സുന്നി ബാല വേദി, പണ്ഡിതർ സമ്മാനിച്ച പ്രസ്ഥാനം
(ജംഷീദ് അടുക്കം)
നാളെയുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ടവരാണ് ഓരോ ബാല്ല്യങ്ങളും, നല്ല സ്വപ്നങ്ങൾ അവരിൽ പകർന്നാലെ ധാർമിക അധപ്പധനത്തിൽ നിന്ന് അവരെ കര കയറ്റാനാവു, ദീനി ബോധമുള്ള തലമുറയെയാണ് കാലത്തിനാവശ്യം, അത്തരത്തിൽ ആത്മീയമായ ചിട്ടയോടെ ഒരു സമൂഹത്തെ വളർത്തിയെടുക്കുകയാണ് സുന്നി ബാല വേദി.
വിദ്യഭ്യാസ രംഗത്ത് സാമാനതകളില്ലാതെ ലക്ഷ കണക്കിനു വിദ്യാർത്ഥി സമൂഹത്തെ അറിവിന്റെ അക്ഷര ലോകത്തേക്ക് ഉയർത്തി കൊണ്ട് വരികയാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, പതിനായിരക്കണക്കിനു മദ്രസ പ്രസ്ഥാനത്തിലെ പത്തു ലക്ഷം വരുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ കൂട്ടായ്മയാണ് സുന്നി ബാല വേദി. മത ഭൗതിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉന്നത തലങ്ങളിലേക്ക് എത്തിപ്പെടാനും ബാല്യങ്ങളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ ഉയർത്തി കൊണ്ട് വന്ന് സമൂഹത്തിലെ ഉന്നത പദവികൾ സ്വായത്തമാക്കാനും പ്രജോദിപ്പിക്കുന്നതിൽ ബാല വേദിയുടെ പങ്ക് ചെറുതല്ല.
1993 ഡിസം 26 ന് നിസ്വാർത്ഥ ഉലമാഇന്റെ ആശീർവാദത്തോടെ കൈരളിൽ പിറവി കൊണ്ട മഹൽ പ്രസ്ഥാനം കർമ്മ മണ്ഡലത്തിൽ തിളങ്ങി നിൽക്കുകയാണ്,
1993 ഡിസം 26 ന് നിസ്വാർത്ഥ ഉലമാഇന്റെ ആശീർവാദത്തോടെ കൈരളിൽ പിറവി കൊണ്ട മഹൽ പ്രസ്ഥാനം കർമ്മ മണ്ഡലത്തിൽ തിളങ്ങി നിൽക്കുകയാണ്,
പൊതു പ്രവർത്തന രംഗത്തേക്ക് എന്നെ ഉയർത്തി കൊണ്ട് വന്നതും സുന്നി ബാല വേദി തന്നെയായിരുന്നു, കാസറകോട് ജില്ലാ പ്രസിഡന്റെന്ന പദവിയും പാണക്കാട് സയ്യദ് ഹമീദലി ശിഹാബ് തങ്ങളുടെയും പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും പാണക്കാട് സയ്യദ് മുഈനലി തങ്ങളുടെയും ,തണലിൽ സംസ്ഥാന സമിതിയിലെ അംഗത്വമൊക്കെ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളിലൊന്നാണ്.
പണ്ഡിത ലോകത്ത് ശോഭ പരത്തിയ മഹാൻമാരോടൊപ്പം ചിലവൊഴിക്കാൻ ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്,
പണ്ഡിത ലോകത്ത് ശോഭ പരത്തിയ മഹാൻമാരോടൊപ്പം ചിലവൊഴിക്കാൻ ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്,
വിശുദ്ധ ദീനിന്റെ നേർ രേഖ കാട്ടി തന്ന സമസ്തയുടെ തണലിൽ കഴിയാൻ ഭാഗ്യം നൽകിയ നാഥനെ സ്തുതി ക്കുന്നതോടൊപ്പം മണ്മറഞ്ഞ പണ്ഡിതരോടൊപ്പം നാളെ സ്വർഗീയ തോപ്പിൽ ഒരുമിപ്പിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു..
സുന്നി ബാല വേദിയുടെ ഈ സ്ഥാപക ദിനത്തിൽ എല്ലാ കുട്ടുക്കാർക്കും നന്മകൾ ആശംസിക്കുന്നു
"നന്മ വിതറാം ശാന്തി തീർക്കാം സുന്നി ബാല വേദിയിലൂടെ "
No comments:
Post a Comment