങ്ങളും ജീവിതത്തിൽ ഒത്തിരി സന്തോഷം പകരുന്നതാകും..
ഇന്നലെ നമ്മോട് വിടപ്പറഞ്ഞ ഇബ്രാഹിം പെർവായി (ഇബ്രാഹിച്ച)എന്നാ ഉപ്പുപ്പ ഞാൻ ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു,
ചെറുപ്പം തൊട്ടേ ഞാൻ കണ്ടു വളർന്ന ആ മുഖം ഇന്നും മനസ്സിൽ തെളിഞ്ഞു വരുകയാണ്, സ്‌കൂൾ പഠന കാലത്തു ഉച്ച ഭക്ഷണത്തിനായി എന്നും വീട്ടിൽ വരുമ്പോൾ തൊട്ടടുത്തുള്ള പഴെയാ ഓട് മേഞ്ഞ റബ്ബാനിയഃ പള്ളിയുടെ ഉമ്മറത്തിരുന്നു ഉസ്താനിയോട് സ്വറ പറഞ്ഞിരിക്കുമ്പോഴും ലാനയോടെ വിളിച്ചിരുന്ന ആ വിളി ഞാൻ അവസാനമായി കാണുന്നത് വരെക്കും കേട്ടിരുന്നു...
ഞങ്ങളുടെ പള്ളിയുടെ വിളക്കായിരുന്നു പരേതൻ,ആരോഗ്യക്കാലത്ത് പള്ളിയോട് എന്നും ചേർന്ന് നിന്നിരുന്നു ,ഉസ്താൻമാർക്ക് ഭക്ഷണത്തിനും മറ്റും വല്ല വിഷമവും നേരിട്ടാൽ ഏത് നേരത്തും കാര്യം ഏറ്റെടുത്തു ആത്മാർത്ഥതയോടെ ചെയ്തു കൊടുത്തിരുന്നു
പള്ളിയുടെ എല്ലാ പരിപാടികളും സജീവമായിരുന്നു ഇദ്ദേഹം, വാർദ്ധക്ക്യം കൂടി വന്നപ്പോൾ അനാരോഗ്യവാനായ അദ്ദേഹം വീട്ടിൽ കിടക്കുമ്പോഴും പള്ളിയുടെയും വ്യക്തിപരമായ കാര്യങ്ങളും ചോദിച്ചറിയുന്നതിൽ അമിത ആവേശം കാണിച്ചിരുന്നു...
പഴേ കാല ഓർമ്മകൾ അദ്ദേഹത്തിൽ നിന്ന് കേൾക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു,വീട്ടു മുറ്റത്തു നാട്ടു വളർത്തിയ വെറ്റില വാങ്ങാൻ വേരുന്നവരോടൊക്കെ സംസാരിച്ചിരിക്കുന്നതിൽ ഏറെ പ്രിയനായിരുന്നു ഇദ്ദേഹം...
അവസാന കാലം വേരെ ഓർമ്മക്ക് ക്ഷതമേൽക്കാതെ ആരെയും തിരിച്ചറിയാൻ സാധിക്കുമായിരുന്നു,സാമ്പത്തികപരമായി ഏതു പ്രയാസാമാണെങ്കിലും പള്ളിയുടെ കാര്യത്തിൽ അദ്ദേഹം കാണിച്ച ആത്മാർത്ഥ പലപ്പോഴും ഞങ്ങൾ ചർച്ച ചെയ്തിരുന്നു...
ഇന്നലെ ഈ നല്ല മനുഷ്യൻ ഈ ലോകത്തോട് വിടപ്പറഞ്ഞിരിക്കുന്നു, ഇന്ന് ആ പള്ളിയുടെ മുറ്റത്തു മൈലാഞ്ചി ചെടികൾക്ക് താഴെ ഏവരും പോകേണ്ട ആ വീട്ടിൽ വിശ്രമിക്കുമായിരിക്കും..
നാഥാ പരേതന് സ്വർഗീയ ആരാമത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമേ---ആമീൻ
(ജംഷീദ് അട്ക്കം)

തിരിച്ചു കിട്ടുമോ ആ നല്ല ബാല്യ കാലം ...


