time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, December 31, 2017



മറ്റൊരു വർഷം കൂടി വിടപറയുമ്പോൾ ...


ജംഷീദ് അടുക്കം
ചുമരിൽ തൂകി കിടന്ന കലണ്ടർ മാറ്റുമ്പോൾ, 
ഇന്നിന്റെ സാഹ്യന്നതിൽ അസ്തമിച്ച സൂര്യൻ , നാളെ-
കിഴക്കൻ ചക്രവാളത്തിൽ നിന്നും ഉദിച്ചുയരുമ്പോൾ
പോയ വർഷത്തെ വേദനകളെ മായിച്ചു കളഞ് നന്മയുടെ ഒത്തിരി പ്രതീക്ഷകൾ നല്കുന്നതാവട്ടെ ഒരു പുതുവർഷം .
(2017 വഴികളിലൂടെ -)
പോയ വർഷം മറക്കാനാവാത്ത ഒത്തിരി മുറിവുകൾ സമ്മാനിച്ചു , അല്ല
തിരുത്തി വായിക്കുക
പോയ വർഷത്തിനു മറക്കാനാവാത്ത ഒരുപാട് മുറിവുകൾ സമ്മാനിച്ചു...
ക്ഷമിക്കണം ,
നിന്റെ ആ പുലരിയെ ഒരുപാട് പ്രതീക്ഷകളോടെയാണ് ഞങ്ങൾ വരവേറ്റത്
നിന്നെ ഒരുപാട് സന്തോഷത്തോടെയാണ് പറഞ്ഞയക്കേണ്ടിരുന്നത് പക്ഷെ -
ചിലർക്ക് അതിനൊന്നും സമയമില്ലാതായിപ്പോയി ....
അവർ നിന്നെ ഒരുപാട് ദ്രോഹിക്കുകയായിരുന്നു ....
***
ചുമരിൽ തൂകി കിടന്ന കലണ്ടർ,
നിന്നെ മാറ്റുമ്പോൾ
നീറുന്ന ഒത്തിരി ഓർമ്മകളാണ് മനസ്സാന്തരത്തിൽ ഓടി എത്തുന്നത് ,
വിശുദ്ധ ഖുർആൻ മനഃപാഠമാക്കി പൊന്നുമ്മയ്ക്കായി
സ്നേഹോപഹാരം വാങ്ങാൻ പോയ പൊന്ന് ജുനൈദിന്റെ രക്തം
ആ കാപാലിക്കാരാൽ ചീറ്റപ്പെട്ടത് നിന്റെ കൺ മുന്നിലല്ലേ ?
മറക്കാനാവുമോ ...
മാർച്ച് 20 ന്റെ ആ അർദ്ധ രാത്രിയെ ..
പാവം റിയാസ് ഉസ്താദ്, മറ്റൊരു സൂര്യോദത്തെ പ്രതീക്ഷയ്ക്കുകയായിരുന്നു...
പള്ളി മിനാരത്തിൽ നിന്നും സുബ്ഹി ബാങ്കിന്റെ ധ്വനികളിലൂടെ കേൾക്കേണ്ട ശബ്ദമായിരുന്നു അത് ,
അവിടെയും എത്തിയില്ലേ ആ കറുത്ത കരങ്ങൾ?....
2017
മൃഗത്തിന്റെ പേരിൽ 20 ൽ പരം പച്ച മനുഷ്യരെയാണ്
ആ കാപാലികർ കൊന്നു
തള്ളിയത് ,
നിരപരാധിയെയാണ് അവർ ചുട്ട് കൊന്നത് ,
ആ പിഞ്ചു പൈതങ്ങൾ ..
ശ്വാസത്തിനായി , കരയാനാവാതെ പിടഞ്ഞു മരിക്കുമ്പോഴും
നൊന്ത് പെറ്റ ഉമ്മയുടെ കണ്ണുനീർ ഉറ്റുറ്റി വീഴുമ്പോഴും
അവയൊക്കെ കണ്ട് നീ കരഞ്ഞു പോയി കാണും ലെ ?
ഫാസിസം നടമാടിയത് നിന്റെ മാറിടത്തിൽ നിന്നായിരുന്നു,
പ്രതികരിക്കുമ്പോഴും , പ്രതിരോധിക്കുമ്പോഴും അവരുടെ-
ആ ശബ്ദത്തെയും, വരികളെയും ഇല്ലാതാക്കാൻ ഇവർ മറന്നതില്ല...
jamsheedadkam.blogspot.ae
 ***
ഒരു പാട് നീറുന്ന വേദനകൾ സഹിക്കേണ്ടി വന്നപ്പോഴും -
നന്മയുടെ ഒരുപാട് സംഭാവനകൾ നിന്റെ കണ്മുന്നിലൂടെ
നല്ല മനുഷ്യരാൽ ചെയ്യപ്പെട്ടു -അപ്പോഴൊക്കെ നീ സന്തോഷിച്ചു കാണും ,
ഹൃദയം മരിവിക്കാത്ത നല്ല മനുഷ്യരെയും നീ കണ്ടു കാണും
പശുവിന്റെയോ , ജാതിയതയുടെയോ പേരിൽ കലഹിക്കാത്തവരാണവർ ,
മനുഷ്യ മൃഗങ്ങളാത്തവരാണവർ ,
മനുഷ്യ സ്നേഹം ജീവിത സന്ദേശമാക്കി ,
മറ്റുള്ളവർക്കു വേണ്ടി ജീവിച്ചവരാണവർ ....
jamsheedadkam.blogspot.ae
നീ പടി ഇറങ്ങാൻ ഒരുങ്ങവെ -
കൈരളിയുടെ ഭൂമികയിൽ നിന്നും
നന്മയുടെ ഒരു നല്ല സന്ദേശമാണ് ഞങ്ങളിലേക്ക് നൽകപ്പെട്ടത്,
ജീവന്റെ തുടിപ്പുമായി തലസ്ഥാനത്തെക്ക് ചീറിപ്പാഞ ആംബുലസിനെ
പ്രതീക്ഷകൾക്കപ്പുറം എത്തിച്ചത് കൂട്ടായ പ്രയ്തനം കൊണ്ട് മാത്രമാണ് ,
ആ കെട്ടുറപ്പിൽ ഞങ്ങൾ കണ്ടത് മനുഷ്യ സ്നേഹം മാത്രമായിരുന്നു ....
കളിക്കളത്തിൽ ജീവൻ നഷ്ട്ടപെട്ട സഹോദരന്ന് അന്തിയുറങ്ങാൻ -
നൽകപ്പെട്ട മണ്ണ് മതമൈത്രിയുടെ വിളംബരമാണ് ....
***
ഒരു പുതുവർഷം വന്നണയുമ്പോൾ -
ഇന്നലകളിലെ വേദനകളെ മറന്നകന്ന് ,
സ്നേഹത്തിന്റെ പുതിയ ലോകത്തെയാണ് സ്വപ്നം കാണേണ്ടത് ...
കൊഴിഞ്ഞു പോയ ആയുസ്സിനെ ഓർത്ത് വേവലാതി പെടുമ്പോൾ ,
തിരുച്ചെടുക്കാനാവാത്ത സമയത്തെ ഓർത്ത് ദുഃഖിക്കുമ്പോൾ
നന്മകൾ കൊഴിയാനുള്ള ഒരു വർഷത്തിനാവട്ടെ ഓരോ പ്രാർത്ഥനയും ...
ജംഷീദ് അടുക്കം

