time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, November 29, 2017

മദ്രസയിലെ നബി ദിന കാലം 

ജംഷീദ് അടുക്കം

നബി ദിനം വന്നെത്തുമ്പോൾ മദ്രസ യിലെ ആ നല്ല കാലത്തെ കുറിച്ച് ഒരൽപ്പമെങ്കിലും ഓർക്കാത്തവർ കുറവായിരിക്കും,മാനവ കുലത്തിനു മാതൃകാ പുരുഷനായി അള്ളാഹു നിയോഗിച്ച പ്രവാചകർ മുഹമ്മദ് നബി (സ ) യെ നാം അടുത്തറിഞ്ഞത് മദ്രസയിലെ നാല് ചുവരുകൾക്കുള്ളിൽ നിന്നായിരുന്നു,
"നമ്മുടെ നബി അവർ ആരാണ്?
മുത്തു മുഹമ്മദ് നബിയാണ് "...
ഉമ്മാ ആമിന ബീവിയാണ്
ഉപ്പ, അബ്ദുല്ലയുമാണ്...."

ഒന്നാം ക്ലാസിലെ പഠന കാലത്ത്‌ ഉസ്താദ് പാടിത്തന്ന ആ പാട്ട് ഇന്നും തലമുറയായി കൈമാറി വരുന്നുണ്ട്, ഓരോ മദ്രസയിലെയും നബി ദിന വേദികളിൽ ആ മധുഹിൻ ഗീതം കുഞ്ഞു ഈണങ്ങളിൽ ഉയർന്നു വെരുന്നു , തിരു നബി (സ ) തങ്ങളെയും അവിടത്തെ മാതാപിതാക്കളെയും ,കുടുംബത്തെയും , ജനനവും, വിയോഗവുമെല്ലാം, ഈ കൊച്ചു വരികൾക്കുള്ളിൽ നിന്ന് അടുത്തറിയുന്നു ..
ഒറ്റയായും, സംഘമായും ഒന്നിൽ കുടുതൽ തവണ ഒരേ വേദിയിൽ നിന്ന് ആവർത്തിച്ചു കേൾക്കുമ്പോൾ അറിയാതെ തന്നെ മനസ്സ് മദീനയുടെ ആ തിരു മുറ്റത്തെത്തുകായാണ്, നബി ദിനം ഒരു പെരുന്നാൾ പൊലിമയാണ്, വാങ്ങി വെച്ച പുത്തനുടുപ്പും കുഞ്ഞു തൊപ്പിയും അണിയാനുള്ള തിടുക്കം, ചൂരൽ വടിയുടെ ചൂടറിഞ്ഞു പഠിച്ചു വെച്ച പാട്ടും പ്രസംഗവും പ്രകടിപ്പിക്കാനുള്ള ധൃതി, ഒപ്പം സമ്മാന പൊതിയിലേക്കുള്ള നോട്ടം, എല്ലാം തിരിച്ചു കിട്ടാത്ത ഒരു കാലം... നൂറുൽ ഹുദയുടെ മുറ്റം ഇന്ന് തിരു നബിയോടുള്ള ഇശ്‌ഖിൻ ഗീതഗങ്ങളാൽ പുളകിതമാവുകയാണ്, അന്ന് ഞങ്ങൾ പാടിയ ആ വേദിയിൽ ഇന്ന് കൊച്ചനുജന്മാർ മദീനയിൽ പാറിക്കളിക്കുന്ന മാടപ്പിറാവുകളെ മാടി വിളിക്കുന്നു പുന്നാര