time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Tuesday, August 29, 2017


ഗ്രീൻ ഹൌസിന്റെ കാരുണ്ണ്യത്തിൻ വീട്,


ജംഷീദ് അടുക്കം

നവ ലോകത്ത് സാമൂഹ്യ മാധ്യമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല, നന്മയുടെയും തിന്മയുടെ ലോകം ഇവിടേയും വിശാലമാണ്, തിന്മയെ നന്മ കൊണ്ട് തടയപ്പെടണം എന്ന ആപ്ത വാക്യം പ്രസക്തമാണ്,
ഫേസ്ബുക്കും വാട്ട്സാപ്പും ഏറെ പ്രചാരം നേടിയ ഇക്കാലത്ത് കൂട്ട് കുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്ക് മാറിപ്പോയ പലരെയും ഒത്തു ചേർക്കാനും, അകലുന്ന ബന്ധങ്ങളെ ഏറെ അടുപ്പിക്കാനും , ഇട്ടാവട്ടങ്ങളിൽ ജീവിത പ്രതിസന്ധികൾ നേരിടുന്നവരെ സഹയായിക്കാനുതകുന്ന ഒരു മാധ്യമമായി ഇവയെ പ്രയോജന പെടുത്താനും സാധിച്ചിട്ടുണ്ട് .
പല പല ഗ്രുപ്പുകളാണ് അനുദിനം വാട്ട്പിസാപ്പിലൂടെ പിറന്ന് കൊണ്ടിരിക്കുന്നത്, ഇതിൽ ചില ഗ്രുപ്പുകൾ എത്രെയോ കുടുംബങ്ങൾക്ക് ആശ്രയമേകാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് പ്രശംസിക്കപ്പെടേണ്ടതാണ്,
വ്യത്യസ്തമായ ഇടപെടലുകൾ നടത്തി മുന്നേറുകയാണ് ഗ്രീൻ ഹൌസ് ,വിണ്ണിൽ പാറിക്കളിക്കുന്ന ഹരിത പതാകയുടെ ചുവടെ നിന്ന് മാതൃകാ കാട്ടുകയാണ് ഈ കൂട്ടായ്മ,മഞ്ചേശ്വരം മണ്ഡലത്തിലെ നാട്ടിലും പ്രവാസാത്തുമായുള്ള മുസ്ലിം ലീഗ് കുടുംബങ്ങളുടെ ഓൺലെൻ വീടാണിത് ,
സമകാലീന വിഷയങ്ങളിലെ അവലോകനം , ആരോഗ്യ പരമായ ചർച്ചകൾ , ചിട്ടയായ നിയന്ത്രണം , ഇവിടെയാണ് കൂട്ടായ്‌മ ശ്രേദ്ധേയമാവുന്നത്.
തുല്ല്യതയില്ലാത്ത സാമൂഹ്യ സേവനനങ്ങൾ നടത്തുമ്പോൾ ,രാഷ്‌ടീയ ചർച്ചകൾക്കതീതമായി ഗ്രീൻ ഹൌസിലൂടെ ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാനുള്ള ഇടപെടലുൾ തകൃതീയി നടന്ന് കൊണ്ടിരിക്കുകയാണ് , ബൈത്തുറഹ്മയിലൂടെ ഒരു കുടുംബത്തിന്റെ ചിരകാല സ്വപ്നമാണ് പൂവണിയാൻ പോവുന്നത്,
തേങ്ങുന്ന മനസ്സുമായി ,ജീവിതത്തെ തള്ളി നീക്കിയിരുന്ന കുടുംബത്തിന് ഒത്തിരി സന്തോഷിക്കാനുള്ള മുഹൂർത്തമാണ് ഗ്രീൻ ഹൌസ് തുറന്ന് കൊടുക്കുന്നത്, ,
ഇഹ ലോകത്ത് ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പുമ്പോൾ , തല ചായ്ക്കാൻ അവർക്കൊരു വീടൊരുക്കുമ്പോൾ , സ്വർഗീയ തോപ്പിൽ മറ്റൊരു ഭവനം ഒരുങ്ങുന്നുവത്രെ ,
നാഥാ ഈ ഇടപെടലുകളെ നീ സ്വീകരിക്കേണമെ :-

ജംഷീദ് അടുക്കം

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...