ഉള്ളറകളില്‍ കഴിയുന്ന നിരപരാധികളും , വിലസി നടക്കുന്ന കാപാലികരും
നമ്മുടെ നാടിന്റെ www.kasargodtimes.comപോക്കിതെങ്ങോട്ടാണാവോ? ഏറെ പേടിപ്പെടുത്തുന്നു ഓരോ വാര്‍ത്തകളും, നാള്‍ക്കുനാള്‍ പത്ര മാധ്യമങ്ങളില്‍ സാധാരണ വാര്‍ത്തയോടൊപ്പം ചേര്‍ത്ത് വെക്കേണ്ട ഒരു വാര്‍ത്തയായി കൊലപാതകം മാറി കഴിഞ്ഞിരിക്കുന്നു. എന്തിന് വേണ്ടി എന്നറിയില്ല, ആര്‍ക്ക് വേണ്ടി എന്നുമറിയില്ല. ഫാസിസം എത്രയോ വളര്‍ന്നിരിക്കുന്നു. ഫാസിസ്റ്റ് ശക്തികള്‍ നാടുകളില്‍ വിലസി നടക്കുകയാണിപ്പോള്‍. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയില്‍ അഭിമാനിച്ചിരുന്നു മലയാളി ക്രിമിനലിസത്തിന്റെ ഒന്നാം നിരയില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ തല കുനിക്കാതെ നിര്‍വാഹമില്ല. പുണ്ണ്യ സ്ഥലങ്ങളില്‍ പോലും കയറി ചെന്ന് സമാദാനത്തോടെ കിടന്നുറങ്ങുന്ന പാവം പുരോഹിതരെ പോലും വക വരുത്തത്തക്ക വിധത്തില്‍ ഈ കാട്ടാളന്മാര്‍ വളര്‍ന്നു പോയിരിക്കുന്നു.ആവര്‍ത്തിക്കപ്പെടുന്ന അക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും ഒരു അറുതി ആരും ആഗ്രഹിച്ച് പോകും.
ഇനിയൊരു ശഹീദിനെ കാണാനുള്ള കെല്‍പ്പില്ല തന്നെ. മതം മറ്റൊന്നായത് കൊണ്ടാണോ ഈ അപരാതം? മത മൈത്രി കൊണ്ട് കേളികേട്ട കേരളത്തിന്റെ കൊഴിഞ്ഞു പോയ ഇന്നലെകളിലേക്ക് ഒരെത്തി നോട്ടം നടത്തണം, അപ്പോള്‍ കാണാം ഈ മണ്ണില്‍ സൗഹൃദത്തോടെ ജീവിച്ച അഹമ്മദിനേയും, രാഘവനെയും, ജോണ്‍സനെയും അവരാരും പരസ്പ്പരം മതത്തിന്റെ പേരില്‍ കലഹിച്ചിട്ടില്ല, രക്തം ചീറ്റിട്ടുമില്ല. പിന്നെ എന്ത് കൊണ്ടാണ് ചരിത്രം തിരുത്തപ്പെടുന്നത്? ശിക്ഷിക്കപ്പെടേണ്ടവര്‍ ശിക്ഷിക്ഷിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ത്യം. സന്തുഷ്ട്ട ജീവിതം നയിക്കുകായണ് പല കുറ്റവാളികളും.
രക്ഷപ്പെടാനുള്ള പോംവഴികള്‍ തുറന്നു കൊടുക്കാന്‍ കാവി തേച്ച രാഷ്ട്രീയ മേലാളന്മാരും കൂടെ ചില നിയമ പാലകരും ഇവര്‍ക്ക് കൂട്ടിനുണ്ട് താനും. അല്ലെങ്കില്‍ ഗോവിന്ദ ചാമിമാര്‍ ഇവിടെ വളരുമായിരുന്നില്ല. കേട്ട് കഥകള്‍ മെനിഞ് കുറ്റവാളികളെ നിരപരാദികളാകന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിനുത്തരവാദികള്‍, അല്ലെങ്കില്‍ ഇവിടെ കാപാലികര്‍ വിലസുമായിരുന്നില്ല. ഒരു ആറും കൊലയെ വെറും മയക്കു മെരുന്നിന്റെ ലക്കിലാക്കി വരച്ചു കാണിക്കുന്നതിനുമപ്പുറമുണ്ട് ഇതിന്റെ വസ്തുതകള്‍,കളിക്കളത്തിലെ തര്‍ക്കങ്ങള്‍ എങ്ങിനെയാണ് ഒരു ബന്ധവുമില്ലാത്ത പാവം പള്ളി മുഅസ്സിനിലേക്കെത്തുന്നത്? സാമാന്യ ബുദ്ധിയുള്ള മനുഷ്യന്ന് ഇത് മനസ്സിലാക്കുള്ള കെല്‍പ്പുണ്ടാകും, വ്യക്തമായ അന്വേഷണങ്ങളിലൂടെ പിന്നിലെ മറ്റു കരണങ്ങളെയും തിരിച്ചറിയാനായേക്കാം. പെറ്റി കേസുകളിലുള്ളവര്‍ ഉള്ളറകളില്‍ കഴിയുമ്പോള്‍ ഒന്നും രണ്ടും കൊലക്കേസുകളിലെ പ്രതികള്‍ നാടുകളില്‍ വിലസി നടക്കുകയാണ്, മാന്യമായ ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ ഇത്തരം ക്രിമിനലുകള്‍ നാടുകളില്‍ വളരുമായിരുന്നില്ല. ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം അരുതായ്മകളിലേക്ക് ഇവരെ പ്രചോദിപ്പിക്കുന്നതാരോ അവരെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്, ഇല്ലെങ്കില്‍ നാളെയുടെ പുലരിയും ഭയാനഗരമാണ്.
No comments:
Post a Comment