time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, August 26, 2018



'ഇബ്രാഹിം ഇബ്ബു'

*സേവന രംഗത് മാതൃകയാണീ നാമം* 


(കെ.എം.സി.സി. ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എ ബി ഇബ്രാഹിം സാഹിബിനെ കുറിച്ച്‌ )


ജംഷീദ് അടുക്കം 

മദ്റസ പഠന കാലത്ത് ഒരു ദിവസം രാവിലെ ഉസ്താദിനെ കാണാൻ ഒരു ജെന്റിൽ മാൻ വരുന്നത് കണ്ടപ്പോൾ ആരെന്നും ഏതെന്നും അറിഞ്ഞിരുന്നില്ല , ജീൻസ് പാന്റും ഇൻശർട്ടും ചെയ്ത് കണ്ടാൽ ബഹുമാനം തോന്നുന്ന ലുക്കിലായിരുന്നു ഇദ്ദേഹം , ഉസ്താദിനെ കണ്ട ശേഷം ചെറിയ ക്ലാസിലായിരുന്ന ഞങ്ങൾക്കരികിൽ വന്ന് സാരവത്തായ ഒന്ന് രണ്ട് ഉപദേശങ്ങൾ തന്നതായി ഞാനോർക്കുന്നു അപ്പോൾ മുതൽ ഈ വലിയ മനുഷ്യനെ അടുത്തറിയാൻ കൊതിച്ചിരുന്നു , 
നാടിന്റെ സർവ്വ പരിപാടികളിലും മുൻ നിരയിൽ കാണാമായിരുന്നു ഈ വലിയ മനുഷ്യനെ ,
നാട്ടിൽ അവധിക്ക് വരുമ്പോൾ സർവ്വ മേഖലകളിലേക്കും എത്തിപ്പെടാൻ ഇദ്ദേഹം ശ്രമിച്ച് കൊണ്ടേയിരുന്നു.
കൂടുതൽ അടുത്തറിയുമ്പോൾ ചിലർ നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് ,അത്തരത്തി എന്നെ ഏറെ അത്ഭുതപ്പെടുത്തിയവരിൽ ഒരാളും കൂടിയാണ് പ്രിയപ്പെട്ട ഇബ്ബുച്ച എന്നാ അടുക്കകാരുടെ ഇബ്രാഹിം ഇബ്ബു സാഹിബ് .
ഒരു കാലത്ത് അടുക്കം നാട്ടിലെ സർവ്വ പരിപാടികൾക്കും ചുക്കാൻ പിടിച്ചിരുന്നവരിൽ പ്രമുഖനാണിദ്ദേഹം , കല കായിക രംഗത്തും തിളങ്ങിയ ഇദ്ദേഹം നീണ്ട കാലം ബ്രോതേഴ്സ് അടുക്കയുടെ ചെയർമാനായായിരുന്നു , ഇന്നും മത രാഷ്രീയ സാംസ്കാരിക വേദികളിൽ മുന്നിൽ നിന്ന് കൊണ്ട് ഉപദേശ നിർദേശങ്ങൾ നൽകികൊണ്ടിരിക്കുകയാണ്.
ഹിന്ദിയും ഇംഗ്ലീഷും പിന്നെ മലയാളവും കൂടിച്ചേർന്ന് നാടൻ ചങ്ങായിമാർ വിളിയിൽ തുടങ്ങി നാടിന്റെ നന്മ സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന വാക്കുകളാണ് ഞാൻ പലപ്പോഴും കേൾക്കാനായത് .

