time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Saturday, November 3, 2018


പ്രിയ മാധ്യമ പ്രവർത്തകരോട് ....

ജംഷീദ് അടുക്കം


നിങ്ങളുടെ ക്യാമറ കണ്ണുകളെ ഒന്ന് കാസറകോട്ടേക്ക് തിരിക്കാമോ ?
അവിടെ ഒരു സത്യഗ്രഹം നടക്കാൻ തുടങ്ങീട്ട് വര്ഷം 8 കഴിഞ്ഞു,
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ തിളങ്ങി നിൽക്കുന്ന പണ്ഡിതരായ സി എം അബ്ദുല്ല മൗലവിയെ പാതി രാത്രിയുടെ കൂരിരുട്ടിൽ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിൽ നിന്നും ഇന്നും മുക്തമായിട്ടില്ല ഒരു ജനത .
വന്ദ്യ വയോധികനായ നിസ്വാർത്ഥരായ ആ മനുഷ്യനോട് എന്തിനാണ് ആ ക്രൂര ഹത്യ ചെയ്‌തത്‌?
ഉത്തരം കണ്ടത്താൻ നിങ്ങൾക്കാകും ? 
കാരണം ഇതുക്കും മേലെയുള്ള വിഷയങ്ങളിലെ ചുരുളുകളെ മുഘ്യദാരയിലേക്ക് കൊണ്ടെത്തിക്കുന്നതിൽ നിങ്ങൾ ചെലുത്തിയ ഇടപെടലുകൾ ചെറുതല്ലല്ലോ .

ആത്മഹത്യയാക്കി ചിത്രികരിച്ചാൽ വിഷയം അവസാനിക്കുമെന്ന് കരുതിയ കാപാലികർക്കും കൂട്ടാളികൾക്കും തെറ്റു പറ്റി, നട്ടുച്ചയെ ചൂണ്ടി കൂരിരുട്ടാണെന്ന് പറഞ്ഞാൽ ഉൾക്കൊള്ളുന്ന ജനതായോ അത്തരത്തിൽ ജീവിതത്തെ തള്ളി നീക്കിയ സാധാരണക്കാരനോ അല്ല സീ എം ഉസ്താദ്.
നടന്നു നീങ്ങിയ നാൾ വഴികളിൽ ചരിത്രം തീർത്ത മഹാത്ഭുതമായിരുന്നു ആ മനുഷ്യൻ .


നാളുകൾ മെല്ലെ മെല്ലെ നീങ്ങി പോകുമ്പോൾ വിഷയം മെല്ലെ മെല്ലെ ഒതുങ്ങി പോകുമെന്ന് കരുതി കാണും കൊലയാളികളും സംഘവും ,പക്ഷെ ഇന്നും ഓരോ സൂര്യാസ്തമയവും സീ എം ഉസ്താദിനെ ഓർത്തു കൊണ്ടാണ് കടലിലേക്ക് നീങ്ങുന്നത്, ഓരോ പ്രഭാതവും ആ മഹാ പ്രതിഭയെ ഇല്ലാതാക്കിയവർക്ക് നേരേയാണ് വെളിച്ചം വീശുന്നത്.

സി ബി ഐ യുടെ ചീഞ് നാറുന്ന കഥകൾ പുറത്ത് വരുമ്പോൾ പ്രമാദമായ വിഷയത്തിന്റെ ചുരുൾ അഴിയാതിരിക്കാൻ പ്രതികൾ നടത്തിയതും ചില്ലറ ഇടപെടലുകളല്ലന്ന് വ്യക്തം , 
ദിനേന വസ്തുതകൾക്ക് നേരെ വിരൽ ചൂണ്ടുന്ന യാഥാർത്യങ്ങൾ നിങ്ങൾക്ക് മുന്നിലുമുണ്ട്....
നാളിതുവരെയായി മാധ്യമങ്ങൾ ഗൗരവർഹമായ വിഷയത്തെ പ്രാധാന്യത്തോടെ എടുക്കുകയോ അന്തി ചർച്ചകളിൽ കൊണ്ട് വരുന്നതായോ കാണുന്നില്ല,
വിഷയം കാസറകോട് ആയത് കൊണ്ടാണോ? അതോ പ്രതികളെ ഭയന്ന് കൊണ്ടോ ?

പ്രതീക്ഷയുണ്ട് , 
സത്യം സത്യമായി പുറത്ത് വരിക തന്നെ ചെയ്യും ...ഇച്ചിരി വൈകിയാണെങ്കിലും...

# കൊന്നതാണ് സി എം എന്ന പണ്ഡിത വരേണ്യരെ*

റദ്ദുച്ചയുടെ വിയോഗം താങ്ങാനാവാത്തതാണ് 

ജംഷീദ് അടുക്കം

ഈ പ്രഭാതം പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചതായിരുന്നു, ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത, 
കേട്ടപാടെ സ്തംഭിച്ചു, സാദാരണക്കാരുടെ പ്രിയപ്പെട്ട റദ്ദുച്ച യാത്രയായിരിക്കുന്നു .
പി ബി അബുൽ റസാഖ് എന്നതിലുപരി റദ്ദുച്ച എന്ന പേര് കൊണ്ടാണ് പ്രിയ നേതാവ് ജനകീനായത്.അത്ര മനോഹരമായിട്ട് തന്നെയാണ് അതിനെ അദ്ദേഹം സ്വീകരിച്ചതും.