നബിയുടെ ചരിതം കേൾക്കാൻ. കലാ വാസനകളെ പ്രോൽസാഹിപ്പിച്ചെടുക്കാൻ നബി ദിന വേദികൾ വഹിക്കുന്ന പങ്ക് ചെറുതല്ല, മൈക്കിന് മുന്നിൽ കൈകാലുകൾ വിറച്ചിട്ടുണ്ട് പലപ്പോഴും, കരഞ്ഞു പാടിയവരുമുണ്ട് ഒപ്പം, ഉസ്താദ് പേര് വിളിച്ചപ്പോൾ മൈക്ക് കയ്യിലെടുത്ത സലാം പറഞ് ഉസ്താദിന്റെ മുഖം നോക്കി മറ്റൊരു സലാം പറഞ്ഞു വേദി കാലിയാക്കിയവർ ഇന്ന് പ്രസംഗ കലയിലെ പ്രതിഭകളായി മാറീട്ടുണ്ട്. http://jamsheedadkam.blogspot.ae/ ഞാനോർക്കുന്നു ആകാലത്തിൽ അല്ലാഹുവിന്റെ അടുത്തേക്ക് പറന്നു പോയ പ്രിയ അനീസിനെ, പാട്ടിനോട് താൽപ്പര്യം ഇല്ലാത്ത കൂട്ടുകാരനായിരുന്നു അവൻ , ഒരു നബി ദിന വേദിയിൽ മനോഹരമായി പ്രിയപ്പെട്ട അനീസ് ഗാനം ആലപിച്ചപ്പോൾ ഞങ്ങൾ പലരും സന്തോഷിച്ചിരുന്നു, യാഹ് അല്ലാഹ്‌ നീ പ്രിയ കൂട്ടുകാരനെ സ്വർഗത്തിൽ ഒരുമിപ്പിക്കേണമെ ... ഒത്തിരി അറിവുകൾ സ്വായത്തമാക്കാൻ നബി ദിന പരിപാടികളിലൂടെ സാധിക്കുന്നുണ്ട്, മത്സരങ്ങളായിട്ടാണ് പല മദ്രസകളിലും ഇന്ന് പരിപാടികൾ നടന്നു വരുന്നത്, നൂറുൽ ഹുദയും ഇബ്രാഹിം ഉസ്താദിന്റെ കാലം മുതൽ ഇതെ ശൈലി പിന്മപറ്റുന്നു, ബദറിൻറെ ചരിതവും, ഖർബലയുടെ കണ്ണീരിൻ കഥകളും നബി ദിന വേദികളിൽ മനോഹരമായ കഥാപ്രസംഘങ്ങളുടെ വിഷയമാവുമ്പോൾ അവകളെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്, ക്വിസ് മത്സരം ആവേശമായിരുന്നു, പല വിഷയങ്ങളും പഠിച്ചെടുകുന്ന ഒരു വേദിയായി ഇതും മാറിയിരുന്നു. http://jamsheedadkam.blogspot.ae/ ലോകത്തേക് റഹ്മത്തായി നിയോഗിതരായ തിരു നബി (സ) തങ്ങളെ അടുത്തറിയാനും, അവിടത്തെ സ്നേഹക്കാനും നബി ദിനം പ്രജോനമാകുമ്പോൾ വിമർശനങ്ങൾക്കു പ്രസക്തി ഇല്ല തന്നെ... "യാ നബി സലാം അലൈക്കും, യാ ഹബീബ് സലാം അലൈക്കും" ...

