കൊക്കച്ചാൽ വാഫി കോളേജ് മലയാളക്കരയുടെ വടക്കെ അറ്റത്ത് സപ്തഭാഷകളുടെ സംഗമ ഭൂമികയിൽ ഒരു വൈജ്ഞാനിക സമുച്ചയം
ജംഷീദ് അടുക്കം
ഉമറലി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി, കൊക്കച്ചാൽ വാഫി കോളേജ്.
അറിവിന്റെയും അവബോധത്തിന്റേ യും പുതിയ ലോകം കീഴടക്കുന്നതോടൊപ്പം സേവനത്തിന്റെ സ്നേഹോഷ്മള മാതൃകകൾ സൃഷ്ടിക്കുകയാണ്
കാസർകോട് ജില്ലയിൽ ബന്തിയോട് നിന്നും 6 കിലോ മീറ്റർ മാറി, റാഫി ഇബ്നു ഹബീബ് മാലികിബ്‌നു ദീനാർ (റ )ന്റെയും ബാവ ഫകീർ വലിയുല്ലാഹ് (റ ) ന്റെയും ചാരത്ത് കൊക്കച്ചാൽ എന്ന നാട്ടിൽ ബഹു: പാണക്കാടിൻറെ പൊൻ താരകം മർഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട നാമധേയത്തിലാണ് ഈ അറിവിൻ ഗോപുരം നിലകൊള്ളുന്നത്.
മുസ്ലിം കൈരളിയുടെ ആത്മീയ നായകർ സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ തിരു കരങ്ങളാൽ 2012 മെയ് 25 നാണ് ഈ മഹത് ഉദ്യമത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിക്കപ്പെട്ടത്.
ബഹു: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ നേതൃതം നൽകുന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് മമ്മുഞ്ഞി ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്.
യൂസുഫ് ഹാജി ചെയർമാനും ഉസ്താദ് എം എസ് ഖാലിദ് ബാഖവി പെരിങ്കടി സെക്രട്ടറിയുമായ 9 അംഗ ഭരണ സമിതിയാണ് ഇതിനുള്ളത്.
വിസ്മയ മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന വർത്തമാന സമൂഹത്തിന്റെ പരിച്ഛേദങ്ങളായ ഒരു കൂട്ടം പണ്ഡിതരാണ് ഇവിടെ വളർന്ന് വരുന്നത്.
വളാഞ്ചേരി മർക്കസുത്തർബിയ്യത്തിൽ ഇസ്ലാമിയ്യ കേന്ദ്രമായി പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾ റെക്ടറും ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി കോ-ഓർഡിനേറ്ററും ഉസ്താദ് സെയ്ദ് മുഹമ്മദ് നിസാമി അക്കാദമിക് ഡയറക്ടറുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സർവകലാശാലകളുടെ അംഗീകാരങ്ങൾ വാങ്ങിയ co oridination of islamic colleges (cic ) നോട് അഫിലിയേറ്റ് ചെയ്യ്ത സ്ഥാപനമാണ് ഇത്.
ആത്‌മീയതയും ആധുനികതയും സമന്വയിപ്പിച്ച വാഫി സംവിധാനമാണ് ഉമറലി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയെ വ്യതിരിക്തമാക്കുന്നത്.
SSLC വിജയിച്ച മദ്റസ ഏഴാം തരം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മെയ് ആദ്യവാരത്തിൽ CIC നേരിട്ട് നടത്തുന്ന കർക്കശമായ ഏകീകൃത പ്രവേശന പരീക്ഷയിലൂടെയാണ് കോഴ്സിലേക്ക് പ്രവേശനം ലഭിക്കുന്നത്.
സംസ്ഥാനത്തിന് അഭിമാനമായി മാറുകയാണ് കൊക്കച്ചാൽ വാഫി കോളേജ്.