സൗമ്യതയുടെ വ്യക്തിത്വം,സർവരാൽ സ്വീകാര്യൻ,ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച നായകൻ ,
വർണ്ണനയുടെ വാക്കുകൾ ഏതോ എല്ലാം റദ്ദുച്ചയിൽ സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ട് .

മഞ്ചേശ്വത്തിന്റെ പ്രതിച്ഛായയെ മാറ്റി എടുക്കുന്നതിൽ റദ്ദുച്ച ഉണ്ടാക്കിയെടുത്ത ഇടപെടലുകൾ കക്ഷി ഭേതമന്ന്യേ അംഗീകരിച്ച് കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്,
തനി കാസറകോടനായിട്ടാണ് എന്നും പ്രിയപെട്ട റദ്ദുച്ച പ്രവർത്തിച്ചത്, എം എൽ എ എന്നതിലുപരി തന്റെ കർമ്മ മണ്ഡലത്തിൽ അദ്ദേഹം ഒപ്പിയെടുത്തത് ഒരുപാട് പാവപ്പെട്ടവരുടെ കണ്ണീരാണ്.

എല്ലാവരോടപ്പം ചേർന്ന് നിൽക്കാനും അവരെ ചേർത്ത് പിടിക്കാനും റദ്ദുച്ച മുന്നിലുണ്ടായിരുന്നു , മണ്ഡലത്തിലെ സർവ്വ പരിപാടികൾക്കും, ക്ഷണിക്കപ്പെടുന്ന വിവാഹങ്ങൾക്കും ഓടി എത്തി തന്റെ സാന്നിധ്യം അറിയിക്കാൻ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പ്രിയ നേതാവ് കാണിച്ചിട്ടുണ്ട്.

രസകരമായ ശൈലിയിൽ ഇടപെടുമ്പോൾ എം എൽ എ എന്നാ പ്രൗഢിക്കപ്പുറം ഒരു സാധാരണക്കാരനെ പോലെ നിൽക്കാനായിരുന്നു അദ്ദേഹത്തിഷ്ടം ,
ആർക്കും എപ്പോഴും കടന്നു ചെല്ലാനുള്ള തുറന്ന വാതിലായിരുന്നു അദ്ദേഹത്തിൻറെ മുന്നിൽ , നിരവധി ആവശ്യങ്ങളുമായി കടന്ന് വരുന്ന പാവപ്പെട്ടവന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ ആദ്ദേഹം കാണിച്ച മനസ്സിനു പകരം എന്താണ് നൽകാനാവുക.
ഒരു വിടവ് നികത്തും മുമ്പേ മറ്റൊരു വിയോഗം കൂടി ..

നാഥാ പ്രിയ നേതാവിന്റെ പരാത്രികാ ലോകം സൗഖ്യത്തിലാകേണമെ ...


ഞാൻ കൊതിക്കുന്നു ആ മദീനയെ...

ജംഷീദ് അടുക്കം

ദീന നീയാണ് സൗരഭ്യത്തിന്റെ 
സുഗന്ധം പൊഴുകുന്ന മണ്ണ് ...
മദീന 
നിന്റെ മണ്ണിനെന്തൊരു പരിമളമാണെന്നോ ....
ലോകത്തിലെ നറുമണം വീശുന്ന അത്തർ
നിന്റെ മണ്ണിലല്ലെ ....
അത് വേണ്ടുവോളം ആസ്വദിക്കുന്നതും നീയല്ലയോ...

ലോകത്തിനാകമാനം സംസ്കാരവും സന്മാർഗവും പഠിപ്പിച്ച
തിരു നബിയെ സ്വീകരിച്ചത് നീയല്ലെയോ ...
ശ്രവണ സുന്ദരമായ ബിലാലിന്റെ ബാങ്കൊലി കേട്ട്
പുളകമണിയാനുള്ള സൗഭാഗ്യം നിനക്കല്ലയോ ...

മദീന...
നിന്റെ നാമത്തെ എന്റെ പാപക്കറകളാൽ നിറഞ്ഞ
ഹൃദയത്തോട് ചേർത്ത് വെച്ചോട്ടെ-
പവിത്രമായ ആ മണൽപരപ്പിൽ ഞാനൊരു ചുംബനം
അർപ്പിച്ചോട്ടെ ...
എന്നാലും ജീവിതത്തിലെ പാകപ്പിഴവുകളെ കഴുകി കളയാനാകുമോ...



കുടുതൽ വായനക്ക് ബ്ലോഗ് സന്ദർശിക്കു
*ജ്ഞാനതീരം*


പേര് പോലെ മഹിമയുണ്ട് ഈ നേതാവിൽ 


പ്രാവാസ ജീവിത തുടക്കം മുതൽക്കേ ഞാൻ കേട്ട് പരിചയപ്പെട്ട നേതാവ്
അടുത്തറിയുന്തോറും എന്നെ ഏറെ വിസ്മയിപ്പിച്ച് കൊണ്ടേയിരുന്നു .
അബ്ദുൽ സലാം കന്യപ്പാടി എന്ന ഞങ്ങളുടെ സ്വന്തം സലാംച്ചയെ കുറിച്ചാണ് ഞാൻ വിവരിക്കുന്നത് ...

