time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017


കാരുണ്യവാണെൻ തിരു നബി


✍🏻(ജംഷീദ് അടുക്കം)✍🏻

റബീഹിന്റെ മറ്റൊരു വസന്തം വന്നെത്തിയിരിക്കുന്നു, എങ്ങും സന്തോഷത്തിന്റെ രാവുകൾ, പ്രപഞ്ച പാലകനായ അല്ലാഹുവിന്റെ സൃഷ്ടികളിൽ അത്യയുന്നതരും അന്ത്യ പ്രാവാചകരുമായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ ലോകത്തേക് ഭുചതരായ പവിത്രമേറിയ ദിനം .
അനീതിയിലും അധർമ്മത്തിലും മുങ്ങിപ്പോയ ഒരു സമൂഹത്തിലേക്കാണ് പ്രവാചകരായി മുഹമ്മദ് നബി (സ) തങ്ങളെ അള്ളാഹു നിയോഗിച്ചത്, സ്നേഹിക്കാനറിയാത്ത ഒരു സമൂഹം, സ്വന്തം കുഞ്ഞിനെ ലാളനയോടെ നോക്കാൻ അറിയാത്ത, കുഞ്ഞു കവിൾത്തടത്തിലേക്ക് മുത്തം നുകരാൻ പോലും സമയമില്ലാത്ത ഒരു ജനത , പിറന്നു വീഴുന്ന പെൺ കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ മടികാണിക്കാതെ മരവിച്ച ഹൃദയമുള്ള ഒരു സമൂഹം, ഇരുണ്ട യുഗമെന്ന കാലം വിശേഷിപ്പിച്ച ഡാർക്ക് ഏജിന്റെ മദ്ധ്യത്തിലേക്ക് നേരിന്റെ വെളിച്ചം വീശി പ്രവാചകർ മുഹമ്മദ് നബി (സ ) നിയോഗിതരായത്.
മദ്യത്തിലും മദിരാശിയിലും മുഴുങ്ങിയ ഒരു ജനതയെ തിരു നബി മാറ്റിയെടുത്തു,പരസ്പ്പരം കലഹിച്ചു നടന്ന സമൂഹത്തിനു സ്നേഹിക്കാനുള്ള ബോധം വരച്ചു കാട്ടിയവരാണ് മുഹമ്മദ് നബി (സ ).
സഹ ജീവികളോടുള്ള സ്നേഹം നബി (സ ) തങ്ങൾക്ക് അങ്ങേയറ്റമായിരുന്നു, ഉറങ്ങിക്കിടക്കുന്ന പൂച്ചയെ ഉണർത്താതെ തന്റെ വിരിപ്പ് മുറിച്ചെടുത്ത നബി (സ) യുടെ സ്നേഹം മാതൃകയാണ് ,
ശത്രുവിനെ പോലും അത്ഭുതപെടുത്താൻ നബി യുടെ സ്വഭാവാങ്ങൾക്ക് സാധിച്ചിട്ടുണ്ട്, പ്രാർത്ഥനയിൽ മുഴുങ്ങിയ തിരു നബിയുടെ കഴുത്തിൽ ഒട്ടകത്തിന്റെ ചീഞ്ഞൊരിഞ്ഞ കുടൽ മാല ചാർത്തിയപ്പോഴും പുഞ്ചിരി സമ്മാനിച്ച കാരുണ്ണ്യ വാരിധിയാണ് പ്രാവാചകർ (സ )...
,അടിമയും കറുത്തവരുമായ ബിലാലിബ്നു റവാഹയെയും വെളുത്ത സൽമാനുൽ ഫാരിസി (റ ) യും ചേർത്തിണക്കി ലോകത്ത് വിവേചനത്തിന്റെ അതിർവരമ്പുകളെ അഴിച്ച വിടാൻ നബി തങ്ങൾക്ക് സാധിച്ചു,
നാഥാ കാരുണ്യ നബി തൻ കൂടെ സ്വർഗ്ഗത്തിൽ എന്നെയും നീ ചേർക്കേണമെ...
*****
സ്നേഹിക്കണമെനിക്ക് എന്റെ ഹബീബിനെ,
അവിടെന്ന് സ്നേഹിച്ചിരുന്നു എന്നെ ഒരുപാട്...
ആ സ്നേഹമാ തിരുച്ചു കിട്ടുന്ന സ്നേഹം....
എന്നെ ഓർത്തിരുന്നു പൂ നബി, അവസാന നിമിഷത്തിലും...
അവിടന്ന് കരഞ്ഞിരുന്നു എന്നെ ഓർത്തുകൊണ്ട്
നാളെ ശാഫാഹത്തേക്കാൻ പൂ നബിയാണ് മുന്നിൽ ...
റബീഹിന്റെ താരകം മിന്നി ത്തിളങ്ങുന്നു...
ഹബീബിന്റെ ജനനത്തെ ഓർത്തു കൊണ്ട്...
നാഥാ എനിക്കൊന്ന് ചെല്ലണം മദീന മണ്ണിൽ ,
കൺകുളിർക്കെ കാണണം ആ തിരു റൗളയെ,..
യാ അല്ലാഹ്, നീ എന്നാണ് വിധി ഏകുന്നത് ...?
..
(ജംഷീദ് അടുക്കം)

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...