time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Tuesday, August 29, 2017

*'സമസ്‌ത' - സത്യാ പാത*


(ജംഷീദ് അടുക്കം)
കേരളീയ മുസ്‌ലിമിന്റെ ആധികാരിക ശബ്ദമാണ്, സമസ്ത കേരള ജംഈയത്തുൽ ഉലമ. 
മുസ്ലിം കൈരളിയെ ജമ -മുജ ആദർശങ്ങളിൽ നിന്നും, ആത്മീയ ചുഷകരിൽ നിന്നും സംരക്ഷിച്ച് പോകുന്നതും ആത്മീയ ജ്ഞാനികളും , വിനയത്തിന്റെ പ്രതീരൂപങ്ങളുമായ പണ്ഡിതരടങ്ങിയ ഈ മഹൽ പ്രസ്ഥാനമാണ്,
മത ഭൗതിക വിദ്യഭ്യാസ രംഗത്ത് സമസ്ത നൽകി കൊണ്ടിരിക്കുന്ന സംഭാവനകൾ ചെറുതല്ല ,
പണ്ഡിത ലോകത്തെ അതുല്ല്യ നായകർ ബഹു വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ ആദർശ ശുദ്ധിയും , തഖ്‌വയും ,ജ്ഞാനവും ,ലാളിത്ത്യവും സമജ്ഞസമായി സമ്മേളിച്ച മുത്തുക്കോയ തങ്ങൾ വരെയുള്ള ചരിത്രം വിശാലമാണ് ,
തുറന്ന് വെച്ച പുസ്തകത്തിലൂടെ എക്കാലത്തും സമസ്തയുടെ ചരിത്രം വായിച്ചെടുക്കാം ,
സമസ്തയുടെ ഉലമാഇന്റെ ജീവിതവും മരണവും ഏതൊരുത്തനെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും ,
മുസ്ലിം കൈരളിക്ക് നാഥൻ കനിഞ്ഞേകിയ യമനീ പരാമ്പര്യത്തിലെ പൊൻതാരകം ശൈഖുനാ ശംസുൽ ഉലമ , പറവണ്ണ ഉസ്താദെന്ന പണ്ഡിത ലോകത്തെ നായകരുടെ വിയോഗത്തിന് ശേഷം 1957 മുതൽ 1996 ആഗസ്റ്റ് 19 വരെ സമസ്തയെ നയിച്ച സൂര്യ തേജസ്സ് , ഫാത്തിമ ആശപത്രിയുടെ നാല് ചുവരുകൾക്കുള്ളിൽ മറക്കാനാവാത്ത , എന്നും സ്മരിക്കപ്പെടുന്ന വിധം പള്ളി മിനാരത്തിലെ സുബിഹിന്റെ ബാങ്കൊലിയെ സ്വീകരിച്ച് തൗഹീദിന്റെ തിരു വചനങ്ങൾ ഉരുവിട്ട് നാഥനിലേക് മടങ്ങിയപ്പോൾ ,സുന്നി സമൂഹത്തിന് ഒന്നുറപ്പായി, തിരെഞ്ഞെടുത്ത വഴി പിഴച്ചില്ലെന്ന് ...
ജീവിതത്തിൽ കറാഹത്തിന്റെ കറ പുരളാത്ത ,അല്ലാഹവിനെ ഭയന്ന് പരലോക വിജയത്തിനായി പ്രയത്നിച്ച കണ്ണിയത്തുസ്താദും , ജന ലക്ഷങ്ങളെ വിളിച്ച്‌ ചേർത്ത് തന്റെ അണികളെ കൺകുളിർക്കെ കണ്ട് സന്തോഷത്തോടെ വിട പറഞ്ഞ മാനുസ്താദും, അറിവ് വെച്ച നാൾ മുതൽ കണ്ടറിഞ്ഞ കാളമ്പാടി ഉസ്താദും, പുഞ്ചിരിയോടെ വേർപിരിഞ്ഞ സൈനുൽ ഉലമയും ,വിശുദ്ധ യാസീനിലെ സ്വർഗ്ഗത്തിന്റെ പരിമളം വീശുന്ന സൂക്ക്തങ്ങളെ ആസ്വദിച്ച് മരണപ്പെട്ട കോയക്കുട്ടി ഉസ്താദും കാട്ടിത്തന്നെ വഴിയാണിത്,
ജാഡകളുടെ കൊടുമുടി കയറാതെ വിനയത്തിന്റെ പ്രതീകമാണിവർ,
ഇവർ കാട്ടി തന്നത് ദീനിന്റെ നേർ രേഘയാണ് ,
ചരിത്രത്തെ എത്ര തന്നെ വളച്ചൊടിച്ചാലും ,നെഞ്ചിലേറ്റിയ ആദർശത്തെ വിമർശിച്ചാലും,
സത്ത്യം എന്നും ജ്വലിച്ച് കൊണ്ടേയിരിക്കും ....
പാരന്പര്യത്തിന്റെയും പൈതൃകത്തിന്റെയും പൊരുളികൾ തേടുന്നവർക്ക് മുന്നിൽ സമസ്ത അഭിമാനമാണ് ...

ജംഷീദ് അടുക്കം

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...