ചിലർ അങ്ങിനെയാണ്, നമ്മുടെ ജീവിതത്തിൽ നാമറിയാതെ തന്നെ നമ്മുടെ മനസ്സിൽ അവർ ഒരു സ്ഥാനം പിടിച്ചിട്ടുണ്ടാകും,
അത് ഒരുപക്ഷെ സ്വഭാവ മഹിമ കൊണ്ടായിരിക്കാം , നന്മയുള്ള പ്രവർത്തങ്ങൾ കൊണ്ടായിരിക്കാം,സദുപദേശങ്ങൾ കൊണ്ടായിരിക്കാം അതുമല്ലെങ്കിൽ
ഒരു ചെറിയ പുഞ്ചിരി കൊണ്ട് കൊണ്ടായിരിക്കാം ...
ഇവിടെ ഞാനേതാണ് എടുത്ത് പറയേണ്ടത് ?
സലാംച്ചയെ കുറിച്ചെഴുതുമ്പോൾ എല്ലാം സമ്മേളിച്ചിട്ടുണ്ട് പ്രിയ നേതാവിൽ .

എന്നും പുഞ്ചിരി പ്രസന്നമായ മുഖം , മാതൃക പ്രവർത്തനം , പക്വമായ വാക്കുകൾ ,സൽക്കാര പ്രിയൻ
അത്ഭുതപ്പെടുത്തും ഇടപെടലുകൾ തുടങ്ങിയവയെല്ലാം സലാംച്ചയെ അടുത്തറിയുമ്പോൾ പഠിക്കാനാകും.

ഞാനേറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയുന്ന നേതാക്കളിൽ ഒരാളാണ് ഇന്ന് കെ എം സി സി കാസറകോട് ജില്ലയുടെ അമരത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് .
അർഹിക്കുന്ന അംഗീകാരം തന്നെ ...
വെറുതെ കമന്റ് ബോക്സിലെ അലങ്കാരത്തിന് വേണ്ടിയല്ല ഈ വാക്ക് മറിച്ച്
കണ്ടറിഞ്ഞതിലപ്പുറം നിങ്ങൾ അടുത്തറിയുമ്പോൾ അറിയാതെ തന്നെ അടിവര ചേർക്കും ഈ വരികൾക്ക് ..

പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും , അശരണർക്ക് അത്താണിയാവാനും , സ്നേഹത്തിന്റെ കൈസ്പർശമേകി കെ എം സി സി മുന്നോട്ട് ഗമിക്കുമ്പോൾ ഇനിയുള്ള നാളിൽ നേതൃ നിരയിൽ ഈ യുവ നേതാവിന്റെ സാന്നിധ്യം ആവേശം പകരുക തന്നെ ചെയ്യും ....
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ - ആമീൻ

സർവ്വ ഭാവുകങ്ങളും

ജംഷീദ് അടുക്കം


ശരീഅത്ത് സംരക്ഷണത്തിന്റെ പ്രസക്തി


ജംഷീദ് അടുക്കം 

പ്രപഞ്ച പാലകനായ അള്ളാഹു പ്രപഞ്ചത്തിലെ സർവ്വ സൃഷ്ട്ടിജാലങ്ങൾക്കും അവയ്ക്കു വേണ്ട പ്രകൃതി നിയമങ്ങൾ നൽകീട്ടുണ്ട് , അവയുടെ ഉത്ഭവം , വളർച്ച , നില നിൽപ്പ് , നാശം തുടങ്ങിയവ എല്ലാം ജഗന്നിയന്തവായ നാഥൻറെ ഈ നിയമ വ്യവസ്ഥകൾക്ക് അതീതമായി സംഭവിക്കുന്നു.
"ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ് വിശുദ്ധ (ഖുര്‍ആന്‍: 20:50).
ബുദ്ധിയും വിവേചനശക്തിയുമുള്ള മനുഷ്യന് മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ മരണത്തിന് ശേഷവുമുള്ള ജീവിതത്തില്‍ ശാശ്വതസൗഭാഗ്യം കരസ്ഥമാക്കാനും ഭൗതികജീവിതത്തില്‍ സൗഖ്യവും പുരോഗതിയും സമാധാനവും കൈവരിക്കാനും മനുഷ്യന് കഴിയുന്നു.

ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ നിയമങ്ങളും പാഠങ്ങളും എത്തിച്ചുകൊടുക്കാനായി അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൈവികനിയമങ്ങള്‍ സമാഹരിക്കപ്പെട്ടതത്രേ ശരീഅത്ത് അഥവാ ദീന്‍. ശരീഅത്ത് എന്ന പദത്തിന് വഴി എന്നാണ് അര്‍ഥം. വ്യക്തിസംസ്‌കരണം, നീതിനിര്‍വഹണം, നന്മയുടെ സംരക്ഷണം എന്നീ മൂന്നു തത്ത്വങ്ങള്‍ പാലിക്കപ്പെടുംവിധമാണ് ശരീഅത്തിന്റെ എല്ലാ നിയമങ്ങളും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളോടുള്ള കാരുണ്യമാണ് ഇസ്‌ലാമിന്റെ കാതല്‍. മുഹമ്മദ് നബിയുടെ നിയോഗത്തെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''ലോകര്‍ക്കാകെ കാരുണ്യമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.'' (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അമ്പിയാഅ്, സൂക്തം: 107)

ശരീരത്തിന്റെ സംരക്ഷണം കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യജീവന്റെ സംരക്ഷണമാണ്. അതിന്റെ വ്യത്യസ്ത രൂപങ്ങളെയും ഘട്ടങ്ങളെയും സംരക്ഷിക്കുക അതിന്റെ ഭാഗമാണ്. ജീവന്റെ ശരിയായ വളര്‍ച്ചക്കും സുഖകരമായ മുന്നോട്ടു പോക്കിനും ആവശ്യമായ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനോടൊപ്പം അതിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് .

