time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, July 29, 2018

നമ്മുടെ പ്രതീക്ഷയും  നാഥന്റെ  പ്രതിവിധിയും 


ജംഷീദ് അടുക്കം

(കടപ്പാട് പോസ്റ്റ് )


രു വായനക്കിടെയിൽ എന്നെ ഏറെ ചിന്തിപ്പിച്ച നമ്മളിലെ ഒരു യഥാർത്ഥ ജീവിതമാണിവിടെ വിവരിക്കുന്നത് .

ദൈനം ദിനം ജീവിതത്തിൽ നാം തീരുമാനിക്കുന്ന തീരുമാനവും , വിജയ പരാജയങ്ങളോടുള്ള  വിലയിരുത്തലുകളും , നഷ്ട്ടപ്പെട്ട അവസരങ്ങളെ ഓർത്തുള്ള വേലവലാതിയും നാമറിയാതെ ഏതോ ഒരു നന്മയിലേക്ക് കൊണ്ടെത്തിക്കുന്നു എന്ന അവ ബോധത്തെ നഷ്ടപ്പെടുത്തുകയും ചെയുമ്പോൾ ഈ കഥ അല്ലാഹുവിന്റെ തീരുമാനത്തെ അടുത്തറിയാനുപരിക്കുന്നു ....


പ്രതീക്ഷകളാണ് വിശ്വാസിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. അത് നഷ്ടപ്പെടുന്നതോടെ ജീവിതത്തിന്റെ മധുരം നഷ്ടപ്പെടുന്നു. ജീവിതം പ്രയാസങ്ങളുടെ മേൽ പ്രയാസങ്ങളുമായി കയ്‌പ്പേറിയതാകുമ്പോഴും ക്ഷമയുടെ അനന്തരഫലമായി സന്തോഷ പൂർണ്ണമായൊരു മരണാനന്തര ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവുമാണ് പ്രതിസന്ധികളെ അല്ലാഹുവിലേക്ക് തവക്കുലാക്കി തരണം ചെയ്യുന്നവർക്ക് കരുത്താകുന്നത്.

കച്ചവടത്തിനുള്ള യാത്രക്കിടെ പായ്ക്കപ്പൽ മറിഞ്ഞു കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഒരു പലകക്കഷണത്തിൽ അള്ളി പിടിച്ചു ഒഴുകിയൊഴുകി ഒരു ആൾപ്പാർപ്പില്ലാത്ത ദ്വീപിലെത്തിച്ചേർന്നതായിരുന്നു ഒരാൾ. എന്ത് ചെയ്യണമെന്നറിയില്ല, സഹായിക്കാൻ ആരുമില്ല എങ്കിലും തന്റെ റബ്ബിലേക്കുള്ള ആശ മുറിഞ്ഞിരുന്നില്ല. ബാക്കിയായ തന്റെ ആകെയുള്ള സമ്പത്ത് സൂക്ഷിക്കാനും പിടിമൃഗങ്ങൾ ആക്രമിക്കാതെ അന്തിയുറങ്ങാനും വേണ്ടി മരക്കൊമ്പുകൾ കൊണ്ട് അത്യദ്ധ്വാനം ചെയ്ത് അവിടെയൊരു കുടിലുണ്ടാക്കിയിരുന്നു അയാൾ.

