time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017



വീണ്ടും ആവർത്തിക്കുന്നുവോ?

.
ജംഷീദ് അടുക്കം

കലണ്ടർ മാഞ്ഞുപോയി, പുതുവർഷത്തിന്റെ പുതുപുലരിയെ വരവേറ്റത് ഇനിയുള്ള നാളുകളെങ്കിലും സന്തോഷ പൂരിതമാക്കണെ എന്നാ പ്രാർത്ഥനയോടെയാണ്.
പോയ വർഷം പല കരയിപ്പിക്കുന്ന വാർത്തകൾ സമ്മാനിച്ചു.അപ്പോഴൊക്കെ ഇതൊരു ആവർത്തനം ആവരുതെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കാത്ത മനസ്സുകളുണ്ടാവുകയില്ല.
മറക്കാനാവുമോ ദാന മാഞ്ചിയെ ആ പേര് കേൾക്കുമ്പോൾ അലിയാത്ത മനസ്സുകളുണ്ടാവുകയില്ല, കോടി രൂപ മുടക്കി ശിൽപ്പം പണിയാനൊരുങ്ങുന്ന എന്റെ നാട്ടിലെ ഒരു ഇരയായി മാറിയ പാവം ഭർത്താവാണദ്ദേഹം, മരണപ്പെട്ട ഭാരയയുടെ ചേതനയേറ്റ ശരീരം കൊണ്ടുപോകാൻ വണ്ടിക്കാശില്ലാതെ തോളിലേറ്റി കിലോമീറ്ററുകളോളം നടന്ന ആ പാവം മനുഷ്യന്റെ കഥ കേട്ട് ലോകം കരഞ്ഞു പോയിട്ടുണ്ട്...
ഇനി ഒരിക്കലും ആ വാർത്ത കേൾക്കരുതെ എന്ന് കൊതിച്ചു. പക്ഷെ കഴിഞ്ഞ ദിവസം വീണ്ടും അതെ ഒഡിഷയിൽ നിന്ന് സമാനമായ മറ്റൊരു വാർത്തയും തേടി എത്തി...
ഒഡീഷയിലെ അംഗുല്‍ ഗ്രാമത്തില്‍ ഗട്ടി ദിബാര്‍ എന്നയാളാണ് അഞ്ചു വയസുകാരിയായ തന്റെ മകളുടെ മൃതശരീരവുമായി 15 കിലോമീറ്റര്‍ നടന്നത്.കടുത്ത പനിയെത്തുടര്‍ന്ന് പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം വിളിക്കാന്‍ ഗട്ടിയുടെ കൈയില്‍ പണമില്ലായിരുന്നു. ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ ആശുപത്രി അധികൃതരും തയാറാവത്തതിനെത്തുടര്‍ന്ന് ഇദ്ദേഹം മൃതദേഹം ചുമലിലേറ്റി നടക്കുകയായിരുന്നു.
***
മോളെ ഞങ്ങൾ ഇവിടെ ഉല്ലസിക്കുകയാണ്, കയ്യിലുള്ള പണം ചെലവൊഴിക്കാനുള്ള തിടുക്കത്തിലായിരുന്നു ..
നിങ്ങൾ പട്ടിണി കിടക്കുമ്പോൾ ഞങൾ ഇവിടെ പുതിയ റെസ്റ്റോറന്റ് തേടിയുള്ള യാത്രയിലായിരുന്നു,
കിടക്കാൻ ഒരിടം തേടുകയായിരുന്നല്ലോ നിങ്ങൾ അപ്പോഴൊക്കെ വീടിനെ മോഡി പിടിപ്പിക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങൾ.ഒടുവിൽ നിന്റെ ആ കുഞ്ഞു ശരീരവുമായി പാവം അച്ഛൻ കിലോമീറ്ററുകളോളം താണ്ടുമ്പോഴും ഞങ്ങൾ മറ്റൊരു വാഹനത്തിനായി ബുക്കിങ്ങിലായിരുന്നു...
മോളെ അധികാരിവർഗ്ഗവും ,മനുഷ്വാത്ത്വം മരവിച്ച മുതലാളിമാരൊക്കെ നാടിനെ ഡിജിറ്റലാക്കാനുള്ള തിരക്കിലാണ്, അപ്പോഴൊക്കെ പാവപ്പെട്ട ജനതയെ ഓർക്കാൻ മറന്നുപോയി കാണും,
പെങ്ങളെ ഞാൻ ലജ്ജിക്കുന്നു ട്ടോ, നമ്മുടെ നാടിനെ ചിലർ മലീമസപ്പെടുത്തി, നാൽക്കാലികൾക്കുള്ള പരിഗണന പോലും മനുഷ്യനില്ലാതെയായിപ്പോയി,
മുതലാളിമാർക്കുള്ളതാണോ നമ്മുടെ നാടെന്ന് ചോദിച്ചു പോവുന്നു...

മോളെ മാപ്പ്...

നിന്റെ ആ കുഞ്ഞു ശരീരവുമായി പാവം അച്ഛൻ കിലോമീറ്ററുകളോളം താണ്ടുന്ന ചിത്രം ഏറെ വേദനിപ്പിച്ചു,
കഥകൾ ആവർത്തിക്കുമ്പോഴും ഞങ്ങൾക്ക് നോക്കി നിൽക്കാനേ കഴിയുന്നുള്ളു,
ദാന മാഞ്ചിക്ക് ശേഷം മറ്റൊരു ചിത്രം ....
ഇനിയൊരു ചിത്രം ഞങ്ങളെ തേടി എത്തരുതെ എന്ന് പ്രാർത്ഥിക്കുന്നു ...
ജംഷീദ് അടുക്കം

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...