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന പരമായ പൗരാവകാശങ്ങളിൽ പെട്ടതാണ് മത സ്വാതന്ത്ര്യം Freedom of religion in India is a fundamental right guaranteed by Article 25-28 of the Constitution of India it is a principle that supports the freedom of an individual or community, in public or private, to manifest religion or belief in teaching, practice, worship, and observance without government influence or intervention.
താൻ ശെരിയാണെന്ന് വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുംപൂർണ്ണ അധികാരം ഓരോ പൗരനിലും ഉണ്ട് , ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്‌തനും മറ്റു മത വിഭാഗങ്ങൾക്കും അവരവരുടെ വ്യക്തി നിയമമനുസരിച്ചും , മത മില്ലാത്തവർക്ക് അവരുടേതായത് അതനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഇന്ത്യൻ ഭരണ ഘടന നൽകുന്നുണ്ട് , ജനാതിപത്യം പൂർണ്ണാർത്ഥത്തിൽ വരണമെങ്കിൽ ഈ സ്വാതന്ത്രം ഹനിക്കപെടാതിരിക്കണം ,
ബഹുസ്വരതയുടെ മണ്ണിൽ ഏക സിവിൽ കോഡ് പാസാക്കിയെടുക്കാനുള്ള ഫാസിസ്റ്റ് കൈകടത്തലുകളിലൂടെ തിടുക്കം ഭാരതീയ പാരമ്പര്യത്തിനെതിരായത് തന്നെയാണ് , ഒടുവിൽ മുത്തലാക്കിനെതിരായ ഓർഡിനൻസ് ഭരണ ഘടനയുടെ വിളംബരമായ ശരീഹത്ത് അനുസ്രത ജീവിതത്തിനെതിരാണ് .

ഇസ്‌ലാമിക നിയം വ്യവസ്ഥകൾ അല്ലാഹുവിൽ നിന്നുള്ളതാണ് ബാഹ്യമായ കൈ കടത്തലുകൾക്ക് അത് വിധേയമാക്കുമ്പോൾ തടുക്കപ്പെടുന്നത് ദൈവ വിധികളെ തിരുത്താനുള്ള അവകാശം മനുഷ്യനില്ലാത്തത് കൊണ്ടാണ് .
എല്ലാം മേഖലകളിലും വിശുദ്ധ ശരീഅത്ത് നിയമം അനുസരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് , അത് കൊണ്ടാണ് അവ അനുസരിച്ച് ജീവിക്കാനുള്ള സ്വാത്രത്തിനു വേണ്ടി മുസ്ലിംകൾ പോരാടുന്നത് .
ഭാരതത്തിന്റെ ചരിത്രത്തിൽ എന്നും ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓരോ ഭരണ കാലത്തും നൽകപ്പെട്ടിട്ടുണ്ട് ,ഹിന്ദു ഭരണ കാലത്തും , മുസ്ലിം ഭരണ കാലത്തും വൈദേശിക അധിനിവേശ ശക്തികളായ പോർച്ചുകീസ് മുതൽ ബ്രിടീഷ് വരേക്കും ശക്തമായ ഭരണ കാലങ്ങളിലെല്ലാം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് തീർപ്പാക്കലിനും വിധി കൽപ്പിക്കാനും അവകാശം നൽകപ്പെട്ടിട്ടുണ്ട് .

130 കോടി ജനങ്ങളുടെ വിവാഹവും , വിവാഹ മോചനവും , അനന്തരമെടുക്കലും, മരണാന്തര ക്രിയകളെല്ലാം ഒരു നിയമത്തിന്റെ കീഴിൽ കൊണ്ട് വേണമെന്നത് യുക്തി സഹകമല്ല .വൈവിധ്യങ്ങളുടെ മണ്ണിൽ ഒറ്റ നിയമം പ്രായോഗികമല്ല തന്നെ .

ഏക സിവിൽ കോഡും മുത്തലാകും , മത നിയമങ്ങളിലേക്കുള്ള കൈകടത്തലുകളും അടുത്ത കാലങ്ങളിലായി അജണ്ടയാക്കി വെച്ചവർക്ക് നേരെ പ്രതീഷേധിക്കേണ്ടത് കാലത്തിന്റെ അനിവാര്യതായാണ് , അല്ലെങ്കിൽ വരും നാളുകളിൽ വലിയ പ്രതിയാഘാതങ്ങൾക്കു അവ വഴി ഒരുക്കിയേക്കാം .
ശരീഅത്തിനെതിരെ ഇത്തരം നീക്കു പോക്കുകൾ കഴിഞ്ഞ കാലങ്ങളിലെ താളുകളിൽ നിന്ന് വായിച്ചെടുക്കുമ്പോൾ അന്നത്തെ പണ്ഡിതർ അവയെ മുളയിലേ നുള്ളിയത് കാണാനാകും.അത് കാരണമായി അവ മറ്റൊരു കൈകടത്തലുകൾ വിധേയമാക്കാത്ത വിധം സംരക്ഷിക്കപ്പെട്ടുണ്ട് .
നീണ്ട കാലങ്ങൾക്കു ശേഷം മറ്റൊരു ശ്രമം തുടരുമ്പോൾ വീണ്ടും ഒരു പ്രതിശേഷധം എന്ത് കൊണ്ടും പ്രസക്തം തന്നെ ...

