time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017




* ⁠⁠താങ്ങാനാവുന്നില്ലല്ലോ റബ്ബെ*....


ജംഷീദ് അടുക്കം

"എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും "(വിശുദ്ധ ഖുർആൻ)..
അസഹ്യമായ വേദന ഉളവാക്കുന്ന വാർത്തയായിരുന്നു കഴിഞ്ഞ അർദ്ധ രാത്രി നമ്മെ തേടി എത്തിയത്, സഹിക്കാനാവുന്നില്ലല്ലോ റബ്ബേ !...
കൂടെ കളിച്ച ,കൂടെ പ്രവർത്തിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ആസിഫ് (അഷ്‌റഫ് ) നീ റബ്ബിലേക്ക് മടങ്ങിപ്പോയാല്ലോ ഡാ.
വിശ്വസിക്കാനാവുന്നില്ല ,
ഇരു വൃക്കകളും തകർന്ന് പോയപ്പോഴും നീ നിന്റെ മനസ്സിനെ അടക്കി പിടിച്ച കലാത്തൊക്കെ നിന്നെ കാണുമ്പോൾ അത്ഭുദം തോന്നിട്ടുണ്ട് , അപ്പോഴും നന്മയ്‌ക്ക് വേണ്ടിയുള്ള നിന്റെ ഇടപെടലുകൾ അത്രേമേൽ സ്തുത്യരർഹമായിരുന്നല്ലോ....
ഡയാലിസിസ് ചെയ്യാനായി അതിരാവിലെ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്ന നിന്നെ കാണുമ്പോഴൊക്കെ മനസ്സലിഞ്ഞിട്ടുണ്ട് ഡാ ,
അന്നേരമെല്ലാം മനസ്സറിഞ് റബ്ബിനോട് പ്രാർത്ഥിച്ചിട്ടുണ്ട് നിന്റ രോഗ ശമനത്തിന് വേണ്ടി ,
ചുരുങ്ങിയ നാളുകൾക്ക് അവധിയിൽ നാട്ടിൽ വന്നപ്പോൾ നിന്റെ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു കാരണം നീയല്ലേ പറഞ്ഞത് ആരോഗ്യം പഴയതിനേക്കാൾ വീണ്ടെടുക്കുന്നുണ്ട് എന്ന് ,
നിന്റെ ആരോഗ്യത്തിനായി നിനക്ക് വേണ്ടി പ്രാർത്തിക്കാത്ത കരങ്ങൾ കുറവായിരിക്കും കാരണം അത്രമേൽ അടുപ്പമായിരുന്നുല്ലോ നീ ഞങ്ങൾക്ക് ,
പള്ളിയുടെ പരിപാടിയിൽ നാളിതു വരെയായി ഞങ്ങളോടപ്പം നീയും ഉണ്ടായിരുന്നല്ലോ അല്ലെ,
കല്യാണ വീടുകളിൽ സപ്ലൈ ചെയ്യുന്ന നിന്റെ ചിത്രം മായുന്നില്ല ഡാ ....
അന്നൊരു പള്ളിയുടെ വാർഷിക പരിപാടിക്കായി ഞങ്ങൾ പിരിവിനായി ഇറങ്ങിയപ്പോൾ ഡയാലിസിസ് ചെയ്‌ത ക്ഷീണം മാറ്റി വേച്ഛ് നീ ഞങ്ങളുടെ കൂടെ കൂടിയത് മറക്കാനാവുന്നില്ല...
ആസിഫ് നീ ഞങ്ങളെ കരയിപ്പിച്ചല്ലോടാ,
നിന്റെ സൗമ്യതയുടെ വാക്കുകൾ , നിന്റെ ഇടപെടലുകൾ കൊണ്ട് ഒത്തിരി സ്നേഹമാണ് നീ നേടി എടുത്തത് ....
അള്ളാഹു ആവിഷ്ട്ടപ്പെടുന്നവരെ ഒരുപക്ഷെ ഏറെ പരിക്ഷിപ്പിക്കും ,അവന്റെ അരികിലേക്ക് പെട്ടന്ന് തിരിച്ച് വിളിക്കും, അതല്ലെ നിന്നിലൂടെ ഞങ്ങൾ കണ്ടത്,
റമ്ദാൻ പടിവാതിൽക്കൽ നിൽക്കുമ്പോൾ റജബിന്റെ അവസാനത്തിലും സഫറിന്റെ തുടക്കത്തിലും നാഥൻ നിന്നെ തിരിച്ച് വിളിക്കാൻ തിരഞ്ഞെടുത്തത് ശ്രേഷ്ടമായ മാസത്തിലാണല്ലോ...
റബ്ബാനിയഃ പള്ളിയുടെ തിരു മുറ്റത്ത് ,മൈലാഞ്ചി ചെടിക്ക് ചുവടെ നീ അന്തിയുറങ്ങുമ്പോൾ നിന്റെ പുഞ്ചിരിയുടെ മുഖം ഞങ്ങൾ എന്നും ഓർത്ത് കൊണ്ടേയിരിക്കും,
ഇന്നല്ലെങ്കിൽ നാളെ ഞങ്ങളും നിന്റെ പിന്നിൽ വരുന്നവർ തന്നെയാ, അന്നേരം നമുക്കൊന്നിക്കണം തിരു നബിയുടെ ചാരെ, സ്വർഗീയ പൂന്തോപ്പിൽ ...
യാ അല്ലാഹ് പ്രിയ കുട്ടുക്കാരനെയും ഞങ്ങളെയും നാളെ സ്വർഗത്തിൽ ഒരുമിക്കാനുള്ള സൗഭാഗ്യം നൽകേണമെ...ആമീൻ
ജംഷീദ് അടുക്കം

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...