time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Monday, March 12, 2018

ഉമ്മ ഒരു അത്ഭുതമാണ്, അത്ഭുതമെന്നാൽ ഉമ്മയും...


ദൈവത്തിന്റെ സൃഷ്ടികളിൽ മാതാവിനെകാൾ വലിയ അത്ഭുതം എന്താണുള്ളത്, പെറ്റുമ്മ പകരുന്ന വികാര വായ്പ്പുകളുടെ സ്വർഗീയ അനുഭൂതിക്ക് സമം നിൽക്കുന്ന മറ്റു സ്നേഹ പ്രകടനകളുണ്ടോ... ?

http://www.kumblavartha.com/2018/03/jamsheed-adkam-article.html

ഉമ്മ ഒരു അത്ഭുതമാണ് , അത്ഭുതമെന്നാൽ ഉമ്മയും...

ജംഷീദ് അടുക്കം

"അമ്മ എന്നുള്ള രണ്ടക്ഷരമാണ്-
മിണ്ടിത്തുടങ്ങുവാൻ വെമ്പുന്ന കുഞ്ഞിന്റെ -
പിഞ്ചിളം ചുണ്ടിന്മേൽ അമ്മിഞ്ഞ പാലിനൊപ്പം
നിറയുന്നത് "

ഉമ്മ കനിവിന്റെ കടലാണ് , ആർദ്രതയുടെ ആകാശമാണ് , അനുകമ്പയുടെ പ്രവാഹമാണ് , സംരക്ഷണത്തിന്റെ ഉരുക്കു കോട്ടയും ,
സ്നേഹത്തിന്റെ പച്ചത്തുരുത്താണ്  ,
ഉമ്മയുടെ കണ്ണുകളിൽ കാരുണ്യം ന്രത്തം ചെയ്യുന്നത് കാണാം ,
ആ കാലിടങ്ങളിലാണ് സ്വർഗം പതിയിരിക്കുന്നത് ,
ഉമ്മയുടെ ഓരോ പുഞ്ചിരികളിലും സ്നേഹ സാഗരം തിരയടിക്കുന്നത് പോലെ ,
ആശ്ലോശങ്ങളിൽ ദുഃഖങ്ങൾ പെയ്തിറങ്ങുന്ന പോലെ ....
മാതാവിനെ കുറിച്ചുള്ള വർണ്ണകൾക്ക് മുമ്പിൽ വാക്കുകൾ മുട്ട് മടക്കും , ഭാഷകൾ ശിരസ്സ് നമിക്കും ...
സത്യം ....

ഉമ്മ ഒരു അത്ഭുതമാണ് , അദ്ഭുതമെന്നാൽ ഉമ്മയും ,
ദൈവത്തിന്റെ സൃഷ്ടികളിൽ മാതാവിനെകാൾ വലിയ അത്ഭുതം എന്താണുള്ളത്
പെറ്റുമ്മ പകരുന്ന വികാര വായ്പ്പുകളുടെ സ്വർഗീയ അനുഭൂതിക്ക് സമം നിൽക്കുന്ന മറ്റു സ്നേഹ പ്രകടനകളുണ്ടോ ?...
മാതൃ വാത്സല്യം നിഷ്കളങ്കതയുടെ പത്തര മാറ്റ് ഉൾചേർന്നതാണ് ,ആ  ഉമ്മ നൽകുന്ന മാപ്പിന്റെ ഹൃദയ വിശാലത ആരിൽ നിന്നെങ്കിലും പ്രതീക്ഷിക്കാമോ ?

നീണ്ട പത്തു മാസം ഉമ്മ സഹിച്ച വേദനക്ക് തുല്യം എന്താണ് നൽകാനാവുക ?
അതിഥിയായി എത്താറുള്ള അസുഖങ്ങൾ ...ശാരീരിക അസ്വസ്ഥകൾ , മാനസിക സംഘർഷങ്ങൾ , ഭയപ്പാടുകൾ ...
ഗർഭസ്ഥ ശിശുവിനെ ബാധിക്കുമെന്ന് ഭയന്ന് സ്വന്തത്തിന്റെ രോഗ ചികിത്സകൾ മാറ്റി വെക്കൽ , സാധാ ഭാരവും പേറിയുള്ള നടത്തം ....