പ്രവാസികൾ നാടിന്റെ വിളക്കാണ് , കടലിനക്കരെ നിന്നും ഊർജം സ്വരൂപിച്ച് നാടിന്ന് ശോഭ പരത്തികൊണ്ടിരിക്കുന്നവർ , അത്തരത്തിൽ ഒരാളാണ് ഇബ്ബു് സാഹിബ് , 
ഈ വലിയ മനുഷ്യനെ കുറിച്ച് എഴുതണമെന്നു മനസ്സ് പറയാൻ തുടങ്ങീട്ട് നാളേറെയായി , അതിനിടയിലാണ് വിശുദ്ധ ഭൂമിയിലേക്ക് ഹജ്ജിനായി യാത്ര തിരിച്ച ലക്ഷോപലക്ഷം ഹാജിർക്ക് സേവനം ചെയ്യുന്നവരിൽ കർമ്മ നിരതനായ ഇബ്ബ് സാഹിബിന്റെ ഫോട്ടോയും കാണാനായത് , ആരാലും കൊതിച്ചു പോകും ആ സൗഭാഗ്യം ഒന്ന് ലഭിച്ചിടാൻ , ഒരിക്കലും കണ്ടിട്ടില്ലാത്തവരെ ഉറ്റവരെ പോലെ തോളിലേന്തിയും , കൈപിടിച്ചും അവരുടെ ഇബാദത്തിനായി സേവനം ചെയ്ത് കൊടുക്കുമ്പോൾ പ്രതിഫല ഒന്ന് മാത്രമാണ് , സ്വർഗീയ തോപ്പിൽ ഉല്ലസിക്കാൻ , 
നിങ്ങൾ മഹാ ഭാഗ്യവാന്മാരാണ് കാരണം ഓരോ ഹാജിയും കയ്യുയർത്തി തേടുന്നത് ഭൂമിയിലെ സ്വർഗത്തിൽ നിന്ന് കൊണ്ടാണ് , പതിനായിരങ്ങൾ യാത്ര തിരിക്കും വേളയിൽ പ്രാർത്ഥനയ്ക്കായി വസിയ്യത്ത് ചെയ്തുവെങ്കിലും അവസാനം കാണുന്ന നിങ്ങളെ അവർ ഏറെ ഓർക്കുന്നുണ്ടാകും നിങ്ങളും അവരുടെ പ്രാർത്ഥയിൽ ചേർന്ന് പോയിട്ടുണ്ടാകും , അത് മതിയാകും ഒരു പക്ഷെ ചിരകാല സ്വപ്നം പുവാണീയനായി .

സൗദിയിലെത്തുന്ന ഏതൊരു നാട്ടു കാരനും പ്രിയമാണ് ഇബ്ബ് സാഹിബിനോട് , തന്റെ ജോലി തിരക്കിനിടയിലും ഓടി എത്തി നാട്ടു വിശേഷണങ്ങൾ കേൾക്കാനും സഹായിക്കാനും ഇദ്ദേഹം ഉണ്ടാകാറുണ്ടെന്നു പലരും പറഞ്ഞറിഞ്ഞിട്ടുണ്ട് , പ്രവാസ ജീവിതത്തിനിടെ മരണപ്പെടുന്നവർക്ക് മുന്നിലും ഓടി എത്തി നിയമത്തിന്റെ നൂലാമാലകളെ ശെരിപ്പെടുത്തി സഹായിക്കുന്നവരുടെ കൂടെയും ഈ വലിയ മനുഷ്യന്റെ സേവനം പ്രകടമാണ് .

കെ.എം.സി.സി. ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എന്നാ പദവിയിലിരിക്കുമ്പോഴും ബൈത്തുറഹ്മയിലൂടെയും റിലീഫ് പ്രവർത്തനത്തിലൂടെയും കാരുണ്യ ഹസ്തവുമായി കടന്നെതുന്നവരിൽ ഈ പേരും കാണാവുന്നതാണ് ...

നാഥൻ ആഫിയത്തോടെയുള്ള ദീർഗായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ - ആമീൻ 

https://www.facebook.com/jamshi.adka?tn-str=%2AF
Honorable

HH Shaikh Mohammed bin Rashid Al MaktoumSirYou are Great

We are so grateful for the support you did for the people.
What a blessing you’ve been!
Bless your generosity!
A heartfelt thanks for all that you’ve done.
You have Shown Humanity!
You Made The Keralates To Overcome…
I am Proud To be part of your Nation
I am Proud say I am in an Expat in the UAE
Our highest gratitude and appreciation – we are so grateful for your support always.
Magnificent! You’re a life saver!
Its necessary to have wonderful personalities like you in The world 
May Allah bless you with sound Health and Long life.