ബഹുസ്വരതയുടെ കഥ പാറുന്ന ഭാരത്തിൽ നില നിന്ന് പോകുന്ന മത നിയമങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ് ....

കൂതൽ വായനയ്ക്ക് :
ബ്ലോഗ് സന്ദർശിക്കൂ #ജ്ഞാനതീരം

വാട്സാപ്പ്‍ +919995232213
ഇന്ത്യ സ്വപ്‌നം കണ്ട മഹാത്മാ ഗാന്ധി

ജംഷീദ് അടുക്കം

നമ്മുടെ പവിത്ര മണ്ണിന്റെ നിറവും ഗന്ധവും പേറി ദരിദ്ര നാടിനെയും ,
നാടിന്റെ മക്കളെ നെഞ്ചോടു ചേര്‍ത്തു നവഭാരതം
കെട്ടിപ്പടുക്കാനുള്ളതാണ് മഹാത്മാവിന്റെ സ്വപ്നവും,പ്രയത്നവും....
കൃഷി പിഴുതെറിഞ്ഞു ,മണ്ണിന്റെ മണവും നിറവും മാറ്റി,
ഉടുതുണി വലിച്ചെറിയുന്ന സംസ്കാരം വളര്‍ത്തി
പരിപാവനമായ ഹര്‍ഷ മണ്ണിനെ,
പാശ്ചാത്യ സംസ്കാരത്തിലേക്ക് തള്ളി വിടുന്ന ഇന്നത്തെ നാം ആ മഹാത്മാവില്‍ നിന്നും എത്ര ദൂരം..
ലോകം വളരെ ആദരവോടെ കാണുന്ന മഹാത്മാ ഗാന്ധിജിയുടെ മണ്ണില്‍ -
രാജ്യത്തിന്റെ പാരമ്പര്യ സംസ്കാരം തകര്‍ത്തെറിയുന്ന വര്‍ഗ്ഗീയ വാദികൾ വിളയുന്നു -ഖേദം ...
ദരിദ്രന്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വക കന്ടെത്താനാവാതെ ആഹാരം കിട്ടാതെ മരിച്ചു ജീവിക്കുമ്പോള്‍,...
മറുഭാഗം സമ്പത്ത് കുന്നുകൂട്ടി രാജ്യം നിയന്ത്രിക്കും വരെ അധികാരം കവര്‍ന്നെടുത്തു സമാന ഭരണ കൂടങ്ങളാകുന്നു....
പശുവിന് അമ്മ വിലയും ,
അമ്മയ്ക്ക് പുല്ലുവിലയും നൽകപ്പെടുന്നു ,
നമുക്ക് മടങ്ങണം ഗാന്ധി സ്വപ്നം കണ്ട ഭാരതത്തിലേക്ക് ....
പ്രണാമം ഗാന്ധി ,
അങ്ങയുടെ തത്വങ്ങളെ അങ്ങയെ ഇല്ലാതാക്കിയവരാൽ തന്നെ
തൂത്തെറിയപ്പെട്ട് കൊണ്ടിരിക്കുന്നു ...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് സന്ദർശിക്കൂ
*ജ്ഞാനതീരം*

ഞാനടുത്തറിഞ്ഞ എ കെ എം

(മഞ്ചേശ്വരതത്തിന്റെ യുവ നേതാവ് എ കെ എം അഷ്‌റഫിനെ കുറിച്ച് ജംഷീദ് അടുക്കം എഴുതുന്നു )