ആഗ്രഹിക്കും പോലെ ഉറങ്ങാനോ , തിരിഞ്ഞും മറിഞ്ഞും കിടക്കാനോ ശരിക്കൊന്നിരിക്കാനോ പ്രിയപ്പെട്ട ഉമ്മയ്ക്ക് സാധിച്ചിട്ടുണ്ടോ , ആ കഷ്ടതക്കൾക്ക് പകരം നൽകാൻ ഒന്നുമെ ഇല്ലതന്നെ.

ഛർദികൾ , വേദനകൾ , ശ്വാസ തടസ്സങ്ങൾ ....പല തര പരിശോധനകൾ...അങ്ങിനെ മാസം അടുത്തെത്തിയാൽ മരണ സമാനമായ വേദന ...
ഉമ്മ നിങ്ങൾ ഒരു മഹാത്ഭുതം തന്നെയാണ് ....
                 

"അവശതയ്ക്കു മേൽ അവശത സഹിച്ചു കൊണ്ടാണ് അവന്റെ മാതാവ് അവനെ ഗർഭം ചുമന്നത് , രണ്ടു വര്ഷം അവനു മുലയൂട്ടിയും കഴിയുന്നു "വിശുദ്ധ ഖുർആനിലെ തിരു വചനം മനുഷ്യനെ ത്വരിതപ്പെടുത്തുന്ന സംഗതികളുടെ ഗൗരവത്തെയാണ് വിവരിക്കുന്നത് ,

മരണ വക്രതയിൽ കിടന്നും ഉമ്മ കുഞ്ഞിന് പാലൂട്ടും , തന്റെ പട്ടിണിക്കു മീതെ മാതാവ് മക്കൾക്ക് തീപുട്ടും , തന്റെ സുഖ നിദ്രകൾ അവരുടെ അസുഖ രാത്രികൾക്ക് വീതിച്ചു കൊടുക്കും,
അവരുടെ വേദനകൾ ഒന്നിച്ചെടുത്ത് കടിച്ചിറക്കി മധുരിക്കുന്ന ചുടു മുത്തങ്ങൾ പകരം കൊടുക്കും ,
മക്കളുടെ കരച്ചിൽ ഉമ്മയുടെ മാറിൽ നിലവിളിയാണ് , മക്കളുടെ മ്ലാന മുഖങ്ങൾ അവരുടെ കണ്ണിൽ മാരക രോഗങ്ങളും ,

ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ ഒരിടം , അത് ഉമ്മയുടെ മടിത്തട്ടാണ് ,
പ്രവാസ മണ്ണിലെത്തിയ പ്രിയ സുഹൃത്ത് പറഞ്ഞ വാക്ക് എന്നെ ഏറെ വിസ്മയിപ്പിച്ചു , ഡാ ഈ നഗരങ്ങൾക്ക് എത്രെ തന്നെ മനോഹാരിത ഉണ്ടങ്കിലും നമ്മുടെ ഉമ്മയുള്ള വീട് പോലെ ആകുലല്ലോ ?
സത്യത്തിൽ അതൊരു വിളക്കല്ലെ....

ഉമ്മ ഉണ്ടാക്കി തെരുന്ന ഭക്ഷണത്തിന്റെ രുചി ഏത് സ്റ്റാർ ഹോട്ടലിൽ നിന്നാണ് ലഭിക്കുക , ഉമ്മയുടെ താരാട്ട് പാട്ടിനു പകരം ഏത് പാട്ടിനെയാണ് ഇഷ്ട്ടപെടെണ്ടത് ?

കുഞ്ഞു നാളിൽ ഹോംവർക്കും ചെയ്ത്   ഏതെങ്കിലും മുലയിലായിരിക്കും  കിടന്നുറങ്ങേണ്ടി വരുന്നത് , എന്നാൽ ഉണരുമ്പോൾ കിടക്കയിലായിരിക്കും , ഉറക്കത്തിൽ വാരിയെടുത്ത് ഉണർത്താതെ മെത്തേയിലേക്ക് കൊണ്ട് പോകുന്ന ആ കരങ്ങളെ എത്രെ തന്നെ പുകഴ്ത്തിയാലും മതി വരികയില്ല,
കാത്തിരിക്കാനും , കാവലിരിക്കാനും കരുണയോടെ തലോടി സാന്ത്വനിപ്പിക്കാനും ഉമ്മയല്ലാതെ നമുക്കാരുണ്ട്?