JAMSHEED ADKAM

Kerala flood, 

Why Its not a National Disaster?  

a Open Letter


Hello dear PM...

what kind of calamities will you consider as National Disaster?
Really it is very sad to know, till this time you are not announced the Historical Disaster which has taken 150 above lives of poor people in Kerala, as National Disaster.
Since last 3, 4 days the people are running here and there to get rescue from the Flood, in which they lost every thing , The whole World is focusing and showing their hands to save the lives of Kerala .

even though the news is unfavor that you have offerd only 500 crs,
For What this Money is lending to? it s not for building a statue, But to rebuild a state, to save the Lives of Keralites. The central government spent Crores for unwanted things, As per the view of CM the loss is above 20k crs.
Sir So kindly Requesting,
The Lives haves value, we need to recover from this Great Calamity,
People are joining their hands, "No Politics , No Religion And No Cast"
The only Motto is “SAVE KERALA”,
Consider it as National Disaster and announce a Favorable Relief and Issue in an Immediate effect...


Jamsheed adkam

*ദുരിത ഭൂമിയായി കേരളം* 


നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരിതം ,
തേങ്ങി കരയുകയാണ് കേരളം ,
കൈ മെയ് മറന്ന് സഹായ ഹസ്തവുമായി ലോകം 
ഈ മണ്ണിലെക്ക് കുതിക്കുന്നു , 
ഇടറുന്ന വാക്കുകൾ , ജീവനു വേണ്ടി എല്ലാം വെടിഞ്ഞു -
പ്രാർത്ഥനയിൽ മുഴികിയിരിക്കുകയാണ് അവർ ...

പ്രതിരോധിക്കാൻ പട്ടാളത്തെക്കാൾ ശക്തി
ഒന്നിനു മാത്രം ,
ഉള്ളുരുകിയുള്ള പ്രാർത്ഥന,
അതാണ് അവർക്ക് വേണ്ടത് ...


സുഹൃത്തെ ,ഒരു അഭ്യർത്ഥന ...
സാമൂഹ്യ മാധ്യമത്തെ ദുരുപയോഗം ചെയ്യല്ലെ പ്ലീസ്...
വ്യാജ വാർത്തകൾ നൽകി ഭയപ്പെടുത്തരുത്,
പ്രചരിപ്പിക്കുന്നതിന് മുൻപ് ഒരൽപം ചിന്തിക്കുമോ ?
എങ്കിൽ നിങ്ങൾ ചെയ്യുന്നത് പുണ്ണ്യമാണ്‌ 
മറിച്ചാണെങ്കിൽ നിങ്ങളാണ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം ....

ജംഷീദ് അടുക്കം


പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്കൊപ്പമാണ് എന്റെ മനസ്സ് .
ജാതിയുടെയും മതങ്ങളുടെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യ സ്നേഹത്തിന്റെ കൈ സ്പർശമേകി സാന്ത്വനിപ്പിക്കുകയാണ് കേരളം ,
പശുവിന്റെ പേരിൽ , ജാതീയതയുടെ പേരിൽ , രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മനുഷ്യ ജീവനുകളെ വേട്ടയാടുന്ന കാട്ടാളന്മാർ ഒന്ന് കണ്ണ് തുറക്കുക,
പരസ്പര കലഹിക്കുമ്പോളും നാളെയുടെ പുലരി പ്രതീക്ഷകൾക്കപ്പുറമായിരുക്കും , അപ്പോൾ എല്ലാ വേലിക്കെട്ടുകളെ തകർത്തെറിഞ് ജീവന് വേണ്ടി കൈകോർക്കേണ്ടി വരും....
പഠിക്കുക ,പിറന്ന മണ്ണിനെ സ്വത്രമാക്കി സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞ ധീര പോരാളികളെ ,
അവർ സർവ്വതും വെടിഞ് കൈകോർത്തതിനാൽ നമുക്ക് നേടി തന്നത് തല ഉയർത്തി നിൽക്കുന്ന സ്വന്തത്ര ഭാരതത്തെയാണ് ....
ഹൃദ്യമായ #സ്വതന്ത്ര ദിന ആശംസകൾ