 ....
ജംഷീദ് അടുക്കം
ന്നത പടവുകൾ താണ്ടിയവരുടെ ചരിത്രം വായിച്ചാൽ,
അവരെ കൂടുതൽ അടുത്തറിഞ്ഞാൽ പലപ്പോഴും അവർ ത്യജിച്ച ത്യാഗവും നിരന്തരമായ കഠിനാദ്വാനവും ഒളിഞ്ഞിരിപ്പുണ്ടാകും .
നാളെയെ കുറിച്ച് നിങ്ങൾ സ്വപ്നം കാണുക , ആ സ്വപ്നത്തിനായി പ്രയത്നിക്കുക , നിങ്ങളുടെ മുന്നിൽ ഏത് വലിയ തടസ്സമാണെങ്കിലും എല്ലാത്തിനെയിം പുഞ്ചിരിയോടെ നേരിടുക എന്നാൽ മാത്രമെ നിങ്ങൾ കണ്ട സ്വപ്നം പൂവണിയുകയുള്ളു എ പി ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ അത്രമേൽ പ്രകടമാണ് ഇവിടെ .
എ കെ എം എന്നാ മൂന്നക്ഷരങ്ങൾകൊണ്ട് ജന മനസ്സികളിൽ ഇടപ്പിടിച്ച യുവ നേതാവാണ് പ്രിയപ്പെട്ട എ കെ എം അഷ്‌റഫ് ,നാടിന്റെ നന്മയ്ക്കു വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന യുവ നേതാവിനെയാണ് ആ മുനാക്ഷരങ്ങൾക്കുളിൽ നിന്നും കാണാനാവുന്നത് .
യുവ നേതാക്കൾക്കിടയിൽ വ്യത്യസ്താനായി സാമൂഹ്യ പ്രവർത്തന മേഖലകളിൽ തിളങ്ങാനുള്ള സകല കഴിവുകളും സമ്മേളിച്ചിട്ടുണ്ട് പ്രിയ അഷ്രഫ്ച്ചയിൽ
സ്‌കൂൾ പഠന കാലം മുതൽക്കേ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മുന്നിലായിരുന്നു എന്ന് കുടുംബ സുഹൃത്തായ ഹാഷിംച്ചയിൽ നിന്നും കേട്ടറിഞ്ഞിട്ടുണ്ട് ,
സ്‌കൂൾ കലാ മത്സരങ്ങളിൽ തന്റെ സർഗ്ഗ വാസനകളെ പ്രകടിപ്പിച്ഛ് നിരവധി സമ്മാനങ്ങളാണത്രെ നേടി എടുത്തത് .
വായനയെ ഏറെ ഇഷ്ട്ടപ്പെട്ട അഷ്‌റഫ്ച്ചയെ വ്യത്യസ്‌തനായിട്ടാണ് ഞാൻ എന്നും കാണുന്നത് .
ചെറുപ്പം തൊട്ടെ കയ്യിൽ ഒരു പത്രമോ മാസികയോ കൂടെ കരുതുമത്രെ ,
പലപ്പോഴും രാത്രി വൈകി വീട്ടിലെത്തിയാലും ഒരൽപം വായിക്കാതെ കിടന്നുറങ്ങാറിലെന്ന് പറഞ്ഞപ്പോൾ വായനയോടുള്ള താൽപ്പര്യം എത്ര മാത്രമാണെന്ന് മനസ്സായിലാക്കാനായി ...
എന്നും അവഗണനകൾ തൊട്ടറിഞ്ഞ മഞ്ചേശ്വരത്തിന്റെ പ്രതീക്ഷയാണ് എ കെ എം എന്നാ നേതാവ്,
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുമ്പോൾ ജന മനസ്സുകൾ നൽകിയ ആദരവും ബഹുമതിയുമാണ് ആ നേട്ടം ,
കൈവെച്ച മേഖലകളിലെല്ലാം വിജയം കൊയ്യാൻ ഈ യുവ തുർക്കിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ മഞ്ചേശ്വരത്തിന്റെ ചിത്രത്തെ കൂടുതൽ തിളക്കമാർന്നത്തിലേക്കെത്തിക്കാൻ ഏറെ പ്രയാസമല്ലെന്ന് അടുത്തറിയുമ്പോൾ ഏതൊരുത്തനും മനസ്സിലാക്കാനാകും .
നാടിന്റെ മത മൈത്രി കാത്തു സൂക്ഷിക്കുന്നതിൽ എ കെ എം ന്റെ ഇടപെടലുകൾ പ്രശംസനീയമാണ്,
വർഗ്ഗീയതയുടെ വിഷം ചീറ്റുന്ന പ്രസ്ഥാനങ്ങൾക്ക് മുന്നിൽ നട്ടെല്ല് നിവർത്തി ആർജവത്തോടെ പ്രസംഗിക്കാനും സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ജീവത്തിലൂടെ പകർന്ന് നൽകാനും പ്രിയ അഷ്റഫ്ച്ചക്ക് സാദിച്ചിട്ടുണ്ട്.
