കേൾക്കാനാഗ്രഹിക്കാത്ത ഓരോ വാർത്തകൾ
(ജംഷീദ് അടുക്കം)
കഴിഞ്ഞാ ഒരാഴ്ചകളിലായി ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത ഒരോ വാർത്തകളായിരുന്നു തേടിയെത്തിയത്,
ഇടവിട്ട നാളുകളായി കവിൾ തടത്തെ നനയിപ്പിച്ച ഒരോ മരണ വാർത്തകൾ, ഇന്നലെ കണ്ടവർ ഇന്നില്ല, ഒരൽപം മുൻപ് കണ്ടവർ പോലും മരണപ്പെട്ടു എന്നാ വാർത്തകളാണ് ചിലപ്പോഴൊക്കെ നമ്മെ തേടി എത്തുന്നത്, ആ വാർത്തകൾ വല്ലാതെ വേദനിപ്പിക്കും..

അവധി ദിനത്തിൽ കുളിക്കാനിറങ്ങിയ പ്രിയപ്പെട്ട രണ്ടു അനുജന്മാരുടെ യും ഒപ്പം കുഞ്ഞുടുപ്പും ധരിച്ചു ഉമ്മറത്തു കളിക്കാനിറങ്ങിയ രണ്ടു പിഞ്ചോമനകളുടെയും, മരണവാർത്ത അസഹ്യമായിരുന്നു.
ഒരിക്കലും കാണാത്ത പലരെയും അവരുടെ വേർപ്പാടിലൂടെ നാം അടുത്തറിയുന്നു,
കുഞ്ഞു മക്കളുടെ പുഞ്ചിരി തൂകുന്ന ആ തെളിഞ്ഞ മുഖം എന്റെ കണ്മുന്നിൽ നിന്നു മാഞ്ഞു പോകുന്നില്ല, കുസൃതി നിറഞ്ഞ രണ്ട് പൊന്നോമനകളാണ് നാഥന്റെ സ്വർഗീയ തോപ്പിലേക്ക് പാറി പറന്നകന്നത്, താങ്ങാനാവാത്ത വേദനയാണ് ആ ദിനം സമ്മാനിച്ചത്, സ്വർഗ്ഗത്തിലെ അരുവികൽക്കരികിൽ കളിച്ചു കൊണ്ടിരിക്കുമായിരിക്കും ആ മക്കൾ അല്ലെ...
നാട് നാല് വേർപ്പാടുകളുടെ വേദനയിൽ നിന്ന് കര കയറും മുമ്പേ മറ്റൊരു മരണ വാർത്തയും , നിന്നെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല സുഹൃത്തെ...

പ്രിയപ്പെട്ട കാദു നിന്റെ മരണ വാർത്തയും തേടി എത്തിയപ്പോൾ നിന്നെ അറിയുന്ന പലരുടെയും കവിൾ തടത്തിൽ കണ്ണീരിന്റെ നനവുകൾ കണ്ടിരുന്നു, പ്രാവാസ ലോകത്തെ നിൻറെ കുട്ടുകാർ തേങ്ങി കരയുന്നുണ്ടായിരുന്നു. നിന്നെ ഞാൻ അടുത്തറിഞ്ഞു അവരിലൂടെ, സ്നേഹിക്കാനറിയുന്ന നല്ല കൂട്ടുകാരിൽ ഒരാളായിരുന്നു നീയെന്ന്...
*
പിന്നെ ചെയ്തുകൊള്ളാമെന്നോ , പിന്നീട് നൽകാമെന്നോ, വാഗ്ദാനങ്ങൾ നല്കുമ്പോൾ എനിക്കും ഉറപ്പില്ലാട്ടോ,അത് നിർവഹിക്കാൻ ഞാനുണ്ടാകുമെന്ന് , ഞാൻ സന്തോഷത്തോടെ ധരിച്ച എന്റെ ഈ കുപ്പായം ഒരു നിമിഷം കഴഞ്ഞാൽ ഞാൻ തന്നെ അഴിക്കുമൊ? അതോ മറ്റുള്ളവരാൽ അഴിക്കപ്പെടുമോ ?
ഇത്ര തന്നെയാ നമ്മൾ. വിളിചാൽ റബ്ബിന്റെ അരികിലെക്ക് മടങ്ങേണ്ടവർ....

നാഥാ ഇവർക്കൊപ്പം നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കേണമെ - ആമീൻ
(ജംഷീദ് അടുക്കം)
No comments:
Post a Comment