(ജംഷീദ് അടുക്കം)
ആഗ്രഹങ്ങൾ ഒരുപാടുണ്ട്, പക്ഷെ ആ ആഗ്രഹങ്ങളിൽ ചിലതൊക്കെ വെറും സഫലമാകാത്ത മോഹങ്ങളായി മാറുകയാണ്,
ജീവിതത്തിന്റെ നല്ല കാലം ഏതാണെന്നു ആര് ചോദിച്ചാലും ഞാൻ പറയുക അത് എന്റെ ബാല്യ കാലം എന്ന് തന്നെയായിരിക്കും,
കളി ചിരിയിൽ മുഴങ്ങിയ ആ നല്ല കാലം,
മറക്കാനാവാത്ത ആ ബാല്യ കാലം...
കുട്ടുകാരൻ പറഞ്ഞത് പോലെ സ്വർഗ്ഗത്തിലെ എന്റെ ആഗ്രഹങ്ങളിൽ ഒന്ന് ആ ബാല്യ കാലം വീണ്ടെടുക്കാനായിരിക്കും എന്നാണ് .
മധുരമാണ് ആ കാലത്തിനു..ഇന്നത്തെ തലമുറക്കൊന്നു രുചിക്കാനാവാത്ത മധുരം..
അതി രാവിലെ മദ്രസ്സയിലേക്കുള്ള പുറപ്പാട്, സ്‌കൂൾ വാൻ നേരെത്തെ വരുമെന്നതിനാൽ സ്‌കൂൾ യൂണിഫോം ധരിച്ചിട്ടാവും പോവുക,ക്ലാസ് കഴിഞ്ഞു തിരിച്ചു ഓടി എത്തി ഉമ്മയുടെ കയ്യിൽ നിന്ന് രുചികരമായ "നാസ്റ്റാ" കഴിച്ച്‌ നിറഞ്ഞ ബാഗും തോളിലിട്ട് പാടത്തിലൂടെ സ്‌കൂളിലേക്കുള്ള യാത്ര, ഹോം വർക് ചെയ്യാത്തപ്പോൾ ആ വിഷയം കൈകാര്യം ചെയ്യുന്ന മാഷിന്റെ ലീവ് പ്രതീക്ഷിച്ചു സ്റ്റാഫ് റൂമിനു മുന്നിലൂടെ യുള്ള നടത്തം, മാഷിനെ കണ്ടാൽ പിന്നെ വരുന്ന തല വേദന...
കുസൃതി നിറഞ്ഞതാണ് ബാല്യം, കൂട്ടിനു ആളെ കിട്ടുമ്പോൾ അത് ഇത്തിരി കടുപ്പം കൂടുതലാ,
മാമ്പഴ്ത്തിനു വേണ്ടി കല്ലെറിഞ്ഞു ഒടുവിൽ ആ കല്ല് വീടിന്റെ ഓട്മേൽ പതിഞ്ഞപ്പോൾ ഓടിയ ഓട്ടം, ബോൾട്ടിനെ പോലും കടത്തു വെട്ടിയേനെ ,
സ്‌കൂൾ അവധിയെ ആഘോഷമാക്കി മാറ്റിയ കാലം,ഗോട്ടി കളിയും, ഗോരിക്കളിയും,പിന്നെ റോട്ടിലെ ക്രിക്കറ്റ് കളിയും,പുലരുമ്പോൾ വീട് വിട്ടാൽ പിന്നെ അസ്തമിക്കുമബോൽ ആയിരിക്കും വീട്ടിലെത്തുന്നത്,
ട്ടാബും, മൊബൈലും എത്താത്ത ആ കാലം മനോഹരമെത്രെ, കമ്പി കൊണ്ട് ഉണ്ടാക്കിയ സ്റ്റൈറിങ് വണ്ടിയുയുടെ ഓർമ്മ എന്നും മനസ്സിൽ ഓടി എത്തും,
വൈസിറ്റിയുടെയും ആംഗ്രി ബർട്സിന്റെയും ലോകത്തെ തലമുറയ്‌ക്ക് ഓർത്തെടുക്കാൻ ഒന്നുമേ ഉണ്ടാവുകയില്ല, നേരം പുലരുമ്പോൾ ടാബ്ലെറ്റിന്റെ മൊബൈലിന്റെയും മുന്നിലിരുന്നു അന്ന്യന്റെ മുകളുടെ കാർ കയറ്റിയും , വെടി വെച്ചും എങ്ങിനെ കൊല്ലാമെന്ന ചിന്തയിലേക്കാണ് നവ ലോകം അവരെ കൊണ്ടെത്തിക്കുന്നത്, ചോരയെ പേടിച്ചിരുന്ന ആ ബാല്ല്യാ കാലമല്ല ഇന്നെത്തെത്,കടന്നു വന്ന ഗെയിമുകൾ അവരിൽ നിന്ന് അത്തരം ഭയത്തെ എടുത്തു കളഞ്ഞിരിക്കുന്നു,
സാമൂഹ്യമായി യുള്ള ബന്ധങ്ങൾസോഷ്യൽ മീഡിയയ്ക്കു പുറമെ ഇല്ലാതായി മാറി,നാടൻ സംസ്കാരങ്ങളിൽ നിന്ന് മറുനാടൻ സംസ്കാരങ്ങളിലേക്ക് കൊണ്ടെത്തിച്ചു, സ്‌ക്രീനിനകത്തു കണ്ടതൊക്കെ സ്വാത്മാകാനായി മോഹം,കഞ്ചാവും മയക്കുമരുനുമോക്കെ ഉറ്റമിത്രങ്ങളായി,
ധാർമ്മികത നഷ്ട്ടപ്പെടുന്ന ഒരു സമൂഹത്തെ കാലം വാർത്തെടുക്കുന്നു....
സ്നേഹവും ബഹുമാനവും നഷ്ട്ടപ്പെടുന്ന ലോകത്ത് നല്ല നാളെയെ സ്വപ്നം കാണുന്ന ബാല്യങ്ങളെയാണ് വാർത്തെടുക്കേണ്ടത്, അധാർമികതയിൽ നിന്ന് ധാർമിക ബോധമുള്ള സമൂഹത്തെ കെട്ടിപ്പടുക്കേണ്ടതുണ്ട്...
നല്ല നാളെയെ സ്വപ്നം കാണുന്ന സമൂഹത്തിനായി പ്രയത്നിക്കാം..
ശിശു ദിനാശംസകൾ
(ജംഷീദ് അടുക്കം)