ജംഷീദ് അടുക്കം



നബിദിനം വന്നെത്തുമ്പോൾ മദ്രസയിലെ ആ നല്ലകാലത്തെക്കുറിച്ച് ഒരൽപ്പമെങ്കില... Read more at: http://www.kumblavartha.com/…/article-meelad-shareef-memori…

Wednesday, November 8, 2017



നവംബർ 8 , രാത്രി 8 മണി ഇന്ത്യ ഞെട്ടലോടെയാണ് ഓർക്കുന്നത് , ഒരു കൂടി ആലോചന പോലും ഇല്ലാതെ ഇന്ത്യൻ സമ്പത് വ്യസ്ഥയെ കീഴ് മേൽ മറിച്ച് ലോക രാഷ്ട്രങ്ങൾക്കിടയിലെ ഭാരതീയ തനിമയെ ഇകഴ്ത്തി കാണിച്ച നയത്തിനിന്നൊരാണ്ട്


ഒരു പുനർ വായന

നയങ്ങൾ , ജനങ്ങളെ ആപ്പിലാക്കാനോ?


(ജംഷീദ് അടുക്കം)

രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്, 1.3 ബില്യൺ വരുന്ന ജനങൾക്ക് അധികാരി വർഗ്ഗത്തിൽ നിന്ന് ഒരു പാതിരാത്രിയിൽ കിട്ടിയ പുതിയ ജന ദ്രോഹ നയത്തിന്റെ ഇരകളാവുകയാണ് ഓരോ പൗരനും.
ലോകത്തിന്റെ അഷ്ടദിക്കുകളിലേക്ക് ദേശാടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രധാന മന്ത്രി കണ്ടിട്ടുണ്ടാവുക അദാനിമാരെയും അംബാനിമാരെയും മാത്രമായിരിക്കും, ഭാരതത്തിനു കോപ്പറേറ്റുകള്ക്ക് പുറമെ മറ്റൊരു ചിത്രവും കുടി ഉണ്ട്, കഷ്ടതയോടെ ജീവിതം നയിക്കുന്ന ഒരുപാട് സാദാരണയിൽ സാദാരണക്കാരാണവർ.
ഒരു നേരത്തെ അന്നത്തിനു വേണ്ടി പ്രയത്നിക്കുന്നവർ, കിട്ടുന്ന വേദനം അതാത് ദിവസത്തെ ചിലവിനു മാത്രമായി കണ്ടെത്തുന്നവർ,

ഇവരൊക്കെ ഇന്ന് "ക്യു" വിലാണ് , കയ്യിലുള്ള അഞ്ഞുറിനെയും ആയിരത്തിനെയും മാറ്റയുടുക്കാനുള്ള തിടുക്കം,
കള്ളാ പണം ഇല്ലായ്മ ചെയ്യാനുള്ള നയമായിരുന്നത്രെ ഇത് ( കള്ളനും പോലീസും കളിയാണെന്നെ തോനു), കള്ളപ്പണത്തിന്റെ മൊതലാളിമാർക്ക് നടയെ തന്നെ അറിയിപ്പ് നൽകി വെളുപ്പിക്കാനുള്ള സമയത്തിനു ശേഷമത്രെ ഈ പ്രക്യപനം, ആദ്യമൊക്കെ പലരും വന്നു നയത്തെ സ്വാഗതം ചെയ്യാൻ,
പിന്നെ പിന്നെ ആശയം നല്ലതു തന്നെ പക്ഷെ "നീയ്യത്തു " വേറെ ചിലതൊക്കെയാണെന്ന് പലർക്കും ബോധ്യപ്പെട്ടു തുടങ്ങിയത്,

പോം വഴികൾ കണ്ടെത്താതെ ഒരു സുപ്രഭാതത്തിൽ ഇത്തരം നയങ്ങൾ പ്രക്യപിക്കുമ്പോൾ ആലോചിണ്ടാതായിരുന്നെന്നു വിതക്തർ ചുണ്ടിക്കാട്ടുന്നുണ്ട്, ഇതാദ്യമല്ല ഇന്ത്യയിൽ പണം മാറ്റുന്നത്, ഇതിനു മുന്പും ഇത്തരം നയങ്ങൾ സ്വീകരിച്ചിട്ടുണ്ട് അപ്പൊഴാർക്കും ഒരു പ്രയസവുംപെടേണ്ടി വന്നിട്ടില്ല കാരണം അവർ സ്വീകരിച്ച നയം ആലോചനയോടെയും പോംവഴികൾ സ്വീകരിച്ചതിനു ശേഷം മാത്രമായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ അഗാധ ജ്ഞാനിയും ആർ ബി ഐ യുടെ ഉത്തരവാദിത്ത സ്ഥാനത്തുമിരുന്ന മുൻ പ്രധാനമത്രി ഡോ മൻമോഹൻ സിങ് കഴിഞദിവസം കണക്കുകൾ വിസ്തരിച്ചു കൊണ്ട് നടത്തിയ പ്രസംഗം എന്ത് കൊണ്ടും പ്രസക്തമായിരുന്നു.

പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന ഈ നയം രാജ്യത്തുണ്ടാക്കാൻ പോകുന്ന പ്രത്യാഘതങ്ങൾ ചെറുതല്ല എന്ന് പറഞ്ഞപ്പോഴാണ് റേഡിയോ ചാനലിലൂടെ ജനങളുടെ പ്രയാസങ്ങളെ മനസ്സിലാകുന്നുണ്ടെന്ന പ്രസ്താവനയുമായി പ്രധാന മന്ത്രി കടന്നു വന്നത്, പ്രക്യയാപിച്ച ശേഷം എവിടെയോ ആയിരുന്നു താനും
ഇനിയും കാത്തു നിൽക്കണമത്രേ ഈ ദുരിതത്തിൽ നിന്ന് കര കയറാനായി ഒരിത്തിരി നാൾ കൂടെ ....

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...