time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Tuesday, August 29, 2017

സ്വപ്നങ്ങളുടെ ഇന്ത്യ’

ജംഷീദ് അടുക്കം
www.kasargodtimes.com ലോകത്തിനാകമാനം നന്മയ്ക്കു വേണ്ടി പ്രയത്‌നിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം. ഭാരതത്തിലെ ഏതൊരു മംഗള കര്‍മ്മവും അവസാനിക്കുന്നത് ‘ലോകാ സമസ്ത സുഖിനോ ഭവന്തു’എന്നാ വേദ മന്ത്രം ചൊല്ലിയാണ്.
17ആം നൂറ്റാണ്ടിന്റെ ആദ്യ പഥത്തില്‍ ബ്രിട്ടീഷ് ആക്രമണം ഉണ്ടാകുന്നത് വരെ ഭാരതം ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായിരുന്നു.
1947 വരെ വൈദേശികര്‍ നശിപ്പിച്ച നമ്മുടെ ഭാരതത്തെ ഇപ്പോള്‍ നമ്മള്‍ തന്നെ നശിപ്പിച്ച് കൊണ്ടേയിരിക്കുന്നു. എപ്പോഴെല്ലാമാണോ ധര്‍മ്മത്തിന് വിള്ളല്‍ സംഭവിക്കുന്നത്, എപ്പോഴെല്ലാമാണോ അധര്‍മ്മം വളരുന്നത് അപ്പോഴെല്ലാം ധര്‍മ്മത്തെ പുനഃസ്ഥാപിക്കാന്‍ കലാ കാലങ്ങളില്‍ ആവശ്യമുള്ളതെല്ലാം നമ്മുടെ രാജ്യത്തു നടന്നിട്ടുണ്ട്. അത് കൊണ്ടാണ് ഭാരതം ഇന്നും ജീവിക്കുന്നത്. ലോക ജനതയ്ക്ക് ഏത് തരത്തിലുള്ള അറിവാണോ ആവശ്യമായിട്ടുള്ളത് അതിന്റെയെല്ലാം സമ്പൂര്‍ണ്ണ സ്രോതസ്സ് ഭാരത മണ്ണില്‍ നിന്നാണ്.
ലോഹ തന്ത്രവും ആരോഗ്യ ശാസ്ത്രവും ഗണിത ശാസ്ത്രവും ലോകത്തിനു ഭാരതത്തിന്റെ സംഭാവനയാണ്. ലോകത്തിലെ ആദ്യത്തെ സര്‍വകലാശാല ഭാരതത്തിലാണ്, ബിസി 5 ആം നൂറ്റാണ്ടില്‍ തക്ഷശിലയില്‍ രൂപീകരിച്ച ഈ യുണിവേഴ്‌സിറ്റിയില്‍ ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നായി 1000 ത്തിലധികം പേര്‍ പഠിച്ചിരുന്നുവത്ര, വിദഗ്ദരായ അധ്യാപകര്‍ 60 ഓളം വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സംഖ്യ സമ്പ്രദായം ലോകത്തിനു ഭാരതത്തില്‍ നിന്നുമുള്ള മറ്റൊരു സംഭാവനയാണ്. പൈതഗോറസ് ‘പൈ’യുടെ വില കണ്ടു പിടിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൗതായനന്‍ ‘പൈ’ യുടെ വില കണ്ടു പിടിച്ചിരുന്നു. ഭൂമിയുടെ പരിക്രമണത്തെ കുറിച്ചും അതിന്റെ വേഗതയെ കുറിച്ചും വ്യക്തമായി വിവരിക്കുന്ന ആര്യഭട്ടയും ഭാരതത്തില്‍ നിന്നും ജ്യോ ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില നില്‍ക്കുന്നു. ഇക്കാരണത്താലാണ് ഭാരതത്തിലെ ആദ്യ ഉപഗ്രഹത്തിനു ആര്യഭട്ട എന്ന് പേര് നല്‍കപ്പെട്ടതു തന്നെയും. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിക്കുന്നതിനു മുന്‍പ് തന്നെ ഭാരതത്തില്‍ നിന്നും 1148 കാലങ്ങളില്‍ ഭാസ്‌കാരാചാര്യന്‍ തന്റെ സിദ്ധാന്ത ശിരോമണി എന്ന പുസ്തകത്തില്‍ ഇതിനുള്ള നിര്‍വചനം നല്‍കപ്പെട്ടിരുന്നുവത്രെ.
