മഹല്ലുകളിലെ മാറ്റങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ജംഷീദ് അടുക്കം
നിങ്ങളിൽ ശ്രേഷ്ടർ ഖുആൻ പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരുമാണെന്ന തിരു വചനം എത്ര മഹത്തരം,
മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചോടുത്തോളം കേരളം മത പരാമായ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ തന്നെയാണ്, ഇതിൽ ഏറ്റവും പ്രധാന ഇടപെടലുകൾ നടത്തുന്ന ഒരു ഇടമാണ് 'മഹല്ല്' സംവിധാനം എന്നത് ,
മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചോടുത്തോളം കേരളം മത പരാമായ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ തന്നെയാണ്, ഇതിൽ ഏറ്റവും പ്രധാന ഇടപെടലുകൾ നടത്തുന്ന ഒരു ഇടമാണ് 'മഹല്ല്' സംവിധാനം എന്നത് ,
കേരളത്തിലെയും അയാൽ സംസ്ഥാനങ്ങളിലും മഹല്ലുകൾ ആത്മീയ പ്രവർത്തനങ്ങൾക്ക് നടത്തുന്ന ഇടപെടലുകൾ ചെറുതല്ല, എന്നാലും ദിനേന ശാസ്ത്രീയമായ മാറ്റങ്ങൾ ഇവിടങ്ങളിൽ വരുത്തുമ്പോൾ സ്വീകാര്യ യോഗ്യമായ നിയമങ്ങളെ പിൻതുടർന്ന് വരുന്നതിനു പകരം അവയെ കാറ്റിൽ പറത്തുകയാണോ ചിലർ എന്ന് സംശയിച്ച് പോവുകയാണ്,
കഴിഞ്ഞ ദിവസം വാട്സാപ്പിലൂടെ ഒരു ഒരു മദ്രസാ അദ്ധ്യാപകൻറെ സന്ദേശം കാണാനിടയായി, പല മഹല്ലുകളും റമദാനോട് കുടി അവിടത്തെ ഉസ്താദന്മാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നു എന്നതായിരുന്നു അത്,
ആ പോസ്റ്റ് എത്ര മാത്രം ശെരിയാണെന്ന് പല മേഖലകളിലേക്കും ഒരു എത്തി നോട്ടം നടത്തിയാൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, തുച്ഛമായ വേതനം കൈ പറ്റി സേവനം ചെയ്യുന്നവരാണ് മദ്രസ മുഅല്ലിമീങ്ങളും, മറ്റു ഉസ്താദന്മാരും ,

ചെയ്യുന്ന സേവനം ഏറ്റവും മഹത്വമുള്ളതാണെന്ന ബോധ്യമാണ് അവരെ പ്രജോദിപ്പിക്കുന്നത്, മഹല്ലുകളിൽ വിദ്യാഭ്യാസ പരമായും, സാമൂഹിക പരമായും അച്ചടക്കമുള്ള ഒരു നവ തലമുറയെ തന്നെ വാർത്തെടുക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ചെറുതല്ല , വിദ്യാർത്ഥികളുടെ സർഗാ വാസനകളെ പുറത്തെടുക്കാനും അവയെ പ്രജോദിപ്പിക്കുന്നതിലും മുഅല്ലിമീങ്ങളുടെ പരിശ്രമങ്ങൾ പല നേട്ടങ്ങൾക്കും സഹായകമായിട്ടുണ്ട്,
എന്നിട്ടും ചില മഹല്ലിലെ ഉത്തരവാതപെട്ടവർ അവയെ കണ്ടില്ല എന്ന ഭാവത്തിലാണ് ,എന്തിനും കുറ്റവും കുറവും മാത്രം എടുത്തു കാട്ടാൻ മുൻ പന്തിയിലുള്ളവർ ഉസ്താദന്മാരാൽ ഉണ്ടാക്കി എടുത്ത നേട്ടങ്ങളെ പ്രശംസിക്കാൻ ഒരു നിമിഷം പോലും കണ്ടില്ല എന്നതാണ് യാഥാർഥ്യം,
മക്കൾ ഭൗതിക സ്ഥാപനത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ചാൽ ആ അധ്യാപകനു പൂ ചെണ്ടുകൾ അർപ്പിക്കുന്നവർ മദ്രസാ വാർഷിക പരീക്ഷയിൽ അവർ നേടിയ നേട്ടത്തെയും പരിശ്രമത്തെയും കാണാത്ത മട്ടിൽ നിൽക്കുകയാണ്,
മക്കൾ ഭൗതിക സ്ഥാപനത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ചാൽ ആ അധ്യാപകനു പൂ ചെണ്ടുകൾ അർപ്പിക്കുന്നവർ മദ്രസാ വാർഷിക പരീക്ഷയിൽ അവർ നേടിയ നേട്ടത്തെയും പരിശ്രമത്തെയും കാണാത്ത മട്ടിൽ നിൽക്കുകയാണ്,
പോരായ്മകളെ മാത്രം കണ്ണും നട്ട് കാത്തിരുന്ന് വിരൽ ചൂണ്ടുന്നവർ ബാക്കി വരുന്ന വിരലുകൾ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു എന്ന് ബോധം മനസ്സിലാക്കുന്നത് നന്നായിരിക്കും,
അഞ്ചോ പത്തോ വർഷം മഹല്ലിൽ സേവനം ചെയുന്ന ഉസ്താദിനെ വേദനിപ്പിക്കാതെ പറഞ്ഞയക്കുന്നതിനു പകരം സ്വന്തം വിദ്യാർത്ഥികളോട് യാത്ര പോലും ചോദിക്കാൻ അവസരം നൽകാതെയാണ് ചില കമ്മറ്റി ഭാരവാഹികൾ യാത്രയയപ്പ് നൽകുന്നതു .
ഒപ്പം മുൻകൂട്ടി ഒരു അറിയിപ്പും നൽകാതെ അപ്രതീക്ഷിതമായി പിരിച്ചുവിടുന്ന മഹല്ലുകളും കുറവല്ല ,
ഇവിടം ക്രിയാത്മകമായി ചില മാറ്റങ്ങൾ അനിവാര്യമാണ്,
മദ്രസാ അവധി കഴിഞ് തിരിച്ചെത്തുന്ന വിദ്യാത്ഥികൾ തങ്ങളുടെ പഴെയ അധ്യാപകന് പകരം പുതിയ ഉസ്താദന്മാരെയാണ് കാണേണ്ടി വരുന്നത് , വർഷാ വർഷങ്ങളിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ വിദ്യാർഥികൾക്കു നിരാശയാണ് നൽകുന്നത്, അവർക്കു പ്രചോദനം നൽകുന്ന അദ്ധ്യാപകരെയും, പാഠ്യ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രാവിണ്യം നേടിയവരെയും ഇത്തരത്തിൽ മാറ്റം വരുത്തുമ്പോൾ നഷ്ടപ്പെടുന്നത് നല്ല ഭാവനയുള്ള തലമുറയാണ്,
No comments:
Post a Comment