ഇടതൂർന്ന വനത്തിലെ മരങ്ങളുടെ കായ് കനികൾ ഭക്ഷിച്ചയാൾ ജീവിതം മുന്നോട്ടു തള്ളി. അതിരാവിലെ കടുത്ത തണുപ്പ് കാരണം കല്ലുകൾ കൂട്ടിയുരതി തീയുണ്ടാക്കി ശരീരം ചൂട് പിടിപ്പിച്ച ശേഷം കനലുകൾ വാരിയിട്ടയാൾ അന്നം തേടി അൽപ്പം ദൂരത്തേക്ക് പുറപ്പെട്ടു. വിശപ്പാറിയപ്പോൾ തിരിച്ചെത്തിയ അയാൾ കാണുന്നത് കനലുകളിൽ നിന്നും തീപടർന്ന് തന്റെ ആകെയുള്ള ബാക്കിയായ സമ്പാദ്യം സൂക്ഷിച്ച, ദിവസങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി താനുണ്ടാക്കിയ കുടിൽ കത്തിയമർന്ന് അന്തരീക്ഷം നിറയെ പുകയും കുറച്ചു ചാരവും മാത്രം ബാക്കിയായതാണ്. ഹൃദയം തകർന്നു വേദനിച്ചു കണ്ണീരോടെ 'എന്നെയെന്തിനാണ് അല്ലാഹ് ഇങ്ങനെ പരീക്ഷിക്കുന്നത്' എന്നയാളുടെ ഉള്ളിൽ നിന്നും വിതുമ്പൽ പുറത്തു വന്നു.


ഇനിയെന്ത് എന്നറിയാതെ അൽപ്പം ദൂരത്ത് മാറിക്കിടന്നു തളർന്ന് ഉറങ്ങിപ്പോയ അയാൾ ഗാഢനിദ്ര തെളിഞ്ഞത് കപ്പലിരമ്പത്തിന്റെയും അടയാള സൈറണിന്റെയും കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ്. എഴുന്നേറ്റ് തീരത്തേക്ക് നോക്കിയാ അയാൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കപ്പൽ ദൂരെ നിന്നും താൻ നിൽക്കുന്ന ദ്വീപിലേക്ക് വരുന്നു. ഓടി കടൽത്തീരത്ത് പോയി നിന്ന അയാളെ കപ്പലിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറിയ കൈബോട്ടിൽ ആളുകളെത്തി. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ സ്വയം മറന്നിരിക്കുന്നു അയാളോട് കപ്പൽ യാത്രക്കാർ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

"നിങ്ങൾ എങ്ങനെയാണ് ആ ദ്വീപിൽ ഞാൻ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നറിഞ്ഞത്?" - അയാൾ ചോദിച്ചു.

"ആൾപ്പാർപ്പില്ലാത്ത ആ ദ്വീപിൽ നിന്നും ആകാശത്തേക്കുയർന്ന പുക രക്ഷപ്പെടുത്താനുള്ള ഒരു അടയാളമായി മനസ്സിലാക്കിയാണ് ഞങ്ങൾ വന്നത്" - കപ്പൽ അധികാരികൾ പറഞ്ഞു.

ഒരു നിമിഷം - അയാളുടെ മനസ്സിൽ എന്തെന്നില്ലാത്ത വേദന തോന്നി. തന്റെ കുടിൽ കത്തിച്ചാരമായി മാറിയതിൽ അല്ലാഹുവിന്റെ കഠിനമായ പരീക്ഷണം മനസ്സിലാക്കി ക്ഷമ നശിച്ചു വേദനിച്ചു പോയ ആ നിമിഷത്തെ അയാളോർത്തു. എത്ര കരുണാമയനാണല്ലാഹു! എന്റെ കുടിൽ കത്തി അതിന്റെ പുക ആകാശത്തേക്കുയർന്നില്ലായിരുന്നു എങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നല്ലോ! കുടിൽ കത്തിയതിന്റെ ചെറു വേദനയുടെ കൂടെ ഒറ്റപ്പെട്ട ആ ദ്വീപിൽ നിന്നുമുള്ള രക്ഷ അല്ലാഹു സംവിധാനിച്ചു വെച്ചിരുന്നു എന്നത് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരു തുള്ളി കണ്ണീർ ഉറ്റിവീണ മിഴികളോടെ അയാൾ ശുക്റിന്റെ സുജൂദിലായി അല്ലാഹുവിലേക്ക് തിരിഞ്ഞു.

ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും പുറകെ എപ്പോഴും സന്തോഷങ്ങൾ വരാനുണ്ട് എന്നത് ഒരു വാഗ്ദാനമാണ്. ഉസ്‌റിനോടൊപ്പം യുസ്‌റുമുണ്ടെന്നത് നിശ്ചയമാണല്ലോ. കാലതാമസം അല്ലാഹുവിന്റെ തെരഞ്ഞെടുപ്പാണ്, നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്തായിരിക്കും ആ എളുപ്പം നമുക്ക് വന്നു ചേരുന്നത് എന്ന പ്രതീക്ഷ കൈവിടരുത്.

രക്ഷിതാവായ അല്ലാഹുവിന്റെ കാലെക്കൂട്ടിയുള്ള കൃത്യമായ അറിവോടും തീരുമാനത്തോടും കൂടിയല്ലാതെ ഒരില പോലും അനങ്ങുന്നില്ല. നമുക്ക്‌ ഇഷ്ടപ്പെടുന്നതിൽ നമുക്ക്‌ തിന്മയും നാം വെറുക്കുന്നതിൽ ചിലപ്പോ നമുക്ക്‌ നന്മയുമായിരിക്കും ഉള്ളടങ്ങിയിട്ടുണ്ടാകുക എന്ന ഖുർആനികാധ്യാപനം മറക്കരുത്‌..

Wednesday, July 18, 2018

ജീവിത യാത്ര


ജംഷീദ് അടുക്കം

മനുഷ്യന്റെ ജീവിതം തന്നെ യാത്രയാണ്.
ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തു വന്നത് മുതല്‍ ആറടി മണ്ണിന്റെ
ഇരുട്ടിലേക്ക് പോയി കിടക്കുന്നത് വരെയുള്ള യാത്രയാണ് ഒന്നാമത്തേത്.
തുച്ചമായ കാലം....
ഈ യാത്രയാകട്ടെ ഇതിനു ശേഷം വരാനിരിക്കുന്ന വളരെ ദീര്‍ഘമായ
പ്രയാസമേറിയ യാത്രയില്‍ ഉപയോഗിക്കാനുള്ള വിഭവങ്ങള്‍
ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതത്രെ ....

ജീവിതമാകുന്ന യാത്ര ഒരിക്കലും തന്നെ ഐച്ചികമല്ല,
പുറം തിരിഞ്ഞു നടന്നാല്‍
ലക്ഷ്യത്തിലേക്ക് നാം എത്തുകയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് എന്ത് കാര്യം ?
പണ്ഡിതന്മാര്‍ ഇതിനെ ഉപമിച്ചിരിക്കുന്നത് തന്നെ
ഒരു യാത്ര പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനോടാണ്.
ലക്ഷ്യത്തിലേക്ക് എത്തരുത്  എന്ന ചിന്തയോടെ
ഒരു യാത്രക്കാരന്‍ തന്റെ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചത് കൊണ്ട് എന്ത് നേട്ടം?
അവനെയും വഹിച്ചു കപ്പല്‍ തുറമുഖം ആകുന്ന ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും.

തഖ്‌വയാകുന്ന സാദുമായി  നിന്റെ സന്നിധിയിലേക്ക്
യാത്രയാകുന്ന മുത്തഖീങ്ങളില്‍ നാഥാ നീ ഞങ്ങളെയും ചേര്‍ക്കേണമെ ....

കൂടുതൽ വായനക്ക് ബ്ലോഗ്: http://jamsheedadkam.blogspot.com/

Saturday, July 7, 2018

A year of renewal, a year of growth, a year of enlightenment. This year has been meaningful in so many ways… personally, professionally and spiritually. Pointing the way to the future and evolving how I view Relationships, and the word Friendship...

Heartfelt thanks to all those who took time to remind me
on my officially recorded Date of Birth
that my yet another year in this world is over
and I have reached one more year closer to my death,
and because of that I need to work hard, utilise the available life-term balance economically.....
keep me n my Mum and Dad in ur prayers , may allah bless us...

Mohiddin Jamshed





https://www.facebook.com/photo.php?fbid=1837525382974475&set=a.190932427633787.50832.100001510931151&type=3&theater


യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...