എന്നും മക്കളുടെ സന്തോഷം മാത്രം സ്വപ്നം കാണുന്നവരാണ് ഓരോ ഉമ്മയും , എത്രെ വലുതായാലും മകന്റെ വേദന ഉമ്മയ്ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്, സമകാലീന ചുറ്റുപാടിൽ അധർമ്മത്തിനടിമപ്പെടുന്ന ഓരോ മക്കളും വേദനിപ്പിക്കുന്നത് പ്രതീക്ഷയോടെ പോറ്റി വലുതാക്കിയ ഉമ്മയെയാണ് ,
കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട മക്കളെ ഓർത്ത്   വിലപിക്കുന്നത് പ്രസവ വേദന പോലും സഹിച്ച്  സന്തോഷിച്ച ആ ഉമ്മയാണ് ,

ആശുപത്രിയുടെ ലേബർ റൂമിനരികിൽ ഒന്ന് സഞ്ചേരിക്കേണ്ടി വന്നാൽ , അവിടം കാണാം മറ്റൊരു അത്ഭുതത്തെ  ,അപ്പോഴെല്ലാം നമുക്കോർമ്മ വെരും നമ്മുടെ സ്വന്തം വാപ്പയെ ,

 പ്രതീക്ഷയോടെ പ്രാർത്ഥനകളാൽ  ചുണ്ട് പതിയെ പതിയെ ചലിക്കുന്നുണ്ടാവും ,സന്തോഷ വാർത്തയെ കാത്തിരിക്കുകയാണവർ ,
 ലേബർ റൂമിന്റെ വാതിലിനരികിൽ ചാരി നിന്ന് ഇടയ്ക്കിടെ പുറത്തു വരുന്ന നേഴ്സ് മാരോട് ചോദിച്ചറിയും ഉമ്മയുടെ സുഖവും , പ്രസവിച്ചോ എന്ന ചോദ്യവും ,
അവസാനം ലഭിക്കുന്ന സന്തോഷ വാർത്തയിൽ അതിരുകളില്ലാതെ ആഹ്ലാദിക്കാൻ വാപ്പക്കാലത്തെ മാറ്റാർക്കാണ് സാധിക്കുന്നത് , ആ ചുടു ചുംബനമാണ് യദാർത്ഥ സ്നേഹത്തിന്റെ മുദ്ര ...,

blog: jamsheedadkam.blogspot.ae
f/ b  :https://www.facebook.com/jamshi.adka

Friday, March 2, 2018


ഇത് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു


ജംഷീദ് അടുക്കം 

മൂന്ന് വിളക്കുകൾ ....
ഇവർ പ്രകാശം പരത്തി കൊണ്ടേയിരിക്കുന്നു... ,
പതിനായിരങ്ങൾ ആ വെളിച്ചത്തിലൂടെ ജ്ഞാനത്തിൻ മാധുര്യം നുകർന്ന് കൊണ്ടിരിക്കുന്നു....

ഉത്തര മലബാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന മഹത് വ്യക്തിത്വങ്ങളാണിവർ
കുമ്പള മഹാത്മാ കോളേജിന്റെ പൂർവ വിദ്യാർത്ഥി സംഗമം ദുബായിൽ സംഘടിപ്പിച്ചപ്പോൾ എല്ലാ തിരക്കുകളും മാറ്റി വെച്ച് തങ്ങൾ പഠിപ്പിച്ച വിദ്യാർഥികളോടൊപ്പം ഒരൽപം സംവദിക്കാൻ പറന്നെത്തുകയായിരുന്നു പ്രിയയപ്പെട്ട സത്താർ സാറും , ലത്തീഫ് സാറും , ഖലീൽ സാറും .

