ലോകമേ കണ്ണ് തുറക്കൂ…
ജംഷീദ് അടുക്കം
www.kasaragodtimes.com എഴുതുമ്പോൾ കൈയ്യിലെ പേന ഇടറുന്നത് പോലെ, കവിൾ തടത്തിലൂടെ കണ്ണ് നീരിന്റെ നനവ് അനുഭവപ്പെടുന്നത് പോലെ, സഹിക്കാനാവുന്നില്ല. വാട്സാപ്പിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കടന്നു വെരുന്ന ഓരോ ചിത്രങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയാണ്, മുസ്ലിമായി ജനിച്ചത് കൊണ്ട് മാത്രം ഇത്ര അധികം പീഡനം സഹിക്കുന്ന ഒരു സമൂഹം , മനുഷ്യത്ത്വം മരവിച്ച കാട്ടളന്മാർ ഒരു ജനതയെ തന്നെ വംശീയ ഉന്മുലനത്തിന് വിധേയമാക്കുകയാണ്,(JAMSHEED ADKAM )
ഒരു ഭാഗത്ത് മ്യാൻമറിലെ ആറാക്കൻ ജില്ലയിലെ പാവം റോഹിങ്ക്യൻ മുസ്ലീങ്ങൾ മറു ഭാഗത്ത് സിറിയയിലെ അലോപ്പൊൻ മേഖലയിലെ ജനത.ആരെയും കരളലയിപ്പിക്കുന്ന വാർത്തകളും ചിത്രങ്ങളും കാണുമ്പോൾ അറിയാതെ മനസ്സൊന്ന് ചോദിച്ചു പോകുന്നു, എന്തെ ലോകം ഇത് കാണാൻ ഇത്ര വൈകുന്നതെന്ന് ?
ഒരു ഭാഗത്ത് മ്യാൻമറിലെ ആറാക്കൻ ജില്ലയിലെ പാവം റോഹിങ്ക്യൻ മുസ്ലീങ്ങൾ മറു ഭാഗത്ത് സിറിയയിലെ അലോപ്പൊൻ മേഖലയിലെ ജനത.ആരെയും കരളലയിപ്പിക്കുന്ന വാർത്തകളും ചിത്രങ്ങളും കാണുമ്പോൾ അറിയാതെ മനസ്സൊന്ന് ചോദിച്ചു പോകുന്നു, എന്തെ ലോകം ഇത് കാണാൻ ഇത്ര വൈകുന്നതെന്ന് ?
ആദ്യം ഇസ്‌ലാമിക ഭരണം നില നിന്നിരുന്ന മേഖല പിന്നെ ബൗദ്ധ മതക്കാരുടെ അതീനതയിൽ അകപ്പെടുകയും ഇടക്കാലത്ത് ബ്രിട്ടീഷ് കോളനിവൽക്കരിച് ഭരണം സ്ഥാപിച്ചു, പിന്നീട് സ്വതന്ത്ര രാഷ്ട്രമായ ബർമ്മ ( മ്യാന്മാർ )ബുദ്ധമതക്കാരുടെ രാഷ്ട്രമായി മാറി. ചരിത്രങ്ങളിലൂടെ കടന്നു പോകുമ്പോൾ കാലങ്ങളോളമായി മ്യാൻമറിലെ മുസ്ലിങ്ങൾ വേട്ടയാടപ്പെടുന്ന <JAMSHEED ADKAM> ചിത്രം കാണാനാകും,ന്യുന പക്ഷ വിഭാഗത്തിന് നാട്ടിലെ പൗരത്വം പോലും നൽകാൻ മ്യാൻമർ ഭരണ ഗൂഢനത്തിനു സാധിച്ചിട്ടില്ല.
1991 ൽ സമാധാനത്തിനു നോബൽ സമ്മാനം നേടിയ ആൻ സാങ് സൂ കി പോലും തന്റെ നാട്ടിലെ റോഹിങ്ക്യൻ ജനതയെ നിയമപരമായ ചട്ട കൂടിനെതിരായി ഒന്നും ചെയ്തിട്ടില്ല എന്ന പ്രസ്താവന പുറത്തിറക്കുമ്പോൾ, പാവം കുഞ്ഞു പൈതങ്ങളെ ചുട്ടു കൊല്ലുന്നതും, സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്നതും, പച്ച മനുഷ്യന്റെ ഓരോ അവയവങ്ങളെ മുറിച്ചു മാറ്റി മുസ്ലിം ജന വിഭാഗത്തെ ഉൻമൂലനം ചൈയ്യുന്നതുമാണോ നിയമം എന്ന് ആലോചിച്ചു പോവുകയാണ്.
2012ലാണ് മ്യാന്മറിലെ പടിഞ്ഞാറന്‍ മേഖലയായ രാഖൈനിലെ റോഹിങ്ക്യകള്‍ക്കെതിരെ ബുദ്ധതീവ്രവാദികളുടെ ആക്രമണം രൂക്ഷമാക്കുന്നത്, വിവിധ കോണുകളിൽ നിന്ന് ശബ്ദമുയരുമ്പോഴും അതെവിടെയും എത്താതെയായി മാറുന്നു, കൂട്ട വംശഹത്യയാണ് നടക്കുന്നതെന്ന് ആരോപിച്ചു മലേഷ്യൻ പ്രധാന മന്ത്രി നജീബ് റസാഖ് പ്രതേക വിഷയം അവതരിപ്പിച്ചപ്പോൾ കരഞ്ഞു പോയിക്കാണും.
ഈ ജനതയെ രക്ഷിക്കാൻ നാഥന്റെ മുന്നിലേക്ക് കയ്യുയർത്തി തെങ്ങുകയാണ് പലരും, ആസിയാൻ രാജ്യങ്ങളുടെ ചർച്ച വിളിച്ചു ചേർത്തതിനിടയിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യ അവകാശ സംഘടനയായ ആംനെസ്റ്റി കണ്ണ് തുറന്നിട്ടുണ്ട്…ആശ്വാസമേകാൻ ഇവർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment