time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017



ഇവർക്കൊപ്പമാണ് ഇനിയുള്ള പ്രയാണം ...



ജംഷീദ് അടുക്കം

സുന്നി കൈരളിക്ക് നാഥൻ നൽകിയ സമ്മാനമാണ് ഈ പടയണി , കുശാഗ്ര ബുദ്ധികളും , ദീർഘ ദ്രിഷ്ട്ടികളുമായ പണ്ഡിത തേജസ്സുകളുടെ ആശിർവാദവും , പ്രാർത്ഥനയും എന്നും എസ് കെ എസ് എസ് എഫിന്റെ പ്രവർത്തന ഗോഥകളിലെ സുതാര്യതക്ക് ശക്തി പകർന്ന് കൊണ്ടേയിരിക്കുന്നു...

അന്ന് , സമർഖന്ദിന്റെ മൺ തരികൾ പോലും ശാന്തമായി കേട്ട വാക്കുകളുണ്ട്... ,
സമസ്തയുടെ വിളിയാളം കേട്ട് ഒഴുകി എത്തിയ മനുഷ്യ കടലിനു മുന്നിൽ കോയക്കുട്ടി ഉസ്താദെന്ന , ജ്ഞാനവും , വിനയവും ,സേവനവും സമ്മേളിച്ച ജ്യോതിസ്സ് , റഈസുൽ മുഹക്കീകീന്റ പാവന പാതയിൽ അടിയുറച്ചു നിന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ നിറയാത്ത കണ്ണുകളുണ്ടാവില്ല ,
കടൽ കടന്ന് പ്രവാസ ലോകത്തെത്തുന്ന ഏതൊരാൾക്കും അഭിമാനം തോന്നും , അത്രമാത്രം ആത്മാർത്ഥതയോടെയാണ് ഒരോ പ്രവർത്തകനും സമസ്തയ്ക്ക് വേണ്ടി ഇടപെട്ട് കൊണ്ടിരിക്കുന്നത് ,ജോലി തിരക്കിനിടയിലും പ്രസ്ഥാനത്തിന്റെ മുഖപത്രമായ ഗൾഫ് സത്യധാരയെ നെഞ്ചിലേറ്റുന്നവർ , വിദേശ പര്യടനത്തിനായി എത്തുന്ന നേതാക്കന്മാരെ ആവേശത്തോടെ സ്വീകരിക്കുന്നവർ , നാട്ടിലെ പ്രവർത്തനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനായി സഡാ പുട ഇറങ്ങുന്നവർ, ഒപ്പം നാട്ടിലെ അനവധി ദീനി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി സമയം വിനയോഗിക്കുന്നവർ,എല്ലാം ഒരേ ലക്ഷ്യത്തിനു മാത്രം ...
സമസ്തയെന്ന ആദർശത്തെ നെഞ്ചിലേറ്റുന്നവർക്ക് ആവേശവും , കരുത്തും അവിടെന്നുള്ള പ്രാർത്ഥനകൾ മാത്രമാണ്,
നിസ്വാർത്ഥരായ ഉലാമിനോടുള്ള ഇശ്ഖ് , തിരു നബി (സ ) വരച്ചു കാട്ടിയ യഥാർത്ഥ ദീനിന്റെ നേർ രേഖയിലേക്ക് ചേർക്കപെടുന്നു , അത് ഇരു ലോക വിജയത്തിനായി പ്രാപ്തമാവുന്നു ...
വിദ്യാഭ്യാസ , ജീവ കാരുണ്ണ്യ പ്രവർത്തങ്ങളിൽ എസ് കെ എസ് എസ് എഫ് തുല്യതയില്ലത്ത സേവനങ്ങൾ അർപ്പിച്ച് മുന്നേറുമ്പോൾ പ്രവാസ ലോകത്തെ പ്രവർത്തകരും , നേതാക്കന്മാരും വഹിക്കുന്ന പങ്ക് ചെറുതല്ല , കാസറകോട് ജില്ലാ എസ് കെ എസ് എഫ് നൊപ്പം ചേർന്ന് പ്രവർത്തിക്കാനും ഇവിടത്തെ ജില്ലാ കമ്മിറ്റിക്ക് ഏറെ സാധിക്കുന്നുണ്ട്...
പുതിയ മെമ്പർഷിപ്പ് ക്യാമ്പിൻ പുരോഗമിക്കുമ്പോൾ , ദുബൈ കാസറകോട് ജില്ലാ എസ് കെ എസ് എസ് എഫ് പുതിയ കരങ്ങളിലേക്ക്,
പ്രവർത്തന പരിചയവും , ആത്മാർത്ഥ സേവനവും കൈമുതലാക്കിയ നേത്യത്വത്തിന്റെ കീഴിലായാണ് ഇനിയുള്ള യാത്രകൾ ...നന്മയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ...
പുതിയ ടീമിന് എല്ലാവിധ ആശംസകൾ

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...