ജംഷീദ് അടുക്കം


ബൈത് -അൽബദർ താക്കോൽ കൈമാറി 


ജംഷീദ് അടുക്കം 

കഴിഞ്ഞ ഏതാനും നാളുകളായി ബന്ദിയോട് ബദിരിയ ജമാഅത്ത് കമ്മിറ്റിയുടെ ആ സ്വപ്ന പദ്ധതിയെ കുറിച്ച് സോഷ്യൽ മീഡിയ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ്.
അൽ ഹംദുലില്ലാഹ് ,
മനസ്സ് ഒരുപാട് സന്തോഷിച്ച മുഹൂർത്തമായിരുന്നു ഇന്ന് , കാരണം ഒരു കുടുംബം ഇന്ന് അതിരില്ലാതെ സന്തോഷിക്കുകയാണ് .
നീണ്ട വർഷത്തെ സ്വപ്നം പൂവണിയുമ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി പ്രകടമാകുന്നത് ഇന്നിക്കരെ ഇരിന്നു കാണാനാവുന്നുണ്ട് .
"നല്ല വീട്" എന്ന് പലപ്പോഴും പ്രമാണികളുടെ വീട് നോക്കി നാം പറയാറുണ്ട് പക്ഷെ കഴിഞ്ഞ ദിവസം മുതൽ ബന്ദിയോട് ബദിരിയ ജമാഅത്ത്‌ ഗ്രുപ്പിൽ വന്ന് കൊണ്ടിരുന്ന ഫോട്ടോ കണ്ടപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി , കൂടെപ്പിറപ്പല്ലാത്ത , ഏതോ നാട്ടിലെ ഒരു ഉമ്മയെ സ്വന്തം ഉറ്റവരെ പോലെ സന്തോഷിപ്പിച്ചത് കേവലം ഒരു സുന്ദരമായ വീട് നൽകി കൊണ്ട് മാത്രമായിരുന്നില്ല ,
 
മനോഹരമായ ഒരോ സമ്മാനങ്ങളും വീട്ടുപകരണങ്ങളും കൂടി നൽകിയും കൊണ്ടായിരുന്നു .
വീടിന്റെ പണി പൂർത്തിയാകുമ്പോഴേക്കും മത്സരങ്ങൾ പോലെ ഓരോരുത്തരും വീട്കൂടുമ്പോൾ നൽകേണ്ട സമ്മങ്ങൾക്കായി തയ്യാറായി .

ഇന്നലെ രാത്രി വൈകിയും സ്വന്തം വീട് കുടുമ്പോഴുള്ള ആഹ്ലാദത്തോടെ പലരും അവിടെത്തന്നെ അവസാന മിനിക്ക് പണികളിൽ മുഴുകി .
പ്രവാസാത്തുള്ള സുഹൃത്തുക്കൾ ആവേശത്തോടെ ആയിരം ലൈക്കുകളാണ് നൽകി കൊണ്ടിരുന്നത്, കൂടെ പങ്കു ചേരാൻ സാധിക്കാത്തവർ ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു .

വർഷങ്ങൾക്ക് മുമ്പ് ജോലി ആവശ്യാർഹം ബന്ദിയോടിലെത്തിയ ഖാദർക്ക , തന്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കി അല്ലാഹുവിലേക്ക് യാത്രായായപ്പോൾ, ആരാരും ഇല്ലാതെയായി പോയല്ലോ എന്ന് വേവലാതി പെട്ട് കരഞ്ഞിട്ടുണ്ടാകും ആ പാവം ഉമ്മ , പക്ഷെ അള്ളാഹു അവനിഷ്ടപ്പെട്ടവർക്ക് വേദന നൽകും പിന്നെ അതിരില്ലാത്ത സന്തോഷവും, ഇവിടെ ആ സൗഭാഗ്യം ലഭിച്ചത് ബന്ദിയോട് ബദിരിയ ജമാത്തിലെ കരുണ വറ്റാത്ത നേതാക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു .

ഇന്ന് ബഹു കുമ്പോൽ സയ്യിദ് അലി തങ്ങൾ "ബൈത്തുൽ ബദർ " എന്ന് നാമകരണം ചെയ്ത വീട് കൈമാറിയപ്പോൾ 
ഈ സ്വപ്ന സാക്ഷാത്കാരത്തിന് പങ്കാളികളായവർക്ക് കിട്ടിയത് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അടങ്ങിയ സാദാത്തീങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനയും ആത്മാർത്തമായ ആമീനും കൂടിയാണ് .