പ്രാചീന ചികിത്സ സമ്പ്രതായങ്ങളില്‍ ആയുര്‍വേദം പ്രഥമ സ്ഥാനത്ത് നില നില്‍ക്കുന്നു. വൈദ്യ ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹിപോക്രസ് താന്‍ ഭാരതീയരുടെ പുസ്തകത്തില്‍ നിന്നുമാണ് ഔഷധ ശാസ്ത്രം പഠിച്ചെതെന്നു തന്റെ പുസ്തകത്തില്‍ വിവരിക്കുന്നതായി കാണാം. ലോക സാഹിത്യത്തില്‍ മലബാറില്‍ നിന്നുമുള്ള സംഭാവനകള്‍ ഇന്നും തിളങ്ങി കൊണ്ടേയിരിക്കുന്നു. അവകളില്‍ ഖാസി മുഹമ്മദ് രചിച്ച അനേകം മാലകള്‍ ഇന്നും ഇന്ത്യക്ക് പുറത്തും ഗവേഷണം നടത്തുന്നതായി കാണാനാകും.
വിഭിന്ന ജാതികളും മതങ്ങളും സംസ്‌കാരങ്ങളും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും ഒരുമയോടെ വസിക്കുന്ന പുണ്ണ്യ മണ്ണാണ് ഭാരതം. മമ്പറം തങ്ങളും കോന്തു നായരും കപ്രാട്ട് കൃഷ്ണ പണിക്കരും കൈകോര്‍ത്ത മതമൈത്രിയുടെ ഉദാത്തമായ മാതൃക തങ്ക ലിപികളാല്‍ ആലേഖനം ചെയ്തതായി കാണാം. ബഹുസ്വരതയുടെ പുണ്ണ്യ ദേശമാണ് ഇന്ത്യ. ആ മണ്ണിനെ ഇന്ന് ചിലര്‍ കളങ്കപ്പെടുത്തികൊണ്ടേയിരിക്കുന്നു. ജാതീയത തുടച്ച് കളഞ്ഞ ദേശത്തു വീണ്ടും ജാതീയതനടമാടുന്നുവോ ? വെള്ള പിശാചിന്റെ കുതന്ത്രമായ വര്‍ഗ്ഗീയ ലഹളകള്‍ വീണ്ടും ആവര്‍ത്തിക്കുന്നുവോ?
സ്വാതന്ത്രത്തിന്റെ 70 ആം ആണ്ടിലും മൗലാനാ ജൗഹറിന്റെയും മഹാത്മാജിയുടെയും മറ്റു ധീര പോരാളികളുടെയും സ്വപ്നങ്ങളും ത്യാഗങ്ങളും സ്മരിക്കപ്പെടുമ്പോള്‍ മറ്റു ചിലരാല്‍ തകര്‍ക്കപ്പെടുകയാണോ? അഴകാര്‍ന്ന ത്രിവര്‍ണ്ണ പതാകയെ നെഞ്ചോട് ചേര്‍ത്ത് വെക്കേണ്ട ഇളം കുരുന്നുകളുടെ ചേതനെയേറ്റ ആ മുഖം കണ്ടാണ് ഇന്നത്തെ സ്വാതന്ത്ര ദിന പുലരി പിറന്നത്. അടക്കാനാവാത്ത വേദന തുളുമ്പുന്ന അമ്മയോടൊപ്പമാണ് ഇന്നത്തെ ആഘോഷങ്ങള്‍. മൃഗങ്ങള്‍ക്കുള്ള സുരക്ഷാ മനുഷ്യന് നല്‍കപ്പെടാത്ത അധികാരി വര്‍ഗ്ഗം വര്‍ത്തമാന ഭാരതത്തെ തകര്‍ത്ത് കൊണ്ടേയിരിക്കുകയാണ്.
മാതൃ രാജ്യത്തോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സ്വാതത്ര മാത്രമല്ല, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്നവരുടെ മുന്നില്‍ അമര്‍ഷം പ്രകടിപ്പിക്കാന്‍ നാം മുന്നിട്ടിറങ്ങണം. രോഗിയായ നമ്മുടെ മാതാവിനെ കാണുമ്പോഴുണ്ടാകുന്ന വേദന ഭാരത മാതാവിന്റെ തകര്‍ച്ച കാണുമ്പോഴും പ്രകടമാകണം. നീണ്ട വര്‍ഷത്തെ വൈദേശികരുടെ അക്രമണങ്ങള്‍ക്ക് വിധേയമായിട്ടും മരിക്കാത്ത നാടാണ് നമ്മുടെ ഭാരതം.ലോക രാഷ്ട്രങ്ങള്‍ ഭാരതത്തിന്റെ ശക്തി മനസ്സിലാക്കുന്ന നാളുകള്‍ വിദൂരമല്ല. അഴിമതിയും ദാരിദ്ര്യവും വര്‍ഗീയ ലഹളകളും ജാതീയതയുടെ പീഡനവും തുടച്ചു നീക്കിയനവ ഭാരതത്തിനായി നമുക്ക് കൈകോര്‍ക്കാം. ജയ് ഹിന്ദ്

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...