സുബ്ഹാനല്ലാഹ്..

.
(ജംഷീദ് അടുക്കം)

അല്ലാഹ്,നീ എത്രെ അത്യുന്നതൻ, അണ്ഡകടാഹങ്ങളെ പരിപാലിക്കുന്ന നാഥാ,
നിന്റെ കഴിവുകൾ ആമേയം തന്നെ...
സൂര്യനെയും, ചന്ത്രനെയും പിന്നെ ആകാശത്തെയും ഭൂമിയെയും കാണുമ്പോൾ തന്നെ അറിയാതെ ചിന്തിച്ചു പോകുന്നു നിന്റെ കഴിവുകൾ എത്ര മേൽ വലുതാണെന്നു...
ഒരു നാൾ ഞാൻ കണ്ടു മാമലകളെ,-
അന്ന് ഞാൻ ചിന്തിച്ചു പരിശുദ്ധ ഖുർആനിലെ ആ തിരു വചനങ്ങളെ ...
നീലാകാശവും നീലകടലും നിന്നെ സ്മരിക്കുന്നു-പിന്നെ
കണ്ണെത്താ ദൂരത്തു നീ പടച്ച പടപ്പുകളും...
അല്ലാഹ് നീ എത്ര അത്യുന്നതൻ, പൂ നബി അരുളിയ ആ ചന്ദ്രനെ ഞാൻ കണ്ടു
അപ്പോഴും നിന്റെ കഴിവുകളെ ഞാൻ ചിന്ദിക്കുകയായിരുന്നു,..
നാഥാ, നിന്നെ അറിയാൻ ദ്രിഷ്ട്ടാന്തങ്ങൾ ഒരുപാടുണ്ട്-
എന്നിട്ടും ആ തൗഫീക്കേകാതെ എത്ര പേർ...
മരണം വരെ നീ അനുഗ്രഹിച്ച പാതയിൽ ചലിക്കാൻ പൂ-
നബിതൻ ചാരെ, സ്വർഗീയ തോപ്പിൽ വസിക്കാൻ തുണ ഏകണെ-
യെൻ ഇലാഹെ...
(ജംഷീദ് അടുക്കം )