ഞാൻ പലപ്പോഴും വിസ്മയത്തോടെ കണ്ടവരിൽ ഒരാളാണ് എ കെ എം ,ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റുന്ന നേതാവ്,
കേരളം മഴ വെള്ള പാച്ചിലിൽ ഒഴുകി പോയപ്പോൾ മഞ്ചേശ്വരത്ത് നിന്നും കാരുണ്യത്തിന്റെ കൈത്താങ്ങായി നിരവധി സഹായങ്ങളാണ് എത്തിച്ചത്‌ , അവിടെയൊക്കെ മുന്നിൽ നിന്ന് നയിച്ചത് എ കെ എം എന്ന അത്ഭുത മനുഷ്യനാണ്, മത രാഷ്ട്രീയ വേലികെട്ടുകൾകളെ തകർത്ത് സർവ്വരെയും ഒരുമിച്ച് നിർത്താനും അവരെ ആദരിക്കാനും ഈ നന്മയുള്ള മനസ്സ് കടന്ന് വന്നു , അപ്പോഴൊക്കെ ആയിരം ഹാറ്റ്സ് ഓഫുകളാണ് തന്നെ തേടിയെത്തിയത് .
ഏത് തിരക്കിനിടയിലും തന്റെ മുന്നിലൂടെ കടന്ന് പോകുന്ന ഏതൊരുത്തൻ കൈ വീശി കാട്ടിയാലും ജാഢകളില്ലാതെ പുഞ്ചിരിയോടെ തിരിച്ചും കൈവീശി കാട്ടും അഷ്‌റഫ്ച്ച, പൊതു പ്രവർത്ത രംഗത്ത് പലർക്കും മാതൃകയാണ് ...
വടക്കേ കേരളത്തിൽ പ്രസംഗ മേഖലയിൽ ഇത്രയധികം ആകർഷണീയത കൈവരിച്ച നേതാക്കൾ വളരെ വിരളമാണ് , അവർക്കിടയിലെ വ്യത്യസ്തനാണ് എ കെ എം ,തുളു നാടെന്ന് വിശേഷിപ്പിക്കുന്ന മഞ്ചേശ്വരത്ത് നിന്നും കന്നടയിൽ ബിരുദം നേടി മലയാളത്തിൽ അവഗാഹം നേടിയ പ്രഭാഷകരെ പോലും വിസ്മയിപ്പിക്കത്തക്ക വിധം പ്രസംഗിക്കുന്നത് കാണുമ്പോൾ വായനയോടുള്ള തന്റെ താല്പര്യം എത്രെ മാത്രം പ്രതിഫലിച്ചിട്ടുണ്ടെന്ന് കണ്ടെത്താനാകും .
ഈ അടുത്ത് ദുബൈ നടന്ന ഇർത്തിഫാഖ് 2018 ൽ കന്നഡയും മലയാളവും ചേർത്ത് കൊണ്ട്
നടത്തിയ പ്രസംഗം സദസ്സിനെ ആവേശം കൊള്ളിച്ചിരുന്നു,
പൊതു പ്രവർത്തന രംഗത്തെ തിരക്കിനിടയിലും ദീനി ചിട്ടയെ മറികടക്കുന്നവർക്ക് ഒരുപാട് പാഠങ്ങളാണ് അഷ്‌റഫ്ച്ചയിലൂടെ പഠിക്കാനുള്ളത്, കൊക്കച്ചാൽ വാഫി കോളേജിന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബൈയിൽ വന്ന അഷ്‌റഫ് ഏറെ വൈകി റൂമിലെത്തീട്ടും സുബ്ഹി ജമാത്തിനായി പള്ളിയിൽ പോകാൻ കാണിച്ച ആവേശം അവിടത്തെ പ്രവർത്തനത്തിന് നൽകുന്ന ഊർജ്ജമാണ് .
കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോഴും ജീവിതം നാടിന്റെയും ജനതയുടെയും ഉന്നമത്തിനു വേണ്ടി മാറ്റി വെക്കണമെന്ന ലക്ഷ്യ ബോധമാണ് പുതു തലമുറക്ക് എ കെ എം യിലൂടെ പഠിക്കാനുള്ളത്.
മഞ്ചേശ്വരത്തിന്റെ വികസനത്തിന് ഈ പ്രതിഭാ ശാലിയായ നേതാവിന്റെ സാന്നിദ്യം എന്നും ആവശ്യമാണ്.
ഉന്നതങ്ങളുടെ പടവുകൾ താണ്ടാൻ പ്രിയ നേതാവിന്ന് സർവ്വശക്തൻ തുണക്കട്ടെ - ആമീൻ
കൂടുതൽ വായനയ്ക്ക് ബ്ലോഗ് സന്ദർശിക്കൂ
ജ്ഞാനതീരം
whatsapp :+919995232213