മനസ്സ് വല്ലാത്ത അഭിമാനം തോന്നിയ നിമിഷമായിരുന്നു അത് , നീണ്ട 22 വർഷത്തെ കോളേജിന്റെ പ്രയാണങ്ങൾക്കിടയിൽ മഹാത്മയുടെ ആദ്യ ബാച്ച് മുതൽ പിന്നീടുള്ള ഓരോ വർഷങ്ങളിലും പഠിച്ചു പുറത്തിറങ്ങി യു എ യുടെ വിവിധ ഭാഗങ്ങളിലുള്ള ജേഷ്ഠ സുഹൃത്തുക്കൾ , പഠിപ്പിച്ച അദ്ധ്യാപകർ , അവർക്കൊപ്പം ഒരു ദിനം ചെലവൊഴിക്കുക , ക്യാമ്പസിന്റെ , ഗൃഹാതുരത്തത്തിന്റെ ഓർമ്മകൾ പങ്കു വെക്കുക , ഒപ്പം ജീവിത വഴികളിൽ കാലിടറിപ്പോവാതിരിക്കാൻ ഞങ്ങൾ ഞങ്ങളാവാൻ പ്രയത്നിച്ച അദ്ധ്യാപകരിൽ നിന്നും സ്നേഹോപദേശങ്ങൾ സ്വീകരിക്കുക ...

പ്രിയപ്പെട്ട അദ്ധ്യാപകരുടെയും സഹ പാഠികളുടെയും മുന്നിൽ എണീറ്റ് നിന്നപ്പോൾ ആ സഹ്യാനം അറിയാതെ കൊഴഞ്ഞു പോയ വിദ്യാർത്ഥി ജീവിതത്തിലേക്കും , അദ്ധ്യാപക ജീവിതത്തിലേക്കും കൂട്ടി കൊണ്ടു പോയി,
ഒരിക്കലും കണ്ടിട്ടില്ലാത്ത , വഴികളിൽ കണ്ട് പരിചയപ്പെടാത്ത പലരെയും പരിചയപ്പെടാനും അടുത്തറിയാനും ഇനി അങ്ങോട്ടുള്ള യാത്രകളിൽ പിരിയാനാവാത്തവിധം ദൃഡമായ ബന്ധം തുന്നി ചേർക്കാനുംആ കുടിച്ചേരലിലൂടെ സാധിച്ചു .

പത്താം തരത്തിനു ശേഷം ഉപരിപഠനം സ്വപനം കാണാത്ത വിദ്യാർത്ഥി സമൂഹത്തെ , പത്താം തരത്തിൽ തോൽവി നേരിട്ടതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന യൗവനത്തെ , ആഗ്രഹങ്ങൾ ഒരുപാടിണ്ടായിട്ടും പഠിക്കാനായി സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നവരെല്ലാം നേരിൽ കണ്ടും വീടുകൾ കയറി ഇറങ്ങിയും ഉപരിപഠനത്തിന്റെ പ്രാധാന്യങ്ങൾ വിവരിക്കുകയും ചെയ്തവരാണിവർ ,

ആ പ്രയത്‌നത്തിലൂടെ ഒരു കോളേജിന് തിരി തെളിഞ്ഞപ്പോൾ , അതിലൂടെ ഒരുപാട് പ്രതിഭകളെ തിരിച്ചു പിടിക്കാനായി എന്നാ സന്തോഷം ഇവരിൽ നിന്നും വായിച്ചറിയാനായിട്ടുണ്ട്,
ഒരുപാട് വിദ്യാർത്ഥികളെ വാർത്തെടുക്കുന്നത് പോലെ ഈ കാമ്പസ് അനേകം അധ്യാപകരെയും വളർത്തിയെടുത്തിട്ടുണ്ട്,
കേവലം മാർക്കുകൾ വാരിക്കൂട്ടുന്നവരോടൊപ്പം സംസ്കാരിക മഹിമ നിലനിർത്തുന്നവരെയാണ് നാടിന്നാവശ്യം , അവിടെയും ഇവർ വിജയിച്ചിട്ടുണ്ടെന്ന് സമൂഹം പറയാതെ പറയുന്നു...
ഇന്ന് കുമ്പള മഹത്മാ കോളേജും , കുമ്പള അക്കാദമിയും നാടിന്റെ അഭിമാനമായി മാറി കഴിഞ്ഞു...

കാലങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയിട്ടും വർഷങ്ങൾക്ക് മുമ്പ് തങ്ങൾ പഠിപ്പിച്ച വിദ്യാർഥികൾ നൽകിയ സ്നേഹത്തെയും , അംഗീകാരത്തെയും നിറഞ്ഞ മനസ്സോടെയാണ് ഇവർ സ്വീകരിച്ചത്...