Thursday, December 14, 2017

ക്യാമ്പസ്‌ വിസ്ത -2018 ജനുവരി 12 ന്  ദുബൈയിൽ....


ദുബൈ :- മഹത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ക്യാമ്പസ് വിസ്ത 2018 ജനുവരി 12 ന് ദുബൈ സബീൽ പാർക്കിൽ അതിവിഭുലമായി സംഘടിപ്പിക്കും,

കുമ്പള മഹാത്മാ കോളേജിന്റെ പ്രഥമ ബാച്ച് മുതൽ അടുത്ത കാലയളവുകളിലായ്  പഠിച്ചു പുറത്തിറങ്ങിയ  വിദ്യാർത്ഥികളും  അദ്ധ്യാപകരും ഒരുമിച്ച് കലാലയ ഓർമ്മകൾ പങ്ക് വെക്കുന്ന സംഗമമാണ് ക്യാമ്പസ്‌ വിസ്ത,

കലാലയ ജീവിതത്തിലെ മധുരിക്കുന്ന കഥകൾ അയവിറക്കി  പറന്നുയരുന്ന കുരുവിയെ സാദൃശ്യപ്പെടുത്തി തയ്യാറാക്കിയ  ലോഗോയുടെ പ്രകാശനം യുവ വ്യവസായി  ശംസുൽ ഹാരിസ് പാരഗൺ യുവ ക്രിക്കറ്റ് താരവും മഹാത്മാ കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ മുഹമ്മദ്‌ ഇക്ബാലിനു നൽകി പ്രകാശനം ചെയ്തു,

സംഗമത്തിൽ ഷംസു പാട്ലടുക്ക, സത്താർ നാരമ്പാടി, ജംഷീദ് അടുക്കം, മുനീബ് ബംബ്രാണ, നാഫി എ എം ട്ടി, ഷഫീക് മായിപ്പാടി, റിയാസ് അംഗഡിമുഗർ, അബ്ബാസ് ഇക്ബാൽ കൊടിയമ്മ, അഷ്‌റഫ്‌ ഉളുവാർ, ഹകീം എം എസ്‌ ട്ടി, അഷ്‌കർ മുഗു, നൗഫൽ ഉപ്പള, ഹാരിസ് അംഗഡിമുഗർ,മൊയ്‌ദീൻ നൗഫൽ കടമ്പാർ  തുടങ്ങിയവർ സംബന്ധിച്ചു.

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...