ബൈത്തു റഹ്മ:

തണലേകിയ ഗോപുരം



ജംഷീദ് അടുക്കം

പ്രഭാത സൂര്യന്റെ അരുണ കിരണങ്ങൾ വിണ്ണിൽ പതിക്കുന്നതിനു മുമ്പ് ഭവനത്തിൽ നിന്ന് പുറത്തിറങ്ങി രാത്രിയുടെ അന്ത്യയാമങ്ങളിൽ വീട്ടിൽ തിരിച്ചെത്തുന്നത് വരെ സ്വന്തം ജീവിതം സമുദായത്തിനും സമൂഹത്തിനും മത സൗഹാർധത്തിനും പകുത്തു നൽകിയ തുല്യതയില്ലാത്ത ഒരു നേതാവിന്റെ ഓർമ്മകൾ തലോടുകയാണ് കൈരളിയുടെ ഭൂമിക .
സമുദായത്തിന്റെ നേതാവും പാവപ്പെട്ട ജനങ്ങളുടെ അത്താണിയും ആയിരുന്നു പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ.. ...
ഒരു പുലരി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് ഉദിച്ചുയർന്നു , കേൾക്കാനാഗ്രഹിക്കാത്ത ഒരു വാർത്തയായി അത് മാറി , പാണക്കാട്ടെ പൊൻ താരകം വിടപറഞ്ഞിരിക്കുന്നു,
ഒരു ജനത ഒരുമിച്ച് നിന്ന് കരഞ്ഞു പോയി ...
.കേരളത്തിലെ ജാതി മത ഭേധമന്യേ നാനാ തുറകളിലുള്ള ആളുകൾക്ക് തങ്ങളുടെ വേവലാതികൾ പറയാനും അതിനു പരിഹാരം കണ്ടെത്താനും എന്നും ആശ്വാസമായിരുന്നു ആ വലിയ മനുഷ്യന്റെ സാന്നിദ്യം.
മറ്റുള്ളവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ച നേതാവിന്റെ സ്മരണ നിർദ്ദരരായ കുടുംബങ്ങളുടെ കണ്ണീരോപ്പുന്നതാവണമെന്ന നിശ്ചയദാർദ്ധ്യത്തിൽ നിന്നാണ് ബൈത്തു റഹ്മ എന്ന ആശയം പിറവി എടുക്കുന്നത്.
ഇന്ന് ഓരോ നാട്ടിൻ പുറങ്ങളിൽ അനേകം കാരുണ്യത്തിന്റെ ഭാവങ്ങളാണ് ഉയർന്ന് വരുന്നത്.
പ്രവാസത്തെ മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന ഒരു നാടാക്കി മാറ്റിയ നന്മ വറ്റാത്ത പ്രവർത്തകർ അരക്കെട്ടുറപ്പിച്ച് ഈ ദൗത്യ നിർവഹണത്തിന് മുന്നിൽ നിന്ന് നിയന്ത്രിച്ച് കൊണ്ടിരിക്കുന്നു...
ഒത്തിരി അഭിമാനത്തോടെയാണ് ഈ വരികളെ ഞാൻ ചേർത്ത് വെക്കുന്നത്, മഞ്ചേശ്വരം മണ്ഡലം കെ എം സി സി യാൽ രണ്ടു കുടുംബങ്ങളാണ് ഒരാഴ്‌ചയുടെ ഇടവേളയിൽ ഈ കാരുണ്യത്തിന്റെ ഭവനത്തിൽ താമസം തുടങ്ങിയത്. സ്വന്തത്തെ പോലെ ചേർത്ത് വെച്ച് വർഷങ്ങളോളം മനസ്സിൽ തലോടി നടന്ന സ്വപ്നത്തെ യാഥാർഥ്യ മാകുമ്പോഴുള്ള സന്തോഷം , ആ സന്തോഷത്തിനിടെയിലുള്ള പ്രാർത്ഥന അതാണ് ഓരോ പ്രവർത്തകനും ആഗ്രഹിച്ചത് ,
ഏതോ ഒരു കുടുംബത്തിന് ഒരു സുന്ദരമായ ഭവനം ഉയർന്ന് വരുമ്പോൾ സന്തോഷം തുളുമ്പുന്നത് രാവും പകലും അവർക്ക് വേണ്ടി പ്രയത്നിച്ച ഓരോ പ്രാവസിക്കൾക്ക് കൂടിയാണ്.

ദിനേന സ്വന്തം വീട് പണി പുരോഗമിക്കുന്നത് പോലെ ഓരോ സ്റ്റാറ്റസുകളും അടുത്തറിഞ്ഞു ഇടപെടുന്ന നേതാക്കൾ നൽകുന്നത് സഹോദര സ്നേഹത്തിന്റെ പാഠമാണ്.
മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനങ്ങളെ ഒന്നായി കാണാനും മത സൗഹാർദ്ധം ജീവവായു പോലെ കൊണ്ട് നടക്കുകയും നിസ്വാർത്ത ജീവിതം കൊണ്ട് നടന്ന നേതാക്കൾ വിരളമാണ് , ആ നേതാക്കൾ വരച്ചു കാട്ടിയത് കൊണ്ടാണ് ഈ കാരുണ്യത്തിന്റെ ബൈത്തു റഹ്മ സഹോദര സമുദായത്തിനും തണലേകാൻ കടന്ന് വന്നത് ,
മഞ്ചേശ്വരം കെ എം സി സി ക്കൊപ്പം ചേർത്ത് വെക്കേണ്ടതാണ് കാസറകോട് മണ്ഡലം കെ എം സി സി യുടേതും ഒരു മതവിഭാഗത്തെ മാത്രമല്ല ഉൾകൊള്ളിക്കുന്നത് ഇതിന്റെഅവകാശികളെ കണ്ടെത്തുന്നതും മതത്തിന്റെ അടിസ്ഥാനത്തിലല്ല .അവരെ കണ്ടെത്താനുള്ള മാനദന്ധം പാവപ്പെട്ടവനാവുക എന്നത് മാത്രമാണ് .....അവിടെ മതമോ ജാതിയോ ഒരു പ്രശ്നം അല്ല എന്നത് പ്രാവർത്തികമാക്കി കാസറകോട് മണ്ഡലം കെ എം സി സി സഹോദര സമുദായത്തിലെ കുടുംബത്തിന് ഒരു ഭവനം ഒരുക്കി നൽകിയതും ഈ അടുത്ത് തന്നെയാണ് .
പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന ആ വലിയ മനുഷ്യന്റെ ഓർമ്മ ഇന്നും ജനങ്ങളുടെ മനസ്സിൽ ഒരു സൂര്യ തേജസ്സായി പ്രകാശം പരത്തുകയാണ് .ശിഹാബു തങ്ങളുടെ ജീവിത കാലത്തിനു ശേഷവും ബൈത്തു റഹ്മ എന്ന ഈ കാരുണ്യത്തിന്റെ പ്രകാശ ഗോപുരത്തിൽ ഹരിത ചന്ദ്രനെപ്പോലെ അദ്ദേഹം ഒരു മഹാത്ഭുതമായി നിലകൊള്ളുന്നു ....
കൂടുതൽ വായനക്ക് ബ്ളോക് സന്ദർശിക്കൂ : ജ്ഞാനതീരം
Whatsapp :+919995232213
https://www.facebook.com/jamshi.adka

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...