ഫൈസൽ, നിങ്ങൾ ഭാഗ്യവാനാണ് ...


(ജംഷീദ് അടുക്കം)

നേരിന്റെ സൽപാന്ഥാവിലേക്കു കടന്നു വന്നത് കൊണ്ട് അവർ നിങ്ങളെ വക വരുത്തി,അല്ലെ -
താടിമേൽ കൈവെച്ചുള്ള ആ പുഞ്ചിരി തൂകുന്ന ഫോട്ടോ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു,
എന്തോ അറിയാതെ കണ്ണ് നിറഞ്ഞതു പോലെ,....
പത്ര താളുകളിൽ നിന്ന് നിങ്ങളുടെ ജീവിതം വായിച്ചറിഞ്ഞപ്പോൾ,
പ്രിയ സ്നേഹിതാ അങ്ങയെ കൂടുതലായി അറിയാൻ കഴിഞ്ഞു...
പുണ്ണ്യ മണ്ണിൽ നിന്നും വിശുദ്ധ ഖുർആനിന്റെ ആ തിരു മൊഴികൾ നിങ്ങളുടെ കാതിൽ പതിഞ്ഞപ്പോൾ നിങ്ങൾ കേൾക്കാതെ പോയില്ല,
ഉക്കാളയിലെ ഉമ്മറിനെ, മാറ്റി മറിച്ചത് ആ വാക്യങ്ങളായിരുന്നല്ലോ, അങ്ങേക്കും കിട്ടി ആ ഭാഗ്യം...
രക്തത്തെ സ്നേഹിക്കുന്ന ഒരു തലമുറ പലരെയും വേട്ടയാടി കൊണ്ടിരിക്കുകയാണ്,
എന്തിനോ വേണ്ടി , പലരെയും അവർ വക വരുത്തുന്നു, എന്തോ നേടാനായി...
പ്രിയരേ .
എന്തിനു വേണ്ടിയാ ഈ ക്രൂരതകൾ അറിയാതെ ചോദിച്ചു പോവുകയാ , അ 'അമ്മ ചോദിക്കുന്നത് പോലെ..
അവധിക്കു വരാവുന്ന ഒരു ലോകത്തേക് യാത്രയാക്കുന്നതിനു പകരം ഒരിക്കലും തിരുച്ചു വരാത്ത ലോകത്തേക്ക് ക്രൂരമായി പറഞ്ഞയക്കുമ്പോൾ ഓർക്കമായിരുന്നില്ലെ ആ പിഞ്ചോമനകളെ....
സ്നേഹിതാ...
അങ്ങേക്കിന്നു തുണയായി സ്വർഗീയ ആരാമത്തിൽ പലരും ഉണ്ടാകും കൂടെ..
ദീനിന്റെ നില നിൽപ്പിനു വേണ്ടി ഷെഹീദായ മഹാരഥന്മാരായിരിക്കും അവർ...
നാഥാ പ്രിയ സ്നേഹതനു സ്വർഗത്തിൽ ഉയർന്ന സ്ഥാനം നൽകീ അനുഗ്രഹിക്കേണമെ- ആമീൻ ...
(ജംഷീദ് അടുക്കം)