ഇസ്‌ലാമിക സങ്കല്‍പ പ്രകാരം വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അതെവിടെ കണ്ടാലും വീണ്ടെടുക്കണം. വിജ്ഞാനസമ്പാദനം അവന്റെ ജീവിതദൗത്യങ്ങളിലൊന്നാണ്. ലോകത്തിന്റെ അറ്റം വരെ പോയിട്ടെങ്കിലും അറിവ് നേടണമെന്നാണ് ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തിയ പ്രവാചകന്‍ പഠിപ്പിച്ചതിന്റെ പൊരുള്‍ . പ്രയോജനപ്രദമായ അറിവ് പ്രദാനം ചെയ്യേണമേ എന്നായിരുന്നു പ്രവാചകന്റെ പ്രാര്‍ത്ഥനകളില്‍ ഒന്ന്.
ജ്ഞാന പ്രസരണ രംഗത്ത് ലോകത്തിനു മാതൃകയാണ് കൊച്ചു കേരളം , ഒത്തു പള്ളിൽ തുടങ്ങി മദ്രസ സംവിദാനത്തിലൂടെ കടന്ന് വന്ന് ലോക നിലവാരത്തിലുള്ള ഇസ്ലാമിക സർവ്വകലാശാലകളിലേക്ക് വരെ എത്തി അതിന്റെ ഔന്നിത്യം , ശാസ്ത്രീയമായ ഇടപെടലുകളിലൂടെ അനവധി പണ്ഡിതരെയാണ് ഇവ ലോകത്തിനു സമർപ്പിച്ചു കൊണ്ടിരിക്കുന്നത് ,
ഇവിടെയാണ്കൊക്കച്ചാൽ വാഫി കോളേജിനെ വായിക്കപ്പെടേണ്ടത് ..
പ്രവർത്തനം തുടങ്ങി ഏഴാം വയസ്സിലേക്ക് കടക്കുന്ന സ്ഥാപനത്തിൽ നിലവിൽ പ്രിപ്പറേറ്ററി ഘട്ടമായ 1 , 2 അഥവാ +1 , +2 , ക്ലസുകളിലും , ഡിഗ്രി ഘട്ടങ്ങളിലുമായി നൂറിലധികം വിദ്യാർത്ഥികളാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
മത പഠനത്തിന്റെ ഗൗരവങ്ങൾക്കൊപ്പം ഭൗതിക വിജ്ഞാനങ്ങളും സ്വായത്തമാക്കുന്ന പ്രതിഭകൾ പുതിയ കാലത്തിന്റെ പ്രതീക്ഷകളാണ്. അറിവിന്റെയും സാമൂഹിക പ്രതിബദ്ധതകളുടെയും വാക്താക്കളായി ഇവർ വളർന്നു കൊണ്ടിരിക്കുന്നു.
വിവിധ ഭാഷകളിൽ അവകാഹം നേടാൻ ഇംഗ്ലീഷ്, മലയാളം, ഉറുദു, അറബിക് മുതലായ ഭാഷകളിൽ പ്രസംഗം, രചന തുടങ്ങിയവയിലും മറ്റു കായിക - സർഗാത്മക കലകളിലും പരിശീലനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠന പാഠ്യേതര രംഗങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുന്നു.
കോളേജ് യൂണിയൻ MTSAക്യാമ്പസിന്റെ പ്രവർത്തനങ്ങൾക്ക് തിളക്കമേകുന്നു. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന വാഫി കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
മത രംഗത്ത് ബിരുദാനന്തര ബിരുദവും ഭൗധിക രംഗത്ത് ബിരുദവും നൽകുന്ന വാഫി സംഭരംഭത്തിൽ 8 വർഷമാണ് കോഴ്സ് കാലാവധി.
പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനങ്ങൾക്ക് പുറമെ, ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂം, വിശാലമായ ഹോസ്റ്റൽ, കാന്റീൻ, പ്ലേയ് ഗ്രൗണ്ട്, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, മുതലായവ സ്ഥാപനത്തിന്റെ പ്രൗഢി കാത്ത് സൂക്ഷിക്കുകയാണ്.
ജ്ഞാന പ്രസരണ രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് കൊക്കച്ചാൽ വാഫി കോളേജ് , അധ്യാപക ജീവിതത്തിൽ ഏറെ പ്രോത്സാഹനങ്ങൾ നൽകിയ സ്ഥാപനം,
നാഥൻ ഇനിയും ഉന്നതങ്ങളിൽ എത്തിപ്പെടാൻ തുണക്കട്ടെ -ആമീൻ
No comments:
Post a Comment