time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, August 26, 2018


ബൈത് -അൽബദർ താക്കോൽ കൈമാറി 


ജംഷീദ് അടുക്കം 

കഴിഞ്ഞ ഏതാനും നാളുകളായി ബന്ദിയോട് ബദിരിയ ജമാഅത്ത് കമ്മിറ്റിയുടെ ആ സ്വപ്ന പദ്ധതിയെ കുറിച്ച് സോഷ്യൽ മീഡിയ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ്.
അൽ ഹംദുലില്ലാഹ് ,
മനസ്സ് ഒരുപാട് സന്തോഷിച്ച മുഹൂർത്തമായിരുന്നു ഇന്ന് , കാരണം ഒരു കുടുംബം ഇന്ന് അതിരില്ലാതെ സന്തോഷിക്കുകയാണ് .
നീണ്ട വർഷത്തെ സ്വപ്നം പൂവണിയുമ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി പ്രകടമാകുന്നത് ഇന്നിക്കരെ ഇരിന്നു കാണാനാവുന്നുണ്ട് .
"നല്ല വീട്" എന്ന് പലപ്പോഴും പ്രമാണികളുടെ വീട് നോക്കി നാം പറയാറുണ്ട് പക്ഷെ കഴിഞ്ഞ ദിവസം മുതൽ ബന്ദിയോട് ബദിരിയ ജമാഅത്ത്‌ ഗ്രുപ്പിൽ വന്ന് കൊണ്ടിരുന്ന ഫോട്ടോ കണ്ടപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി , കൂടെപ്പിറപ്പല്ലാത്ത , ഏതോ നാട്ടിലെ ഒരു ഉമ്മയെ സ്വന്തം ഉറ്റവരെ പോലെ സന്തോഷിപ്പിച്ചത് കേവലം ഒരു സുന്ദരമായ വീട് നൽകി കൊണ്ട് മാത്രമായിരുന്നില്ല ,
 
മനോഹരമായ ഒരോ സമ്മാനങ്ങളും വീട്ടുപകരണങ്ങളും കൂടി നൽകിയും കൊണ്ടായിരുന്നു .
വീടിന്റെ പണി പൂർത്തിയാകുമ്പോഴേക്കും മത്സരങ്ങൾ പോലെ ഓരോരുത്തരും വീട്കൂടുമ്പോൾ നൽകേണ്ട സമ്മങ്ങൾക്കായി തയ്യാറായി .

ഇന്നലെ രാത്രി വൈകിയും സ്വന്തം വീട് കുടുമ്പോഴുള്ള ആഹ്ലാദത്തോടെ പലരും അവിടെത്തന്നെ അവസാന മിനിക്ക് പണികളിൽ മുഴുകി .
പ്രവാസാത്തുള്ള സുഹൃത്തുക്കൾ ആവേശത്തോടെ ആയിരം ലൈക്കുകളാണ് നൽകി കൊണ്ടിരുന്നത്, കൂടെ പങ്കു ചേരാൻ സാധിക്കാത്തവർ ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു .

വർഷങ്ങൾക്ക് മുമ്പ് ജോലി ആവശ്യാർഹം ബന്ദിയോടിലെത്തിയ ഖാദർക്ക , തന്റെ ഭാര്യയെയും മക്കളെയും തനിച്ചാക്കി അല്ലാഹുവിലേക്ക് യാത്രായായപ്പോൾ, ആരാരും ഇല്ലാതെയായി പോയല്ലോ എന്ന് വേവലാതി പെട്ട് കരഞ്ഞിട്ടുണ്ടാകും ആ പാവം ഉമ്മ , പക്ഷെ അള്ളാഹു അവനിഷ്ടപ്പെട്ടവർക്ക് വേദന നൽകും പിന്നെ അതിരില്ലാത്ത സന്തോഷവും, ഇവിടെ ആ സൗഭാഗ്യം ലഭിച്ചത് ബന്ദിയോട് ബദിരിയ ജമാത്തിലെ കരുണ വറ്റാത്ത നേതാക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു .

ഇന്ന് ബഹു കുമ്പോൽ സയ്യിദ് അലി തങ്ങൾ "ബൈത്തുൽ ബദർ " എന്ന് നാമകരണം ചെയ്ത വീട് കൈമാറിയപ്പോൾ 
ഈ സ്വപ്ന സാക്ഷാത്കാരത്തിന് പങ്കാളികളായവർക്ക് കിട്ടിയത് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അടങ്ങിയ സാദാത്തീങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനയും ആത്മാർത്തമായ ആമീനും കൂടിയാണ് .

***
നാട്ടിൽ പലരും വീടില്ലാതെ പ്രയാസം അനുഭവിക്കുമ്പോൾ പ്രൗഢിക്ക് വേണ്ടി ഉള്ള വീടിനെ കോടികൾ മുടക്കി മോഡി പിടിപ്പികുന്നവർക്ക് മാതൃകായാണീ സേവനം .
മഹല്ല് വാസികൾ പ്രയാസം പറഞ് കടന്ന് വരുമ്പോൾ ലെറ്റർ ഹെഡിൽ വിവരും ഒപ്പും ചേർത്ത് അന്യ നാടുകളിലേക്ക് പറഞ്ഞയക്കുന്നതിന് പകരം അവരുടെ കൂടെ നിന്ന് സഹായിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതായിരിക്കും അവർ ചെയ്യന്ന ഏറ്റവും ഉത്തമമായ ധർമ്മം എന്ന് ഇവ നമ്മെ ഉണർത്തുകയാണ് ....

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...