നൗഷാദ്, സ്നേഹത്തിന്റെ പര്യായമായിരുന്നു

മറക്കാൻ കഴിയുകയില്ല പ്രിയ നൗഷാദിനെ...
സ്നേഹിക്കാനറിയാതെ മാനവൻ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലി കൊലവിളി ഉയർത്തുമ്പോൾ,ഓർമ്മയിൽ കുതിച്ചെത്തുന്നു ഈ നല്ല മനുഷ്യന്റെ ഇടപെടലിനെ...
ഏതോ നാട്ടിലെ അപരിചതർ അപകടത്തിൽ പെട്ടപ്പോൾ അവിടെ ജാതി നോക്കിയില്ല, മതമേതാണെന്നും നോക്കിയില്ല പക്ഷെ കണ്ടത് മനുഷ്യനാണെന്ന ചിന്തയായിരുന്നു...
പ്രിയ നൗഷാദ്,,
നിങ്ങളെ സ്മേരിക്കുന്നു, മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരു ലോകം മുഴുവനും,
നിങളെ മാത്രകയാകേണ്ടതുണ്ട്, ഇന്നത്തെ ഈ ലോകം.
നാഥാ ഈ സഹോദരനോടൊപ്പം നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കേണമെ.-

(ജംഷീദ് അടുക്കം)


നയങ്ങൾ , ജനങ്ങളെ ആപ്പിലാക്കാനോ?


✍🏻(ജംഷീദ് അടുക്കം)

രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്, 1.3 ബില്യൺ വരുന്ന ജനങൾക്ക് അധികാരി വർഗ്ഗത്തിൽ നിന്ന് ഒരു പാതിരാത്രിയിൽ കിട്ടിയ പുതിയ ജന ദ്രോഹ നയത്തിന്റെ ഇരകളാവുകയാണ് ഓരോ പൗരനും.
ലോകത്തിന്റെ അഷ്ടദിക്കുകളിലേക്ക് ദേശാടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രധാന മന്ത്രി കണ്ടിട്ടുണ്ടാവുക അദാനിമാരെയും അംബാനിമാരെയും മാത്രമായിരിക്കും, ഭാരതത്തിനു കോപ്പറേറ്റുകള്ക്ക് പുറമെ മറ്റൊരു ചിത്രവും കുടി ഉണ്ട്, കഷ്ടതയോടെ ജീവിതം നയിക്കുന്ന ഒരുപാട് സാദാരണയിൽ സാദാരണക്കാരാണവർ.
ഒരു നേരത്തെ അന്നത്തിനു വേണ്ടി പ്രയത്നിക്കുന്നവർ, കിട്ടുന്ന വേദനം അതാത് ദിവസത്തെ ചിലവിനു മാത്രമായി കണ്ടെത്തുന്നവർ,
ഇവരൊക്കെ ഇന്ന് "ക്യു" വിലാണ് , കയ്യിലുള്ള അഞ്ഞുറിനെയും ആയിരത്തിനെയും മാറ്റയുടുക്കാനുള്ള തിടുക്കം,
കള്ളാ പണം ഇല്ലായ്മ ചെയ്യാനുള്ള നയമായിരുന്നത്രെ ഇത് ( കള്ളനും പോലീസും കളിയാണെന്നെ തോനു), കള്ളപ്പണത്തിന്റെ മൊതലാളിമാർക്ക് നടയെ തന്നെ അറിയിപ്പ് നൽകി വെളുപ്പിക്കാനുള്ള സമയത്തിനു ശേഷമത്രെ ഈ പ്രക്യപനം, ആദ്യമൊക്കെ പലരും വന്നു നയത്തെ സ്വാഗതം ചെയ്യാൻ,
പിന്നെ പിന്നെ ആശയം നല്ലതു തന്നെ പക്ഷെ "നീയ്യത്തു " വേറെ ചിലതൊക്കെയാണെന്ന് പലർക്കും ബോധ്യപ്പെട്ടു തുടങ്ങിയത്,
പോം വഴികൾ കണ്ടെത്താതെ ഒരു സുപ്രഭാതത്തിൽ ഇത്തരം നയങ്ങൾ പ്രക്യപിക്കുമ്പോൾ ആലോചിണ്ടാതായിരുന്നെന്നു വിതക്തർ ചുണ്ടിക്കാട്ടുന്നുണ്ട്, ഇതാദ്യമല്ല ഇന്ത്യയിൽ പണം മാറ്റുന്നത്, ഇതിനു മുന്പും ഇത്തരം നയങ്ങൾ സ്വീകരിച്ചിട്ടുണ്ട് അപ്പൊഴാർക്കും ഒരു പ്രയസവുംപെടേണ്ടി വന്നിട്ടില്ല കാരണം അവർ സ്വീകരിച്ച നയം ആലോചനയോടെയും പോംവഴികൾ സ്വീകരിച്ചതിനു ശേഷം മാത്രമായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ അഗാധ ജ്ഞാനിയും ആർ ബി ഐ യുടെ ഉത്തരവാദിത്ത സ്ഥാനത്തുമിരുന്ന മുൻ പ്രധാനമത്രി ഡോ മൻമോഹൻ സിങ് കഴിഞദിവസം കണക്കുകൾ വിസ്തരിച്ചു കൊണ്ട് നടത്തിയ പ്രസംഗം എന്ത് കൊണ്ടും പ്രസക്തമായിരുന്നു.
പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന ഈ നയം രാജ്യത്തുണ്ടാക്കാൻ പോകുന്ന പ്രത്യാഘതങ്ങൾ ചെറുതല്ല എന്ന് പറഞ്ഞപ്പോഴാണ് റേഡിയോ ചാനലിലൂടെ ജനങളുടെ പ്രയാസങ്ങളെ മനസ്സിലാകുന്നുണ്ടെന്ന പ്രസ്താവനയുമായി പ്രധാന മന്ത്രി കടന്നു വന്നത്, പ്രക്യയാപിച്ച ശേഷം എവിടെയോ ആയിരുന്നു താനും
ഇനിയും കാത്തു നിൽക്കണമത്രേ ഈ ദുരിതത്തിൽ നിന്ന് കര കയറാനായി ഒരിത്തിരി നാൾ കൂടെ ....
(ജംഷീദ് അടുക്കം)