***
നാട്ടിൽ പലരും വീടില്ലാതെ പ്രയാസം അനുഭവിക്കുമ്പോൾ പ്രൗഢിക്ക് വേണ്ടി ഉള്ള വീടിനെ കോടികൾ മുടക്കി മോഡി പിടിപ്പികുന്നവർക്ക് മാതൃകായാണീ സേവനം .
മഹല്ല് വാസികൾ പ്രയാസം പറഞ് കടന്ന് വരുമ്പോൾ ലെറ്റർ ഹെഡിൽ വിവരും ഒപ്പും ചേർത്ത് അന്യ നാടുകളിലേക്ക് പറഞ്ഞയക്കുന്നതിന് പകരം അവരുടെ കൂടെ നിന്ന് സഹായിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതായിരിക്കും അവർ ചെയ്യന്ന ഏറ്റവും ഉത്തമമായ ധർമ്മം എന്ന് ഇവ നമ്മെ ഉണർത്തുകയാണ് ....


ആ സ്വപ്നം പൂവണിയുകയാണ്


ജംഷീദ് അടുക്കം

നീണ്ട വർഷത്തെ സ്വപ്നമായിരുന്നു ഒരു വീടെന്നത്, എന്നാൽ ആ സ്വപ്നം ഇന്നിവർക്ക് പൂവണിയാൻ പോവുകയാണ് ,
ബന്ദിയോട് ബദിരിയ ജുമാ മസ്ജിദ് ക്യാന്റീനിൽ നീണ്ട കാലം ഉസ്താദന്മാർക്ക് പാചകം ചെയ്ത് നൽകിയിരുന്ന ഖാദർക്ക എന്നാ കണ്ണൂർ ജില്ലക്കാരനായ പാവം മനുഷ്യൻ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പോയപ്പോൾ യത്തീമായത് മൂന്ന് പെൺ കുട്ടികളായിരുന്നു .
വിധവയായ ആ ഉമ്മ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോൾ കൂടെ നിൽക്കാനും ആശ്വാസ വാക്കുകൾക്കൊണ്ട് സന്തോഷിപ്പിക്കാനും ജമാ അത്ത് ഭാരവാഹികൾ ചേർന്ന് നിന്നു ,
ഭർത്താവിന്റെ മരണ ശേഷം ഭാവിയെ ഓർത്ത് വിതുമ്പുമ്പോൾ ഭർത്താവിന്റെ ആ ജോലിയിൽ ഞാൻ തുടരാമെന്ന് സ്വയം ഏറ്റടുത്ത് ജമാഅത്ത് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞപ്പോൾ , പ്രതികൂലമായ പരിസരം കാരണം മറുപടിപറയാൻ ആശങ്കപ്പെട്ടെങ്കിലും പിന്നീട് ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .
പ്രിയപ്പെട്ട ഖാദർക്കക്ക് ശേഷം വർഷങ്ങളോളമായി മദ്രസ ഉസ്താദന്മാർക്ക് പാചകം ചെയ്ത് വരികയാണ് ആ ഉമ്മ , 
താമസ സൗകര്യം അടുത്തുള്ള കോർട്ടേസിൽ ഒരുക്കി കൊടുത്തെങ്കിലും പോയി വരുമ്പോഴുള്ള ബുദ്ധിമുട്ട് മാനിച്ഛ് അതെ കാന്റിലിൽ താമസിക്കാനുള്ള അനുവാദം നൽകപ്പെട്ടു ,അപ്പോഴും ജമാ അത്ത് ഭാരവാഹികൾ ഇവർക്കുള്ള താമസ സൗകര്യത്തെ കുറിച്ചുള്ള ആലോചനയിലായിരുന്നു .
നമ്മൾ വീട്ടിൽ സന്തോഷത്തോടെ കിടന്നുറങ്ങുമ്പോൾ ഒരു പരിഭവവുമില്ലാതെ ആ ഉമ്മയും മക്കളും അതെ കാന്റീനിൽ നാളുകൾ നീക്കികൊണ്ടേയിരുന്നു , സ്വന്തമായ വീടെന്ന സ്വപനം പുലരാനുള്ള പ്രാർത്ഥനയിലായി കാണും അവർ .
