time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, January 14, 2018

"ക്യാമ്പസ് വിസ്ത" ഒരു ഓർമ്മ കൂട്ട്


ജംഷീദ് അടുക്കം

ജീവിതത്തിൽ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച നാളുകളാണ് ക്യാമ്പസിലേത് , മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ ,
ക്യാമ്പസ് മധുരമാണ് ,
ആ നാല് ചുവരുകൾക്കുള്ളിൽ ഞങ്ങൾ തീർത്തത് സ്വർഗ്ഗമായിരുന്നു ,
എവിടെയോ ജനിച്ചവർ , എവിടെയോ വളർന്നവർ എന്നാൽ ഞങൾ കൂട്ടുകുടിയത് ഈ കലാലയത്തിന്റെ ഇടനാഴിയിലായിരുന്നു ....
അന്നൊരു ജൂൺ കടന്നെത്തിയപ്പോൾ , ഒരുക്കലും കണ്ടു മുട്ടിയിട്ടില്ലാത്ത ഞങ്ങൾ പരസ്പരം കണ്ടു മുട്ടി , ഉറ്റ മിത്രങ്ങളായി ഇനി ഒരിക്കലും പിരിയില്ലന്ന് പാട്ട് പാടി നടന്നു , എന്നാൽ മറ്റൊരു മാർച്ച് കടന്നെത്തിയപ്പോഴേക്കും വേർപിരിയലിന്റെ അവസാന ബെല്ല് മുഴുങ്ങാൻ നേരമായിരുന്നു....
കാലത്തിന്റെ ഈ നീണ്ട ഇടനാഴിയിൽ കാതോർത്ത് നിൽക്കുമ്പോൾ , കേൾക്കുന്ന കളിയും ചിരിയുമെല്ലാം ആ കലാലയത്തിന്റെയാണ്...
സ്വാപ്നങ്ങൾക്കു ചിറകു നൽകിയ , ജീവിത യാഥാർഥ്യങ്ങളെ പകർന്നു നൽകിയ ഒരുപാട് നല്ല കുട്ടുകാരെ , സദുപദേശങ്ങൾ നൽകിയിരുന്ന അദ്ധ്യാപകരെ , സമ്മാനിച്ച ആ തിരു മുറ്റത്തെ ഞങ്ങൾ വിളിച്ചത് മഹാതമാ എന്നാണ് ...
കണ്ണുകൾ കൊണ്ട് കഥകൾ കൈമാറിയ പ്രണയങ്ങളും , കൈകൾ കോർത്തു കളി ചിരികൾ സമ്മാനിച്ച സൗഹൃദങ്ങളും കലാലയത്തിന്റെ കരൾ തുടിപ്പുകളാണ് ....
മനസ്സിന്റെ താളുകളിൽ മയിൽ‌പ്പീലിതുണ്ടു പോലെ കാത്തു വെക്കാൻ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച പ്രിയ കാമ്പസ്....
ആഘോഷങ്ങളുടെ യൗവ്വനത്തെ ഉൽത്സാവമാക്കി മാറ്റിയ ആശങ്കകളുടെ യൗവ്വനം പ്രതീക്ഷകളാക്കി മാറ്റിയ ആ കോളേജിൽ നിന്നും പടിയിറങ്ങുമ്പോഴേക്കും ബാക്കിയായത് മനസ്സിന്റെ കോണിലെവിടെയോ അവശേഷിച്ച സുഖമുള്ള നൊമ്പരങ്ങളും ഓർമ്മകൾ മാത്രം...
കാലത്തിന്റെ കുസൃതികളറിയാതെ , സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സുമായി കലാലയത്തിന്റെ പടികൾ കയറിയപ്പോൾ , ഒരു ദേശാടനം പൂർത്തിയാക്കി തിരിച്ചിറങ്ങുമ്പോൾ ,
ഇനി ഒരിക്കലും തിരുച്ചു കിട്ടാത്ത സ്നേഹത്തിന്റെ വർണ്ണ ബിന്ദുക്കളെ ഒരു വേള തിരിച്ചു കയറി തപ്പിയെടുക്കാൻ മനസ്സ് വെമ്പിയിരുന്നു .
അന്ന് പടിയിറങ്ങിപ്പോൾ , ഓട്ടോ ഗ്രാഫിന്റെ അവസാന പേജിൽ കുറിച്ചിരുന്നു , ഇത് പോലൊരു സൗഹൃദം എന്നും വാടാതെ വിടർന്ന് നിൽക്കണമെന്ന് ...
ഞങ്ങൾ കടൽ കടന്ന് മണലാരണ്യത്തിൽ പ്രവാസികളായി എത്തിയപ്പോൾ ,മനസ്സിൽ തുളുമ്പി നിന്ന കുസൃതികൾ മഹാത്മയുടെ ചുവരുകളിൽ കോറിയിട്ടത് പോലുള്ള ആ നല്ല ഓർമ്മകളെ വീണ്ടെടുക്കുകയാണ് ക്യാമ്പസ് വിസ്ത യിലൂടെ ...
കുമ്പള മഹാത്മാ കോളേജ് ലെ അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ജനവരി 12 ന് ദുബായ് സബീൽ പാർക്കിൽ ഒത്തൊരുമിക്കുമ്പോൾ അടക്കപ്പെട്ട അറ്റന്ഡസ് വീണ്ടും തുറക്കപ്പെടും , അന്ന് ക്ലാസിലേക്ക് വൈകിയെത്തിയതിന്റെ കാരണങ്ങൾ നിരത്തപ്പെടും , ക്ലാസ് മുറിയിലെ കളിചിരികൾ വീണ്ടും മുഴുങ്ങും, അങ്ങിനെ ഒന്നിന് പുറകെ ഒന്നൊന്നായി എത്തുന്ന ഓർമ്മകളോരോന്നും കൂടിച്ചേർന്ന് അതൊരു വലിയ ഓർമ്മകുട്ടായി മാറും...
ഓരോ പിരിയലും നോവാണ് , ഓരോ കുടിച്ചേരലുകൾ സന്തോഷവും (ടൈറോൺ എഡ്‌വേഡ്‌)

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...