time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, December 23, 2018

ആ വെളിച്ചവും അസ്തമിച്ചു- അത്തിപ്പറ്റ ഉസ്താദ് യാത്രയായി


ജംഷീദ് അടുക്കം

ബീഉൽ ആഖിർ നിറയെ ഓർമ്മകൾ അലതല്ലുന്ന മാസമാണ്, ഓരോ ഓർമ്മകളും നാളയുടെ ശൂന്യതയെ വരച്ചു കാട്ടുന്നു, വേർപിരിഞ്ഞു പോയവർക്ക് പകരമോ, നികത്തപ്പെടാനാകാതെ കാലം തേങ്ങിക്കൊണ്ടിരിക്കുന്നു,
പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമെന്നാണ് ആപ്തവാക്യം. സമുദായ നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ സ്തുത്യര്‍ഹമായ ഇടം രേഖപ്പെടുത്തിയ നിരവധി മഹാപണ്ഡിതന്മാരെയാണ് കേരളത്തിന് നഷ്ടപെട്ട് പോയത് .
കലഹവും കാലുഷ്യവും നിറഞ്ഞ സമകാലിക പരിസരങ്ങളില്‍ കുലീനതയിലൂന്നിയ മതപ്രബോധനത്തിന് കര്‍മപഥം കണ്ടെത്തിയ സാത്വിക പണ്ഡിതനായിരുന്നു അത്തിപ്പറ്റ മുഹിയുദ്ദിൻ കുട്ടി മുസ്ലിയാരെന്ന അത്തിപ്പറ്റ ഉസ്താദ് .
നീണ്ട വർഷക്കാലം അറിവ് പകര്‍ന്നും പങ്കുവച്ചും ജീവിത സപര്യയെ പ്രശോഭിതമാക്കിയ ആ അതുല്യ പണ്ഡിതന്‍ ഇനി ജനമനസ്സില്‍ ഓർമ്മയായി നില കൊള്ളും . പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും അതിന്റെ പവിത്രതയില്‍ പ്രോജ്ജ്വലമാക്കിയാണ് അത്തിപ്പറ്റ ഉസ്താദെന്ന പ്രകാശം പൊലിഞ്ഞുപോയത്.
ലളിതമായ ജീവിതത്തിനുടമയായിരുന്ന ഉസ്‌താദ്‌ തിരു നബി (സ അ) തങ്ങളുടെ തിരു സുന്നത്തുകളെ ഭക്ഷണത്തിൽ ക്രമത്തിൽ പോലും കൊണ്ടാടുകയും മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്യുന്നതിൽ ഏറെ തല്പരനായിരുന്നു,
സുസൂക്ഷമം ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്ന ഉസ്താദിന്റെ ജീവിതത്തിൽ നിന്നും ഒരുപാട് പാഠങ്ങളാണ് പഠിക്കാനുള്ളത്,
പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് ഇസ്‌ലാമിക പാഠം. ദൈവിക സന്ദേശങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ അതിന്റെ സാരാംശങ്ങളിലൂടെ ജീവിച്ചവരാണ് പ്രവാചകന്മാര്‍. ഇരുളടഞ്ഞ ഊടുവഴികളിലെല്ലാം നിത്യവെളിച്ചത്തിന്റെ വിളക്കുതിരികള്‍ കൊളുത്തിവച്ചവരാണവര്‍. അന്ത്യപ്രവാചകനു ശേഷം ഈ ദൗത്യം നിര്‍വഹിക്കപ്പെടുന്നത് പണ്ഡിതന്മാരാണ്. പ്രതിസന്ധികളുടെ വൈതരണികളെ വകഞ്ഞുമാറ്റി സത്യപാന്ഥാവ് പടുത്തുയര്‍ത്തിയ പ്രവാചകന്മാരുടെ പാതയാണ് പണ്ഡിതന്മാര്‍ പിന്തുടരുന്നത്. സ്വാര്‍ത്ഥതയും സമ്പന്നതയും സുഖലോലുപതയും ആഗ്രഹിക്കാതെയാണ് ദൈവ ദൂതന്മാര്‍ സ്രഷ്ടാവിലേക്ക് അതിരുകളില്ലാത്ത സാമീപ്യമുണ്ടാക്കിയത്. അഭൗമികരായ പണ്ഡിതന്മാര്‍ അവരുടെ ജീവിതം കടഞ്ഞെടുക്കുന്നത് ഇത്തരം പാഠങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.
ഉസ്താദിനെ പലപ്പോഴും പല പരിപാടികളിൽ കാണാൻ കഴിഞ്ഞപ്പോഴെക്കെ അല്ലാഹുവിനെ സർവ്വ സമയവും സ്തുതിച്ചു കൊണ്ട് ''അൽ ഹംദുലില്ലാഹ്" എന്ന പരിശുദ്ധ വചനം ഉച്ചരിക്കുന്നതായി കാണാനാകും , എന്ത് കൊണ്ടും നാമറിയാതെ തന്നെ അല്ലാഹുവിന്റെ അനുഗ്രഹത്തിനും പരീക്ഷണത്തിനും ഉസ്താദിൽ നിന്നും അത് പകർത്താൻ പ്രജോതനമാകും.
കഴിവുകള്‍ക്കപ്പുറത്തുള്ള ഒരു കഴികഴിവാണ് . കഴിവുകള്‍ക്ക് നന്ദി കാണിക്കാനുള്ള കഴിവ്, അത് ഏറ്റവും അനുഗ്രഹീതമായ ഒന്നാണ് .
‘അല്ലാഹുമ്മ അഗിന്നീ അലാ ദിക്‌രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദതിക’ എന്ന ഒരു പ്രാര്‍ത്ഥന നമസ്‌കാരങ്ങള്‍ക്കൊടുവില്‍ ശീലമാക്കാന്‍ നബി(സ) ആവശ്യപ്പെട്ടിട്ടുണ്ട്
‘അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും
നിനക്ക് നന്ദി ചെയ്യാനും ഏറ്റവും നന്നായി നിനക്ക് ഇബാദത് ചെയ്യാനും എന്നെ സഹായിക്കണേ’ എന്നാണ് അര്‍ത്ഥം. അല്ലാഹു തന്നവയെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മ (ദിക്ര്‍) ഉണ്ടായാലേ നന്ദി (ശുക്ര്‍) ഉണ്ടാകൂ. ദിക്ര്‍ ദുര്‍ബലമാകുമ്പോള്‍ ശുക്ര്‍ അന്യം നിന്നുപോകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും പരീക്ഷണങ്ങളും ലഭിക്കുമ്പോള്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയാനുള്ള മാനസികാവസ്ഥ അതായിരിരുന്നു അത്തിപ്പറ്റ ഉസ്‌താദിൽ കണ്ടത്, തനിക്ക് അർബുദം പിടിപെട്ടപ്പോഴും ആ വലിയ മനുഷ്യൻ അനുഗ്രഹമായി അൽ ഹംദുലില്ലാഹ് പറഞ്ഞു കൊണ്ടേയിരുന്നു അനുഗ്രഹങ്ങളേക്കാള്‍ വലിയ അനുഗ്രഹമാണ് ശുക്ർ ചെയ്യലെന്ന് തിരുനബി (സ അ ) പറഞ്ഞിട്ടുണ്ട്,
അനുഗ്രഹങ്ങൾ തേടിയും വേവലാതി പറഞ്ഞും തനിക്കു മുന്നിലെത്തിയ ജനങ്ങളെ സത്യമതത്തിന്റെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളാണ് ഉസ്താദ് പഠിപ്പിച്ചത്.അന്നം നിന്ന് പോയ പല അദ്കാറുകളെയും നാട്ടിലും വിദേശത്തുമായി സജീവമാക്കി കൊണ്ട് വരാൻ മഹാനവർകൾ പ്രായത്തിനിച്ചു , തൽഫലമായി ഇന്ന് നിരവധി സദസ്സുകളാണ് നടന്ന് വരുന്നത് ,
കൃത്യമായ ചിട്ടകളും കണിശമായ നിലപാടുകളും കൊണ്ട് അത്തിപ്പറ്റ ഉസ്താദ് പടുത്തുയര്‍ത്തിയ ജീവിതരീതി പലർക്കും മാതൃകയാണ് .
വര്‍ത്തമാനകാല സാഹചര്യത്തില്‍ പക്വമതികളായ പണ്ഡിതന്മാരുടെ വിയോഗം വലിയ വിടവാണുണ്ടാക്കുന്നത് .
ശൈഖുനാ ശംസുൽ ഉലമയും , കണ്ണിയുത്ത് ഉസ്താദും , കോട്ടുമല ഉസ്താദും വിടപറഞ്ഞു പോയ മാസത്തിൽ ഒരു പണ്ഡിതന്‍കൂടി പോയ്മറഞ്ഞു.
അള്ളാഹു മഹാനവർകളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് ചേർത്ത് അനുഗ്രഹിക്കട്ടെ -ആമീൻ

1 comment:

  1. No Deposit Bonus Code - Dr.MD
    You can also check 포항 출장안마 the free spins code or bonus 안양 출장마사지 code provided by 거제 출장마사지 the website. It 통영 출장샵 will take up to a few hours to complete the registration process. The bonus 포천 출장안마 codes,

    ReplyDelete

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...