എന്നും നാടിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന നന്മയുടെ ഒരുപാട് സുമനസ്സുകളാണ് ജമാഅത്തിന്റെ നേതൃ നിരയിൽ , അവരുടെ നിതാന്ത പ്രയത്നത്തിനൊടുവിൽ ആ സ്വപ്ന ഭവനത്തിന് തറക്കല്ലിട്ടു , സ്വദേശത്തും വിദേശത്തുമായി മഹല്ല് വാസികൾ ഈ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ഓരോ വാഗ്ദാനങ്ങളുമായി കടന്ന് വന്നു .സ്വന്തം വീട് പണി പുരോഗമിക്കുന്നത് പോലെ ഓരോ ദിവസവും വാട്സാപ്പ് ഗ്രുപ്പിലൂടെ കാര്യങ്ങൾ ആരായുകയും ബന്ധപ്പെടുകയും ചെയ്തു , 
അവസാനം ആ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ പോവുകയാണ്.
എത്തീമായ ആ കുട്ടികൾ ഇനി ഉറങ്ങുന്നത് കാന്റീനിൽ അല്ല , രണ്ടു മുറികൾക്കുള്ളിൽ നിന്നും അവർ സുന്ദരമായ ഒരു വീട്ടിലേക്ക് മാറുകയാണ് , ഭർത്താവ് നഷ്ട്ടപെട്ടപ്പോൾ ആരുമില്ലാതെയായി പോയി എന്ന് വിതുമ്പിയപ്പോൾ ആശ്വാസ വാക്കുകൾ കൊണ്ട് കൂടെ നിന്ന ബന്ദിയോട് ബദിരിയ ജമാ അത്ത് കമ്മിറ്റിയാൽ തയ്യാറാക്കിയ മനോഹരമായ വീട്ടിലാണ് ഇവർ താമസിക്കുന്നത് .
മൈലാഞ്ചി ചെടികൾക്കിടയിൽ എന്നും പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന ആ ഉമ്മ ഇന്ന് ഏറെ സന്തോഷ വതിയായി കാണും , കാരണം ഏറെ കാലം മനസ്സിൽ കൊണ്ട് നടന്ന സ്വന്തയായി തല ചായ്ക്കാൻ ഒരു വീടെന്ന സ്വപ്നം പൂവണിയാൻ പോവുകയാണല്ലോ.
സുമനസ്സുകളുടെ ഈ ഇടപെടലിലുടെ ഏകദേശം ഇരുപതു ലക്ഷത്തോളം രൂപ ചിലവഴിച്ചു ഒന്നര വർഷം കൊണ്ടാണ് ഈ വീട് പൂർത്തികരിച്ചിട്ടുള്ളത് .
ഈ ദൗത്യത്തിൽ പങ്കാളികളായവർക്ക് നാഥൻ സ്വർഗീയ ഭവനം നൽകി അനുഗ്രഹിക്കട്ടെ - അമീൻ

ഒന്നും എഴുതാനില്ല ...

തീവ്ര വർഗീയ വാദികൾ വിളയാടുന്നു ,കൊല്ലുന്നു , വാർത്തയാവുന്നു , പേരിനു മാത്രം ശിക്ഷിക്കുന്നു (സുഖ ലോലത), ജാമ്യം , പിന്നെയും വിലസി നടക്കുന്നു ,
ഇതൊരു തുടർക്കഥ തന്നെ ....
രക്ത "സാക്ഷി "ജീവിക്കുന്നു അവരിലൂടെ ....പക്ഷെ നഷ്ടപ്പെടുന്നത് നൊന്ത് പ്രസവിച്ച പാവം ഉമ്മയ്ക്ക് മാത്രം .
= പറയാനുള്ളത് ഒന്ന് മാത്രം - ശിക്ഷിക്കണം അവസാനം വരെ , പേരിനല്ല ,ആ ഉമ്മയുടെ വേദന അറിയുന്നത് വരെ
നാഥാ പ്രിയ സഹോദരന്റെ പാരത്രിക ലോകം സന്തോഷപൂരിതമാക്കേണമെ - ആമീൻ

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...