മദീന നീ എത്ര സുന്ദരം ..

✍🏻(ജംഷീദ് അടുക്കം)✍🏻

ഭാഗ്യമേറെയുള പുണ്യ മണ്ണാണ് മദീന...
തിരു നൂറിൻ പാദം ചലിച്ച മണ്ണാണ് മദീന-
മദീന ..നീ എത്ര സുന്ദരം...
തിരു ദൂതരുടെ ചാരെ അണയുവാൻ-
ആ തിരു റൗളയൊന്നു കാണാൻ
ലോകം കൊതിക്കുകയാ, മദീനാ നീ ഭാഗ്യവാതിയ...
നിൻ മണ്ണിലാണല്ലോ എൻ ഹബീബ് ഉറങ്ങുന്നത്...
മക്കതൻ മണ്ണിലുദിച്ച എൻ പൂ നിലാവിനെ, മദീന നീയാണല്ലോ സ്വീകരിച്ചത്..
നീ നൽകിയ സ്നേഹം, എൻ ഹബീബ് സ്മരിച്ചിരുന്നു,
മദീന, നീ പ്രശോഭിക്കുന്നു, എൻ ഹബീബിൻ പ്രകാശം അവിടയണലോ..
മനസ്സിൽ നീയാണ്, മദീന
റബീഇന്റെ പൂ നിലാവ്, പുഞ്ചിരിക്കുന്നു,
എൻ ഹബീബിന്റെ ഉദയത്തെ ഓർത്ത്...
മദീന...
നിന്റെ ആ മണ്ണിലൊന്നെത്താൻ പൂതിയേറെയാ.
എൻ ഹബീബിൻ റൗളയൊന്ന് കാണാൻ കണ്ണ് തുടിക്കുന്നു,
സ്വലാത്തിൻ മന്ത്രങ്ങൾ ഉരുവിടാൻ നാവ് പിടയ്ക്കുന്നു,
നാഥാ ആ മണ്ണിലൊന്നെത്താൻ വിധിയേകണെ...
(ജംഷീദ് അടുക്കം)

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...