ചില ബന്ധങ്ങൾ അങ്ങിനെയാണ് , കാലങ്ങൾ എത്ര കഴിഞ്ഞാലും ,മൈലുകൾ എത്രെ താണ്ടിയാലും വാടാതെ വെടിയാതെ സൂക്ഷിക്കാനാകും ,

ഇന്ന് എനിക്കാവേശം പ്രിയപ്പെട്ട അധ്യാപകർ നൽകുന്ന പ്രോത്സാഹനങ്ങളാണ്...
തിരിച്ചു നൽകാനാവുന്നത് ആയുർ ആരോഗ്യം നൽകേണമെ എന്ന പ്രാർത്ഥന മാത്രമാണ് ...

ലോകത്തിനു മുന്നിൽ കരയുകയാണ് " സിറിയ "


ജംഷീദ് അടുക്കം 

താങ്ങാനാവുന്നില്ല , 
ഓരോ ദിനം മാറുമ്പോഴും കണ്മുന്നിലെത്തുന്നത് ദയനീയതയുടെ ചിത്രങ്ങൾ മാത്രം ...
വാക്കുകൾ ഇടറുകയാണ് ,
നമ്മുടെ കൊച്ചനുജന്മാരുടെ വികൃതമായ ശരീരങ്ങൾ കണ്ട്
മനസ്സ് തേങ്ങുകയാണ് ....

മോനെ മാപ്പ് ...

ലോക രാഷ്രീയത്തിൽ മനുഷ്യനു വിലയില്ല ട്ടോ ,
അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവർ വാഴുന്ന കാലമാണിത് ....

ക്ഷമിക്കണം
കാലത്തെ കുറ്റം പറയുകയല്ല,
അന്തരീക്ഷം പൊടിപുരണ്ടു ,വെട്ടുകിളികളുടെ കടന്നാക്രമണം കണക്കെ -
അവർ കുഞ്ഞു മനസ്സുകളെ പോലും കൊയ്തെടുക്കുന്നു ,
വീറും വാശിയും മനസ്സിൽ കുടുകൂട്ടിയവരിൽ നിന്നും
മനുഷ്വത്വം എടുത്തു കളഞ്ഞിരിക്കുന്നു ...
കാലത്തിനു നാവുണ്ടായിരുന്നെങ്കിൽ നമ്മെ ആക്ഷേപിക്കുമായിരുന്നു ,
ചെന്നായ ചെന്നായയെ തിന്നാറില്ലെങ്കിലും മനുഷ്യർ പരസ്പരം പരസ്യമായി കടിച്ചു കീറുന്നു ....

കാലത്തിനോ പ്രകൃതിക്കോ ഇവിടെ ഒരു പോറലുമേറ്റിട്ടില്ലട്ടോ ,
സൂര്യ തേജസ്സിനോ ചന്ദ്രനോ മങ്ങലേറ്റിട്ടുമില്ല .
മണ്ണും വിണ്ണും കാടും മേടും വായും വെള്ളവുമെല്ലാം പൂർവ്വ ശോഭയിൽ തന്നെ .
പക്ഷെ മനുഷ്യർ അനുദിനം മലിനപ്പെട്ട് കൊണ്ടേയിരിക്കുന്നു....

ദൈനം ദിനം കടന്നെത്തുന്ന ഓരോ ചിത്രങ്ങൾ കരയിപ്പിക്കുകയാണ് ,
ഒരു പിഞ്ചു കുഞ്ഞു , ചുറ്റും തോക്കുകൾ ചൂണ്ടി പട്ടാളം
അല്ലെങ്കിൽ അവർക്കെങ്ങനെ സാധിക്കുന്നു ,
കാണുമ്പോൾ വാരി എടുത്ത് മാറോടു ചേർത്ത് വെച്ച്
ചുടു മുത്തം നൽകേണ്ട ഇളം പൈതലിന്റെ രക്തം ചീറ്റാൻ ?.
കുസൃതിക്കുടുക്കകൾ മുലപ്പാലിനായി കരയുകയാണ് ,
വിശപ്പില്ലാത്ത മരുന്നുനായി കെഞ്ചുകയാണ്
ലോകമെ ഇനി എപ്പോഴാണ് കണ്ണ് തുറക്കുക ?

യാ അല്ലാഹ് സിറിയയിൽ നീ സാമാധാനം വർഷിപ്പിക്കേണമെ ...

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...